2021, ഒക്‌ടോബർ 9, ശനിയാഴ്‌ച

സഫലമീയാത്ര

സഫലമീയാത്ര

''കാലമിനിയുമുരുളും..
വിഷുവരും വർഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..''

 എന്‍ എന്‍ കക്കാടിന്‍റെ സഫലമീയാത്രയിലെ വരികള്‍ എന്‍റെയുള്ളിലലയടിച്ച് കൊണ്ടിരുന്നു പരിചിതമായ ശബ്ദം.. ഞെട്ടിക്കണ്ണുകള്‍ തുറക്കുമ്പോ കാര്‍ മഹാരാജാസിന്‍റെ ഗേറ്റ് കടന്നിരുന്നു.. 
   
 കാറില്‍ പതിയെ വെച്ച ഏതോ പഴയ പാട്ട് പാടിക്കൊണ്ടിരിക്കുന്നു...

   ഗ്ലാസ് താഴ്ത്തി ഞാന്‍ പുറത്തേക്ക് തല നീട്ടി , പുറത്തെ വായു ഞാന്‍ ആക്രാന്തത്തോടെ വലിച്ചെടുത്തു. പഴയ പോലെ എന്തോ ആ വായുവിന് മധുരമില്ല... 

കാര്‍ പാര്‍ക്കിങ്ങിലേക്ക് നീങ്ങി, വണ്ടി നിന്നപ്പോ ഞാന്‍ ഡോര്‍തുറന്ന് പുറത്തേക്കിറങ്ങി.

'' രവിയേട്ടന്‍ പോയി ഭക്ഷണം കഴിച്ചോളു വിശക്കുന്നുണ്ടാവില്ലേ?'' ഡ്രെെവിംഗ്സീറ്റിലേക്ക് കുനിഞ് നോക്കി ഞാന്‍ പറഞു.

'' ഇല്ല കുഞേ , കുഞ് പോയി വന്നോളു. ഞാനിവടെ ഉണ്ടാവും..'' അയാള്‍ ഭവ്യതയോടെ പറഞു.

'' ഞാന്‍ ലേറ്റാവും രവിയേട്ടന്‍ കഴിച്ചോളു ഞാന്‍ഫ്ലെെറ്റില്‍ന്ന് കഴിച്ചതാ..'' ഞാനയാളോട് വീണ്ടും പറഞു.പിന്നേ പോക്കറ്റില്‍ നിന്ന് അഞൂറ് രൂപ എടൂത്ത് അയാള്‍ക്ക് നേരെ നീട്ടി.  

      കോളേജ് മുറ്റത്ത് ഞാനൊരന്യനേ പോലെ നിന്നു.. കാതിലെന്തോ ശബ്ദങ്ങളലയടിക്കുന്നു. ഞാനെന്‍റെ കണ്ണുകളടച്ചു.  പല അവ്യക്ത മുഖങ്ങള്‍ കണ്ണിന്‍ മുന്നില്‍ തെളിഞു. അതിലൊരു മുഖം മാത്രം വ്യക്തമായ് ചിരിയോടെ എന്നേ നോക്കി... 

'' പീറ്റര്‍'' ഞാനറിയാതെ വിളിച്ചു പോയ്...

കണ്ണ് തുറക്കുമ്പോ ആ ചിരിതൂകുന്ന മുഖം മുന്നിലുണ്ടായിരുന്നില്ല.. 

മുറ്റത്തെ ചെറിയ സിമന്‍റ് ബെഞ്ചില്‍ ഞാനിരുന്നു.. കണ്ണില്‍ ഒരുനീറ്റല്‍ നെഞ്ചിലും..

 ഞാനിരുന്ന ബെഞ്ചിന് നേരെ ചാഞ  വാകചില്ലയില്‍ നിന്നും ഒരു പൂവന്‍റെ മടിയിലേക്ക് വീണു.. ഞാനതെടുത്ത് പതിയെ ചുംബിച്ചു..

  കോളേജ് മുറ്റത്ത് അവിടമിവടെയായ് കുറച്ച് കുട്ടികള്‍ നില്‍പ്പുണ്ട്. പലരും എന്നേ നോക്കുന്നു..  ഞാന്‍ പതിയെ എണീറ്റ് കോളേജ് കെട്ടിടത്തിനകത്തേക്ക് നടന്നു.

  എവിടെ നിന്നാണാ ശബ്ദം.. ആരാണാ പാടുന്നത്?

''ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ...'' 

  തനിക്കറെ പ്രിയപ്പെട്ട കവിത... തനിക്കേറെ പ്രിയപ്പെട്‌ട ശബ്ദം..

 '' പീറ്റര്‍...'' 

നെഞ്ച് വല്ലാതെ മിടിക്കുന്നു.. കണ്ണുകളിറുക്കിയടച്ച് ഞാന്‍ ചുവരില്‍ ചാരിക്കിതച്ചു.

'' ഹരീ... ''  വാത്സല്ല്യം നിറഞ ശബ്ദം.. 

ഞാനുടന്‍ കണ്ണുകള്‍ തുറന്നു.

'' മാധവന്‍ മാഷ്''

മുന്‍പ് കേട്ട കവിതയോ ആ ശബ്ദമോ അപ്പോ അവിടെ ഉണ്ടായിരുന്നില്ല കുട്ടികളുടെ സംസാരവും ചിരികളും മാത്രം..

'' എന്ത് പറ്റി ഹരീ , താനാകേ ക്ഷീണിച്ച് പോയല്ലോ?'' മാഷിന്‍റെ സ്വരത്തില്‍ പഴയ സ്നേഹവും വാത്സല്ല്യവും അതേ പോലെ തന്നേ ഉണ്ടായിരുന്നു.

നിറഞ മിഴികള്‍ മാഷ് കാണാതിരിക്കാനായ് ഞാന്‍ പെട്ടന്ന് തിരിഞു നിന്നു. കണ്ണുള്‍ തുടച്ച് ഞാന്‍ മാഷേ നോക്കി.. ചിരിക്കാന്‍ ശ്രമിച്ചു വിഫലമായ്...

മാഷിന്‍റെ കണ്ണിലും ദുഖം നിഴലിച്ചു...

'' വരുന്ന വഴിയാണോ?'' മാഷ് ചോതിച്ചു.

ഞാന്‍ തലയിളക്കി, വേറൊന്നും പറയാനായില്ല ഒരു കരച്ചിലെന്‍റെ തൊണ്ടയെ വിഴുങ്ങി നില്‍പ്പുണ്ട്.. 

'' താന്‍ വാ... '' മാഷെന്‍റെ തോളില്‍ കെെ വെച്ച് ഉള്ളോട്ട് നടന്നു..

 അകത്തേക്ക് നട്ക്കുമ്പോ എന്‍റെനെഞ്ച് പൊട്ടും പോലെ തോന്നി.. 

'' ഹരീ...'' ആരോ വിളിക്കുന്നു. കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ കഷ്ട്ടപ്പെട്ടു ഒരു നേര്‍ത്ത  ഏങ്ങല്‍ പോലും പുറത്ത് വരാതിരിക്കാനായ് ഞാന്‍ ചുണ്ട് കടിച്ച് പിടിച്ചു...

  കോളേജിലെ വലിയ ഹാളിലേക്കാണ് ഞങ്ങള്‍ പോയത് , ആസ്റ്റേജിലേക്ക് നോക്കിയപ്പോ നെഞ്ച് നീറി.. 

 കണ്ണ് നിറഞു കാഴ്ചകള്‍ കണ്ണീര്‍ മറച്ചു

അലങ്കരിച്ച സ്റ്റെജില്‍ മെെക്കിന് മുന്നില്‍ നിന്ന് മനോഹരമായവന്‍ പാടുന്നു, പീറ്റര്‍ എന്‍റെ പീറ്റര്‍ കണ്ണുനീര്‍ കണ്ണില്‍നിറഞ് കവിളിലൂടൊഴികി  തെളിഞ കാഴ്ചയില്‍സ്റ്റെജില്‍ ആരുമില്ലായിരുന്നു.

'' ഹരീ.. നീ.. നീ അവനേ കാണാന്‍ പോയോ?'' 

'ഇല്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയിളക്കി..'

മാഷില്‍ നിന്നും ഒരുദീര്‍ഘനിശ്വാസമുയര്‍ന്നു.

'' അവനേറേ കാണാനാഗ്രഹിക്കുന്നത് നിന്നേയാവും..'' മാഷ് പറഞു.

അതേ മാഷ്ക്കെല്ലാമറിയാം ഞങ്ങളെ ആദ്യം അംഗീകരിച്ചതും ചേര്‍ത്ത് പിടിച്ചതും മാഷാണ്..

'' ഹരീ നീയവന് മുന്നില്‍ കരയാന്‍ പാടില്ല, നീ കരയുന്നതവനിഷ്ട്ടമല്ല. നീ പോയ നാള്‍ മുതലെപ്പോഴും അവനിവടെ വരൂം അവന് സംസാരിക്കാനുള്ളതത്രയും നീന്‍റെ വിശേഷങ്ങളായിരുന്നു, നിന്‍റെ ഉയര്‍ച്ചയായിരുന്നു..'' മാഷിന്‍റെ തൊണ്ടയിടറി..

ഞാന്‍ കണ്ണുകളിറുക്കിയടച്ചു ,  അടക്കിവെച്ച കണ്ണുനീര്‍ മഴപോലെ പെയ്തു, ആര്‍ത്തലച്ച് പിന്നേ അതൊരു ചാറ്റല്‍ മഴയായ്

മാഷെന്നേ തടഞില്ല ,വര്‍ഷങ്ങളായുള്ള വേധന ഞാനവിടെ കരഞ് തീര്‍ത്തു.... 
  

'' ഹരീ..'' മാഷെന്‍റെ മുടികള്‍ തലൊടി.. ഞാന്‍ കണ്ണുകള്‍ തുടച്ചു എണീറ്റു.. പതിയെ പുറത്തൊട്ട് നടന്നു..

മാഷിന്‍റെ നിറഞ കണ്ണുകള്‍ എന്നേ തന്നേ നോക്കി. ,

മുറ്റത്തേക്കിറങ്ങി ഒരിക്കല്‍ കൂടെ ഞാന്‍ കോളേജിനേ നോക്കി..
പിന്നേ കാറിനടുത്തേക്ക് നടന്നു. എന്നേ കണ്ടതും രവിയേട്ടന്‍ ഓടിവരുന്നുണ്ടായിരുന്നു. കരഞ് നീലിച്ച കണ്ണുകള്‍ അയാള്‍ കാണാതിരിക്കാനായ് ഞാന്‍ ബാക്കിലേ ഡോര്‍തുറന്ന്  സീറ്റിലേക്കെ ചാരി കണ്ണുകളിറുക്കിയടച്ചു ..

  പോവേണ്ട വഴി രവിയേട്ടന് പറഞ് കൊടുത്ത് ഞാന്‍ അങ്ങനേ തന്നേ കിടന്നു. കണ്ണിലപ്പോ ചെറു മയക്കം നിറഞു.

'' കുഞേ നമ്മളെത്തി..'' രവിയേട്ടന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്.

ഡോര്‍തുറന്ന് പുറത്തിറങ്ങിയപ്പോ എന്‍റെ നെഞ്ചിടിച്ചു.. ക്രമേണ അത് വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇപ്പോ പൊട്ടിപ്പോകുമോ എന്ന് ഞാന്‍ഭയന്നു. വിറയ്ക്കുന്ന കാലുകളോടെ ഞാനുള്ളോട്ട് നടന്നു. ചുവന്ന നിറമുള്ള ഇഷ്ട്ടിക പാകിയ വലിയ മുറ്റത്തിന് അരമതിലാല്‍ കെട്ടിമറച്ച പറമ്പിലേക്ക് ഞാന്‍നടന്നു. ഞാനവിടെ പീറ്ററിനേ തിരഞു.. 

''ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . .''

അവന്‍റെ ശബ്ദമവിടമാകെ അലയടിക്കും പോലെ തോന്നി..ഞാനറിയാതെ മുന്നോട്ട് നടന്നു.. ഞാനവനേ കണ്ടത്തി...

'' പീറ്റര്‍..'' ഞാന്‍ പ്രണയപൂര്‍വ്വം വിളിച്ചു കയ്യിലവനായ് കരുതിയ ചുവന്നറോസാ പൂക്കളില്‍ ഞാനൊന്നു ചുംബിച്ചു നേര്‍ത്ത കാറ്റപ്പോ അവിടം വീശിക്കടന്നു പോയ്

''പീറ്റര്‍ ഏബ്രഹാം '' എന്ന് കൊത്തിവെച്ച ടെെല്‍ വിരിച്ച കല്ലറയ്ക്ക് മുന്നില്‍ ഞാനാപൂക്കള്‍ വെച്ചു.. 

'' സുഖമല്ലേ പീറ്റര്‍?'' ഞാന്‍ കല്ലറയില്‍ തടവി ചോതിച്ചു...

മാഷ് പറഞ പോലെ കരയാതിരിക്കാനായ് ഞാന്‍ പരിശ്രമിച്ചു...

പെട്ടന്നെന്‍റെ ഫോണ്‍ ബെല്ലടിച്ചു.. ഞാനതെടുത്ത് നോക്കി ഡിസ്പ്ലേയില്‍ പീറ്റര്‍ എന്ന പേര് ഞാന്‍ കോള്‍ ഓണാക്കി ഫോണ്‍ ചെവിയോട് ചേര്‍ത്തു.

'' പപ്പ നാട്ടില്‍ എത്തിയോ..?'' കൊഞ്ചിയുള്ള സ്വരമെന്‍റെ കാതില്‍ മുഴങ്ങി..

'' എത്തികുട്ടാ..'' ഞാന്‍ പതിയെ പറഞു..

'' പപ്പേടെ ഫ്രണ്ടിനേ കണ്ടോ? വീണ്ടും ചോദ്യം..

'' കണ്ടു പപ്പേടെ ഫ്രണ്ട് ഉറങ്ങാ...'' ഞാനാ കല്ലറയിലേക്ക് നോക്കി പറഞു.

'' എന്‍റെ വക ആഅങ്കിളിനൊരുമ്മ കൊടുക്കണേ.. '' അവന്‍ മൂന്ന് വയസ്സിന്‍റെ കൊഞ്ചലോടെ പറഞു.

'' ഞാനങ്കിളിനോട് ചേര്‍ത്ത് വെക്കാം മോന്‍തന്നേ കൊടുത്തോളൂ..'' ഞാനാഫോണ്‍ കല്ലറയോട് ചേര്‍ത്ത് വെച്ചു.

'' ഉമ്മ...'' ഫോണിലൂടെ മോന്‍റെ ശബ്ദം ഞാന്‍ കേട്ടു.. എന്‍റെ തൊണ്ടയിലപ്പോ ഒരു കരച്ചില്‍ വന്നെത്തിനോക്കി ഞാനുടന്‍ കോള്‍ കട്ട് ചെയ്ത് ആ കല്ലറയ്ക്ക് താഴെയിരുന്നു

''വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ
 ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
 എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .''

പീറ്ററിന്‍റെ സ്വരമപ്പോഴും എന്‍റെ ചെവിടിലലയടിച്ച് കൊണ്ടേയിരുന്നു...

■■■■■■■RJ■■■■■■■■■■

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു നറുപുഷ്പമായ്

ഒരു നറുപുഷ്പമായ് പ്രേമമായിരുന്നെന്നില്‍ സഖാവേ... പേടിയായിരുന്നതെന്നും പറഞിടാന്‍....    കാറിലെ നേര്‍ത്ത ഏസിയുടെ തണുപ്പില്‍ , മ്യൂസിക് പ്ലെയറി...