2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

വലയം

വലയം

ആ മുറ്റത്തേക്ക് കയറുമ്പോ എന്‍റെ കാലുകള്‍  വിറച്ചു..  നെഞ്ചിലൊരു കനം.   ഇവടെയായി കുറച്ചാളുകള്‍ നില്‍ക്കുന്നു.

        മുറ്റത്തായൊരു ടാര്‍പായ വലിച്ചു കെട്ടിയിട്ടുണ്ട്..മുണ്ടിന്‍റെ ഒരു കോന്തല്‍ കയ്യില്‍പിടിച്ച് ഞാന്‍ മുറ്റത്തൊരു നിമിഷം ശങ്കിച്ചു നിന്നു..
  
      ''ദേവാ...''

 അവന്‍റെ വിളിയവിടെമാകെ മുഴങ്ങും പോലെ... കണ്ണ് നിറഞതാരും കാണാതിരിക്കാന്‍ കണ്ണടയൂരി ഞാന്‍ മുണ്ടില്‍ കണ്ണമര്‍ത്തി തുടച്ചു.

  '' മാഷേ''

 ആരോ വിളിച്ചു.. ഞാന്‍ തലയുയര്‍ത്തി നോക്കി.. ഹരിയുടെ മകളുടെ ഭര്‍ത്താവാണ് ഗിരി..

  '' വരൂ.. അകത്താണ് '' 
      അവന്‍ പറഞു..

'' മ്..'' അയാള്‍ അവനൊപ്പം മുന്നോട്ട് നടന്നു.. വരാന്തയിലേ സ്റ്റെപ്പ് കേറാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. അത് മനസ്സിലാക്കിയാവണം ഗിരി എന്‍റെ കെെ പിടിച്ച് സഹായിച്ചു...

 ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്‍റെയും ഗന്ധം തങ്ങി തിങ്ങുന്ന മുറിയിലേക്ക് ഞങ്ങള്‍ കയറി.. മുറിയില്‍ നടുവിലായി വെള്ള പുതച്ച ആ ശരീരം കണ്ടപ്പോ ഒരു തരിപ്പെന്‍റെ തലച്ചോറിലുണ്ടായി... ഞാന്‍ പതിയെ അവനടുത്തേക്കായി നടന്നു.. കണ്ണടച്ചു ശാന്തമായി കിടക്കുകയാണവന്‍.. 

      മക്കളും മരുമക്കളും അടുത്തിരുന്ന് കരയുന്നു..

'' ഹരീ..'' ഞാനവന്‍റെ നെറ്റിയില്‍ കെെവെച്ച് വിറയാര്‍ന്ന സ്വരത്തില്‍ വിളിച്ചു... ഒരു തുള്ളി കണ്ണീരെന്‍റെ കവിളിലൂടൊഴുകി... 

പതിവ് പോലെ തന്നേ നേര്‍ത്ത ചിരിയുണ്ടവന്‍റെ മുഖത്ത്.. എനിക്കതികം അവിടെ നില്‍ക്കാനായില്ല, ഞാന്‍ ഉമ്മറത്തേക്ക് നടന്നു.. ഒഴിഞ കോണില്‍ ഒരു കസേരയില്‍ ഞാനിരുന്നു..

''ആരാത്?'' ഗിരിയോട് എന്നേ ചൂണ്ടി ആരോ ചോതിക്കുന്നത് കേട്ടു..

'' അഛന്‍റെ അടുത്ത കൂട്ടുകാരനാ...''!! അവന്‍ മറുപടി കൊടുത്തു..

'വെറും കൂട്ടുകാരന്‍ ആയിരുന്നോ താനവന്? 'ഞാനെന്നോട് തന്നേ ചോതിച്ചു.. 

  ടീച്ചേഴ്സ് ട്രെയിനിംഗിനിടെ ഉടലെടുത്ത സൗഹൃദം , എപ്പോഴെന്നറിയില്ല അത് ഒരു പ്രണയമായത്. അവന് താനും തനിക്കവനും.. വിവാഹശേഷവും അതങ്ങനെ തന്നേയായിരുന്നു. ഇന്നിപ്പോ തന്നേ ഒറ്റക്കാക്കി പോയിരിക്കുന്നു..  ഒരോന്ന് ചിന്തിച്ചിരുന്നപ്പോ കണ്ണു നിറഞൊഴുകുന്നത് ശ്രദ്ധിച്ചില്ല. 

'' മാഷേ , എടുക്കാണ്'' ഗിരിയെന്‍റെ അടുത്ത് വന്ന് പറഞപ്പോ ഞെട്ടി ഞാനെണീറ്റു..  

ചിതയിലേക്കവന്‍റെ ശരീരം വെക്കുന്നത് വേധനയോടെ ഞാന്‍ നോക്കി.. 

  അവന്‍റെ മകന്‍  ചിതയ്ക്ക് തീ കൊളുത്തുമ്പോ  കണ്ണീരെന്‍റെ കാഴ്ചയെ മറച്ചിരുന്നു...

   ചിത കത്തിതുടങ്ങിയപ്പോ എല്ലാരും  തിരിച്ച് നടന്നു.. 

'' അച്ഛാ..''  തോളില്‍ കെെ വെച്ചന്‍റെ മകന്‍ വിളിച്ചു. അവന്‍ വന്നത് ഞാന്‍ കണ്ടിരുന്നില്ല.

''വാ'' അവനെന്‍റെ കയ്യില്‍ പിടിച്ചു പറഞു.. 

കണ്ണിലിരുട്ടും കേറും പോലെനിക്ക് തോന്നി ശരീരം തളരും പോലെ, ഞാന്‍ മുന്നോട്ടേക്ക് വേച്ചു മോന് പിടിക്കാന്‍ പറ്റും മുന്‍പ് ഞാനാ മണ്ണിലേക്ക് വീണു.. ചുറ്റുമുള്ള ശബ്ദങ്ങള്‍ അവ്യക്തമായി ,  

'' ദേവാ..'' ആരോ വിളിച്ചപ്പോ ഞാന്‍ കണ്ണു തുറന്നു.. പുകപടലങ്ങള്‍ക്കപ്പുറം ഹരി നിക്കുന്നത് ഞാന്‍ കണ്ടു. ഞാനാദ്യം പരിചയപ്പെടുമ്പോ കണ്ട രൂപമായിരുന്നപ്പോ അവന് ,അവനെനിക്കായ് കെെ നീട്ടി.. ഞാനാ കെെയ്യില്‍ പിടിച്ചു.
  അവനെന്നെ പതിയെ ഉയര്‍ത്തി, ഞങ്ങളിറുകെ പുണര്‍ന്നു..  ഞാനവന്‍റെ നെറ്റിയിലമര്‍ത്തി ചുംബിച്ചു....

'' ഇതാണ് യാതാര്‍ഥ സുഹൃത്തുക്കള്‍ കൂട്ട്കാരന്‍റെ ചിത കത്തിതീരും മുമ്പല്ലേ മറ്റേ ആളും പോയത്'' 

    എന്‍റെ വീടിന്‍റെ ഉമ്മറത്ത് വലിച്ച് കെട്ടിയ പന്തലിലിരുന്നപ്പോ ആരൊക്കെയോ പറയുകയായിരുന്നു..

■■■■■■■■♡♡♡♡■■■■■■■

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ