2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

മഴത്തുള്ളികിലുക്കം

മഴത്തുള്ളിക്കിലുക്കം..

''ഹരീ മഴ പെയ്യുന്നതെപ്പോളാണെന്നറിയ്യോ.. '' നഗ്നമായ എന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് പുറത്തെ മഴയിലേക്ക് നോക്കി ഭദ്ര ചോതിച്ചു..

''പണ്ട് സ്കൂളില്‍ പഠിച്ചിരുന്നു ഓര്‍മ്മയില്ല്യാ..''

 ഞാനവളുടേ മുടിയിഴകളില്‍ നിന്ന് വരുന്ന കച്ചിയ എണ്ണയുടെ മണമാസ്വദിച്ചു കൊണ്ട് പറഞു..

''സ്കൂളില്‍ പഠിക്കണത് അല്ല ഹരീ മഴ പെയ്യുന്നതിന് വേറേം കാരണങ്ങളുണ്ട്..'' അവളൊരു കൊഞ്ചലോടെ പറഞു..

''ന്താത്.. '' ഞാനത്ഭുതത്തോടെ ചോതിച്ചു..

''മരണപ്പെട്ടവരുടെ ആത്മാക്കള്‍ പരലോകത്തിരുന്ന് സന്തോഷിക്കുമ്പോളാണ് ഹരീ ഇവടെ മഴപെയ്യുന്നത്. ''  അവള്‍ പതിയെ പറഞു. 

ഞാനവളുടെ മുടിയിഴയില്‍ പതിയേ തഴുകികൊണ്ടിരുന്നു..

''ഹരീ..''

''ഉം...''

''എണീക്കുന്നില്ലേ.. ഓഫീസില്‍ പോവാറായി.'' അവളെന്‍റെ മൂക്കിന്‍ തുമ്പില്‍ വിരല്‍ കോണ്ട്  തൊട്ടു ചോതിച്ചു..

പെട്ടന്ന് വാതിലിലാരോ മുട്ടി ..

''അയ്യോ ദേ അമ്മയാരിക്കും എണീക്ക് ഹരീ സമയം ഒരുപാടായി . ''എന്‍റെ നെഞ്ചില്‍ നിന്നും പിടഞെണീറ്റവള്‍ പറഞു. 

അഴിഞു തുടങ്ങിയ മുണ്ട് നേരെയാക്കി, കണ്ണ് തിരുമ്മി ഞാന്‍  വാതിലിന് നേരെ നടന്നു. ബാത്ത്റൂമില്‍ ടാപ്പ് തുറക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. 

വാതില്‍ തുറന്നപ്പോള്‍  അമ്മ പുറത്ത് നില്‍പ്പുണ്ട് . കെെയ്യിലെ പ്രസാദം കണ്ടാലറിയാം അമ്പലത്തില്‍ പോയുള്ള വരവാണെന്ന് , 

''എന്തൊരുറക്കാ ഹരീ ഇത് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത മറന്നോ നീ. പെട്ടന്ന് കുളിച്ചു വന്നെ , നിനക്കിശ്ട്ടൊള്ള കുമ്പിളപ്പം ഉണ്ടാക്കീട്ടുണ്ട്.''  അമ്മ എന്‍റെ കവിളില്‍ തൊട്ടുപറഞു. 

ഞാനമ്പരപ്പോടെ അമ്മയെ നോക്കി.. 

'' ഡാ ഇന്ന് നിന്‍റെ പിറന്നാളല്ലെ..''
നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലായപോലെ അമ്മ പറഞു..

പിറന്നാളോ..  ഓഹ് അങ്ങനേം ഒരു ദിവസം ഉണ്ടല്ലോ.. ആഘോശങ്ങള്‍ ഒന്നും ഇണ്ടാവാറില്ലേലും അമ്മേം ഭദ്ര തന്‍റെ ജീവിതത്തിലേക്ക് വന്ന ശേഷം ഭദ്രേം അമ്പലത്തില്‍ പോവാറുണ്ട്..  ഞാനോരോന്ന് ഓര്‍ത്ത് നിന്നു. പെട്ടന്നൊരു ഞെട്ടലോടെ ഞാനകത്തേക്ക് നോക്കി.  കാലില്‍ നിന്നും ഒരു പെരുപ്പ് എന്‍റെ തലയോട്ടി വരെ എത്തി.. 

മുറിയിലെ ചുവരില്‍ ഫ്രെയിം ചെയ്ത് വെച്ച ഫോട്ടോയില്‍ ഭദ്രയുടെ ചിരിക്കുന്ന മുഖം.. 

''' നീ വേഗം കുളിച്ചു വാ..  നമുക്ക് ഒന്ന് അവളുടെ വീട്ടിലും പോണം ന്‍റെ കുട്ടി ഉണ്ടായിരുന്നപ്പം.''  അവളേറെ സന്തോഷിച്ച ദിവസമാ ഇത് അമ്മയുടെ ശബ്ദമിടറി..

ബാത്ത്റൂമില്‍ അപ്പോളും പെെപ്പ് തുറന്നിട്ട ശബ്ദം കേള്‍ക്കാമായിരുന്നു.വിറയ്ക്കുന്ന കെെകളോടെ ഞാന്‍ വാതില്‍ തുറന്നു. ബക്കറ്റ് കവിഞൊഴുകുന്ന വെള്ളമല്ലാതെ അവിടൊന്നും ഉണ്ടായിരുന്നില്ല. 

  ചുവരിലേ വലിയ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നപ്പോ എന്‍റെ മിഴികളില്‍ കണ്ണീരുരുണ്ട് കൂടി , അവ്യക്തമായ കാഴ്ചയില്‍ ഭദ്രയുടെ ചിരിക്കുന്ന മുഖം എനിക്ക് കാണാമായിരുന്നു.. തുറന്നിട്ട ജാലകത്തിലൂടെ കാച്ചിയ എണ്ണയുടെ മണമുള്ള കാറ്റ് എന്നെ തഴുകി കടന്ന് പോയി ഞാനെന്‍റെ കണ്ണുകളിറുകിയടച്ചു.

'' ഹരീ ആത്മാക്കള്‍ സന്തോഷിക്കുമ്പോളാണ് ഭൂമിയില്‍ മഴപെയ്യുന്നത്''... ഭദ്രയുടെ സ്വരമെന്‍റെ കാതില്‍ മുഴങ്ങി..

പുറത്തപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.......

#Roshan ♥

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ