ഒരു നറുപുഷ്പമായ്
പ്രേമമായിരുന്നെന്നില്‍ സഖാവേ...
പേടിയായിരുന്നതെന്നും പറഞിടാന്....
കാറിലെ നേര്‍ത്ത ഏസിയുടെ തണുപ്പില്‍ , മ്യൂസിക് പ്ലെയറില്‍ നിന്നുള്ള പാട്ട് കേട്ട് കണ്ണുകളടച്ച് സീറ്റില്‍ ചാരി ഞാനിരുന്നു.
''വരും ജന്മമുണ്ടങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറക്കണം....''
എന്റെ കണ്ണുകള്‍ അറിയാതെ നിറഞു , ഓര്‍മ്മകള്‍ അഞ്ചാറ് വര്ഷങ്ങള്ക്കടന്നുപോയി, മഹാരാജാസിന്റെ വരാന്തയിലെത്തി നിന്നു. തേച്ചു മിനുക്കിയ നരച്ചഷര്ട്ടും , ഒറ്റക്കരയുള്ള വെളുത്ത മുണ്ടും കട്ടത്താടിയും തിളക്കമുള്ള കണ്ണും എന്റെ ഓര്‍മ്മയില്‍ തെളിഞു.
അത് മറക്കാനെന്നോണം , കണ്ണുകളിറുക്കിയടച്ചു. പക്ഷെ കൂടുതല്‍ തെളിച്ചയോടത് തെളിഞ് വന്നു...
ഹരി..
മഹാരാജാസിന്റെ പഠിചവിട്ടി ആദ്യമായി കയറുമ്പോ അവിടമെന്റെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒന്നുണ്ടെന്ന് ഞാനൊരിക്കല്‍ പോലും കരുതിയിരുന്നില്ല. കലയും രാഷ്ട്രീയവും കൊടികുത്തി വാഴുന്ന , വരാന്തകളിലെപ്പോഴും മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന മഹാരാജാസില്‍ ഒരതികപ്പറ്റുപോലെ ക്ലാസ്റൂമില്‍ മാത്രം ഒതുങ്ങി ഞാനെന്റെ ദിവസങ്ങള്‍ തള്ളി നീക്കിയ നാളുകള്‍...
പതിവുപോലൊരു ദിവസം ക്ലാസില്‍ രേഖട്ടീച്ചറുടെ ബോറഡിക്കുന്ന ക്ലാസില്‍ അപ്രതീക്ഷിതമായാണ് കുറച്ച് പിള്ളേര് കയറിവന്നത്, സീനിയേര്‍സാണ് , പെട്ടന്ന് ക്ലാസ് നിശ്ശബ്ദമായി, ദേശ്യത്താല്‍ ചുവന്ന ആ മുഖത്തിലെന്റെ കണ്ണുകളുടക്കി,
കൂട്ടത്തില്വേര്തിരിച്ചു നിര്‍ത്തുന്ന എന്തോ ഒന്ന് ആ മുഖത്തുണ്ട് , കലിപിടിച്ച ഭാവത്തോടവന്റെ കണ്ണുകള്‍ ക്ലാസിലോടി നടന്നു. ഞാനിരുന്ന മൂന്നാമത്തെ ബെഞ്ചിലാ കണ്ണ് തറച്ചു, എന്റെ ഉള്ളിലെന്തോ വെള്ളിടി വെട്ടിയപോലെ , ഒരു കുതിപ്പിനവന്‍ ഞങ്ങളുടെ ബെഞ്ചിനരികിലായെത്തി ഞാനാണ് അറ്റത്തിരിക്കുന്നത് , ഒരു വിറയലെന്റെ കാലില്‍ പടര്‍ന്നു.
ഞാന്‍ കണ്ണുകളിറുക്കിയടച്ചു..
'' കഴുവേര്ടെമോനേ....'' ക്ലാസില്‍ അയാളുടെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.
പെട്ടന്ന് ഞാനെന്റെ കണ്ണുകളറിയാതെ തുറന്നു. ശരീരത്തില്‍ വല്ലാത്ത ഒരു അവസ്ഥ മിന്നലേറ്റപോലെ. അയാള്‍ എനിക്ക് ഇപ്പുറത്തായിരിക്കുന്ന വരുണിന്റെ കോളറില്‍ കുത്തിപ്പിടിച്ചിരിക്കുന്നു. മുന്പില് ടെസ്കുള്ളതിനാല് അയാളെന്റെ ദേഹത്തോട് ചേര്‍ന്ന് എത്തി നിന്നാണ് അവനെ പിടിച്ച് വലിക്കിക്കുന്നത്, ഞാനിരിക്കുകയാണ്, അയാളുടെ അരക്കെട്ടെന്റെതോളില് തട്ടി നില്ക്കുന്നു, അയാളുടെ ഭാരം മുഴുവനെന്റെ ദേഹത്താണ്., ഞങ്ങള്ക്കെണീക്കാനോ , വരുണിനെ പിടിച്ചയാള്‍ക്ക് പുറത്തേക്കിടാനോ പറ്റാത്ത അവസ്ഥ...
''ഹരീ വിട്,, '' ടീച്ചറവനെ പിടിവിടീക്കന് ശ്രമിച്ചു...
അവന്റെ ഫ്രണ്ട്സും അവനെ പിടിച്ച് മാറ്റാന്‍ ശ്രെമിച്ചു അവന് ചീറ്റയെപോലെ നിന്ന് ചീറുകയാണ് , ഒരുവിധം ഹരിയുടെ കെെകകളവര് വിടുവിപ്പിച്ചു, അവനെ പിടിച്ചു മാറ്റുന്നണിനിടയ്ക്കവന്റെ കെെകള്‍ എന്റെ കവിളില്‍ അറിയാതെ കൊണ്ടു,
''ആഹ് അറിയാതെ വിളിച്ചു പോയ്...
അവന്റെ നോട്ടം ഒരു നിമിഷമെന്റെ മുഖത്ത് പതിച്ചു.. പേടിച്ച് ഞാന്‍ നോട്ടം മാറ്റി...
''വന്ന് കേറും മുന്നേ നീ സീനിയേഴ്സിന് ലൗവ് ലെറ്റര്‍ കൊടുക്കും അല്ലേടാ..'' അയാളിപ്പോളും വരുണിനേ ചൂണ്ടി ആക്രോഷിക്കുകയാണ്.
അപ്പോഴേക്കും പ്രിന്‍സിപ്പാളും മറ്റും അങ്ങോട്ടു വന്നിരുന്നു, അവര്‍ ഹരിയേയും വരുണിനേയും സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. ക്ലാസില്‍ നിന്നും പുറത്തേക്ക് പോവുമ്പോ ഹരി തിരിഞൊന്ന് നോക്കി അപ്പോളും ഞാനെന്റെ കവിള് തിരുമ്മുകയായിരുന്നു...
ദിവസങ്ങള്‍ കടന്നു പോയി, പലപ്പോഴും ഹരിയെ പലയിടങ്ങളിലും കണ്ടു, അതിലധികവും കോളേജിലെ എന്തെങ്കിലും പ്രശ്നങ്ങള്ക്കിടയിലാവും. ഓരോ ദിവസങ്ങള്ക്കഴിയുമ്പോഴും ആ മുഖം കൂടുതല്‍ എന്റെ ഉള്ളിലേക്ക് കയറി, ഞാനത് മറക്കാന്‍ ശ്രമിക്കും തോറും അത് കൂടുതല്‍ പതിഞു കേറി..
■■■■■■■■■■■■■■■■■■■■■
അന്നും പതിവുപോലുള്ള കോളേജിലേക്കുള്ള ബസ് യാത്ര, രാവിലെ നല്ല തിരക്കാണ്, ഓരോസ്റ്റോപ്പ് കഴിയും തോറും തിരക്കേറിവന്നു , പുറത്തേകാഴ്ചകള്‍ നോക്കി നില്‍ക്കുകയാണ് ഞാന്‍ പെട്ടന്നാണ് ഞാനതറിഞത് ,എന്റെ പിന്നിലായി നില്ക്കുന്നയാള് എന്നിലേക്ക് അമരുന്നു. അയാളുടെ ചൂടുശ്വാസമെന്റെ കഴുത്തിലടിക്കുന്നു. എന്റെ കാലുകള്‍ വിറച്ചു.. അയാളുടെ ശരീരത്തിന്റെ ചൂടെനിക്കറിയാം, അരക്കെട്ടെന്റെ പിന്നിലേക്കമര്ന്നു ഞാനെന്റെ കണ്ണുകളിറുക്കിയടച്ചു് ശരീരത്തില്‍ പുഴുക്കളിഴയുന്ന ഫീല്‍, മുന്പില് ആളുള്ളതിനാല്‍ അനങ്ങാനാവാത്ത അവസ്ഥ. അയാളുടെ ചുണ്ട് എന്റെ പിന് കഴുത്തിലമര്‍ന്നു. ഞാനറപ്പോടെ തലവെട്ടിച്ചു. വീണ്ടും അത് തുടര്‍ന്നു. മിണ്ടാനാവാതെ ഞാന്‍ നിന്നു.
പെട്ടെന്നെന്റെ പിറകില്‍ ഞാന്‍ ചാരി നിന്നിരുന്ന സീറ്റിന്റെ മുകളിലുള്ള കമ്പിയില്‍ ബലിഷ്ഠമായൊരു കെെ വന്ന് പിടിച്ചു. എനിക്ക് പിന്നില്‍ നിന്നയാളെയും എന്നെയും അത് അല്‍പ്പം അകലം ഉണ്ടാക്കി,. എന്നിട്ടും അയാള്‍ ആ കെെകള്ക്കിടയിലൂടെ എന്നേ സ്പര്ഷിക്കാന് ശ്രമിച്ചു, വിയര്‍പ്പ് തുള്ളികളെന്റെ നെറ്റിയിലൂടൊഴുകി.
''ആഹ്'' വേധനയടക്കിയ ഒരു കരച്ചില് കേട്ടു ഞാന്‍ തിരിഞു നോക്കി . എനിക്ക് പിന്നില്‍ നിന്ന ആ ,ആള് കണ്ണ് നിറഞ് നില്ക്കുന്നു അയാള്‍ വലത്തെ കെെ കൊണ്ട് അരക്കെട്ടില്‍ പിടിച്ചാണ് നില്‍ക്കുന്നത്. മുഖത്തെ വേധന വായിച്ചെടുക്കാം.
ബസ്സ് പെട്ടന്ന് ബ്രേക്കിട്ടപ്പോ അയാളൊന്നാടി,
''പിടിച്ച് നിക്കെടോ'' പരുത്ത ഗാംഭീര്യമുള്ള ഒരു ശബ്ദം.. ഞെട്ടലോടെ ഞാനെന്റെ പിറകിലത്തെ കമ്പിയില്‍ പിടിച്ച ആ കെെകളുടെ ഉടമയെ നോക്കി , അടിവയറ്റിലപ്പോ വല്ലാത്ത ഒരു സുഖം....
'' ഹരി '''
ആരെയും ശ്രെദ്ധിക്കാതെ കണ്ണുകള്പുറത്തേക്ക് പായിച്ച് നില്‍ക്കുകയാണ്,കാറ്റിന്റെ താളത്തിനൊത്താടുന്ന മുടിയിഴകള്‍... ബസ്സിലപ്പോഴും തിരക്കാണ്.. എന്നില്‍ നിന്നും ഒരകലം പാലിച്ചാണ് നില്‍പ്പ് ,
കോളെജിന് മുന്നിലെത്തിയതും ഹരി ചാടിയിറങ്ങി. ഞാനിറങ്ങുംമ്പോഴേക്കും അയാള്‍ ഗേറ്റ് കടന്ന് പോയിരുന്നു.
അന്ന് വീണ്ടും കണ്ടെങ്കിലും ആ മുഖത്ത് പരിചയത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല. ഒരുപക്ഷെ അദ്ധേഹത്തിനെന്നേ ഓര്‍മ്മ പോലും കാണില്ലായിരിക്കും...
■■■■■■■■■■■■■■■■■■■
പിറ്റേന്നത്തെ ബസ്സ് യാത്രയില്‍ ഞാനക്ഷമയോടെ ആ മുഖം തിരഞു എന്റെ സ്റ്റോപ്പിന് മൂന്നാല് സ്റ്റോപ്പുകള്ക്കിപ്പുറം ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ കൂട്ടുകാര്‍ക്കൊപ്പം കഥ പറഞിരിക്കുന്ന അയാളെ ബസ്സിലീരുന്ന് ഞാന്‍ കണ്ടു..
ബസ്സ് എടുക്കാറായിട്ടും കഥ നിര്‍ത്തുന്ന മട്ടില്ല , നിരാശയോടെ ഞാന്‍ നിന്നു ബസ്സ് മുന്നേട്ടെടുത്തു.. അപ്പോഴും അയാള്‍ കൂട്ടുകാരോടൊപ്പം കഥ പറഞിരിപ്പാണ്.,
കോളെജിലെത്തിയപ്പോഴും ഞാനയാളെ തിരഞു...എവിടെയും കാണാനായില്ല. വെെകീട്ട് കൂട്ടുകാര്‍ക്കിടയില്‍ ഗുല്‍മോഹറിന്റെ ചുവട്ടില്‍ എന്തോ ചര്‍ച്ചകള്‍ ചെയ്യുന്ന അയാളെ ഞാന്‍ കണ്ടു. എന്തോ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. അയാളുടെ വാക്കുകള്‍ ശ്രദ്ധാ പൂര്‍വ്വം കേള്‍ക്കുന്ന മറ്റുള്ളവര്‍...
■■■■■■■■■■■■■■■■■■■■
ദിവസങ്ങള്‍ കടന്നു പോയി, ഒരു ദിവസം കോളേജിലേക്കുള്ള ബസ് യാത്രയില്‍ ബലിഷ്ഠമായ കെെകള്‍ എന്റെ തൊട്ടുബാക്കിലത്തെ കമ്പിയില്‍ പിടിച്ചത്. എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ബസ്സില്‍ തിരക്കേറി തുടങ്ങി. ചൂടുള്ള നിശ്വാസം കഴുത്തില്‍ തട്ടി , ശരീരത്തില്‍ മിന്നലേറ്റ പോലെ, ബസ്സ് ബ്രേക്ക് പിടിച്ചപ്പോ ആ താടിയെന്റെ കഴുത്തിലുരസി. കെെകള്‍ കമ്പിയില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് അയാള്‍ എന്നില്‍ നിന്നും ചെറു അകലം ഉണ്ടാക്കി. ഞാന്‍ പതിയെ തിരിഞു നോക്കി , കണ്ണുകള്‍ അലക്ഷ്യമായി പായിച്ച് നില്ക്കുകയാണദ്ധേഹം, നെറ്റിയില്‍ പൊടിഞ വിയര്‍പ്പ് കണങ്ങള്‍. ഞാനെന്റെ നോട്ടം പിന്‍വലിച്ചു. വീണ്ടും ആ താടിയുടെ സ്പര്‍ഷം അറിയാന്‍ ഞാനാഗ്രഹിച്ചു...
എന്റെ മുന്നില്‍ നിന്ന ആളിറങ്ങാനായാപ്പോ അയാള്‍ക്ക് സെെഡ് കൊടുക്കാനായി ഞാനല്‍പ്പം പിറകോട്ട് നീങ്ങി, രണ്ട് കെെകള്‍ കൊണ്ടും ബസ്സിന്റെ കമ്പിയില്‍ പിടിച്ച് നില്ക്കുന്ന ഹരിയുടെ നെഞ്ചിലേക്ക് ചാരും പോലെയായ് ഞാന്‍.. പുറത്തൊക്കെ പായിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒരു നിമിഷം നിശ്ചലമായി. ആ നെഞ്ചില്‍ മിടിപ്പ് ശക്തമാവുന്നത് ഞാനറിഞു. മുന്പില് നിന്ന ആളിപ്പോളൊന്നും ഇറങ്ങി തീരല്ലേ എന്നപ്പോ ഞാനഗ്രഹിച്ചു...
പക്ഷെ അയാള്‍ പെട്ടന്നിറങ്ങി, നിരാശയോടെ ഞാന്‍ മുന്നോട്ട് നീങ്ങി,
'' ഹരീ പിറകില്‍ നിന്നും വിളി കേട്ട് ഹരി ഞെട്ടി തിരിഞു നോക്കി. ഹരിയുടെ ഫ്രണ്ട് ആണ്, , ഞാന്‍ നീങ്ങിയ ഗ്യാപ്പിലേക്ക് ഇടിച്ച് കയറിയവന് നിന്നു. കമ്പിയില്‍ ചുറ്റിപിടിച്ച് നിന്ന് ഞാനിടയ്ക്കിടക്ക് ഹരിയെ നോക്കി, ഹരി അവനോട് കഥ പറയുന്ന തിരക്കിലാണ്. ബസ്സ് കോളേജിലെത്തിയതും അവര്‍ കഥ പറഞിറങ്ങി നടന്നു് പിന്നാലെ നിരാശയോടെ ഞാനും...
■■■■■■■■■■■■■■■■■■■■■■
ദിവസങ്ങള്‍ കഴിഞു പോയി, ഹരിയും ഞാനും ഒരേ ബസ്സിലാണ് യാത്രയെങ്കിലും മുന്പത്തേ പോലെ അദ്ധേഹമെന്റെ പിറകിലൊരിക്കലും നിന്നില്ല. ഞാന്‍ നോക്കുമ്പോളൊക്കെ ആ കണ്ണുകള്‍ പുറത്തെവിടെയെങ്കിലും നോക്കി നില്‍പ്പായിരിക്കും , ഇതിനും മാത്രം എന്ത് കാഴ്ചയാണ് പുറത്തുള്ളതെന്ന് ഞാനാലോചിച്ചുട്ടുണ്ട്.
ഹരിയെ കാണാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല.
പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹരിയൊരു ദിവസം ക്ലാസിലേക്ക് വന്നു ,, ഹരി കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോ ഞാനദ്ദേഹത്തെ തന്നേ നോക്കിയിരിപ്പായിരുന്നു. നരച്ചതെങ്കിലും കറുത്ത ഷര്‍ട്ടില്‍ അദ്ധേഹം വളരെ സുന്ദരനായിരിക്കുന്നു. വെട്ടിയൊതുക്കിയ മീശയും താടിയും കെെയ്യില്‍ കെട്ടിയ പഴയ മോഡല്‍ വാച്ച് , ഇരു നിറമാണോ.. അല്ലെങ്കില്‍ കറുപ്പാണോ കൂടുതല്‍, എന്തായാലും നല്ല എെശ്വര്യം. ക്ലാസിലെ എല്ലായിടത്തും അദ്ദേഹം നോക്കുന്നുണ്ടെങ്കിലും ഞാനിരിക്കുന്ന ഭാഗത്തെക്ക് നോട്ടമെയില്ല. ഞാനാണ് ഞങ്ങളുടെ ക്ലാസില്‍ ആദ്യം അവരുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്, അപ്പോ ഒരു നിമിഷത്തേക്കെങ്കിലും ആ നോട്ടമെന്റെ മുഖത്ത് വീണു.
അതിന് ശേഷം അവരുടെ പാര്‍ട്ടിയോഗം ഒരെണ്ണം പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല.
■■■■■■■■■■■■■■■■■■■■■■
അന്ന് ശെനിയാഴ്ചയായതിനാല് വെെകിയാണെഴുന്നേറ്റത്. ഉമ്മറത്താരൊക്കെയോ സംസാരിക്കുന്നു. ഉറക്കച്ചടവോടെ ഉമ്മറത്തെക്ക് വന്നപ്പോ മുറ്റത്ത് ഹരി... കണ്ണ് തിരുമ്മി ഞാന്‍ വീണ്ടും വീണ്ടും നോക്കി, അതെ ഹരി തന്നേ ലുങ്കിയും പഴയൊരു ടീ ഷര്‍ട്ടുമാണ് വേഷം, വേറെയും ആളുകളുണ്ട്, ആഹ് വീടിന്റെ ഉമ്മറവും പുറംഭാഗവും പെയിന്റ് ചെയ്യാന്‍ ആളുകള്‍ വരുന്നുണ്ടെന്ന് അമ്മ പറഞിരുന്നു. ഹരിയെ ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല , ഞാന്‍ വീട്ടിലിടുന്നൊരു ട്രൗസറും ടീഷര്‍ട്ടുമാണ് വേഷം, ഇടയ്ക്ക് ഹരിയുടെ നോട്ടം എന്നില്‍ പതിച്ചു. നേര്‍ത്ത വിളറിയ ഒരു ചിരി ഞാനാ മുഖത്ത് കണ്ടു. വിശ്വസിക്കാനാവാതെ ഞാനും ചിരിച്ചു..
അപ്പോളാണ് ഒരു കുപ്പി തണുത്ത വെള്ളവുമായി ചേട്ടന് അങ്ങോട്ട് വന്നത്.
'' ആഹ് ഹരി നിനക്കിവനേ അറിയോ. നിന്റെ കോളെജിലാ പഠിക്കുന്നേ എന്നേ ചൂണ്ടി ചേട്ടന് ചോതിച്ചു.
'' കണ്ടിട്ടുണ്ട് '' ഹരി പറഞു.. എന്നിട്ട് തന്റെ ജോലിയിലേക്ക് തിരിഞു.
ഓഹ് കണ്ടിട്ടുണ്ടല്ലേ ഭാഗ്യം അറിയില്ല എന്ന് പറഞില്ലല്ലോ ഞാനോര്‍ത്തു.
ചേട്ടനും ഹരിയും നല്ല സുഹൃത്തുക്കളെ പോലെയാണ് സംസാരിക്കുന്നത്. ഹരി ചിരിച്ച് സംസാരിക്കുന്നത് ഞാനാദ്യമായി കാണുകയാണ് അദ്ധേഹം കാണാനായീ മാത്രം ഞാനുമ്മറത്തും മുറ്റത്തുമൊക്കെയായി നടന്നു. പക്ഷെ ഹരിയെന്നെ മെെന്‍ഡ് പോലും ചെയ്തില്ല. ഉച്ചയ്ക്ക് അവര്‍ ഭക്ഷണം കഴിക്കാനിരുന്ന പോ ഞാനാണെല്ലാം വിളമ്പി കൊടുത്തത്. ഹരിക്കയ് ഞാന്‍ മീനും കറികളുമെല്ലാം അധികം വിളമ്പി ..
''ഭക്ഷണം കൊടുത്ത് സീനിയറിനെ കെെയ്യിലെടുക്കുവാണല്ലേ.. '' വീണ്ടും ഹരിയുടെ പ്ലെറ്റിലേക്ക് ഭക്ഷണം വിളമ്പിയപ്പോ അവരുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ചോതിച്ചു , ചേട്ടനും എല്ലാരും അത് കേട്ട് ചിരിച്ചു. ഞാന്‍ ജാള്യതയോടെ വിളമ്പല്‍ നിര്‍ത്തി ,ഹരിയുടെ ചുണ്ടിലും ചെറു ചിരിയുണ്ടായി...
വീട്ടില്‍ പൊതുവേ ആരേലും വന്നാല്‍ ഞാന്‍ മുറിയില്‍ തന്നേ ഇരിക്കാറാണ് പതിവ് ഇന്നിപ്പോ ഇങ്ങനെ നടക്കുന്നത് കണ്ടപ്പോ അമ്മക്ക് അമ്പരപ്പായി..
എല്ലാവരും ഭക്ഷണം കഴിച്ചെണീറ്റപ്പോ ഹരി വെള്ളം കുടിച്ച് വെച്ച ഗ്ലാസില്‍ ഞാനാരും കാണാതെ വെള്ളം കുടിച്ചു....
ജോലിയൊക്കെ കഴിഞവര് പോവാനിറങ്ങിയപ്പോ ചേട്ടന് ഹരിയോട് ഇന്ന് കളിക്കാന്‍ വരില്ലേ എന്ന് ചോതിക്കുന്നത് കേട്ടു...
ഉണ്ടാകും എന്ന് ഹരി മറുപടിയും പറഞു, അവര്‍ ബെെക്കില്‍ കയറി പോവുന്നതും നോക്കി ഞാന്‍ നിന്നു. ഹരി തിരിഞ് പോലും നോക്കിയില്ല.
''ചേട്ടന് ഹരിയേട്ടനെ അറിയോ? ''' ഞാന്‍ ചേട്ടനോട് ചോതിച്ചു.
'' പിന്നേ ഇവടത്തെ ഗ്രൗണ്ടില്‍ ഞങ്ങളൊന്നിച്ചല്ലേ കളിക്കുന്നേ, നിനക്കറീല്ലെ നമ്മുടെ ഷോപ്പില്‍ അവന് കഴിഞകൊല്ലം സീസണ്ടെെംമില് സെയില്സ്മാനായിട്ടുണ്ടായിരുന്നു..''
ഞങ്ങളുടെ ഷോപ്പിലോ? എനിക്കാ മുഖം ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.
വെെകീട്ട് ചേട്ടന് കളിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങിയപ്പോ ഞാനും പോയി , ഗ്രൗണ്ടിന്റെ മൂലയ്ക്കുള്ള മാവിന് ചുവട്ടില്‍ ഞാനിരുന്നു. അപ്പോളാണ് ഹരിയും കൂട്ടുകാരും വന്നത്.
''താനൂണ്ടോ കളിക്കാന്‍ ''അതിലൊരാള്‍ ചോതിച്ചു..
'' ഇല്ലാ..'' കാണാന്‍ വന്നതാ ഞാന്‍ പറഞു.
ഹരി മുണ്ടഴിച്ച് മരത്തിന്റെ ചില്ലയില്‍ വെക്കുന്നത് ഞാന്‍ നോക്കി. ഇടയ്ക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി. നേര്‍ത്ത ചിരിയാ മുഖത്ത് വിരിഞു.
കളി തുടങ്ങിയപ്പോ ഞാന്‍ നോക്കിയത് ഹരിയെ മാത്രം ആയിരുന്നു. കളി കഴിഞ് വിയര്‍പ്പില്‍ മുങ്ങി ഹരിയും കൂട്ടരും ഞാനിരുന്ന മരച്ചുവട്ടില്‍ വന്നിരുന്നു ഹരി ഞാനിരുന്നതിനല്പ്പം മാറി പുല്ലില്‍ മലര്‍ന്ന് കിടന്നു എല്ലാരും കഥപറഞിരിക്കുന്നതിനിടെ അവരൊരു സിഗരറ്റ് കത്തിച്ചു ചേട്ടനും മറ്റുള്ളവരും അത് പങ്കിട്ട് വലിച്ചു. അവരിലൊരാള്‍ എനിക്കത് നീട്ടി...
''ഏയ് അവന് കൊടുക്കണ്ട'' ചേട്ടന് പറഞു.
ഹരിയത് അയാളുടെ കെെയ്യില്‍ നിന്ന് മെടിച്ച് രൂക്ഷമായി അവനെ ഒന്ന് നോക്കി... ഒരു പുകവിട്ട് അത് തിരിച്ചാര്ക്കോ കൊടുത്ത് പിന്നേയും കിടന്നു. ഞാന്‍ വെറെ എന്തോ ശെദ്ധിച്ചിരിപ്പായിരുന്നു പെട്ടെന്ന് നോക്കിയപ്പോ ഹരിയെന്നേ നോക്കി തന്നേകിടപ്പാണ്. ആ മുഖത്ത് ചെറു ചിരി വിരിഞു. പറഞറിയിക്കാനാവാത്ത ഒരാനന്ദം എന്നിലുണ്ടായി. കളി കഴിഞെല്ലാരും പോവാനെണീറ്റപ്പോളും ഹരി എനിക്കൊരു ചിരി സമ്മാനിച്ചു..
പിറ്റേന്ന് ബസ്സില്‍ എനിക്ക് പിറകിലായി ബലിഷ്ഠമായ ആ കെെകള്‍ ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍ ഉണ്ടായിരുന്നു. നോക്കുമ്പോള്‍ കണ്ണുകള്‍ പതിവ് പോലെ പുറത്തേക്ക് തന്നേയായിരുന്നു.
ബസ്സില്‍ നിന്നിറങ്ങിയപ്പോ ഒരു ചെറു ചിരി സമ്മാനിച്ച് അദ്ദേഹം ഇറങ്ങി നടന്നു.
വെെകുന്നേരം ഗ്രൗണ്ടിലും ,രാവിലെ ബസ്സിലും കാണല്‍ സ്ഥിരമായി , എല്ലാവരും ആയി നല്ല കമ്പനി ആയെങ്കിലും ഹരി എനിക്ക് ചിരികള്‍ മാത്രം നല്കി പോന്നു.
■■■■■■■■■■■■■■■■■■■■
അന്ന് ബസ്സില്‍ നല്ല തിരക്കായിരുന്നു... ഹരിയന്റെ പിറകില്‍ കമ്പിയില്‍ പിടിച്ച് നില്പാണ്, തിരക്കാണെങ്കിലും എന്നില്‍ നിന്നും ഒരകലം പാലിക്കുന്നുണ്ട്, ഞാന്‍ പതിയെ പിറകോട്ട് നീങ്ങി. ആ ശ്വാസമെന്റെ കഴുത്തില്‍ വന്നടിച്ചു.. നെഞ്ചിടിപ്പ് പോലും അറിയുന്ന തരത്തിലുള്ള അകലം മാത്രമായി ഞങ്ങള്‍ക്കിടയില്‍.....
കോളെജ് എത്താറായി....
പൊടുന്നനെ ബസ്സ് ഒന്ന് വെട്ടിച്ചു. ഹരിയുടെ ചുണ്ടുകളെന്റെ പിന് കഴുത്തില്‍ അമര്‍ന്നു..... ഞെട്ടിത്തരിച്ചു പോയിഞാന്‍...
വീണ്ടും ചെവിടിന് നേരെമുഖം അടുത്തു. താടിരോമങ്ങളെന്റെ ചെവിയിലിക്കിളിയുണ്ടാക്കി.. ഞാന്‍ കണ്ണുകളിറുക്കിയടച്ചു..
'' എനിക്കിയാളെ ഇഷ്ട്ടാണ്'' നനുത്ത സ്വരമെന്റെ ചെവിയില്‍ മുഴങ്ങി. വിശ്വസിക്കാനാവാതെ ഞാന്‍ കണ്ണുകള്‍ തുറന്നു. താടിരോമങ്ങളെന്റെ പിന് കഴുത്തില്‍ ഒന്നൂടെ ചേര്‍ത്ത് അദ്ധേഹം തിരിഞു. ഡോറിനടുത്തെക്ക് നടന്നു. കോളേജ് എത്തിയിരിക്കുന്നു. തറഞ് നില്‍ക്കുവാണ് ഞാന്‍ ഹരിയിറങ്ങി പുറത്ത് നില്‍പ്പുണ്ട് ആ മുഖത്തൊരു കള്ളച്ചിരി....
ഡാ ഇറങ്ങുന്നില്ലേ... ഫ്രണ്ട് വിളിച്ചപ്പോളാണ് ഞാന്‍ ഇറങ്ങാന്‍ നോക്കിയത്. ഹരിയെന്നെ നോക്കി ചെറുതായൊന്ന് കണ്ണിറുക്കി ഉള്ളിലെക്ക് നടന്നു. യാന്ത്രികമായ് ഞാനും.....
കോളേജില്‍ ഒഴിവ് സമയങ്ങളില്‍ ഹരി എന്നേകാണാനായ് ക്ലാസ്റൂമിനടുത്തൊക്കെ ചുറ്റിക്കറങ്ങുന്നത് പതിവായ്. എന്നാലും പരസ്പരം സംസാരിക്കാറേ ഇല്ലായിരുന്നു.
ഹരിയും ഞാനും തമ്മിലുള്ള അകലം കുറഞു വന്നു. നേരില്‍ സംസാരം കുറവാണെങ്കിലും നോട്ടവും ബസ്സിലെ സ്പര്ഷനവുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോയി..അതിനിടയ്ക്ക് ഹരിയുടെ പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയും തമ്മില്‍ കോളേജില്‍ വന്‍ പ്രശ്നമായി ഒടുവിലത് പോലീസ് കേസാവുകയും ഹരിയെയും അവരുടെ നേതാവിനേയും പോലീസ് അറസ്റ്റ് ചെയ്യുകയുമൊക്കെ ഉണ്ടായി.
കോളേജിലെ ഓണം പ്രോഗ്രാം
കസവ് കരയുള്ള മുണ്ടും നീലക്കളര്‍ ഷര്‍ട്ടും ധരിച്ച് കണ്ണാടിക്ക് മുന്നില്‍ നൂറ്തവണ നോക്കി സുന്ദരനാണെന്നുറപ്പിച്ച് ഞാനിറങ്ങി. ഹരിക്കായ് അതേ നീല നിറത്തിലുള്ള ഷര്‍ട്ട് ഞാന്‍ കരുതിയിരുന്നു. ബസ്സില്‍ കയറിയപ്പോ മിക്കതും കോളേജ് സ്കൂള്‍ സ്റ്റുഡന്‍സ് ആണ്. ഹരിയുടെ സ്റ്റോപ്പ് എത്തിയപ്പോ ഹരി ഓടിക്കയറി. പുതിയ കറുപ്പ് ഷര്‍ട്ടും പഴയതെങ്കിലും തേച്ച് മിനുക്കിയ മുണ്ടും ആണ് വേഷം. ഒരു മുണ്ടും കൂടെ മേടിക്കായിരുന്നു എന്ന് ഞാനപ്പോ ഓര്‍ത്തു.
ബസ്സില്‍ കയറിയതും ഹരി അതിനടുത്ത കമ്പിയില്‍ ചാരി എന്നേ നോക്കി നിന്നു. മുന്നോട്ട് കെറി നിന്നേ എന്ന് കണ്ടക്ടര്‍ വിളിച്ച് പറഞപ്പോളാണ് എനിക്കരികിലേക്ക് അദ്ധേഹം വന്നത്.
'' എന്ത് ഭംഗിയാ ചെക്കാ''.. !!
എന്റെ ചെവിയിലദ്ധേഹം മന്ത്രിച്ചു ഞാനിക്കിളിയോടെ തലവെട്ടിച്ചു. ചെറു നാണത്തോടെ ഞാനാമുഖത്തേക്ക് നോക്കി. എന്നെ തന്നേ നോക്കി നില്‍പ്പാണ്. ബസ്സില്‍ നല്ല തിരക്കായി മറ്റുള്ളവരെന്നെ തട്ടിമുട്ടി നില്‍ക്കുന്നത് ഹരിക്കിഷ്ട്ടമല്ല ഞാന്‍ നിന്നതിന് മുമ്പിലെ തൂണില്‍ ഇടത്തെ കെെകൊണ്ട് പിടിച്ച് എനിക്ക് ചുറ്റും ഒരു വലയം ഉണ്ടാക്കിയാണ് നില്‍ക്കുന്നത്, മറ്റ് യാത്രക്കാര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിലും ഭാഗ്യത്തിന് ആരും ഒന്നും പറഞില്ല.
അന്ന് പതിവിലും ഏറെയായി ഹരിയെന്നോട് ചേര്‍ന്നു നിന്നു അവനിലുണ്ടാവുന്ന മാറ്റം എനിക്കപ്പോ വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു. , അവന്റെ താടിരോമങ്ങളെന്ഴെ പിന്കഴുത്തിലിഴഞു. ആരെങ്കിലും കാണുമോയെന്ന പേടിയായിരുന്നു എനിക്ക് ,
''ഹരീ....'' ഞാന്‍ ശാസന പോലെ വിളിച്ചു അവനുണര്‍ന്നു. ചമ്മലോടെ ചുറ്റും നോക്കി. ആരും കണ്ടില്ല എന്നുറപ്പിച്ച് അവനെന്നേ നോക്കി ചിരിച്ചു കൊച്ച് കുഞുങ്ങളുടെ നിശ്കളങ്കത ഞാനാമുഖത്ത് കണ്ടു...
''ബാ ഇവടെയിറങ്ങാം'' കോളേജ് സ്റ്റോപ്പിന് തൊട്ട് മുന്‍പില്‍ത്തെ സ്റ്റോപ്പെത്തിയപ്പോ ഹരിയെന്റെ കെെപിടിച്ച് വലിച്ചിറങ്ങി ഒരുവിധം ബാഗുമായി ഞാനാ തിരക്കിലൂടെ ഇറങ്ങി..
പരിചയക്കാരാരേലും ഉണ്ടോ എന്ന് ചുറ്റും നോക്കി ഹരി ഒരു ഓട്ടോയ്ക്ക് കെെ കാട്ടി,
'' എങ്ങോട്ടേക്കാ'' ഞാന്‍ ചോതിച്ച്
'' മിണ്ടല്ലേ '' എന്ന് ചുണ്ടില്‍ കെെ ചേര്‍ത്ത് ആഗ്യം കാണിച്ച് ഹരിയെന്നെ ഓട്ടോയില്‍ കേറ്റി. യാത്രയിലുടനീളം ഹരിയെന്നെ തന്നേ നോക്കിയിരിപ്പായിരുന്നു. എന്റെ കെെ ഹരി കോര്‍ത്തു പിടിച്ചു. ഓട്ടോ നിര്‍ത്തിയത് മറെെന്‍ ഡ്രെെവിന്റെ എന്ട്രന്സില് ആയിരുന്നു. ഞങ്ങള്‍ പെെസകൊടുത്ത് ഓട്ടോയില്‍ നിന്നിറങ്ങി ഹരിയെന്റെ കെെ കോര്‍ത്ത് പിടിച്ചിരുന്നു. മറെെന്ഡ്രെെവില് അവിടെ ഇവടയായി കുറച്ചാളുകളുണ്ടായിരുന്നു. ചിലരൊക്കെ എന്നേ നോക്കുമ്പോ ഹരിയെന്നെ ചേര്‍ത്ത് പിടിക്കും... ഞാനതാസ്വദിക്കുന്നുണ്ടെങ്കിലും കോളേജിലെത്താന്‍ ലേറ്റാവുമെന്നോര്ത്തപ്പോ എനിക്ക് പേടിയായി.. പക്ഷെ ഈ നിമിഷം നഷ്ട്ടപ്പെടുത്താനും ഞാനൊരുക്കമല്ലായിരുന്നു..
ഞങ്ങള്‍ കായലിനോട് ചേര്‍ന്നുള്ള ബെഞ്ചിലിരുന്നു. ഞാന്‍ ഹരിയെ നോക്കി.. അദ്ധേഹമെന്നേയും എന്ത് പറയണമെന്നറിയാതെ ഞങ്ങളിരുന്നു. കോളെജിലെ പെണ്പിള്ളാരുടെ സ്വപ്നപുരുഷനാണ് തനിക്ക് മുന്പില് എന്റെത് മാത്രമായിരിക്കുന്നതെന്നോര്ത്തപ്പോ എനിക്കെന്നോടൊരു മതിപ്പ് തോന്നി.
''തനിക്കെന്നേ എങ്ങനെ ഇഷ്ട്ടായെടോ'' ഹരിയെന്റെ കെെപിടിച്ച് ചോതിച്ചു.
ഞാന്‍ സംശയത്തോടാമുഖത്ത് നോക്കി. ഹരിയവന്റെ കെെ എന്റെ കെെകു നേരെ വെച്ചു,
''ദേ നോക്കിയെ നിലവിളക്കും കരിവിളക്കും പോലെ, ഹരി ചിരിച്ചു കൊണ്ട് പറഞു.
ഞാന്‍ ചിരിച്ചു കൊണ്ടാ കെെപിടിച്ചെന്റെ നെഞ്ചോട് ചേര്‍ത്തു, പിന്നേ അതില്‍ പതിയെ ചുംബിച്ചു...
'' ഇത്രപെട്ടന്ന് ഇയാള്‍ ഞാനുമായടുക്കും എന്ന് വിചാരിച്ചില്ല എന്നെ എങ്ങനിഷ്ട്ടമായി. ഒരു വട്ടം പോലുമെന്റെ മുഖത്ത് പോലും നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?..''
ഞാന്‍ സംശയത്തോടെ ചോതിച്ചു...
'' ആരു പറഞു നോക്കീട്ടില്ലാന്ന്, നീയെന്നേ എപ്പോഴാ ആദ്യം കാണുന്നേ? '' ഹരിയെന്നോട് ചോതിച്ചു..
''അന്ന് ക്ലാസ്റൂമില്‍ തല്ലുണ്ടാക്കിയപ്പോ.''
.ഞാന്പറഞു.
''ഞാനെന്നാ തന്നെ കാണുന്നത് അപ്പോളല്ല. തന്റെ അഛന്റെ ഷോപ്പില്‍ വരുമ്പോ ഇടക്ക് തന്നേ ഞാനവിടെ കാണാറുണ്ടായിരുന്നു, എല്ലാരോടും ചിരിച്ചു സംസാരിച്ച് ജോലിയെടുത്ത് പറന്നു നടക്കുന്ന നിന്നേ കണ്ടപ്പോ തന്നേ എനിക്കെന്തോ വല്ലാത്ത ഒരു സുഖമായിരുന്നു മനസ്സില്‍ ,ഞാനാദ്യം കരുതിയത് അവിടത്തെ സ്റ്റാഫാണെന്നാ. പിന്നേ കഴിഞ വര്‍ഷത്തെ വെക്കേഷന് കെെ ഉളുക്കി മറ്റ് വര്‍ക്ക് ചെയ്യാന്‍ പറ്റാണ്ടായപ്പോ ഞാനവിടെ ഉണ്ടാരുന്നു, സെയില്‍സ്മാനായിട്ട്, അന്നാണറിഞേ നീ ഓണറുടെ മോനാണെന്നും വിഷ്ണൂന്റെ അനിയനാണെന്നും, പിന്നെ തന്നോട് സംസാരിക്കാനൊക്കെ മടിയായി. വിഷ്ണുവുമായി കൂട്ടാണെങ്കിലും തന്നോട് സംസാരിക്കാനെന്തോ പേടിയായിരുന്നു. തനടുത്ത് വരുമ്പോ നെഞ്ചിടിക്കും, അന്ന് ക്ലാസില്‍ നീ ഉള്ളത് ഞാന്‍ കണ്ടിരുന്നില്ല. നിനക്കെന്നെ ഇഷ്ട്ടമാവില്ല എന്ന് ഞാന്‍ കരുതി, എല്ലാരും ഈ താല്‍പ്പര്യം ഉള്ളവരല്ലല്ലോ... ''
ഹരിയൊന്ന് പറഞ് നിര്‍ത്തി....
'എന്നിട്ട്? '' ഞാനാമുഖത്തേക്ക് തന്നേ നോക്കി ചോതിച്ചു.
'' അന്ന് വീട്ടില്‍ വന്നപ്പോ ഭക്ഷണം വിളമ്പിതന്നപ്പോ എനിക്ക് ഉറപ്പായി നിനക്കിഷ്ടമാണെന്ന് പിന്നേ......"
''പിന്നേ.?.'' ഞാന്‍ ചോദിച്ചു..
''ഞാന്‍ കുടിച്ച ഗ്ലാസ് കഴുകുക പോലും ചെയ്യാതെ അതില്‍ വെള്ളം കുടിക്കുന്ന കണ്ടപ്പോ ഞാനുറപ്പിച്ചു. നിനക്ക്താല്പ്പര്യമുണ്ടെന്ന്....!''
ഹരി ചിരിച്ച് കൊണ്ട് പറഞു
''അതെപ്പോ കണ്ടു?'' ഞാന്‍ ചമ്മലോടെ ചോതിച്ചു.
''അതൊക്കെ കണ്ടു '' ഹരിയെന്നെ ചേര്‍ത്തു നിര്‍ത്തി പറഞു.
പലരും ശ്രദ്ധിക്കുന്നുണ്ട്, എനിക്കെന്തോ വല്ലായ്ക തോന്നി. അത് മനസ്സിലാക്കിയാവണം ഹരിയെന്നെ വിട്ടു...
അപ്പോഴാണ് ഷര്‍ട്ടിന്റെ കാര്യം എനിക്കോര്‍മ്മ വന്നത്.
''ഒന്നു കണ്ണടച്ചേ ''ഞാന്‍ പറഞു..
'' എന്തിനാ ഉമ്മ വെയ്ക്കാനാ'' ഹരി കുസൃതിയോടെ ചോതിച്ചു.
''കണ്ണടയ്ക്ക് ''ഞാന്‍ വീണ്ടും പറഞു..
അപ്പോള്‍ ഹരി കണ്ണടച്ച് മുഖം മുന്നോട്ടാക്കിയിരുന്നു...സത്യത്തിലപ്പോ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനെനിക്ക് തോന്നി..
ബാഗില്‍ നിന്നും ഷര്‍ട്ടെടുത്ത് ഞാന്‍ അദ്ധേഹത്തിന്റെ കണ്ണിന് മുമ്പില്‍ വെച്ചു.
''ഇനി തുറക്ക്''
കണ്ണ് തുറന്ന് ഷര്‍ട്ട് കണ്ടതും ഹരിയുടെ മുഖം പെട്ടന്ന് മാറി.
''എന്തായിത്?'' ഹരി ചോദിച്ചു
''എന്റെ ഓണസമ്മാനം'' ഞാന്‍ പറഞു..
''അതെന്താ, ഞാനീ നരച്ചതും പഴയതുമായ ഷര്‍ട്ട് ഇട്ട് നടക്കുന്നത് നിനക്ക് നാണക്കേടാണോ, അതോ അത് നിന്റെ സ്റ്റാറ്റസിന് ചേരുന്നില്ലേ ''ഹരി പെട്ടന്ന് ചോതിച്ചു.
അങ്ങനൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചില്ല...
''അത് ഹരിയേട്ടാ.. ഞാന്‍ ''വാക്കുകള്‍ കിട്ടാതെ ഞാന്‍ വിക്കി..
''മതി എനിക്കാരുടേം ഒരു ഔദാര്യവും വേണ്ട ,'' ഹരി മുറിച്ചു പറഞു എന്നിട്ട് ബെഞ്ചില്നിന്നേണീറ്റ് കാല് കായലിനടുത്തെ അരമതിലില്‍ കേറ്റിവെച്ച് കായലിലേക്ക് നോക്കി നില്‍പ്പായി,
ഷര്‍ട്ടും കയ്യില്‍പ്പിടിച്ച് തറഞിരിപ്പാണ് ഞാന്‍ അറിയാതെന്റെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി....
.
യാതൊരു ഭാവമാറ്റവുമില്ലാതെ കായലിലേക്ക് തന്നേ നോക്കി നില്‍പ്പാണ് ഹരി. കവിളിലൂടൊഴുകിയ കണ്ണീര് ഞാന്‍ തുടച്ചു.
എന്ത് ചെയ്യണമെന്നറിയാതെ ഞാനിരുന്നു.
കുറച്ച് കഴിഞപ്പോ ഹരിയെന്നേ തിരിഞു നോക്കി, ഞാന്‍ അതേ ഇരുത്തം തന്നേയാണ്. ഹരിയെനിക്കരികിലേക്കായി നടന്നു വന്നു. എനിക്കു മുന്നിലായി നിന്നു.
''സോറി'' അയാള്‍ പതിയെ പറഞു.
ഞാന്‍ മെെന്റ് ചെയ്തില്ല...
ഹരിയെനിക്കടുത്തായിരുന്നു , എന്റെ കെെപിടിച്ച് നെഞ്ചോട് ചേര്‍ത്തു..
''സോറി ഡാ'' വീണ്ടും ക്ഷമാപണം.. ഞാന്‍ ആ മുഖത്തേക്ക് നോക്കി, കണ്ണ് കലങ്ങിയിരിക്കുന്നു.,
'' എനിക്കിതൊന്നും ഇഷ്ട്ടമല്ല, ഇഷ്ട്ടമല്ല എന്നല്ല ഞാനിതൊന്നും ആഗ്രഹിക്കാറില്ല, ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണെന്റെ അഛന് മരിക്കുന്നത് അതിന് ശേഷം എന്നേയും പെങ്ങളേയും വളര്‍ത്താന്‍ അമ്മ ഒത്തിരീ കഷ്ട്ടപ്പെട്ടിട്ടുണ്ട്, അടുക്കളപ്പണി ചെയ്തും, കൂലിപ്പണി ചെയ്തുമൊക്കെ....,
ഒരു നല്ല വസ്ത്രം അന്ന് ഞങ്ങള്‍ക്ക് സ്വപ്നം മാത്രമായിരുന്നു. സ്ക്കൂളില്‍ പോവുമ്പോ നിറം മങ്ങി പിഞി തുടങ്ങിയ ഷര്‍ട്ട് കാണിച്ചാദ്യം കളിയാക്കിയത് കൂട്ടുകാരന് ആയിരൂന്നു.. അമ്മ പണിയെടുക്കുന്ന വീട്ടില്‍ നിന്ന് കൊണ്ടുവന്ന അവരുപയോഗിക്കാത്ത വസ്ത്രങ്ങള്‍ ഇട്ടായി പിന്നേ പോക്ക് ,ഒരു ദിവസം സ്കൂളിലെ ഒരു പയ്യന് എല്ലാവര്ക്കും മുന്നില്‍ വെച്ച് ഞാനിട്ടേക്കുന്നത് അവന്റെ ഷര്‍ട്ടാണെന്ന് പറഞപ്പോ.... തനിക്കറിയോ?''
ഹരിയെന്റെ മുഖത്ത് നോക്കി ചോതിച്ചു.. ആ കണ്ണ് നിറഞിരുന്നു..
''.....അന്ന് ഞാന്‍ കരഞത്ര ,അന്നെന്റെ അഭിമാനത്തിനേറ്റക്ഷതം പോലെ പിന്നേ എന്റെ ജിവിതത്തിലുണ്ടായിട്ടില്ല. അതിന് ശേഷം മറ്റൊരാളെത്ര സ്നേഹത്തോടെ തരുന്നതാണെങ്കിലും ഞാനതൊന്നും സ്വീകരിച്ചിട്ടില്ല. ഒമ്പതാം ക്ലസില്‍ പഠിക്കുമ്പോ മുതല്‍ പണിചെയ്ത് തുടങ്ങിയതാ.. നമ്മള് അദ്ധ്വാനിച്ച് വാങ്ങിയതെന്തായാലും അതെത്ര നരച്ചതാണെലും അതൂമിട്ട് നാലാള്‍ക്ക് മുന്പില് നിക്കുമ്പോ ഒരു ധെെര്യാ... ഒന്നൂല്ലേലൂം അവനിട്ടേക്കുന്നത് എന്റെതാണ് അല്ലേല്‍ ഞാന്‍ വാങ്ങികൊടുത്തതാണെന്നാരും പറയില്ലാലോ.. ''
ചിരിച്ചാണ് ഹരിയത് പറഞതെങ്കിലും കണ്ണീര് കണ്ണിലുരുണ്ട് കൂടിയിരുന്നു..
ഞാന്‍ ഹരീയോട് ചേര്‍ന്നിരുന്നു. ഹരിയെന്നെ അദ്ധേഹത്തി വലത് കെെകൊണ്ട് ചേര്‍ത്തു പിടിച്ചു ഞാനാ തോളില്‍ ചാഞു..
''പുതിയമണത്തേക്കാളും ഞാനിഷ്ട്ടപ്പെട്ടതീ നരച്ചമണം തന്നേയാ..'' ഞാന്‍ പറഞു ഹരിയെന്റെ തലമുടിയില്‍ ചുംബിച്ചു...
''ഞാനിതീ കായലില്‍ കളയട്ടെ'' ഞാനാ ഷര്‍ട്ട് ചൂണ്ടി ചോതിച്ചു..
''വേണ്ട ''ഹരിയതെടുത്ത് നെഞ്ചോട് ചേര്‍ത്തു.
''എന്റെ ചെക്കന് തന്നതല്ലേ എനിക്ക് വേണം''
''ഇതും അദ്ധ്വാനിച്ച് വാങ്ങിയതാണ്, ഇതിലെന്റെ വിയര്‍പ്പുണ്ട് '' ഞാന്‍ പറഞു.
ഹരിയെന്നേ നോക്കി,
''അഛനൊരഞ്ച് പെെസ എനിക്കോ ചേട്ടനോ വെറുതേ തന്നിട്ടില്ല തരാറും ഇല്ല. അദ്ധ്വാനിച്ച് പെെസ ഉണ്ടാക്കിയാലേ അതിന്റെ പെെസേടെ വിലയറിയുള്ളൂന്ന് അഛന് പറയും.. ഞാനായാലും ചേട്ടനായാലും ഒഴിവു ദിവസങ്ങളില്‍ കടയില്‍ പോയി നിക്കും ഡോറ് തുറന്ന് കൊടുക്കാനും, സെയില്‍സിലും പുതിയ സ്റ്റോക്ക് വന്നാല്‍ അതിറക്കാനും , എല്ലാറ്റിനും നിക്കും സ്റ്റാഫിന് ഒരുദിവസം എത്ര പെെസകൊടുക്കുമോ അത്രയും ഞങ്ങള്‍ക്കും തരും.. ആ പെെസയോണ്ടാ ഇത് വാങ്ങിയെ''
ഞാന്‍ പറഞു.
ഹരിയെന്നേ വീണ്ടു ചേര്ത്തുപടിച്ചു. ഞാനാ നെഞ്ചില്‍ പറ്റിയിരുന്നു.
''ചെക്കാ'' ഹരി പതിയേ വിളിച്ചു...
''മ്... ''ഞാന്‍ മൂളി..
''എെലവ യൂ..'' ഹരിയെന്റെ ചെവിട്ടില് പറഞു.
ചിരിച്ചു കൊണ്ട് ഞാനാ മുഖത്ത് നോക്കി, കോളേജ് അടക്കിവാഴുന്ന ഒരു നേതാവിനേയല്ല, ഒരു കൊച്ച് കുഞിനേ പോലെയാണെനിക്കപ്പോ തോന്നിയത്..
''ഞാനിത് ഇപ്പോ ഇടട്ടെ? '' ഹരിയെന്നോട് ചോതിച്ചു..
''ഇവടെ വെച്ചോ?! '' ഞാനമ്പരപ്പോടെ ചുറ്റും നോക്കി ചോതിച്ചു.
''അതിനെന്താ'' എന്നും പറഞ് ഹരിയെണീറ്റ് ഷര്‍ട്ടിന്റെ ബട്ടണഴിച്ചു.. വേണ്ട എന്നെത്ര വിചാരിച്ചിട്ടും എന്റെ കണ്ണുകളത് തന്നേ നോക്കി, ഇട്ടിരുന്ന ഷര്‍ട്ടഴിച്ച് ഹരി ഞാന്‍ വാങ്ങിയ ഷര്‍ട്ടെടുത്തിട്ടു. രോമാവൃതമായ ഉറച്ച ആ ശരീരത്തിലേക്ക് നോക്കാതിരിക്കാനെനിക്കായില്ല. ബട്ടണിട്ട് കെെതെരുത്ത് വെച്ച് ഒരു മോഡലിനെ പോലെ ഹരി എനിക്ക് മുന്നില്‍ പോസ്ചെയ്തു. അളവ് കറക്ട് ആരുന്നു.
''സൂപ്പര്‍ എന്ന് ഞാന്‍ കെെകൊണ്ടാഗ്യം കാണിച്ചു. ഹരി അഴിച്ചിട്ട ഷര്‍ട്ട് മടക്കി ഞാന്‍ കവറിലിട്ടു.
ഹരിയെന്റെ കെെകോര്‍ത്തു പിടിച്ചു പുറത്തേക്ക് നടന്നു , നടക്കുമ്പോ ഹരിയുടെ കണ്ണുകള്‍ ചുറ്റിലും എന്തോ തിരയുകയായിരുന്നു. ഓട്ടോയ്ക്ക് കെെകാണിച്ച് കോളേജിന്റെ പേര് പറഞ് ഞങ്ങളതില്‍ കയറിയിരുന്നതും , ചെവിയിലെന്തോ പറയാന്‍ വരുന്ന പോലെ വന്ന് ഹരിയെന്നെ ചുംബിച്ചു. ഇതിനുള്ള ഒരു സ്ഥലമായിരുന്നു ഹരി വരുന്ന വഴിക്ക് തിരഞതെന്നെനിക്ക്മനസ്സിലായി.
ഞാന്‍ ഒരു പേടിയും ഒന്നുമില്ലാതെ ഹരിയോട് ചേര്‍ന്നിരുന്നു.. കോളേജിന് കുറച്ച് മുന്നിലായി ഓട്ടോ നിര്‍ത്തി ഞങ്ങളിറങ്ങി. പിന്നേ കാണാം എന്നും പറഞ് ഞങ്ങള്‍ അപരിചിതരേ പോലെ അഭിനയിച്ച് കോളേജിലേക്ക് കയറി, പോവുന്നതിനിടയ്ക്ക് ഹരിയെന്നേ നോക്കി കണ്ണടച്ച് കാണിച്ചു.
ക്ലാസിലെത്തീയപ്പോ പൂക്കളം പകുതിയിലേറെ ഇട്ടു കഴിഞിരുന്നു. ഞാനങ്ങനെ വലിയ ആക്ടീവല്ലാത്തത് കൊണ്ട് ആരും ഞാനെന്താണ് വെെകിയതെന്ന് ചോതിച്ചില്ല. ഇടയ്ക്ക് ഹരി വെറുതെ എന്റെ ക്ലാസ്റൂമിന്റെ മുന്നിലൂടെ നടപ്പുണ്ടായിരുന്നു. കണ്ണുകളുടക്കുമ്പോ ആര്‍ക്കും മനസ്സിലാവാത്ത ചില സിഗ്നലുകള്‍ തന്നു..
കോളെജില്‍ ഓണപ്പരിപാടികള്‍ തകൃതിയായി നടക്കുന്നുണ്ട്, ഹരിയും കൂട്ടരും വടംവലി മത്സരത്തിനുണ്ട് , മുണ്ട് മടക്കി കുത്തി പാതി തറയിലിരുന്ന് ആഞ് വടംവലിക്കുന്ന ഹരിയെ നോക്കി ഞാനിരുന്നു. രോമാവൃതമായ തുടകളും കാലും നല്ല വ്യക്തമായിരുന്നു. എനിക്കെന്തോ വല്ലായ്മ തോന്നി, എല്ലാരും ഹരിയെ നോക്കും പോലെ തോന്നിയെനിക്ക്. ഹരിയിടയ്ക്കിടെ ഞാനിരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നുണ്ട്, ഞാന്‍ പതിയെ എണീറ്റു പുറത്തേക്ക് നടന്നു. ഇടനാഴി കഴിഞുള്ള നീളന്‍ ജനലിനടുത്ത് എത്തിയപ്പോ ജനലഴിയില്‍ സനലേട്ടനും ഗ്യാങ്ങും ഇരിപ്പുണ്ട് ഇവരാണ് കോളേജിലെ മറ്റൊരു പ്രധാന പാര്ട്ടിക്കാര് ഇവുരുമായാണ് ഹരി തല്ലുണ്ടാക്കിയതും കേസായതും.
എന്നെ കണ്ടതും അവരിലൊരാള്‍ സനലിന്റെ കാതിലെന്തോ പറഞു.
''ഡാ'' സനലെന്നേ നോക്കി വിളിച്ചു.
ഞാനങ്ങോട്ട് നോക്കി.
''ഇങ്ങോട്ടെ വാടാ..'' ആഞ്ജപൊലെ അവന് പറഞു.
ചെറു പേടിയോടെ ഞാനങ്ങോട്ട് ചെന്നു.
''നീ ഫസ്റ്റിയര്‍ അല്ലേ,? ''
'' അതെ'' ഞാന്‍ പറഞു.
'' ഫസ്റ്റിയേര്സിലെ ഒരു കുട്ടിയും ഹരിയുടെ കൊടിക്കീഴില്‍ കയറിപ്പോവരുതെന്ന് ഞാന്‍ ക്ലാസില്‍ വന്നു പറഞാരുന്നോ'' അവനെന്റെ അടുത്തേക്ക് നീങ്ങി ചോതിച്ചു.
''ഉവ്വ് '' ഞാന്‍ പേടിയോടെ പറഞു.
''പിന്നേ നീ എന്തെ **ര്‍ കാണിക്കാനാടാ ****മോനേ അവരുടെ മീറ്റീങ്ങിലും യോഗത്തിലും കയറിയിറങ്ങി നടക്കുന്നത്?''അലറും പോലെ സനല്‍ ചോതിച്ചു. വരാന്തയിലൂണ്ടായീരുന്ന സകലരും ഞങ്ങളെ നോക്കി.
'' നമ്മുടെ കൂട്ടത്തിലൊരുത്തന്റെ കെെതല്ലിയൊടിച്ചിട്ട് ആ ഹരിയങ്ങനെ ഞെളിഞ് നടക്കണ്ട, അടിച്ചൊടിക്ക് സനലെ അവന്റെ കെെ'' കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞു.
അത് കേട്ടതും സനലെന്റെ വലത്തെ കെെയ്യില്‍ പിടുത്തമിട്ടു എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കും മുന്നേ അവനെന്റെ കെെ പിന്നിലേക്ക് തിരിച്ചു..
വേധനയില്‍ ഞാനലറി കരഞു.....
''ഡാ'' വരാന്തയീലൊരലര്ച്ച മുഴങ്ങി, കണ്ണില്‍ കനലുമായി ഹരി വരാന്തയിലേക്കോടിക്കേറി. അവനെ കണ്ടതും സനലെന്നേ മുന്നോട്ട് തള്ളി ,ഞാനാ തറയിലേക്ക് വീണു. വീണ എന്നേ ആരൊക്കെയോ താങ്ങി.
ഒരു കാറ്റ് പോലെ ഹരി സനലിന് നേരെ ഒാടി,
''നീയെന്റെ ചെക്കനെ തൊടും അല്ലേടാ'' ഹരിയുടെ ശബ്ദമാ ഇടനാഴിയില്‍ മുഴങ്ങി....
ഒരു നറുപുഷ്പമായ്
ഭാഗം 4
ഇടനാഴി പെട്ടന്ന് നിശബ്ദമായി, കുതിച്ച് വന്ന ഹരി സനലിനെ ആഞ് ചവിട്ടി അപ്രതീക്ഷിതമായ ആക്രമണത്തില്‍ സനല്‍ പിന്നോട്ട് വീണു, വീണു കിടന്ന സനലിനെ വീണ്ടും ചവിട്ടാനായി ഹരി കാലോങ്ങിയതും സനലിന്റെ കൂട്ടുകാര്‍ ഓടി വന്നത് തടഞു. അപ്പോഴേക്കും ഹരിയുടെ പാര്‍ട്ടിക്കാരും അവിടമെത്തിയിരുന്നു , നിമിഷ നേരം കൊണ്ടവിടമൊരു കൂട്ടത്തല്ലായി. കെെയ്യിലെ വേധനകൊണ്ടപ്പോ ഞാന്‍ പുളയുകയായിരുന്നൂ. ആരൊക്കെയോ എന്നേ ഓഫീസ് മുറിയിലേക്ക് കൊണ്ട് പോയി, അപ്പോഴും ഹരി ഭ്രാന്തനെ പോലെ കണ്ണില്‍ കണ്ടവരെയെല്ലാം തല്ലുകയായിരുന്നു.
■■■■■■■■■■■■■■■■■■■■
വലത്തെ കെെക്ക് പൊട്ടലുണ്ട്, വെെകീട്ട് ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലെത്തിയപ്പോ അഛന്റെ വക പൂരമായിരുന്നു. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം രാഷ്ട്രീയം കളിച്ചു നടക്കരുതെന്നൊക്കെ സാധാ അഛനമ്മമാര്‍ പറയുന്ന സ്ഥിരം ഡയലോഗുകള്‍.. എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍. കെെയ്യിലെ വേധന എല്ലാം കൊണ്ടും ഞാനാകെ തളര്‍ന്നു.
ഹരിയേ രണ്ടാഴ്ചത്തേക്ക് കോളേജില്‍ നിന്നും പുറത്താക്കി എന്ന് ഫ്രണ്ട്സ് വീട്ടില്‍ വന്നപ്പോ പറഞു. അതും കൂടെ കേട്ടപ്പോ വല്ലാത്ത ഒരു മാനസീകാവസ്ഥയിലായി ഞാന്‍.
ഹരിയേ എങ്ങനെയെങ്കിലും കാണണം എന്ന് വിചാരിച്ചിരിക്കുമ്പോളാണ് വെെകീട്ട് നാട്ടിലെ ഫ്രണ്ട്സിന്റൊപ്പം ഹരി വീട്ടില്‍ വന്നത്. ഭാഗ്യത്തിന് അപ്പോ അഛന് വീട്ടില്‍ ഉണ്ടായിരുന്നില്ല.
വരാന്തയിലെ ചാരു പടിയില്‍ ചാരിയിരിക്കുകയായിരുന്നു ,ഞാന്‍ മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടാണ് ഞാന്‍ തിരിഞത്, മുറ്റത്ത് ഹരിയെ കണ്ടപ്പോ, എന്റെ വീടാണെന്നും, അവിടെ അമ്മയും ചേട്ടനും ഫ്രണ്ട്സും ഉണ്ടെന്ന് ഓര്‍ക്കാതെ ഞാന്‍ മുറ്റത്തേക്ക് കുതിച്ചു കെെയ്യുടെ വയ്യായ്കപോലും ഓര്‍ക്കാതെ ഞാന്‍ ഹരിയെ പുണര്‍ന്നു. ഒരു പക്ഷെ ഹരി ഓര്‍ത്തിരിക്കാം ഇതെന്റെ വീടാണെന്നും ചുറ്റുമുള്ളത് എന്റെ സ്വന്തക്കാരാണെന്നും അത് കൊണ്ടാണവന് എന്നെ ആ ശരീരത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത്.
''വേധനയുണ്ടോ'' ഹരിയെന്റെ കെെയ്യില്‍ തൊട്ട് വിഷയം മാറ്റും പോലെ ചോതിച്ചു..
''ഇപ്പോ ഇല്ല'' ഞാനാ നിറഞ കണ്ണില്‍ നോക്കി പറഞു.
ഞങ്ങള്‍ മുറ്റത്ത് നിന്ന് വീട്ടിലേക്ക് കേറി, ഒരുപക്ഷെ ഞാന്‍ ഹരിയേ കെട്ടിപിടിച്ചത് ഒരു സുഹൃത് ബന്ധത്തിനപ്പുറം ആരുംനിര്വചിച്ച് കാണില്ലായിരുന്നിരിക്കണം..
ഹരി വീട്ടില്‍ നിന്നിറങ്ങും വരെ എന്നേ തന്നേ നോക്കിയിരിപ്പായിരുന്നു. അവസാനം ഇറങ്ങിയപ്പോ ആ കണ്ണിലേ വേധന എനിക്ക് വായിച്ചെടുക്കായിരുന്നു...
എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു ,
ഹരിക്കും, സാഹചര്യം അതിനനുവതിച്ചില്ല. രാത്രി കിടന്നിട്ടുറക്കം വന്നില്ല. എനിക്ക് അന്ന് ഫോണുണ്ടായിരുന്നില്ല. ഹരിക്ക് സാംസങ്ങിന്റെ ചെറിയ ഫോണുണ്ട്
എനിക്ക് ഫോണില്ലാത്തത് കാരണം ഞാന്‍ നമ്പരും മേടിച്ചിരുന്നില്ല.ഓരോന്ന് ചിന്തിച്ച് ഞാനെപ്പോഴോ ഉറങ്ങി.
പിറ്റേന്ന് എണീറ്റിട്ടും എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഞാന്‍ വെറുതെ നടന്നും ഇരുന്നും tv കണ്ടും ഒരു വിധംവെെകുന്നേരം ആക്കി, ചേട്ടന് ഗ്രൗണ്ടില്‍ പോവാന്‍ നോക്കുമ്പോ ഞാനും ചേട്ടനൊപ്പമിറങ്ങി മുത്തശ്ശി വഴക്ക് പറഞിട്ടും ഞാന്‍ ഗ്രൗണ്ടിലേക്ക് പോയി. കളി തുടങ്ങിയിട്ടും ഹരി വന്നിരുന്നീല്ല. ഞാനാകെ നിരാശയിലായി, കുറച്ച് കഴിഞപ്പോ ഒരു ബെെക്ക് ഗ്രൗണ്ടിനടുത്തായി വന്നു നിന്നു. അതില്‍ നിന്നും ഹരിയിറങ്ങിയപ്പോ എനിക്കാശ്വാസമായി,, ബെെക്കില്‍ നിന്നിറങ്ങിയ ഹരി ആദ്യം നോക്കിയത് മാവിന് ചുവട്ടിലേക്കാണ് ആദ്യം നോക്കിയത്, എന്നേ കണ്ടതും ആ മുഖം വിടര്‍ന്നു.
കൂട്ടുകാര്‍ കളിക്കാന്‍ വിളിച്ചിട്ടും ,ഇന്നില്ലാ എന്നും പറഞ് മാവിന് ചോട്ടിലേക്ക് വന്നു.. എനിക്കടുത്തായി ഹരിയിരുന്നു.
'' വേധനയുണ്ടോ? '' എന്റെ വലത് കെെ തടവി ഹരി ചോതിച്ചു..
ഇല്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയിളക്കി....
''ഇന്നലെ രാത്രി തീരെ ഉറങ്ങിയില്ല..'' ഹരി പറഞു..
''ഞാനും!!'' ഞാനാ കണ്ണില്‍ നോക്കി പറഞു.
''ഞാനിന്നു വരുംന്ന് വിചാരിച്ചിരുന്നോ?'' ഞാന്‍ ചോതിച്ചു.
''വരുംന്ന് എനിക്കുള്ളില്ന്നാരോ പറഞു പണീം കേറി, ഒരു വിധം കുളിച്ച് ഓടിയതാ.!.'' ഹരി പറഞു..
'' എനിക്ക് എപ്പോഴും കൂടെ ഇരിക്കാന്‍ തോന്നാ!'' ഞാന്‍ പറഞു..
''എനിക്കും '' ഹരിയെന്റെ കവിളില്‍ തലോടി പറഞു. ആ പരുത്ത കെെകളെന്റെ കവിളില്‍ തൊട്ടപ്പോ വല്ലാത്ത ഒരു സുഖം.
കളിക്കുന്നവര്‍ അവിടെ നിന്ന് നോക്കിയാ ഞങ്ങളെ ശെരിക്കും കാണാം.
'' വീട്ടില്‍ വഴക്ക് പറഞോ?'' ഹരി ചോതിച്ചു..
''ഇല്ല''
, ഞാന്‍ കള്ളം പറഞു.
മനസ്സിലായെന്നോണം ഹരി ചിരിച്ചു...
''ഒരാഴ്ച എന്താ പ്ലാന്‍? '' ഞാന്‍ പോതിച്ചു.
'' സത്യത്തില്‍ സസ്പെന്ഷന് കിട്ടിയത് നന്നായി, കെെയ്യില്‍ അഞ്ച് പെെസയില്ലാണ്ടിരിക്കായിരുന്നു. ഇന്ന് ടെെല്‍ പണിയുണ്ടാരുന്നു,നാളേം ഉണ്ട്, പിന്നേ ബാക്കി ദിവസം വേറെ എന്തേലും നോക്കണം '''ഹരി പറഞു.
ഞങ്ങള്‍ കുറേ സംസാരിച്ചു,.........
'' ചെക്കാ'' ഹരി വിളിച്ചു..
മ്... ? ഞാന്‍ വിളികേട്ടു
'' എനിക്കൊരുപാടിഷ്ട്ടാടോ തന്നേ..!! ,,അവന് പറഞു.
''എനിക്കും ''ഞാന്‍ പതിയെ പറഞു.
കളി കഴിഞെല്ലാരും വന്നു. ഹരിയോട് യാത്ര പറയുമ്പോ എനിക്കെന്തോ നെഞ്ച് പൊട്ടും പോലെ തോന്നി..
■■■■■■■■■■■■■■■■
പിറ്റേന്ന് ഗ്രൗണ്ടില്‍ ചേട്ടന് വന്നിരുന്നില്ല. ഞാനൊറ്റക്ക് പോയി. കളി കഴിയും വരെ ഹരിയെ തന്നേ നോക്കി ഞാനിരുന്നു. ഹരിയെന്നേയും...
കളി കഴിഞെല്ലാരും പോവാനിറങ്ങിയപ്പോ ഹരിയെന്നേ വീട്ടിലിറക്കി തരാം എന്ന് പറഞു. ഞാന്‍ ഹരിയുടെ ബെെക്കില്‍ കയറി ഒരു കെെകൊണ്ട് കെട്ടിപിടിച്ച് ഞാനിരുന്നു. വീടിനടുത്തുള്ള ഒരു ഇടവഴിക്ക് മുന്നില്‍ ഹരി വണ്ടി നിര്‍ത്തി,
ഞാന്‍ സംശയത്തോടെ ഹരിയെ നോക്കി,,
ഇറങ്ങ് എന്ന് ഹരി ആഗ്യം കാണിച്ചു, ഞാനിറങ്ങി ഹരിയും , ബെെക്കില്‍ ചാരി ഇരുന്ന് ഹരി എന്നേ ചേര്‍ത്ത് പിടിച്ചു. ആ കണ്ണുകളിലപ്പോ എന്നേ മാത്രം ഞാന്‍ കണ്ടു.
ഹരിയെന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. ആദ്യ ചുംബനം, പതിയെ ഹരിയെന്റെ കീഴ്ചുണ്ട് വായിലാക്കി നുണയാന്‍ തുടങ്ങി ഞാനെന്റെ കണ്ണുക
ളിറുക്കിയടച്ചു.
ഒരു നറു പുഷ്പമായ്...
ഭാഗം 5
ഞങ്ങളുടെ ആദ്യ ചുംബനം, വേധനിപ്പിക്കാതെ മൃതുവായി ഹരിയെന്റെ കീഴ് ചുണ്ട് നുണഞു. ഇടത്തെകെെ കൊണ്ട് ഞാനവനേ എന്നിലേക്ക് ചേര്‍ത്തു. കെെയ്യിലെ വേധനയൊന്നും ഞാനാ നിമിഷം ഓര്‍ത്തില്ല. ഹരിയുടെ വായിക്കുള്ളില്‍ എന്റെ ചുണ്ട് പറഞറിയിക്കാനാവാത്ത ഒരനുഭൂതി...
പതിയെ ഹരിയെന്നെ സ്വതന്ത്രനാക്കി.. പിന്നെ എന്റെ നെറ്റിയില്‍ ചുംമ്പിച്ചു. ഞാനവന് മുന്നില്‍ അനുസരണയോടെ നിന്നു.
''ചെക്കാ''
അവനെന്റെ ചെവിക്കരികില്‍ മുഖം ചേര്‍ത്തു വിളിച്ചു.. ആ താടിരോമങ്ങളെന്നില് ഇക്കിളിയുണ്ടാക്കി..
''ഉം...'' ഞാന്‍ വിളികേട്ടു...
''എന്നും എന്റെ കൂടെ ഉണ്ടാവോ?.. '' അവന് ചോതിച്ചു...
''ഉണ്ടാവും'' ഞാന്‍ മറുപടി നല്കി..
''നടക്കോ അത്? '' ഹരി വണ്ടിയില്‍ കയറിയിരുന്ന് ചോതിച്ചു...
എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. നടക്കോ? ഞാനെന്നോട് തന്നേ ചോതിച്ചു. ആണും പെണ്ണും കല്ല്യാണം കഴിക്കുന്നതും ഒന്നിച്ച് താമസിക്കുന്നതും പതിവാണ് ഇതിപ്പോ ആണും ആണും.. ആരേലും സമ്മതിക്കോ? ലോകവിവരമില്ലാത്ത ഇരുപത് കാരനപ്പോ ഉത്തരമില്ലായിരുന്നു...
ബെെക്കിന്റെ പിന്നില്‍ ഹരിയോട് ചേര്‍ന്നിരിക്കുമ്പോ ഞാന്‍ ചിന്തിച്ചതത്രയും ഇത് തന്നേയായിരുന്നു. ഒരു പക്ഷെ ഹരിയുടെ ചിന്തയുമിതായിരിക്കാം...
വീടിന് മുന്നില്‍ ഹരി ബെെക്ക് നിര്‍ത്തി, അകത്തേക്ക് ക്ഷണിച്ചെങ്കിലും അവന് വന്നില്ല. ,
'' ഞാനുണ്ടാകും എന്നൂം കൂടെ'' ഞാനുറച്ച് പറഞു..
അവനെന്റെ കണ്ണില്‍ തന്നേ നോക്കി, ആ സമയം എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞിരുന്നു.
ഹരിയെന്നേ നോക്കി ചിരിച്ചു. അവനേ അത്രയും സുന്ദരനായി ഞാനതിന് മുന്‍പ് കണ്ടിട്ടില്ല.
'' താനെന്താ ഗേറ്റിന് പുറത്ത് നിക്കുന്നേ? അകത്തേക്ക് കേറ്'' പിന്നില്‍ ചേട്ടന്റെ ശബ്ദം കേട്ട് ഞാനും ഹരിയും ഞെട്ടിത്തിരിഞു.
'' അത് ഞാനിവനേ കൊണ്ട് വിടാന്‍ വന്നതാ'' പെട്ടന്നുള്ള ചോദ്യത്തിള് ഹരിയൊന്ന് പതറി.
'' വാ കേറ്....'' ഞാനും ഹരിയോട് പറഞു.
'' വേണ്ട പിന്നീടാവട്ടെ , മാര്‍ക്കറ്റില്‍ പോണം . മീന്‍ മേടിക്കണം'' ഹരി ബെെക്ക് സ്റ്റാര്‍ട്ട് ചെയ്ത്കൊണ്ട് പറഞു...
'' എന്നാ പിന്നേ കാണാം '' ഹരി ചേട്ടന് ഷേക്ക് ഹാന്‍ഡ് നല്കി കൊണ്ട് പറഞു എന്നേ ഒന്ന് നോക്കി തലകുലുക്കി പോട്ടേന്ന് ചോതിച്ച് ഹരി ബെെക്കോടിച്ച് പോയി, അവന് കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാനതും നോക്കി നിന്നു...
കെെ ഏകതേശം റെഡിയാവാന്‍ മൂന്ന് ആഴ്ചകളോളം എടുത്തു, ആ ദിവസങ്ങളിലൊക്കെ ഞങ്ങള്‍ക്ക് ആശ്വാസം ഗ്രൗണ്ടിലെ കൂടിക്കാഴ്ച തന്നേയാരുന്നു. ഓരോ ദിവസം കഴിയും തോറും ഹരിയും ഞാനും കൂടുതല്‍ കൂടുതല്‍ അടുത്തു. അടുത്തുള്ളപ്പോ ഒരിക്കല്‍ പോലും ഹരിയെന്നേ മോശമായി നോകീട്ട് പോലുമില്ലായിരുന്നു, അവനെന്നേ ഒരു കൊച്ച് കുട്ടിയെ പോലെ കെയര്‍ ചെയ്തു പോന്നു. ഞങ്ങള്‍ക്കിടയില്‍ പ്രണയം മാത്രമായിരുന്നില്ല സംസാര വിഷയം ഭൂമിക്കും ആകാശത്തിനുമിടയിലുള്ളതും അതിനപ്പുറത്തുള്ളതു വരെയും ഞങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി...
ഹരിയെകാണാതെ ഒരു ദിവസം പോലും എനിക്കോ, എന്നേ കാണാതെ ഹരിക്കോ നില്ക്കാന് പറ്റാത്ത അവസ്ഥ,
കെെയ്യിലെ കെട്ടഴിക്കും വരെ എന്നേ കോളേജില്‍ വിട്ടിരുന്നില്ല. പ്ലാസ്റ്റര്‍ വെട്ടിയ പിറ്റേന്ന് തന്നേ ഞാന്‍ കോളേജില്‍ പോയി. രാവിലെ ഒരുങ്ങി പതിവ് ബസ്സിനായി ഞാന്‍ കാത്ത് നിന്നു. ബസ്സ് വരൂന്നത് കണ്ടപ്പോ എന്തിനെന്നറിയാതെ എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. ബസ്സില്‍ കയറി ബസ്സ് ഹരിയുടെ സ്റ്റോപ്പിനടുത്തെത്തി ഞാന്‍ നെഞ്ചിടിപ്പോടെ നോക്കി ഹരി കയറിയിരിക്കുന്നു. ബസ്സില്‍ കയറിയതും വിശ്വാസം വരാതെ ഹരിയെന്നേ വിണ്ടും നോക്കി. പിന്നേ എല്ലാരേയും തള്ളി മാറ്റി എനിക്കരികിലെത്തി..
എന്തോ അപ്പോളെന്റെ രോമങ്ങളത്രയും എഴുന്നേറ്റു നിന്നു. അവന്റെ മുഖത്തെ സന്തോഷം എനിക്ക് വായിച്ചെടുക്കായിരുന്നു..
'' പറഞില്ല'' അവനെന്റെ ചെവിയില്‍ പതിയെ ചോതിച്ചു. അവന്റെ ശ്വാസത്തിന്റെ ചൂട് എന്നില്‍ ഇക്കിളിയുണ്ടാക്കി
''മ് '' ഞാന്‍ പതിയെ മൂളി..
അവനെന്നോട് പതിയെ ചേര്‍ന്നു നിന്നു. എന്റെ വലതു കെെ അവന്റെ കെെയ്യിലെടുത്തു ... പ്ലാസ്റ്ററിട്ട പാടുകള്‍ അതിലുണ്ടായിരുന്നു. അവനതില്‍ തടവി. ... അവന്റെ കണ്ണില്‍ എന്നോടുള്ള പ്രണയം വ്യക്തമായിരുന്നു.
ബസ്സില്‍ തിരക്കേറി വന്നു. ഏതോ സ്റ്റോപ്പില്‍ നിന്നും പ്രായമായ ഒരാള്‍ ബസ്സിലപ്പോ കയറി അയാള്‍ ഇടിച്ച് കയറിയെന്റെ മുന്നില്‍ കയറി നിന്നു. കെെയ്യില്‍ ചെറിയ ഒരു കവറുണ്ട്, അത് തൂക്കി പിടിച്ചിരിക്കുന്നു. ഹരിയെന്റെ ബാക്കില്‍ നിപ്പുണ്ട്, പെട്ടന്നാണ് എനിക്കത് തോന്നിയത് മുന്പില് നിക്കുന്ന പ്രായമായ ആള് കെെ താഴ്തിയിട്ട് അറിയാത്ത പോലെ എന്റെ അരക്കട്ടിലമര്ത്തുന്നു. ഞാന്‍ പതിയെ പിറകോട്ട് നിന്നു. ഹരിയെന്നേ നോക്കി,
''എന്ത് പറ്റി'' അവനെന്നോട് ചോതിച്ചു..
ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ കണ്ണിറുക്കി.
വീണ്ടും അമര്‍ത്തല്‍ , ഇത്തവണ ഹരിയത് കണ്ടു അവന്റെ മുഖം ദേശ്യത്താല്‍ ചുവന്നു., അവനെന്നേ നോക്കിയപ്പോ ഞാനുരുകിപ്പോയി, അവന് എന്നെ ബാക്കോട്ട് മാറ്റി മുന്നില്‍ കേറി നിന്നു.
കുറച്ച് കഴിഞപ്പോ പഠക്കം പൊട്ടും പോലൊരു ശബ്ദമവിടെ മുഴങ്ങി.. ബസ്സിലെല്ലാരുടേയും ശ്രദ്ധ അങ്ങോട്ടായി.
''അതയ്ക്ക് കഴപ്പുണ്ടേ മുരുക്കില്‍ കേറഡാ''
ഹരി ആക്രോശിച്ചു. ആ പ്രായമായ ആള് കവിളും പൊത്തി നിശ്ചലമായി നില്‍ക്കുവാണ്. ഞാനിത് പ്രതീക്ഷിച്ചിരുന്നു. ബസ്സിലെ എല്ലാ കണ്ണുകളും ഹരിയിലാണ്. ആ പ്രായമായ ആള് തലകുനിച്ച് പതിയെ ബസ്സില്‍ നിന്നും ഇറങ്ങി...
ബസ്സ് വീണ്ടുമെടുത്തു. ഹരിയെന്നേ ദഹിപ്പിക്കും പോലൊരു നോട്ടം നോക്കി...... കോളേജിന് മുന്നിലെത്തിയപ്പോ ചാടിയിറങ്ങിയവന് ഉള്ളോട്ടേക്ക് നടന്നു,
എന്ത് ചെയ്യണമെന്നറിയാതെ ഹരി പോവുന്നതും നോക്കി ഞാന്‍ നിന്നു. ഞാനറിഞു കൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും ഹരിക്ക് എന്നോട് ദേശ്യമായി എന്നെനിക്ക് ഊഹിക്കാമായിരുന്നു. പതിയെ ഞാന്‍ കോളേജിലേക്ക് കയറി, ഹരിയന്നെന്നെ കണ്ടഭാവം നടിച്ചില്ല. കാണുമ്പോഴൊക്കെ ദേശ്യത്തോടെ മുഖം തിരിച്ചു നടന്നു. വെെകീട്ട് ഗ്രൗണ്ടില്‍ വന്നപ്പോഴും അവസ്ഥ ഇത് തന്നേയായിരുന്നു. ഞാന്‍ മിണ്ടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഒഴിഞു മാറിയവന് നടന്നു. ആ സമയത്തൊക്കെ ഞാനനുഭവിച്ച വേധന പറഞറിയിക്കാനാവാത്തതാണ്.
പിറ്റേന്ന് രാവിലെ കോളേജില്‍ പോവാനെ തോന്നിയില്ല. കുറേ ലീവ് ഉള്ളതിനാല്‍ മടിച്ച് മടിച്ചാണെങ്കിലും ഞാന്‍ കോളേജിലേക്ക് പോയി. ഹരിയുടെ സ്റ്റോപ്പിലേക്ക് നോക്കാന്‍ പോലും എനിക്ക് ധെെര്യമുണ്ടായിരുന്നില്ല. നെഞ്ച് പട പട മിടിക്കുകയായിരുന്നു. ,
'' സോറി''
പെട്ടന്നെന്റെ ചെവിയിലൊരു പതിഞസ്വരം. താടിരോമങ്ങളപ്രതീക്ഷിതമായെന്റെ കവിളില്‍ സ്പര്ഷിച്ചപ്പോ ഞാനിക്കിളി കൊണ്ടു പുളഞു. ഞെട്ടി തിരിഞപ്പോ പിറകില്‍ ഒരു കള്ള ചിരിയുമായി ഹരി നില്ക്കുന്നു.
ഞാനൊന്നും മിണ്ടിയില്ല എന്റെ മിഴികള്‍ നിറഞിരുന്നു. ഞാനവനോട് ചേര്‍ന്നു നിന്നു. അവന്റെ നെഞ്ചിടിപ്പിന്റെ താളം ഞാനറിഞു. അവന്റെ ചൂട് ശ്വാസമെന്റെ കഴുത്തില്‍ പതിഞു. ബസ്സിലാണെന്നും ചുറ്റും ആളുകളുണ്ടെന്നും ഞാന്‍ മറന്നു. ഞാനവനോട് ചേര്‍ന്നു. പെട്ടന്ന് ബസ്സൊന്ന് ബ്രേക്കിട്ടപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.
ഇറങ്ങാനുള്ള സ്റ്റോപായപ്പോ ഞങ്ങളിറങ്ങി, ഹരിയെന്നോട് ചേര്‍ന്നു തന്നേ നടന്നു. വാകയ്ക്ക് താഴെ ഹരിയുടെ സുഹൃത്തുകള്‍ ഇരിപ്പുണ്ടായിരുന്നു. എന്നേ അവനവര്‍ക്ക് പരിചയപ്പെടുത്തി. അന്നത്തെ തല്ലിന് ശേഷം ഞാനവര്‍ക്കെല്ലാം പരിചിതമാണെങ്കിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോ ഉച്ചയ്ക്ക് കാണാമെന്ന് പറഞ് ഞങ്ങള്‍ പിരിഞു. ആരും കാണാതപ്പോ ഹരിയേട്ടനെന്നേ നോക്കിയൊന്ന് കണ്ണിറുക്കി.
ദിവസങ്ങള്‍ കഴിഞ് പോയി ഒരു ഞായറാഴ്ച ക്ലാസില്ലാതെ വീട്ടില്‍ ബോറഡിച്ചിരിപ്പായിരുന്നു ഞാന്‍, വെെകീട്ട് ഗ്രൗണ്ടില്‍ പോയപ്പോ ഹരിയും മറ്റുള്ളവരും ഉണ്ട് ഹരി കളിക്കാതെ മാവിന് ചുവട്ടിലിരിപ്പാണ്. എന്നേ കണ്ടതും എന്റെ നേരെ നടന്നു വന്നു.
''നമുക്കൊരിടം വരെ പോയാലോ?'' ശബ്ദം താഴ്ത്തി ഹരി ചോതിച്ചു.
എവിടേക്കാണെന്ന് പോലും ചോതിക്കാതെ ഞാന്‍ ഹരിയുടെ ബെെക്കിലേക്ക് കയറി. ചേട്ടന് എന്തോ തിരക്കായതിനാല്‍ അന്ന് കളിക്കാന്‍ വന്നിരുന്നില്ല..
ബെെക്കിന്റെ പുറകില്‍ ഹരിയേ കെട്ടിപ്പിടിച്ച് ഞാനിരുന്നു. ബെെക്ക് നിര്‍ത്തിയത് ഒരു പഴയ വീടിന് മുന്നിലാണ് , ഒരു ചെറിയ ഓടിട്ട വീട്.
'' ഇതാണെന്റെ കൊട്ടാരം ''ഹരി വീട് ചൂണ്ടി പറഞു. ഞാനാദ്യമായാണ് ഹരിയുടെ വീട്ടില്‍ വരുന്നത്.
'' വലത് കല് വെച്ച് കേറ്'' ഹരി ചിരിയോടെ പറഞു.
ഞാന്‍ വലത് കല് വെച് തന്നേയാണ് കയറിയതും.
'' ഇവിടാരും ഇല്ലേ? '' ഞാന്‍ സംശയത്തോടെ ചുറ്റും നോക്കി ചോതിച്ചു
ഇല്ല എന്നര്‍ത്ഥത്തില്‍ ഒരു കള്ളചിരിയോടെ ഹരി ചുമലുകള്‍ ചലിപ്പിച്ചു. പടിയില്‍ നിന്നും താക്കോലെടുത്തവന് വാതില്‍ തുറന്നു. ഞങ്ങളകത്തേക്ക് കയറി. ചെറിയ രണ്ട് മുറികളുള്ള ഒരു കുഞി വീട്. കതകടച്ചതും ഹരിയെന്നെ വാരിപ്പുണര്‍ന്നു. എന്റെ സകല രോമരാജികളും എണീറ്റു നിന്നു. അവനെന്നേ കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. എന്റെ നെറ്റിയിലവനമര്ത്തി ചുംബിച്ചു. പിന്നേ കവിളില്‍ ചുണ്ടില്‍ ...
ഞാനനുസരണയോടെ നിന്നു. അവനെന്റെ ചുണ്ട് പതിയെ വായക്കുള്ളിലാക്കി. മൃതുവായതവന് വലിച്ചു.... എന്നെ പൊക്കിയെടുത്തവന്‍ മുറിയിലേക്ക് കയറി ആ ചെറിയ കട്ടിലിലെന്നെ കിടത്തി. എനിക്കെന്തോ നാണം തോന്നി. അവനെന്റെ മുകളിലായി കിടന്നു. എന്റെ മൂക്കില്‍ മൂക്കുരസി. കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു. പിന്നേ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു. പ്രിയപ്പെട്ടതെന്തോ സ്വന്തമാക്കാന്‍ പോവുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നവന്.
***********************
രോമാവൃതമായ ആ നെഞ്ചില്‍ തല ചേര്‍ത്ത് ഞാന്‍ കിടന്നു ഞങ്ങള്‍ നഗ്നരായിരുന്നു. ഹരിയെന്റെ മുടിയില്‍ തലോടി.. കണ്ണടച്ചു ഞാന്‍ കിടന്നു. ശരീരത്തിലെവിടെയൊക്കെയോ വേധന, നല്ല സുഖമുള്ള വേധന , ഹരിയെന്നെ ഒരു പൂവിനെ പോലെയാണ് കെെകാര്യം ചെയ്തത് എന്നിട്ടും ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ സ്വയം മറന്നപ്പോ സംഭവിച്ചത്.
'' ചെക്കാ'' അവനെന്നെ വിളിച്ചു...
'' മ്'' ഞാന്‍ വിളി കേട്ടു...
'' എന്നെ വിട്ട് പോവരുതേ..'' അവന് പറഞു..
ഞാനാ മുഖത്ത് നോക്കി . കണ്ണുകള്‍ നിറഞിരിക്കുന്നു. ഞാനവനേ ഒന്നൂടെ ഇറുക്കി പുണര്‍ന്നു. ആ നെഞ്ചില്‍ ചുംബിച്ചു..
'' ചെക്കാ..'' വീണ്ടും വിളി..
മ്..
'' എനിക്കൊരു കാര്യം പറയാനുണ്ട് ''
ഞാന്‍ സംശയത്തോടെ ഹരിയെ നോക്കി.. അവനെണീറ്റു. ഞാനും.അവനെന്റെ ടീ ഷര്‍ട്ടെടുത്ത് എന്നെ ഉടുപ്പിച്ചു. പിന്നെ അവനും ഡ്രെസ്സിട്ടു..
'' ചെക്കാ..'' ഇത്തവണ ശബ്ദത്തില്‍ ചെറിയൊരു വിറയലുണ്ടായിരുന്നു.
എന്റെ ഉള്ളിലെന്തോ ചെറിയൊരു പേടിയുണ്ടായി. ഹരി കട്ടിലിലിരുന്നു. അവനടുത്തായി ഞാനും അവനെന്നേ ചേര്‍ത്തു പിടിച്ചു ആ നെഞ്ചിടിപ്പ് കൂടിയതെനിക്കറിയാമായിരുന്നു...
''എനിക്ക് , എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. കൂടെ പഠിച്ച ഒരു പയ്യനോട് എട്ടാം ക്ലാസുമുതല്‍ '' ഹരി വിറയലോടെ പറഞു...,ഞാനാമുഖത്തേക്ക് നോക്കി.. അവന് നോട്ടം മാറ്റി.
''പിന്നേ പല,പ്രശ്നങ്ങള്‍ സംശയം തല്ല്... അവസാനം അഞ്ച് വര്‍ഷം നീണ്ട ആ പ്രണയം ഞങ്ങളവസാനിപ്പിച്ചു. പക്ഷെ ഉള്ളിന്റുള്ളിലേതോ കോണിലവനോടുള്ള പ്രണയം ഇപ്പോഴും ഉണ്ട് ഞങ്ങള്‍...രണ്ട് പേര്‍ക്കും....'' ഹരി വിറയലോടെ പറഞ എന്നേ ചേര്‍ത്ത് പിടിച്ച വിരലുകള്‍ പോലും വിറയ്ക്കുന്നത് ഞാനറിഞു...
അവസാന വാചകം എന്നെ തളര്‍ത്തി... ഉള്ളിന്റുള്ളില് ഇപ്പോഴും പ്രണയിക്കുന്നൂന്ന്...
'' ചെക്കാ...'' ഹരി വിളിച്ചു...
ഞാന്‍ മിണ്ടിയില്ല....
''ചെക്കാ...'' ഭീതിയോടെ വീണ്ടും...
ഞാന്‍ പതിയെ മൂളി , എന്റെ കണ്ണ് നിറഞിരുന്നു. കരച്ചില് തൊണ്ടക്കുഴിയില്‍ തടഞു നില്ക്കുന്നു. ഇപ്പോഴും അവനെ പ്രണയിക്കുന്നൂന്ന്
അപ്പോ ഞാനാരാ.?... എന്നേ ഹരി ശരീരം പങ്കിടാനുള്ള ഒരുപകരണം മാത്രായാണോ കാണുന്നേ..?. എന്റെ കണ്ണ് നിറഞ് കണ്ണീര് കവിളിലൂടൊഴുകി...
അത് കണ്ട് ഉള്ളു പൊള്ളി ഹരി വിളിച്ചു..
''ചെക്കാ'' അവനെന്നേ ഇറുകെ പുണര്‍ന്നു. അടക്കാനാവാതവന് പൊട്ടിക്കരഞു. അതുമതിയായിരുന്നെനിക്ക് അവനെന്നോടുള്ള പ്രണയത്തിന്റെ ആഴമറിയാന്‍.. ബലമായി ഞാനവനേ എന്നില്‍ നിന്നടര്‍ത്തി. അവന്റെ നിറഞ കണ്ണുകള്‍ തുടച്ചു. കൊച്ച് കുഞിനേ പോലെ വിതുമ്പുകയാണവന്‍... ഞാനാ മുഖത്തുമ്മ വെച്ചു. കണ്ണുകളടച്ചവനിരുന്നു... അവനെ ഞാന്‍ വീണ്ടും പുണര്‍ന്നു... അവനപ്പോഴും കണ്ണീരടക്കാനാവാതെ നിന്നു. ഞാനും...
''ചെക്കാ'' അവന് വിളിച്ചു....
മ്... ഞാന്‍ മൂളി...
''അതാരായിരുന്നെന്ന് അറിയണ്ടേ'' അവന് ചോദിച്ചു...
''വേണ്ട'' അവനിലെ പിടിവിട്ട് ഞാന്‍ മുഖം തിരിച്ചു...
''വേണം, അല്ലെങ്കില്‍ നിനക്ക് വീണ്ടും.... ''വാക്കുകള്‍ പൂര്‍ത്തിയാക്കാനാവതെ ഹരി വിങ്ങി..
സംശയത്തോടെ ഞാനാ മുഖത്ത് നോക്കി...
''അത്... അവനാ... സ... നല്.. '' വിറയലോടെ ഹരി പറഞു.
ഞെട്ടി വിറച്ചെണീറ്റ് പോയി ഞാന്‍.. ഒടിഞ വലത് കെെയ്യിലറിയാതെ പിടിച്ചു പോയ്.....
"ചെക്കാ" ഭീതിയോടെ ഹരി വിളിച്ചു.
ഞാനവനേ നോക്കി. ഹരിയെന്റെ വലത് കെെയ്യില്‍ പതിയെ തലോടി.
" ഇനിയീ ശരീരത്തില്‍ ഒരു തരിമണ്ണ് പോലും വീഴാന്‍ ഞാന്‍ സമ്മതിക്കില്ല'' ഹരിയെന്റെ കണ്ണില്‍ നോക്കി പറഞു.
"ഇപ്പോഴും അവന് ഹരിയേ ഇഷ്ട്ടാണോ?" ഞാന്‍ ആ മുഖത്ത് നോക്കാതെ ചോതിച്ചു.
"അറിയില്ല, പക്ഷെ എല്ലാം പറഞ് അവസാനിപ്പിച്ചതാണ് ഞങ്ങള്‍, അതിന് ശേഷം ഞാനായി അവന്റെ ഏറ്റവും വലിയ ശത്രു''.
ഹരിയുടെ വാക്കില്‍ ഒളിപ്പിച്ചു വെച്ച വേധന എനിക്ക് മനസ്സിലാകുമായിരുന്നു.
''ഹരിക്കോ?'' ഞാന്‍ മടിച്ചു മടിച്ചു ചോതിച്ചു..
കുറച്ച് നേരം നിശ്ശബ്ദത.
" തനിക്കറിയോ പഠിക്കുമ്പോ രാവിലെ വീട്ടില്ന്ന് ഒന്നും കഴിക്കാതാ പോവാ. സ്കൂളില്‍ ഉച്ചഭക്ഷണം പലപ്പോഴും ഇണ്ടാവൂല്ല. അത് വരെ ക്ലാസില്‍ ഒരാളും ഞാന്‍ കഴിച്ചോന്നോ കുടിച്ചോന്നോ ചോതിച്ചിരുന്നില്ല. ഇവന് പുതിയ അഡ്മിഷനായിരുന്നു. എന്റെ വയറ്റിലെ വിശപ്പ് അവനാ തിരിച്ചറിഞേ അന്ന് മുതല്‍ രണ്ട് പൊതി കൊണ്ടോരും ഭക്ഷണം. ഒന്നില്‍ നിന്ന് ഞങ്ങള്‍ രണ്ടും കഴിക്കും ഒന്നെനിക്ക് വീട്ടില്‍ കൊണ്ടോവാന്‍ തരും. ക്ലാസുള്ള ദിവസങ്ങളിലൊക്കെ എന്നേയും വീട്ടുകാരേം ഉൗട്ടാനായവന് അരവയര്‍ ഭക്ഷണം കഴിക്കും , അവനോടെനിക്ക് പ്രേമത്താക്കാളുപരി കടപ്പാടാരുന്നെടോ അതൊരിക്കലും മറക്കാനാവൂല.''
ഹരി ഇടറിയ സ്വരത്തില്‍ പറഞു.
'' പല തെറ്റിദ്ധാരണകള്‍, ഒടുവില്‍ പിരിയാന്നവന് തന്നാ പറഞേ'' ചോതിക്കാതെ തന്നേ ഹരി പറഞു...
ഞാനൊന്നും മിണ്ടിയില്ല. ഹരിയെന്നേ ചേര്‍ത്തു നിര്‍ത്തി.
''ഞാനാദ്യം തന്നേ തന്നോടെല്ലാം പറയണമായിരുന്നു.'' ഹരി പതിയേ പറഞു.
അവനെന്റെ നെറ്റിയില്‍ ചുംബിച്ചു.
" താനില്ലാണ്ട് എനിക്ക് പറ്റില്ല , ചെക്കാ'' ഹരി എന്റെ നിറഞ കണ്ണില്‍ നോക്കി പറഞു. ഞാനവനെ പുണര്‍ന്നു. എന്റെ കണ്ണീരവന്റെ നെഞ്ചിലേക്ക് വീണു.....
ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നര്ത്ഥത്തിലവനെന്നേ ഇറുകേ പുണര്‍ന്നു.
വീട്ടിലെത്തിയിട്ടും എന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു. സനലിന്റെ മുഖമെന്നേ അസ്വസ്ഥനാക്കി. കിടന്നിട്ടും ഉറക്കം വരാതെ ഒരു വിധം ഞാന്‍ നേരം വെളുപ്പിച്ചു....
പിറ്റേന്ന് കോളേജില്‍ പോവുമ്പോ ഹരി എനിക്കടുത്തായി തന്നേ നിന്നു. അവനെന്നോടപ്പോ പതിവിലും കൂടുതല്‍ സ്വാത്രന്ത്യം എടുക്കുന്നുണ്ടായിരുന്നു.
ദിവസങ്ങള്‍ കടന്നു പോയി കോളേജില്‍ ഞാനും ഹരിയും സുഹൃത്തുക്കളെ പോലെയാണ് അഭിനയമെങ്കിലും ഹരിയെന്നെ നന്നായി കെയര്‍ ചെയ്യുന്നുണ്ടായിരുന്നു. പല പെണ്‍കുട്ടികളും ഹരിയിലേക്കുള്ള വഴിയെന്ന നിലയ്ക്ക് ഞാനുമായ് സൗഹൃദം കൂടി...
ഹരിയുടെ അടുത്ത ആളെന്ന സ്ഥിതിക്ക് കോളേജില്‍ എനിക്കല്‍പ്പം വിലയുണ്ടായി, ഇരട്ടകള്‍ എന്നാണ് പലരും ഞങ്ങളെ വിളിച്ചത്.
ഒരു ദിവസം പാര്‍ട്ടി മീറ്റിംഗ് കഴിഞ് വരുകയായിരുന്നു ഹരി...
''ഹരീ'' പിന്നില്‍ വിളി കേട്ടവന് തിരിഞു നോക്കി.
" സനല്‍" ഹരി നടക്കാന്‍ തുടങ്ങിയതും സനലോടിയവന്റെ മുന്പില് നിന്നു.
" ഹരി പ്ലീസ്, എനിക്കൊന്ന് സംസാരിക്കണം,'' സനല്‍ കെഞ്ചും പോലെ പറഞു.
" എനിക്കൊന്നും കേള്‍ക്കെണ്ട സനല്‍, എന്നോടുള്ള വാശിക്ക് നീ ആ പാവം ചെക്കന്റെ കെെ പിടിച്ചൊടിച്ചതോടെ തീര്‍ന്നു നിനക്കെന്റെ മനസ്സിലെ സ്ഥാനം" ഹരി ഉറച്ച സ്വരത്തില്പറഞു.
" സോറീ, ഡാ ഞാനപ്പോഴത്തെ ദേശ്യത്തില്‍ '' വാക്കുകള്‍ കിട്ടാതെ സനല്‍ നിന്നു.
" നിനക്ക് ദേശ്യം വരുമ്പോ ഒടിക്കാനുള്ളതാണോടാ പുല്ലേ അവന്റെ കെെ " സകല നിയന്ത്രണവും വിട്ട് ഹരി സനലിനോട് മുരണ്ടു.
'' നീ , എന്നേ എത്രവേണേലും തല്ലിക്കോ , എന്ത് വേണേലും ചെയ്തോ.. നിനക്കറിയോ കഴിഞ മൂന്ന് കൊല്ലായി ഞാന്‍ നീയുമായി തല്ലു പിടിച്ചതൊക്കെ നിന്നോടുള്ള ഇഷ്ട്ടം കൊണ്ടു തന്നാ, നീ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കെയര്‍ കണ്ട് അസൂയ പെട്ട് തന്നാ.. സത്യം പറഞാ എനിക്ക് നിന്നേ ഇഷ്ട്ടാ ഒരു പാട് ഒരു പാട്... ഈഗോയാരുന്നെനിക്ക് നിന്നോട് മിണ്ടാന്‍ , , മാപ്പ് പറയാന്‍,, എല്ലാം എന്റെ തെറ്റാ ഇനി വയ്യ എനിക്ക് വേണം, നിന്നേ പഴേ പോലെ, '' ഹരിയുടെ കെെകള്‍ കൂട്ടിപ്പിടിച്ചവന്‍ പറഞു.
ഞെട്ടി നില്ക്കാണ് ഹരി...
'' അതൊന്നും ഇനി നടക്കില്ല സനലേ.. നിനക്ക് തോന്നുമ്പോ ഇട്ടേച്ച് പോവാനും വവേണംന്ന് തോന്നുംമ്പം വന്നെടുക്കാനും ഞാന്‍ നിന്റെ കളിപ്പാട്ടം ഒന്നുമല്ല.'' ഹരി പുഛത്തോടെ പറഞു.
'' ഹരീ'' സനലപേക്ഷ പോലെ വിളിച്ചു അവന്റെ കണ്ണ് നിറഞ് തുളുമ്പി.
ഹരിയത് കണ്ട ഭാവം നടിച്ചില്ല.
''എനിക്ക് പോണം , വേറെ എന്തെങ്കിലും '' ഹരി ചോതിച്ചു.
'' ഒരു തരിപോലും ഇഷ്ട്ടം ഇല്ലേ എന്നോട്'' സനല്‍ ചോതിച്ചു.
'' നിന്നേ സ്നേഹിച്ച പോലെ ഞാനൊന്നിനേയും സ്നേഹിച്ചിരുന്നില്ല. നീയത് തട്ടിതെറിപ്പിച്ച് പോയതാണ്, ഇനിയും എനിക്ക് താല്‍പ്പര്യമില്ല. '' ഹരി പറഞു.
സനലിന്റെ കണ്ണുകള്‍ നിറഞൊഴുകി, പരിസരം മറന്നവന് ഹരിയേ ഇറുകേ പുണര്‍ന്നു. പൊട്ടിക്കരഞവന് നിന്നു. പ്രതീക്ഷിക്കാത്ത നീക്കത്തില്‍ ഹരിയൊന്ന് പതറി. കുട്ടികളും ഇതെന്തല്ഭുതം എന്ന രീതിക്കവരെ നോക്കുന്നുണ്ടായിരുന്നു. കീരിയേയും പാമ്പിനേയും പോലുള്ളവര്‍ ഇങ്ങനെ അടുത്ത് സംസാരിക്കുന്നത് തന്നേ എല്ലാവര്ക്കും അത്ഭുതമാണ്.
ഹരി ഞെട്ടലോടെ അവനെ മാറ്റാന്‍ നോക്കിയെങ്കിലും ,സനലവനെ ഇറുകെ പുണര്‍ന്നു. മുഖമുയര്‍ത്തിയ ഹരി കണ്ടത് നിറഞ മിഴിയോടെ ഇതും നോക്കി നില്ക്കുന്ന എന്നേയാണ്, ഹരിയെന്നെ കണ്ടതും ഞാന്‍ മുഖം തിരിച്ചു നടന്നു. എന്റെയുള്ളിലൊരു കടലിളകി മറിയുകയായിരുന്നു. ചുറ്റുള്ളതൊക്കെ എനിക്കവ്യക്തമായി. അറിയാതെ കണ്ണീരപ്പോ കവിളിലൂടൊഴുകിയിറങ്ങി...
ഒരു നറുപുഷ്പമായ്
ഭാഗം 7
ഹരി സനലിനെ തള്ളി മാറ്റി , ഗേറ്റിന് നേരെ ഓടി ,
റോഡിലേക്കിറങ്ങിയ ഞാന്‍ ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കെെകാണിച്ചു നിര്‍ത്തി ,വീട്ടിലേക്ക് അത്യാവശ്യം ദൂരമുണ്ട്.. ഹരി റോഡിലെത്തുമ്പൊള്ക്കും ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തിരുന്നു. മുടിയിഴകള്‍ കെെകടത്തി നിരാശയോടെ പിടയുന്ന നെഞ്ചോടവന്‍ നിന്നു.
ഓട്ടോയിലിരുന്ന് ഞാന്‍ കരയുകയായിരുന്നു. കെെകള്‍ തലയിലൂന്നി കുനിഞിരുന്ന് ഞാന്‍ കരഞു. ഇടയ്ക്കിടെ ഓട്ടോ ഡ്രെെവര്‍ തിരിഞ് നോക്കുന്നുണ്ടായിരുന്നു. കണ്ണ് അമര്‍ത്തി തുടച്ചിട്ടും കണ്ണീര് തടഞു നിര്‍ത്താനായില്ല. ഹരി മുന്‍പ് പറഞ വാക്കെന്റെ മനസ്സില്‍ മുഴങ്ങി
'' ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ സനലിനോട് ചെറിയൊരിഷ്ടമുണ്ടെന്ന്'' ആ വാക്കും കൊളേജ് മുറ്റത്തെ കാഴ്ചയും കൂട്ടി വായിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
വീടിന് കുറച്ച് മുന്പിലായിട്ട് ഓട്ടോ നിര്‍ത്തി ,ഞാനിറങ്ങി നടന്നു. ബാഗില്‍ ഉണ്ടായിരുന്ന കുറച്ച് വെള്ളമെടുത്ത് ഞാന്‍ മുഖം കഴുകി. മുഖത്ത് ചിരിവരുത്തി വീട്ടിലേക്ക് നടന്നു. ആര്‍ക്കും മുഖം കൊടുക്കാതെ ഞാന്‍ നേരെ മുറിയിലേക്ക് പോയി. അമ്മയപ്പോളെന്നെ കണ്ടിരുന്നേല്‍ ഞാന്‍ കരഞത് മനസ്സിലാക്കിയേനെ. ബാഗ് ബെഡ്ഡിലേക്കിട്ട് ഞാന്‍ ബാത്ത്റൂമിലേക്ക് കയറി ഷവറിന് കീഴില്‍ നിന്നപ്പോഴേക്കും കണ്ണീര് അണപൊട്ടിയൊഴുകി. ഹരിയെ കെട്ടിപിടിച്ചു ഗ്രൗണ്ടില്‍ നിക്കുന്ന സനലിന്റെ മുഖമെന്റെ കണ്ണുകളില്‍ നിറഞു.
എത്ര നേരമാ ഷവറിന് ചുവട്ടിലങ്ങനെ നിന്നെന്ന് എനിക്കറിയില്ല. കരഞ് കണ്ണില്‍ വേധന വന്നു. തല പൊട്ടിപൊളിയുന്ന വേധന, കുളി കഴിഞ് ഞാന്‍ നേരെ കേറി കിടന്നു. അമ്മ വന്നു ചോതിച്ചപ്പോ തലവേധനയെന്നും പറഞൊഴിഞു. കണ്ണടയ്ക്കുമ്പോഴൊക്കെ കോളേജ് ഗ്രൗണ്ടിലെ രംഗങ്ങളെന്റെ കണ്ണില്‍ നിറഞു.
നാട്ടിലെ ഗ്രൗണ്ടിലെ മാവിന് ചുവട്ടില്‍ അക്ഷമനായി ഹരിയിരുന്നു. ഓരോ ബെെക്ക് വരുമ്പോഴും അവനങ്ങോട്ട് ആകാംക്ഷ പുര്‍വ്വം നോക്കി. കൂട്ടുകാരൊക്കെ കളിക്കാന്‍ വിളിച്ചെങ്കിലും അവനൊഴിഞു മാറി. അവസാനം വിഷ്ണുവിന്റെ ബെെക്ക് ദൂരെ നിന്ന് കണ്ടവന് പ്രതീക്ഷയോടെ എണീറ്റു. അവന്റൊപ്പം ആദിയില്ലാ എന്നറിഞവന് നിരാശയോടെ ഇരുന്നു, ആ കണ്ണുകള്‍ നിറഞിരുന്നു.....
■■■■■■■■■
പിറ്റേന്ന് ബസ്സില്‍ ഹരിയുടെസ്റ്റോപ്പെത്തിയപ്പോള് വേണ്ട എന്ന് വെച്ചെങ്കിലും എന്റെ കണ്ണുകളവന്റെ നേരെ തന്നേ നോക്കി. ബസ്സില്‍ കേറിയതും ഹരി നോക്കിയതും എന്റെ നേരെയാണ്. ഞങ്ങളുടെ കണ്ണുകളിടഞു. ഞാന്‍ നോട്ടം പിന്‍വലിച്ചു. അവനൊരു കുറ്റവാളിയെ പോലെ എന്റെ പിന്നിലായി വന്നു നിന്നു. ഞാനൊരല്‍പ്പം മുന്നോട്ട് നീങ്ങി.
''പ്ലീസ്'' അവന് യാചന പോലെ മന്ത്രിച്ചു. ഞാന്‍ പുറത്തോട്ട് തന്നേ നോക്കി നിന്നു. മുകളിലെ കമ്പിയില്‍ പിടിച്ചു നിക്കുന്ന എന്റെ കെെയ്യിലവന് പതിയെ അവന്റെ കെെകള്‍ വെച്ചു. ഞാന്‍ കെെകള്‍ മുന്നോട്ട് നീക്കി..
'' ചെക്കാ'' അവന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു.
ഞാന്‍ പുറത്തെ കാഴ്ചകള്‍ നോക്കി നിന്നു. ഹരി തലകുമ്പിട്ട് നിന്നു.
എനിക്കാകേ ശ്വാസം മുട്ടും പോലെ. നെഞ്ച് പൊട്ടും പോലെ , ഞാന്‍ പതിയെ പിറകോട്ട് നിന്നു. ഹരിയുടെ നെഞ്ചിടിപ്പെന്റെ കാതില്‍ കേക്കാം. അപ്പോളെന്റെ സകല സങ്കടങ്ങളും തീര്‍ന്ന പോലെ , ബസ്സ് പെട്ടന്ന് വെട്ടിച്ചപ്പോ അറിയാത്ത പോലെ അവനെന്നേ ചുംബിച്ചു. നിറയെ ആളുകളുള്ളതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. , ബസ്സ് കോളെജ് മുന്നിലെത്തിയപ്പോ ഞങ്ങളിറങ്ങി.
ഹരിയെന്റെ കെെ പിടിച്ച് ഗേറ്റിനടുത്തേക്ക് നടന്നു.
'' മുത്തേ നീ കരുതും പോലല്ല, അവനാ എന്റെടുത്ത് സംസാരിക്കാന്‍ വന്നേ അവനാ എന്നേ കെട്ടിപ്പിടിച്ചേ'' ഹരി നിശ്കളങ്കമായി പറഞു. അവന്റെ അപ്പോഴുള്ള മുഖഭാവം കണ്ടാ എന്തോ തെറ്റ് ഏറ്റ് പറയുന്ന കുഞ് കുട്ടിയുടേതായിരുന്നു. അത്രയ്ക്ക് നിഷ്കളങ്കമായിരുന്നു ആ മുഖം, ഇവനാണ് കോളേജില്‍ തല്ലു പിടിച്ച് നടക്കുന്നതെന്നാരും വിശ്വസിക്കില്ല.
എനിക്ക് ചിരിപൊട്ടി. ഞാനതടുക്കി..
'' ഇന്നലെ ഉറങ്ങീട്ടില്ല..'' അവനെന്റെ കണ്ണില്‍ നോക്കി പറഞു...
'' ഞാനും'' ആ കണ്ണില്‍ നോക്കി ഞാനറിയാതെ പറഞു.
'' ചെക്കാ, വയ്യ ചെക്കാ, നീ പെണങ്ങിയാ, നിന്റെ മുഖം മാറിയാ... അറീല്ല.. പ്രാന്താവാ'' അവനെന്തൊക്കെയോ പറഞു..
ഞാനവനേ തന്നേ നോക്കി, ആ കണ്ണിലെന്നോടുള്ള പ്രണയം മാത്രമേയുള്ളൂ..ഞാന്‍ ചിരിച്ചു. എന്റെ കണ്ണുകള്‍ നിറഞിരിക്കുന്നു. അവന്റെയും...
ഗേറ്റിനടുത്തെ ഗുല്‍മോഹറില്‍ നിന്ന് പൂക്കള്‍ കൊഴിഞ് വീഴുന്നുണ്ടായിരുന്നു. നനുത്ത കാറ്റ് ഞങ്ങളുടെ മുടിയിഴകളെ തടവി പോണുണ്ടായിരുന്നു.... പരിസരം മറന്നു നിക്കുന്ന ഞാനും ഹരിയും.. സിനിമയായിരുന്നേല് നല്ലൊരു റൊമാന്റിക് സോംഗ് വേണ്ട സമയം... ഞാനുറക്കെ ചിരിച്ചു. ഒന്നും മനസ്സിലാവാതെ ഹരിയെന്നേ നോക്കി. സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാന്‍ ചുറ്റും നോക്കി.. പിന്നേ ഹരിയുടെ കെെ പിടിച്ചു..
" ഒരു ചായകുടിച്ചാലോ '' ഞാനാണ് ചോതിച്ചത്.
'' ആവാലോ'' ഹരിയെന്റെ കെെയ്യില്‍ പതിയെ അമര്‍ത്തി പറഞു.
ഞങ്ങള്‍ ക്യാന്റീന് ലക്ഷ്യമാക്കി നടന്നു. ഹരിയെന്റെ കെെകള്‍ വിട്ടിരുന്നില്ല..
■■■■■■■■■■■■■■■■■
ഹരിയെ ഞാന്‍ പ്രണയിക്കുകയായിരുന്നു ഭ്രാന്തമായി തന്നേ അവനെന്നേയും... അന്നത്തെ ഇണചേരലിന് ശേഷം ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല , സാഹചര്യമുണ്ടായിരുന്നെങ്കിലും സംസാരിച്ചിരിക്കാനും , ചെറിയ റൊമാന്സുമൊക്കെയായ് ഞങ്ങളാ സമയങ്ങള്‍ ഒഴിവാക്കി..
അന്ന് ബസ്സില്‍ കേറിയപ്പോ തന്നേ മഴയായിരുന്നു. നല്ല മഴ... ബസ്സിന്റെ സെെഡ് ഷീറ്റെല്ലാം താഴ്ത്തിയിട്ടിരിക്കുന്നു. പതിവുപോലെ തന്നേ തിരക്കാണ് ബസ്സില്‍. ഹരിയുടെ സ്റ്റോപ്പെത്തിയപ്പോ മഴയില്‍ നനഞവന് ബസ്സിലേക്കോടിക്കേറി. ഞാനവന് നില്‍ക്കാനായി അല്‍പ്പം മുന്നോട്ട് നീങ്ങി. അവനെനിക്ക് പിറകിലായ് വന്നു നിന്നു. കാറ്റില്‍ ബസ്സിന്റെ ഷീറ്റ് അല്‍പ്പം മുകളിലേക്ക് പറന്നു. അതില്‍ നിന്നല്‍പ്പം വെള്ളമെന്റെ മുഖത്ത് വീണു. ഹരിയുടെ ഷര്‍ട്ട് നനഞിരിന്നു. അവനോട് ചാരിയപ്പോ നേര്‍ത്ത തണുപ്പെന്റെ ശരീരത്തിലേക്കരിച്ചിറങ്ങി. അവനെന്നോട് ചേര്‍ന്ന് നിന്നു. നേര്‍ത്ത ഇരുട്ടില്‍ ,തിരക്കുള്ള ബസ്സില്‍ വിറയ്ക്കുന്ന ശരീരത്തോടെ ഞങ്ങള്‍ നിന്നു. ആരും കാണാതെ അവന്റെ നനഞ താടിയെന്റെ പിന് കഴുത്തിലുരസി. അവന്റെ രണ്ടും കെെയ്യും മുകളില്‍ ബസ്സിന്റെ കമ്പിയില്‍ പിടിച്ച എന്റെ കെെകള്‍ക്ക് മേലേയായിരുന്നു. ഞങ്ങള്‍ രണ്ട് പേരുടേയും ശരീരം ചൂട് പിടിച്ചിരിക്കുന്നു.. മഴ ശക്തിയില്‍ പെയ്യുകയാണ് ബസ്സ് കോളേജിന് മുന്നിലെത്തിയപ്പോ ഹരിയുടെ മുഖത്തെ നിരാശ പ്രകടമായിരുന്നു ...
ആ മഴയിലേക്ക് ഞങ്ങളിറങ്ങി. ഞാന്‍ കുടനിവര്‍ത്തി ഹരിയെ നോക്കി. അവനതിലേക്ക് കയറി തോളിലൂടെ കെെയ്യിട്ടെന്നെ ആ ശരീരത്തിലേക്ക് ചേര്‍ത്തു ഞാനവന്റെ വയറില്ഇടത് കയ്യാല്‍ ചുറ്റിപ്പിടിച്ചു. മറ്റേ കെെ കൊണ്ടവന് കുടപിടിച്ച എന്റെ കെെകള്‍ക്ക് മുകളില്‍ കുടപിടിക്കും പോലെ വെച്ചു. നല്ല ശക്തമായ മഴ.. ഞങ്ങള്‍ കുടയുണ്ടായിട്ടു പോലും നനഞു.. കോളേജ് മുറ്റത്തെ വെള്ളത്തിലൂടെ ഗുല്‍മോഹര്‍ ഞങ്ങളുടെ കാലുകളെ തടവി കടന്ന് പോയി. ഞാന്‍ ഹരിയെ നോക്കി. അവനെന്നേയും അവന് ബലമായി കുടതാഴോട്ട് താഴ്ത്തി ഞൊടിയിടയിലവനെന്റെ ചുണ്ടില്‍ ചുംബിച്ചു , ഞാനമ്പരന്ന് ചുറ്റും നോക്കി ആരും കണ്ടില്ല. ഞാനവന്റെ വയറിലമര്‍ത്തി നുള്ളീ.
" ആഹ് എന്നും പറഞവന് എന്നേ നോക്കി കണ്ണിറുക്കി.
, ഞങ്ങള്‍ നേരെ ക്യാന്റീനിലേക്കാണ് പോയത്. അവിടെ ഹരിയുടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവര്‍ക്കെന്നേയും എനിക്കവരേം അറിയാമെങ്കിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. എന്നിട്ടും വളരെ ഫ്രണ്ട്ലി ആയിട്ടാണ് അവര്‍ സംസാരിച്ചത്. ജൂനിയര്‍ സീനിയര്‍ അകലം ഉണ്ടായിരുന്നില്ല. ഞങ്ങളും അവരോടൊപ്പം ഒരു ടേബിളില്‍ ഇരുന്നു. പരിപ്പുവടയും ചായയും വാങ്ങി അപ്പോഴേക്കും. ഹരിയുടെ ഫ്രണ്ട് ശ്രുതി വന്നിരുന്നു. ഞങ്ങളത് കഴിച്ചു. കൂട്ടത്തില്‍ ശ്രുതിയും ഹരിയേട്ടന്റെ മറ്റൊരു ഫ്രണ്ടായ രാഹൂലും ലവേര്സാണെന്ന് എനി-ക്കെളുപ്പം മനസ്സിലായി.. നല്ല മഴയത്ത് ഇതേ പോലെ കഥപറഞ് ചായയും പരിപ്പുവടയും കഴിക്കാന്‍ പ്രത്യേക രസമാണ്. കൂടെ നമുക്ക് പ്രിയപ്പെട്ടവരും ഉണ്ടാകുമ്പോ അതിനേറെ മധുരം...
'' ആദ്യ പിരീഡ് കട്ട് ചെയ്യാന്‍ ഞാനും ഹരിയെട്ടനും ആദ്യമേ തന്നേ തീരുമാനിച്ചിരുന്നതിനാല്‍ ഞങ്ങള്‍ കാന്റീനില്‍ തന്നേയിരുന്നു. ഹരിയുടെ ഫ്രണ്ട്സ് പോയിരുന്നു. ഞാന്‍ ടേബിളില്‍ വെച്ച ഹരിയെന്റെ വിരലുകള്‍ ആര്‍ക്കും സഃശയം തോന്നാത്തരീതിക് പതിയെ തടവി കൊണ്ടിരുന്നു.
മേശമേള്‍ ഒരു കെെ വെച്ചത് തലയ്ക്ക് കൊടുത്ത് ഹരിയത് നോക്കിയിരിപ്പാണ്.
''ഹായ്'' പിറകില്‍ വിളികേട്ട് ഞങ്ങള്‍ മുഖമുയര്‍ത്തി. ഞങ്ങളുടെ രണ്ട് പേരുടേയും മുഖം പെട്ടന്ന് മാറി..
'' സനല്‍ ''
'' എന്താ ക്ലാസില്‍ കേറാതെ ഇവടെ വന്നിരിപ്പാണല്ലേ രണ്ടാളും '' സനല്‍ ഞങ്ങള്‍ക്കടുത്തായി വന്നിരുന്നു ചോതിച്ചു.
ഞങ്ങളൊന്നും മിണ്ടിയില്ല. ഹരിയെന്നേ തന്നേ നോക്കിയിരിപ്പാണ് ,
" ഞാനും , കേറിയില്ല, '' ഞങ്ങള്മറുപടി പറയാതായപ്പോ അവന് പറഞു. കസേര വലിച്ചിട്ട് അവന് ഞങ്ങളുടെ ടേബിളിലിരുന്നു.
'' ഇയാളെ ഞാനൊന്ന് കാണാനിരിക്കായിരുന്നു. '' സനലെന്നോട്പറഞു. ഞാന്‍ സംശയത്തോടവനേ നോക്കി.
'' സോറി '' അവനെന്നോട് പറഞു. '' അന്നങ്ങനെ സംഭവിച്ചത്. സോറി'' അവനെന്റെ ഒടിഞ കെെയ്യില്‍ തൊട്ട് പറഞു. ഞാന്‍ കെെ മാറ്റി. ഹരിയേ നോക്കി. എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കയാണവനും.
'' ചായ കുടിക്കാരുന്നോ. തണുപ്പത്ത് ചായ നല്ലതാ.. ''ഹരി കുടിച്ച് പാതിയാക്കി വെച്ച ചായയെടുത്തവന് ചോതിച്ചു , എന്നിട്ട് അതവന് വലിച്ചു കുടിച്ചു.
ഞാന്‍ ഹരിയേ നോക്കി, അതെനിക്ക് സഹിക്കാനാവില്ലായിരുന്നു..
" നീയെന്താ കാണിച്ചേ'' കോപത്തോടെ ഹരി ചോതിച്ചു.
" എന്ത്, ചായ കുടിച്ചതാണോ, അതിനെന്താ, നമ്മളെത്ര ഭക്ഷണം അങ്ങനെ കഴിച്ചിരിക്കുന്നു'' സനലത്ഭുതത്തോടെ ചോതിച്ചു...
ഉത്തരം പറയാനാവാതെ , ഹരിയിരുന്നു. എന്റെ കണ്ണുകള്‍ നിറഞു...
സനലിന്റെ പ്രവൃത്തി എന്നേ ആകെ അസ്വസ്ഥനാക്കിയിരുന്നു. ഹരിക്കെന്റെ മുഖത്ത് പോലും നോക്കാനായില്ല.
'' ആദീ , ഫസ്റ്റിയറില് തന്നേ ഇങ്ങനേ ക്ലാസ് കട്ട് ചെയ്ത് നടക്കുന്നത് ശരിയല്ല ട്ടോ..'' സനല്‍ അല്‍പ്പം കടുപ്പിച്ച് എന്നോടായ് പറഞു.
ഞാന്‍ ഹരിയെ നോക്കി, എന്റെ നോട്ടത്തില്‍ നീരസം പ്രകടമായിരുന്നു.
'' നിനക്കിപ്പോ എന്താ വേണ്ടത്?" ഹരി സനലിനേ നോക്കി ദേശ്യത്തില്‍ ചോദിച്ചു.
'' എന്താ ഹരി ഇങ്ങനേ ചോദിക്കുന്നേ, ഞാന്‍ കാരണം ഇവന് ഇപ്പോ തന്നേ ഒരുപാട് ക്ലാസ് നശ്ട്ടായി. ഇനീം ക്ലാസ് കട്ട് ചെയ്താ എക്സാം എഴുതാനാവില്ല. ഹരിക്കതറിയാവുന്നതല്ലേ, നമ്മളേറിയാ രണ്ട്മാസം കൂടെയേ ഇവടെ ഉണ്ടാവുള്ളൂ. നമുക്ക് ക്ലാസും ഏതാണ്ട് കഴിഞു. അതേ പോലാണോ ഇവന്?" സനല്‍ ചോദിച്ചു.
ഹരിയുടെ നോട്ടം എന്നില്‍ പാളി വീണു. ദേശ്യത്താല്‍ എന്റെ മുഖം ചുമന്നിരുന്നു.
'' ആദി താന്‍ ക്ലാസില്‍ കേറാന്‍ നോക്ക് എനിക്ക് ഹരിയോടൊരല്പ്പം സംസാരിക്കാനുണ്ട്..'' സനല്‍ എന്നോടായ് പറഞു.
ഞാന്‍ സംശയത്തോടെ അവനേ നോക്കി.
'' എന്നോട് എന്താ നിനക്ക് പറയാനുള്ളത്? മറ്റുള്ളവര്‍ കേക്കാന്‍ പാടില്ലാത്ത ഒന്നും നീ പറയണ്ട..'' ഹരി ശബ്ദം ഉയര്‍ത്തി.
'' എന്തിനാ ഹരീ താനിങ്ങനേ ദേശ്യപ്പെടുന്നേ? എനിക്ക് നിന്നോട് അല്‍പ്പം തനിച്ച് സംസാരിക്കാനുണ്ട്, മിക്ക സമയത്തും നീ തിരക്കായിരിക്കും ഇപ്പോഴാണ് നിന്നേ തനിച്ച് കിട്ടിയത്. മാത്രമല്ല ആദിക്ക് നിന്നോട് പ്രത്യേകിച്ചൊന്നും പറയാനും ഇല്ലാലോ,അവന് അടുത്ത ക്ലാസ് തുടങ്ങാനായ്.. താനെന്തിനാ അവന്റെ ക്ലാസ് വെറുതേ നശ്ട്ടപ്പെടുത്തുന്നേ?" സനലിന്റെ ശബ്ദത്തില്‍ സംശയത്തിന്റെ ധ്വനി ഉണ്ടായിരുന്നു.
ഞാന്‍ ദേശ്യത്തോടെ എണീറ്റു ,പിന്നേ ബാഗെടുത്ത് പുറത്തേക്ക് നടന്നു.
' ആദീ..'' ഹരി എന്നേ വിളിച്ച് എണീറ്റു. ഞാനവനേ മെെന്റാക്കാതെ പുറത്തേക്ക് നടന്നു.
'' ആദീ നില്ക്ക്, '' ഹരിയെനിക്ക് പിറകിലായ് ഓടി വന്നു.
'' ആദീ, എന്തായിത്? '' ക്യാന്റീന് പുറത്ത് ഹരിയോടി വന്നെന്റെ കെെയ്യില്പിടിച്ച് നിര്‍ത്തി ചോദിച്ചു.
ദേശ്യവും സങ്കടവുമൊക്കെയായ് എന്റെ കണ്ണുകള്‍ നിറഞിരുന്നു.
'' ആദീ..''
അത് കണ്ട് ഹരി തെല്ല് ഭീതിയോടെ വിളിച്ചൂ.
'' കെെയ്യീന്ന് വിട് '' എന്റെ കെെയ്യില്‍ പിടിച്ച ഹരിയുടെ കെെ ഞാന്‍ ദേശ്യത്തോടെ തട്ടി മാറ്റി.
'' ആദീ പ്ലീസ്'' ഹരി കെഞ്ചുംപോലെ പറഞു.
'' മതി, അവനവിടെ അത്രേംസ്വാതന്ത്രത്തോടെ ഓരോന്ന് പറഞപ്പോ ഹരിക്കൊന്നും പറയാനുണ്ടായിരുന്നില്ലാലോ? എനിക്ക് ക്ലാസില്‍ കേറണം ഞാന്‍ പോവുന്നു..'' സനലിനോടുള്ള ദേശ്യം ഹരിയില്‍ തീര്‍ക്കും പോലെ ഞാന്‍ പറഞു. പിന്നേ ദേശ്യത്താല്‍ ക്ലാസിലേക്ക് നടന്നു.
ആദി പോവുന്നതും നോക്കി നിരാശയോടെ ഹരി നിന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു അവന്.
'' ഹരീ..'' പിറകില്‍ വിളി കേട്ട് ഹരി തിരിഞു.
സനല്‍..
'' നിന്നോട് ഞാന്‍ പറഞതല്ലേ ,നീയുമായിട്ട് ഒരു സൗഹൃദവും ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല എന്ന്? '' സനലിനേ,കണ്ടതും ദേശ്യത്തോടെ ഹരി ചോദിച്ചു.
സനലൊന്നു ചിരിച്ചു. വരണ്ട ഒരു പുഞ്ചിരി.
'' എനിക്കിപ്പോ എല്ലാം മനസ്സിലായി ഹരീ.. എല്ലാം..'' സനല്‍ പതിയെ പറഞു.
ഹരി സംശയത്തോടെ അവനേ നോക്കി.
'' നീ എന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു , ഞാനിനി ആഗ്രഹിച്ചാലും കിട്ടാതത്ര അകലെ ആണിപ്പോ നീ... . ,സാരമില്ല.. എനിക്ക് പരാതിയില്ല. '' സനല്‍ ഒരു നെടുവീര്‍പ്പോടെ പറഞു.
'' നീ സന്തോഷമായിരിക്കുന്നതാടാ എനിക്ക് സന്തോഷം.. , ആദിയില്‍ നിന്ന് നിനക്ക് ആ സന്തോഷം കിട്ടുന്നുണ്ട് , നീ അവന്റ സാമിപ്യത്തില്‍ ഏറെ സമാധാനം കണ്ടെത്തുന്നുണ്ട്, പണ്ട് എന്നില്‍ നിന്നും കിട്ടിയതിലേറെ.. സത്യമല്ലേ?" സനല്‍ ചോദിച്ചു. ആ സ്വരം ശാന്തമായിരുന്നു.
'' സനല്‍.. ഞാന്‍.. '' ഹരി എന്ത് പറയണമെന്നറിയാതെ നിന്നു.
'' വേണ്ട ഹരീ , താന്‍ പറഞില്ലേലും എനിക്കത് മനസ്സിലാവും.. അല്ലേലും നിന്റെ സ്നേഹം ഞാന്‍ പിടിച്ച് വാങ്ങിയതല്ലേ, അന്ന് കടപ്പാടിന്റെ പേരില്‍ നീയും അത് സമ്മതിച്ചു. പിടിച്ച് വാങ്ങുന്നതിന് അത്ര ആയുസ്സെ ഉണ്ടാവുള്ളൂ.
'' ആദി തന്നേ ആയിരിക്കും തനിക്ക് ചേരുന്നത്. ഇനിയും തന്നേ കടപ്പാടിന്റെ പേര് പറഞ് എന്നിലേക്ക് അടുപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇനിയും ഇതേ പോലുള്ള സീനുകള്‍ ഞാന്‍ ക്രിയേറ്റ് ചെയ്യില്ല. തനിക്കും ആദിക്കും ഇടയില്‍ ഞാനിനി ഒരു അപശകുനമായ് വരില്ല.
എനിക്കറിയാം ആദിക്ക് ഇന്നത്തെ എന്റെ പ്രവൃത്തി വേധനയുണ്ടാക്കിയിരിക്കാം.. ഞാനതിന് അവനോട് സോറി പറഞോളാം.. അവന്റെ മനസ്സില്‍ സംശയത്തിന്റെ എന്തേലും കനല് വീണിട്ടുണ്ടേല് അതും ഞാന്‍ മാറ്റിക്കോളാം..'' സനല്‍ പതിയെ പറഞു. അവന്റെ വാക്കുകളില്‍ വേധനയുണ്ടായിരുന്നു. ആ കണ്ണുകള്‍ നിറഞിരുന്നു..
ഹരിയ്ക്ക് ഒന്നും പറയാനാവുന്നില്ലായിരുന്നു.
'' രണ്ട് മാസം കൂടെയെ ഉള്ളൂ നമ്മളിനി ഇവടെ, അത് കഴിഞാ പിന്നേ ഒരിക്കലും നമ്മള് കാണില്ല. ഈ രണ്ട് മാസം നിന്നില്‍ നിന്നും ആദിയില്‍ നിന്നും അകലം പാലക്കാനെനിക്കാവും.. '' സനല്‍ പറഞു അവന്റെ കണ്ണുകള്‍ നിറഞ്,കണ്ണീര് കവിളിലൂടൊഴുകി
പിന്നേ അവന് തിരിഞു നടന്നു. അല്‍പ്പം നടന്നവന് നിന്നു പിന്നേ തിരിഞ് ഹരിയെ നോക്കി.
'' പക്ഷേ ഹരീ, നീ ആയിട്ടെന്നെങ്കിലും എന്നേ തേടിവന്നാ മറ്റൊരാള്‍ക്ക് വേണ്ടിയും നിന്നേ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാവില്ല.'' ഉറച്ച സ്വരത്തില്‍ പറഞവന് നടന്നകന്നു.
വന്‍ പോവുന്നതും നോക്കി ഹരി നിന്നു. സനല്‍ അവസാനം പറഞതിന്റെ അര്‍ത്ഥം മനസ്സിലാവാതെ...
□■■■■■■□□□■■■■■
ക്ലാസിലിരിക്കുമ്പോ എന്റെ നെഞ്ചിടിക്കുകയായിരുന്നു. ഹരിയോട് ദേശ്യത്താല്‍ പെരുമാറിയത് എനിക്ക് ഏറെ സങ്കടം ഉണ്ടാക്കിയിരിക്കുന്നു. വേണ്ടിയിരുന്നില്ല സനലിനോടുള്ള ദേശ്യം ഹരിയില്‍ തീര്ക്കെണ്ടിയിരുന്നില്ല. ഞാനോര്‍ത്തു.
'' ആദിത്യന്..'' സാര്‍ എന്റെ പേര് വിളിച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
ഞാന്‍ അറിയാതെണീറ്റ് പോയി.
'' തന്നേ വിളിക്കുന്നു.'' സാര്‍ പുറത്തേക്ക് ചൂണ്ടി പറഞു. ഞാനങ്ങോട്ട് നോക്കി. പുറത്ത് സനല്‍ , എന്തിനെന്നറിയാതെ ഒരു ഭീതി എന്നേ തടവി കടന്ന് പോയി.
ഞാന്‍ ക്ലാസിന് പുറത്തേക്ക് നടന്നു.. സനല്‍ മുന്നോട്ട് നടന്നു. സംശയത്തോടെ ഞാനവന് പിന്നാലെയും.
കോളേജിന് മുന്നിലെ മരച്ചുവട്ടിലവന്നിന്നു.
''സോറി'' അല്‍പ്പ നേരത്തെ മൗനത്തിന് ശേഷം അവന് പറഞു.
ഞാനമ്പരപ്പോടെ അവനേ നോക്കി.
'' വളച്ച് കെട്ടുന്നില്ല. ,ഞാനും ഹരിയും തമ്മിലുണ്ടായിരുന്നതൊക്കെ നിനക്കറിയാം എന്ന് കരുതുന്നു. ഇപ്പോ ഞാനവന്റെ മനസ്സിലില്ല. നീയാണവിടെ മൊത്തം..., ഇനിയും അവനെന്നിലേക്ക് തിരിച്ചു വരുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെ സന്തോഷമാണ് എനിക്ക് വലുത് , നിന്നില്‍ നിന്ന് ആ സന്തോഷം അവന് കിട്ടുന്നുണ്ട്, അത് മതി എനിക്ക് ,നിങ്ങള്‍ക്കിടയില്‍ ഒരു കരടായ് ഞാനിനി വരില്ല. എല്ലാറ്റിനും സോറി..'' സനല്‍ പറഞു
എനിക്കത് വിശ്വസിക്കാനാവുന്നില്ലായിരുന്നു. ഞാനവനേ അമ്പരപ്പോടെ നോക്കി നിന്നു.
'' ഒരു കാര്യം കൂടെ , എന്നെങ്കിലും ഹരി എന്നേ തേടി വന്നാല്‍ പിന്നേ ഞാനവനേ ഇതെ പോലെ വിട്ട് തന്നൂ എന്ന് വരില്ല.'' സനലെന്റെ കണ്ണുകളില്‍ നോക്കി പറഞു.. പിന്നേ മറുപടിക്ക് കാക്കാതെ ഒരു കാറ്റ് പോലവന് തിരിഞ് നടന്നു. ഒരു നിമിഷം തറഞ് നിന്ന് പോയി ഞാന്‍.. അവന് അവസാനം പറഞ വാക്കുകള്‍ ഒരു കരടായ് എനിക്കുള്ളില്‍ വീണു കഴിഞിരുന്നു.
ഒരു നറുപുഷ്പമായ്
ഭാഗം 9
കാന്റീനിലെ ടേബിളില്‍ കെെകളില്‍ തലചേര്ത്തിരിക്കുകയാണ് ഹരി. അത് കണ്ടെന്റെ നെഞ്ച് നീറി.
'' ഹരീ..'' ഞാന്‍ പതിയെ വിളിച്ചു. അവന് ഞെട്ടി തിരിഞു. ആ കണ്ണുകള്‍ കലങ്ങിയിരുന്നു.
'' ആദീ..'' അവന് വിളിച്ചു ആ ശബ്ദത്തില്‍ കണ്ണീര് കലര്‍ന്നിരുന്നു. ഒരു കുതിപ്പിനവനെന്നേ കെട്ടിപ്പിടിച്ചു.
'' സോറി..'' അവനെന്നോട് മന്ത്രിച്ചു.
'' ഞാനല്ലേ സോറി പറയേണ്ടത്..''? ഞാനവനോട് ചോദിച്ചു.
അവനെന്നില്‍ നിന്നുമടര്‍ന്ന് ചിരിയോടെ എന്നേ നോക്കി.
'' നീ എന്നോടിങ്ങനേ പിണങ്ങല്ലേ ആദി.. എനിക്കത് സഹിക്കില്ല..'' അവനൊരു ചെറു ഏങ്ങലോടെ പറഞു. ഞാനവനേ അമ്പരപ്പോടെ നോക്കി. ഏത് അവസ്ഥയേയും പാറപോലെ ഉറച്ച് നിന്ന് നേരിടുന്നവനാണ് തനിക്ക് മുന്നിലിങ്ങനേ നിന്ന് കരയുന്നത്.
നിറഞൊഴുകിയ ഹരിയുടെ കണ്ണുകള്‍ ഞാന്‍ തുടച്ചു ,പിന്നേ അവനേ ചേര്‍ത്ത്പിടിച്ചു, ഹരിയെന്റെ കഴുത്തിലമര്‍ത്തി ചുംബിച്ചു.
കാന്റീനിലെ ചേച്ചി ആ കാഴ്ചകള്‍ അത്ഭുതത്തോടെ നോക്കി നിന്നു.
ദിവസങ്ങള്‍ കഴിഞു പോയിക്കൊണ്ടിരുന്നു. എന്റെയും ഹരിയുടെയും ജീവിതം പഴയതിലും ഭംഗിയായ് മുന്നേറി. സനല്‍ ഞങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ടായിരുന്നു.
ഹരിയുടേ ക്ലാസുകള്‍ കഴിഞു.. അവരുടെ സെന്റോഫിന്റെ അന്നാണ് ഞാനവനേ എത്രത്തോളം കോളേജില്‍ മിസ്സ് ചെയ്യും എന്ന ചിന്ത എനിക്കുണ്ടായത്. കോളേജില്‍ അവനുണ്ടെന്ന ചിന്തയാണ് ഓരോദിവസവും മടി കൂടാതെ എനിക്ക് കോളേജിലേക്ക് പോവാന്‍ കഴിഞത്. അവനടുത്തുണ്ടെന്ന ധെെര്യത്തിലാണ് ഞാന്‍ ഓരോ കാര്യങ്ങളും ചെയ്തത്.
നാളെ മുതല്‍ അതില്ല എന്നോര്‍ക്കുമ്പോ എന്റെ നെഞ്ച് ആളി..
വലിയൊരു പാര്‍ട്ടി തന്നേ ആയിരുന്നു കോളേജ് സംഘടിപ്പിച്ചത്. ആ ബാച്ച് എല്ലാവര്ക്കും അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. ഫംങ്ഷന് കഴിഞ് ഞാന്‍ ഹരിക്കൊപ്പം ആയിരുന്നു വീട്ടിലേക്ക് മടങ്ങിയത് അവന് ബെെക്ക് എടുത്തിരുന്നു. അവന് പിന്നില്‍ അവനേ കെട്ടിപ്പിടിച്ചിരിക്കുമ്പോ എനിക്ക് അല്‍പ്പം സമാധാനം തോനി.
'' ചെക്കാ...'' ഹരി പതിയെ വിളിച്ചു.
'' മ്..ഞാന്‍ വിളികേട്ടു.
'' എന്താ ഒരു മൗനം?" അവന് ചോദിച്ചു.
'' ഒന്നൂല്ല.'' ഞാന്‍ പറഞു.
ഹരി ബെെക്ക് സെെഡാക്കി സംശയത്തോടെ എന്നേ തിരിഞ് നോക്കി.
പെട്ടന്നെന്റെ കണ്ണ് നിറഞു. അടക്കി പിടിച്ച കണ്ണീര് അപ്പോ കരച്ചിലായ് പുറത്ത് വന്നു.
'' എന്ത് പറ്റി..?" ഹരി പേടിയോടെ ചോദിച്ചു.
'' നാളെമുതല്‍ താനില്ലാതെ ഞാനെങ്ങനാ..'' പറഞ് മുഴുമിപ്പിക്കാനെനിക്കായില്ല.
'' അയ്യേ,, ഇതെന്താ കൊച്ച് കുഞുങ്ങളേ പോലെ..? കോളേജില്‍ അല്ലേ ഞാനില്ലാത്തത് ഉള്ളൂ.. അല്ലാത്ത സമയതൊക്കെ നമ്മളൊന്നിച്ചല്ലേ?" ഹരിയെന്റെ കെെ എടുത്ത് അവന്റെ വയറില്‍ ചുറ്റിപിടിപ്പിച്ച് പറഞു.
അവനെന്റെ കണ്ണ് തുടച്ച് അവിളില്പതിയെ പിച്ചി...
'' നമുക്കൊരിടം വരെ പോയാലോ?" കള്ള ചിരിയോടെ ഹരി ചോദിച്ചു.
'' എങ്ങോട്ട് ?" ഞാന്‍ സംശയത്തോടെ ചോദിച്ചു.
'' അതൊക്കെ പറയാം..''ഹരി പറഞു പിന്നേ അവന് ബെെക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഹരിയുടെ വീട്ടിലേക്കായിരുന്നു ബെെക്കോടിച്ചൂ എനിക്കവന്റെ ഉദ്ധേശം മനസ്സിലായ്,
വീട്ടിലാരും ഉണ്ടായിരുന്നില്ല. ഹരി ഡോര്തുറന്നുഞങ്ങളകത്തെക്ക് കയറി. കതകടച്ചതും ഞാന്‍ ഹരിയെ കെട്ടിപ്പിടിച്ചു. കുറേ ദിവസങ്ങള്‍,ആയിരുന്നു ഞങ്ങള്‍ ഒന്നായിട്ട്.
ഹരിയെന്റെ ചുണ്ടുകളെ ആര്‍ത്തിയോടെ നുണഞു. ഞങ്ങള്‍ കൊതിയോടെ ആ തറയില്‍ നാഗങ്ങളേ പോലെ കെട്ടിപിടിച്ച് കിടന്നു.
തളര്‍ന്ന് കിടക്കുമ്പോ ഹരിയെന്നേ ചേര്‍ത്ത് പിടിച്ചിരുന്നു..
□□□□□□□□□□□□□□□
പിറ്റേന്ന് കോളേജില്‍ പോവാന്‍ മടിയായിരുന്നു. മടിച്ച് ബസ്റ്റോപ്പിലെത്തുമ്പോ ഹരിയെന്നേ കാത്ത് നില്‍പ്പുണ്ടായിരുന്നു ,അവനാണന്നേ കോളേജിന് മുന്നിലിറക്കി തന്നത്.
ഹരി നാട്ടില്‍ പഴയ പോലെ തന്നേ ടെെല്പണിക്കും വാര്ക്കപ്പണിക്കും പോയികൊണ്ടിരുന്നു. റിസള്‍ട്ട് വരാത്തതിനാല്‍ അവന് വേറെ ജോലികള്‍ക്ക് അപേക്ഷിക്കാനാവുമയിരുന്നില്ല. എന്നാലും ഹരി ശ്രമിക്കുന്നുണ്ടായിരുന്നു. നല്ലൊരു ജോലി ആയിരുന്നു അവന്റെ ഏറ്റവും വലിയ ഒരാഗ്രഹം...
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. കോളേജ് എനിക്ക് മടുപ്പായിരുന്നു. ഒരു ദിവസം വെെകീട്ട് ഗ്രൗണ്ടില്‍ കളിക്കുമ്പോഴാണ് ഹരിയുടെ ഫോണ്‍ ബെല്ലടിഞത്..
ഹരി ഫോണെടുത്ത് സംസാരിക്കുന്നത് ഞാന്‍ നോക്കി , പെട്ടന്നാ മുഖത്ത് ഭയം നിറഞു. ഫോണ്‍ കട്ട് ചെയ്ത് ഒന്നും പറയാതെ അവന് ബെെക്കിന് നേരേ ഓടി..
''ഹരി..'' അവന്റെ ഭാവം കണ്ട് ഭീതിയോടെ ഞാന്‍ വിളിച്ചു.. പക്ഷേ മറുപടി പറയാതെ അവന് ബെെക്കെടുത്ത് സ്പീഡില്‍ ഓടിച്ച് പോയി..
ഒരു നറുപുഷ്പമായ്..
ഭാഗം 10
ഹരിയ്ക്കെന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ ഭീതിയോടെ ഇരുന്നു. ഗ്രൗണ്ടില്‍ എല്ലാരും ഹരിയുടെ പ്രവൃത്തിയില്‍ അമ്പരപ്പിലായിരുന്നു. പലവട്ടം ഹരിയുടെ സുഹൃത്തുക്കളവനേ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
രാത്രി വീട്ടിലെത്തിയിട്ടും എനിക്കൊരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല.
'' എടാ നിനക്ക് ഫോണ്‍..'' രാത്രി റൂമിലിരിക്കുമ്പോ ഏട്ടന്ഫോണും കൊണ്ട് വന്ന് എനിക്ക് നീട്ടി പറഞു.
സംശയത്തോടെ ഞാന്‍ ഫോണ്‍ വാങ്ങി നോക്കി. '' ഹരി''
ഞാന്‍ പെട്ടന്ന് ഫോണ്‍ ചെവിയോട് ചേര്‍ത്തു.
'' ഹരീ.. എന്താ പറ്റിയേ ? '' ഞാന്‍ ഭീതിയോടെ ചോദിച്ചു.
'' അത് , ആദീ.. അമ്മ.. അമ്മ തലചുറ്റി വീണു പെങ്ങളായിരുന്നു വിളിച്ച് പറഞത്.'' ഹരിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
'' അമ്മ.. ഇപ്പോ എങ്ങനുണ്ട്? എന്ത് പറ്റിയാതാ.. ഹോസ്പിറ്റലില്‍ കൊണ്ട് പോയോ..?" ഒറ്റ ശ്വാസത്തില്‍ ഞാന്‍ ചോദിച്ചു.
'' നാളെ പറയാം.. ഞാന്‍ പിന്നേ വിളിക്കാം നീ ടെന്‍ഷന്‍ അടിച്ചിരിക്കാണെന്ന് കരുതിയാ വിളിച്ചേ..'' ഹരി പറഞു. ആ ശബ്ദത്തില്‍ അലയടിക്കുന്ന കരച്ചില് എനിക് മനസ്സിലാകുമായിരുന്നു. അതെന്നേ കൂടുതല്‍ ഭീതിയിലാക്കി..
ഹരി ഫോണ്‍ കട്ട് ചെയ്തിട്ടും എനിക്കൊരു സ്വസ്ഥത ഉണ്ടായിരുന്നില്ല. അമ്മക്ക് എന്തോ വലിയ അസുഖം തന്നേ ആണെന്ന് ഞാനുറപ്പിച്ചു.
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. രാവിലെ തന്നേ ഞാന്‍ ഹരിയുടെ വീട്ടിലേക്ക് പോയി. അവിടെ എല്ലാര്ക്കും എന്നേ പരിചയമായിക്കഴിഞിരുന്നു.
ഹരിയുടെ സഹോദരി എന്നേ അകത്തെക്ക് ക്ഷണിച്ചു. അമ്മ അകത്ത് കട്ടിലില്‍ കിടക്കുകയാണ്..
'' ആഹ് , രാവിലെ തന്നേ വന്നോ?" ഹരി അങ്ങോട്ട് വന്ന് ചോദിച്ചു.
ഒരുദിവസം കൊണ്ട് അവനാകെ ക്ഷീണിച്ച് പോയിരിക്കുന്നു.
'' വാ.. നമുക്കൊന്ന് നടന്ന് വരാം..'' ഹരി പറഞു.
ഞങ്ങള്‍ പുറത്തേക്ക് നടന്നു. ഹരിയുടെ വീടിനടുത്തായൊരു കുന്നിന് പ്രദേശം ഉണ്ട് ഞങ്ങളവിടെ ഒരു മരച്ചുവട്ടിലിരുന്നു.
'' എന്താ ഹരി അമ്മയ്ക്ക് പറ്റിയേ..?" ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയെ മുറിച്ച് ഞാന്‍ ചോദിച്ചു.
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..
'' ഹരീ..'' ഞാന്‍ ഭീതിയോടെ വിളിച്ചു.
'' ആദീ.. അമ്മ..'' ഹരി കണ്ണീരോടെ പറഞു.
എനിക്ക് ഭീതിയായ് തുടങ്ങി.
'' അമ്മയ്ക്ക് രണ്ട് വൃക്കയും പോയി ആദീ..'' ഹരി കൊച്ച് കുട്ടികളെ പോലെ കരയാന്‍ തുടങ്ങി.
ഞെട്ടലോടെ ഞാനവനേ നോക്കി..
ഹരി പരിസരം പോലും മറന്ന് കരയുകയാണ്, ഈ ലോകത്ത് അവനേറ്റവും പ്രിയപ്പെട്ടതവന്റെ അമ്മയാണ്.അമ്മയ്ക്ക് ചെറിയ പനിവന്നാല്‍ പോലും അവന് സഹിക്കില്ല. ഞാനവനേ ചേര്‍ത്തു നിര്‍ത്തി.
'' കുറേ ആയ് പാവം വയ്യായ്ക പറയുന്നു. ഞാനെപ്പോഴും വഴക്ക് പറയും എപ്പോഴും ക്ഷീണമാണെന്ന് പറയുന്നതിന്.. ഇതിപ്പോ..'' അവനേങ്ങലടിച്ചു..
'' ഹരീ..'' എന്റെ കണ്ണു നിറഞു.
'' വൃക്ക മാറ്റിവെക്കണമെന്നാ ഡോക്ടര്‍ പറഞേ.. എന്റെയോ പെങ്ങളുടെയോ മാച്ച് ആവുന്നില്ല. വൃക്ക തരാന്‍ ആളുണ്ട് പക്ഷേ മുപ്പത് ലക്ഷം കൊടുക്കണം.. ഞാനെങ്ങനേ ഉണ്ടാക്കും അത്രേം പെെസ..'' ഹരി ചോദിച്ചു..
'' മുപ്പത് ലക്ഷം.. '' ഞാന്‍ ഞെട്ടലോടെ ഇരുന്നു.
ഹരി കണ്ണുകള്‍ അമര്‍ത്തിതുടച്ചു.
'' വീട് വിക്കാന്നാ വിചാരിക്കുന്നേ.. ഒന്ന് രണ്ട് ബ്രോക്കര്‍ മാരോട് പറഞിട്ടുണ്ട്, എനിക്കെങ്ങനേലും അമ്മയെ രക്ഷിച്ചേ മതിയാവൂ.. ആദീ..'' ഹരി പറഞു..
ഞാനെന്ത് പറയണമെന്നറിയാതെ ഇരുന്നു..
'' തന്റെ മൂഡൂടെ കളഞൂലെ, വാ, നമുക്ക് പോവാം, '' ഹരിയെന്റ കെെ പിടിച്ചെണീപ്പിച്ച് പറഞു,
□□□□□□□□□
ഹരിക്ക് വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നായിരുന്നു എന്റെ സങ്കടം.. മുപ്പത് ലക്ഷം എത്രവലിയ തുകയാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഹരി പണത്തിനായുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു. വീട് വില്ക്കാന് ശ്രമിച്ചിട്ട് അതും നടക്കാതായ് ..
ഹരി നന്നായ് ക്ഷീണിച്ചു. ഒരു ദിവസം ഗ്രൗണ്ടിലെ മരച്ചുവട്ടില്‍ എനിക്കരികിലുരുന്ന് ഹരി എന്നേ തന്നേ നോക്കി.
എന്താ എന്നര്‍ത്ഥത്തില്‍ ഞാനവനേ നോക്കി..
'' ആദീ..'' ഹരി പതിയെ വിളിച്ചു.
'' പറ ഹരീ..'' ഞാന്‍ പറഞു.
'' ആദീ.. ഞാന്‍.. സനലിനോട് ഒന്ന് ചോദിച്ച് നോക്കട്ടെ..'' ഹരി മടിച്ച് മടിച്ച് ചോദിച്ചു.
ഞാനൊരു നിമിഷം ഞെട്ടി..
'' അവനോടെ ഇനി ചോദിക്കാന്‍ ബാക്കിയുള്ളൂ..'' ഹരി പതിയെ പറഞു.
'' ഇതൊക്കെ എന്നോട് ചോദിക്കണോ ഹരീ..? അമ്മേടേ കാര്യമല്ലേ ആര്‍ക്ക് മുന്നിലും നമുക്ക് താഴാം.. ഞാനും വരണോ..?" ഞാന്‍ ചോദിച്ചു.
'' വേണ്ട, ആദീ.. ഞാന്‍ പോവാംം ,.'' ഹരി പറഞു..
ഹരി പോയ ശേഷവും ആ മരച്ചുവട്ടില്‍ ഞാന്‍ തനിച്ചിരുന്നു.. അവനായ് എനിക്കൊന്നും ചെയ്യാനാവുന്നില്ലോ എന്നതെന്നേ അലട്ടി..
□□□□□□□□□□□□□□□□□
തനിക്ക് മുന്നിലിരിക്കുന്ന ഹരിയെ അമ്പരപ്പോടെയും വേധനയോടേയും നോക്കിയിരിക്കുകയാണ് സനല്‍..
''ഹരീ..'' അവന് പതിയെ വിളിച്ചു.
സനലിന്റെ നോട്ടത്തെ നേരിടാനാവാതെ തലകുമ്പിട്ട് ഹരിയിരുന്നു.
സനലിന്റെ ബംഗ്ലാവിന്റെ സ്വീകരണ മുറിയിലിരുന്നാണവര് സംസാരിക്കുന്നത്.
'' ഹരീ, അമ്മയുടെ ചികിത്സക്കായ് എല്ലാവരോടും നീ സഹായം ചോദിച്ചു പക്ഷേ അപ്പോഴൊന്നും നിനക്കെന്റെ മുഖം ഓര്‍മ്മ വന്നില്ലേ ഹരീ..?" സനല്‍ ചോദിച്ചു.
ഹരിക്ക് മറുപടിയില്ലായിരുന്നു...
'' ഞാനും അവരെ അമ്മേന്ന് തന്നേ അല്ലേടാ വിളിച്ചോണ്ടിരുന്നത്. നിങ്ങളുടെ വീട്ടില്‍ വരുമ്പോ എത്ര വട്ടം അവരെനിക്ക് ഭക്ഷണം വിളമ്പി തന്നിട്ടുണ്ട്.. '' സനലിന്റെ ശബ്ദമിടറി..
ഹരിയുടെ കണ്ണുകള്‍ നിറഞു.
'' നീ വന്ന് ചോദിച്ചാ മുപ്പതല്ല എനിക്കുള്ളതെല്ലാം തരാനും ഞാന്‍ തയ്യാറാ.. ഹരീ.. '' സനല്‍ പറഞു.
'' നീ ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തോ രണ്ട് ദിവസത്തിനുള്ളില്‍ പണം ഞാനെത്തിക്കാം..'' സനല്‍ പറഞു
ഹരി വിശ്വാസം വരാതെ സനലിനേ നോക്കി..
'' വിശ്വസിക്ക് ഹരീ.. ഇപ്പോ എന്റെ കെെയ്യിലത്രേം പണമില്ല, പക്ഷേ പൊന്നും വിലയുള്ള ഒരു പ്രോപര്‍ട്ടി കെെയ്യിലുണ്ട് വില്‍പ്പനയ്ക്ക് വെച്ചാ വാങ്ങിക്കാന്‍ ആളുകള്‍ ക്യൂനില്‍ക്കും. നിനക്ക് വേണ്ടതിന്റെ അഞ്ചിരട്ടി വില വരും അതിന്.'' സനല്‍ ഒന്നു നിര്‍ത്തി..
'' എടാ.. നീ പ്രോപ്പര്‍ട്ടി ഒക്കെ വിക്കുകാന്ന് പറഞാ..'' ഹരി സംശയത്തോടെ ചോദിച്ചു.
'' നിനക്ക് വേണ്ടി അല്ലേ ഹരീ.. അതൊന്നും ഒരു പ്രശ്നമല്ല..''
'' ഈ കടം ഞാനെങ്ങനേ വീട്ടുമെന്നെനിക്കറിയില്ല സനല്‍, പക്ഷേ ഞാന്‍ തിരിച്ച് തരും..'' ഹരി കൂപ്പ് കെെയ്യോടെ പറഞു.
'' നീ എനിക്ക് പണം തിരിച്ച് തരണ്ട ഹരീ.. പകരം നമ്മള് സ്വപ്നം കണ്ട ആ ഒരു ജീവിതം തരുമോ എനിക്ക്?" സനല്‍ ഇടര്‍ച്ചയോടെ ചോദിച്ചു..
ഹരി ഞെട്ടലോടെ അവനേ നോക്കി.. തല ചുറ്റും പോലെ തോനിയവന്
ഒരു നറുപുഷ്പമായ്
ഭാഗം 11
'' സനല്‍?" ഹരിയറിയാതെ വിളിച്ച് പോയി..
'' ഞാന്‍ തമാശ പറഞതല്ല ഹരീ.., നിനക്ക് വേണ്ടി എന്തിനും ഞാന്‍ തയ്യാറാണ്. അമ്മേടെ ഓപ്പറേഷന് ഒക്കെ കഴിഞ് നമുക്ക് വിദേശത്ത് എവിടേലും പോവാം.. അവിടെ നല്ല ജോലി നോക്കാം പെങ്ങടെ കല്ല്യാണം കഴിപ്പിച്ച് നമുക്ക് സുഖായിട്ട് ജീവിക്കാം.. അന്ന് നീ പറഞപോലെ ഒരു കുഞിനേ ദത്തെടുത്ത്...'' സനല്‍ പറഞു അവന്റെ കണ്ണുകള്‍ നിറഞിരുന്നു..
ഹരി തറഞ് നില്‍ക്കുകയാണ്.. അവന് പതിയെ പുറത്തേക്ക് നടന്നു. കണ്ണുകള്‍ നിറഞ് ചൂട് കണ്ണീര് കവിളിലൂടൊഴുകുന്നത് ആ തരിപ്പിലും ഹരിയറിഞു.
'' ഹരി... ''' പിറകില്‍ സനല്‍ വിളിക്കുന്നുണ്ടായിരുന്നു.
ബെെക്കില്‍ കയറി ഹരി അത് വീടിന് പുറത്തേക്കോടിച്ചു ....
□□□□□□□□□□□□□
ഹരി സനലിനേ കാണാന്‍ പോയിട്ടെന്തായ് എന്നറിയാതെ എനിക്കാകെ ശ്വാസം മുട്ടും പോലെ തോന്നി..
അവന്റെ വീട്ടിലേക്ക് പോവാനായ് ഇറങ്ങും നേരമാണ് വീട്ടിലേ ഫോണ്‍ ബെല്ലടിഞത്.
'' ഹലോ ആദിത്യന് ഇല്ലേ..?" ഫോണെടുത്തയുടന്‍ മറുതലയ്ക്കലൊരു പുരുഷ സ്വരം കേട്ടു.
'' ആദിത്യനാണ്.. ഇതാരാ വിളിക്കുന്നത്..?" ഞാന്‍ ചോദിച്ചു.
'' ഞാന്‍.. ഞാന്‍ സനലാണ്.. '' അത് കേട്ടതും ഞാനൊന്നമ്പരന്നു.
'''ആദി ഹരിയെന്നേ കാണാന്‍ വന്നിരുന്നു.''
എന്റെ മൗനം കൊണ്ടാവണം സനല്‍ പറഞു.
'' എന്നോട് പറഞിരുന്നു..'' ഞാന്‍ പതിയെ പറഞു.
'' മുപ്പത് ലക്ഷം , അതാണവന് ചോദിച്ചത്. അവന് വേണ്ടി മുപ്പതല്ല എത്ര വേണേലും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.. പക്ഷേ..'' സനലൊന്ന് നിര്‍ത്തി..
അവനൊരു ദീര്‍ഘ നിശ്വാസമെടുക്കുന്നത് ഞാനറിഞു.
'' പകരം ആദി എന്നെന്നേക്കുമായ് ഹരിയെ എനിക്ക് വിട്ട് തരണം..'' സനല്‍ പറഞപ്പോ ഒരു തരിപ്പെന്റെ കാലില്‍ നിന്നും അടിച്ച് കയറി..
'' ആദി നന്നായൊന്നാലോചിക്കു.. ഹരിയുടെ ഒരു കുടുംബം തന്നേ രക്ഷപ്പെടുന്ന കാര്യമാണ്.. ആദി വിചാരിച്ചാ ഹരിയും ആ കുടുംബവും രക്ഷപ്പെടും '' സനല്‍ പറഞു..
പിന്നേ ഫോണ്‍ കട്ട് ചെയ്തു..
ഞാനെന്ത് ചെയ്യണമെന്നറിയാതെ തറഞ് നിന്നു.
കണ്ണ് നിറഞിരിക്കുന്നു. ഹരിയുടെ അമ്മയുടെ മുഖമെന്റെ ഉള്ള് കുത്തികീറി..
□□□□□□□□□□
ഹരിയുടെ വീട്ടിലെത്തുമ്പോ ഹരിയവിടേ ഉണ്ടായിരുന്നില്ല. അമ്മ കിടക്കുകയാണ്.. അവന് കുന്നിന് മുകളിലുണ്ടെന്ന് ഹരിയുടെ പെങ്ങള് പറഞു. ഞാനങ്ങോട്ട് നടന്നു.
ഞങ്ങളെപ്പോഴും ഇരിക്കുന്ന മരച്ചുവട്ടില്‍ കണ്ണടച്ച് കിടക്കുകയാണ് ഹരി..
ഞാനവനടുത്തായ് ഇരുന്നു. അടുത്ത് ആളനക്കം കേട്ടാവണം ഹരി കണ്ണ് തുറന്നു., എന്നേ കണ്ടതും ആ മുഖത്ത് വരണ്ടൊരു ചിരി വിരിഞു.
'' സനലിനേ കണ്ടിട്ടെന്തായ്..?" ഞാന്‍ പതിയെ ചോദിച്ചു.
ഹരിയെണീറ്റിരുന്നു.
'' അവന്റെ കയ്യിലത്രയും കാശില്ല..'' ദൂരേക്ക് കണ്ണ് നട്ട് ഹരി പറഞു.
'' അങ്ങനാണോ ഹരീ അവന് പറഞത്" ഞാന്‍ സംശയത്തോടെ ചോദിച്ചു.
ആ കണ്ണില്‍ ഒരു ഞെട്ടല്‍ ഞാന്‍ കണ്ടു.
'' അമ്മയല്ലേ ഹരീ നമുക്ക് വലുത്.. അവന് പറഞതെല്ലാം ഞാനറിഞു. അമ്മയേ രക്ഷിക്കണം.. വേറെ ഒന്നും വലുതല്ല ഇപ്പോ..'' ഞാന്‍ പറഞു..
'' ആദീ..'' അവന് വിളിച്ചു.
'' എനിക്ക് ഹരിയെ മറക്കാനാവും ഹരിക്കെന്നേയും.. എന്നാ അമ്മക്ക് ചികിത്സ കിട്ടാതെ എന്തേലും സംഭവിച്ചാ അത് നമ്മളെങ്ങനേ മറക്കും?"" ഞാന്‍ ചോദിച്ചു.
ഹരിയുടെ കണ്ണുകള്‍ നിറഞു.
''ഞാന്‍ സനലിന് വാക്ക് കൊടുത്തു... ഹരി.. ഹരിയെനിയെന്നേ കാണാന്‍ ശ്രമിക്കരുത്.. നമ്മള് തമ്മിലൊന്നും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിക്കാ ഞാന്‍..)'' ഞാന്‍ അവനേ നോക്കാതെ പറഞു.
'' ആദീ.. '' ഹരി കരയും പോലെ വിളിച്ചു.. ഞാനവന്റെ മുഖത്ത് പോലും നോക്കാതെ എണീറ്റു. ഒരുപക്ഷേ ഞാനവനേ നോക്കിയെന്നാലും ഒന്നും കാണില്ലായിരുന്നു അത്രക്ക് കണ്ണീരെന്റെ കാഴ്ചകള്‍ മറച്ചിരുന്നു.
□□□□□□□□□□
ഫോണ്‍ ബെല്ലടിയുന്ന ശബ്ദമാണെന്നേ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.. ഞാന്‍ ഞെട്ടി ചുറ്റും നോക്കി. പാര്‍ക്കിഗില്‍ സീറ്റില്‍ ചാരി ഇരിക്കുകയാണ് ഞാന്‍.. മ്യൂസിക് പ്ലയറില്‍ പാടികൊണ്ടിരുന്ന സഖാവ് കവിത തീര്‍ന്ന് വേറേ പാട്ടുകള്‍ പാടികൊണ്ടിരിക്കുന്നു. ഏസി ഇട്ടിരുന്നിട്ടും വിയര്‍ത്തിരിക്കുന്നു.
ഞാന്‍ കയ്യെത്തിച്ച് സീറ്റിലിരുന്ന ഫോണെടുത്തു.
ഞാനാ കോള്‍,അറ്റന്റ് ചെയ്ത് ചെവിയോട് ചേര്‍ത്തു.
'' ആദീ എവിടേ ഞങ്ങളെത്തി.. താനെവിടെ..?" ഫോണിന്റെ മറുതലയ്ക്കല്‍ ചോദ്യമുയര്‍ന്നു.
'' ഞാനിവടെ പാര്‍ക്കിംഗില്‍ ഉണ്ട്,'' കാറില്‍ നിന്നിറങ്ങി ഞാന്‍ പറഞു.,
എന്റെ നെഞ്ച് പൊട്ടും പോലെ മിടിക്കുന്നുണ്ടായിരുന്നു , കയ്യും കാലും വിറക്കുന്നു.
'' ആദീ..പിറകില്വിളികേട്ട് ഞാന്‍ തിരിഞു..
തനിക്ക് നേരേവരുന്ന രൂപങ്ങളെ കണ്ട് അത് വരെ സംഭരിച്ച ധെെര്യം ചോര്‍ന്ന് പോവും പോലെ തോന്നിയെനിക്ക്.
മുന്നില്‍ സനല്‍, അഞ്ച് വര്‍ഷത്തെ കാനഡ വാസം അവനൊരു കൊച്ച് സായിപ്പിനേ പോലെ ആയിരിക്കുന്നു. അവന് പിറകില്‍ തലതാഴ്ത്തി ഹരി...
പഴയത് പോലെ ഉറച്ച ശരീരം.. താടി കളഞിരിക്കുന്നു. നിറമൊരല്പ്പം കൂടിയിട്ടുണ്ട് വെളുത്ത ബ്രാന്‍ഡഡ് ടീഷേര്ട്ടിലും നീല ജീനും ചെല്‍സിയ ബൂട്ടിലും അവനൊരു മോഡലിനേ പോലെ തോനിച്ചു.. പഴയ നരച്ച ഷര്‍ട്ടും ഒറ്റകരമുണ്ടും കട്ടതാടിയുമുള്ള എന്റെ ഹരി അവനില്‍ നിന്നും ഒരുപാട് അകലത്താണെന്ന് ഞാനപ്പോ ഓര്‍ത്തു.
'' ആദീ കുറേ നേരമായോ വന്നിട്ട്"? സനലെന്നേ കെട്ടിപ്പിടിച്ചു ചോദിച്ചു.
അവനില്‍ നിന്നുയര്‍ന്ന വിലയേറിയ സ്പ്രേ മണം ഞാനൊരല്‍പ്പനേരം ആസ്വദിച്ചു.
'' കുറച്ച്...ഞാന്‍ കാറിലിരുന്ന് ഒരല്‍പ്പം ഉറങ്ങിപ്പോയി...'' ഞാന്‍ പറഞു. എന്റെ നോട്ടം ഹരിയില്‍ പാളി വീണു.. ആ മുഖത്ത് ചെറു ചിരി ഞാന്‍ കണ്ടു. കണ്ണിലെ നനവും..
'' ഇന്നലെ എത്തിയല്ലേ?" ഞാനവരോട് ചോദിച്ചു.
'' അതെ.. ആദ്യമായ് തന്നേ കാണണം എന്നായിരുന്നു. ഞങ്ങളുടെ ആഗ്രഹം..'' സനല്‍ പറഞപ്പോ ഞാന്‍ ഹരിയെ വീണ്ടും നോക്കി. അവനെന്നേ തന്നേ നോക്കിയിരിപ്പാണ്.
''നമുക്കെവിടേലും ഇരിക്കാം..'' സനല്‍ പറഞു.
□□□□□□□□□□□
KFC യിലെ ചില്ല് ഡോര്‍ തുറന്ന് ഞങ്ങളകത്തേക്ക് കയറി..
'' നിങ്ങളിരിക്ക് ഞാന്‍ ഓര്‍ഡര്‍ കൊടുത്ത് വരാം..'' സനല്‍ ഞങ്ങളോടായ് പറഞു.
ഹരിയും ഞാനും അവിടെ ഒരു ടേബിളില്‍ ഇരു വശത്തായിരുന്നു..
എനിക്ക് ശ്വാസം മുട്ടും പോലെ തോന്നി... ഹരിയുടെ മുഖത്ത് നോക്കാനാവാതെ ഞാനുഴറി..
'' തനിക്ക്... തനിക്ക് സുഖല്ലേ?" ഹരി പതിയെ ചോദിച്ചു..
ഞാന്‍ ഞെട്ടിയവനേ നോക്കി.
'' സുഖം.. ഹരിക്കോ..?" ഞാന്‍ തിരിച്ച് ചോദിച്ചു.
ഹരി ഒന്ന് ചിരിച്ചു.
'' സുഖം..'' അവന് പറഞു..
'' അതറിഞാ മതി, സന്തോഷായിട്ട് ഇരിക്കുന്നല്ലോ..'' ഞാനറിയാതെ പറഞു.
'' എനിക്ക് വേണ്ടി അവനൊരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ,എന്റെ സന്തോഷം നോക്കി അവന്റെ സന്തോഷംപലതും വേണ്ടാന്ന് വെക്കുന്നുണ്ട്..അപ്പോ എനിക്ക് സന്തോഷം ആവണ്ടേ,പക്ഷേ.. '' ഹരിയെന്റെ മുഖത്തേക്ക് നോക്കി...
ഞാന്‍ നോട്ടം മാറ്റി ..
'' ഇത്തവണ അമ്മയെ ഞങ്ങള്‍ക്കൊപ്പം കൊണ്ടോവണം എന്നാ കരുതുന്നേ..'' ഹരി വിഷയം മാറ്റാനെന്നോണം പറഞു.
'' അമ്മ പറഞിരുന്നു..'' ഞാന്‍ പറഞു.
'' താനിപ്പോ ഒരു പക്കാ ബിസിനസ് കാരന് ലുക്കായ്..'' ഹരി പറഞപ്പോ ഞാന്‍ സംശയത്തോടെ അവനേ നോക്കി
'' വയറ് ചാടി, മുഖത്ത് ഗൗരവമൊക്കെയായ്..'' ഹരി ചെറു ചിരിയോടെ പറഞു.
ഞാന്‍ പതിയെ ചിരിച്ചു.
'' ചെക്കാ...'' ഹരി വിളിച്ചപ്പോ ഞാനാ മുഖത്തേക്കറിയാതെ നോക്കി പോയി.. നിറഞ മിഴികളെന്നില് നിന്നൊളിപ്പിച്ച് ഹരിയെണീറ്റ് വാഷ്റൂമിന് നേരെ നടന്നു..
അപ്പോഴേക്കും സനല്‍ ട്രേയില്‍ സാധനങ്ങളുമായ് ടേബിളിനടുത്തേക്ക് വന്നു.
'' ആളെവിടെ പോയി..?" അവന് ചോദിച്ചു.
'' വാഷ്റൂമില്‍..'' ഞാന്‍ പറഞു.
സനല്‍,കസാരയിലേക്കിരുന്നു.
'' ആദികെന്നോട് ഇപ്പോഴും ദേശ്യമുണ്ടോ..?" സനലെന്റെ കെെ പിടിച്ച് ചോദിച്ചു.
'' ഏയ്..'' ഞാന്‍ ചെറു ചിരിയോടെ പറഞു.
'' അവനേ മറക്കാനെനിക്കാവില്ല ആദീ.. അത്രക്കെനിക്കിഷ്ട്ടാ അവനേ.. സ്കൂള്‍ കാലം മുതല്‍ ഉള്ളില്‍ പതിഞ് പോയതാ അവന്.. അതാ ഞാന്‍ അന്നങ്ങനേ ഒക്കെ പെരുമാറിയേ.. പഠിക്കുന്ന സമയം ഞങ്ങള്‍ തമ്മില്‍ തല്ലാണേലും അടുത്തവനുണ്ടെന്ന സമാധാനമായിരുന്നു. എന്നാ നിന്നേ അവന് സ്നേഹിച്ച് തുടങ്ങിയപ്പോഴാ അവനേ എനിക്ക് നശ്ട്ടമാവും എന്ന പേടിതോന്നി തുടങ്ങിയത്, അതുണ്ടാവാതിരിക്കാനാ ഞാനന്നങ്ങനേ..'' സനലിന്റെ കണ്ണുകള്‍ നിറഞു.
'' എന്റെ കൂടെ ആയിരുന്നേ ഒരിക്കലും ഹരിയിങ്ങനേ സന്തോഷിക്കില്ലായിരുന്നു ,സനല്‍ നിങ്ങള്‍ ജീവിക്കുന്ന പോലെ ഒരിക്കലും ഞങ്ങള്‍ക്ക് ജീവിക്കാനും ആവില്ലായിരുന്നു. .'' ഞാന്‍ പതിയെ പറഞു...
അപ്പോഴേക്കും ഹരി വന്നിരുന്നു. ഹരിയെസനല് ഭക്ഷണം കഴിപ്പിക്കുന്നതും കെയര്‍ ചെയ്യുന്നതും അല്‍പ്പം അസൂയയോടെ ഞാന്‍ നോക്കി നിന്നു.
കഴിച്ച് കഴിഞ് ഞങ്ങളിറങ്ങി..
'' ദേ ഞങ്ങള്‍ വളര്ത്താന്പോവുന്ന മോനാ..''
ഹരിയുടെയും സനലിനുമൊപ്പം മറെെന്‍ ഡ്രെെവിലെ ബെഞ്ചിലിരിക്കുമ്പോ സനല്‍ അവന്റെ ഫോണില്‍ ഒരു ഫോട്ടോ എനിക്ക് നേരേ നീട്ടി പറഞു.
ഞാനത് വാങ്ങി നോക്കി.ഹരിക്കും സനലിനുമൊപ്പം ആറ്മാസം പ്രായമുള്ളോരു വെളുത്ത് ചെമ്പന്‍ മുടിയുള്ള ഒരു കുഞ്.
അവരതിനൊപ്പമുള്ള പലടെെപ്പ് ഫോട്ടോസ്
ഞാനതൊക്കെ നോക്കി.
'' അമ്മ വന്ന് കഴിഞാ , മോനേ ഒര്‍ഫനേജില്‍ നിന്നും ഞങ്ങള്‍ക്കൊപ്പം കൂട്ടും കുറച്ച് പേപ്പര്‍ വര്‍ക്ക്സ് കൂടെ ഉണ്ട് അത് ഞങ്ങളവിടെ എത്തുംമ്പൊള്ക്ക് ക്ലിയറാവും എന്നാ പറഞേ..''_ സനല്‍ ആഹ്ലാദത്തോടെ പറഞു..
പിന്നേയും സനല്‍ എന്തൊക്കെയോ പറഞ് കൊണ്ടിരുന്നു ഹരിയും അവര്‍ പരസ്പരംസ്നേഹം പങ്കിടുന്നതും സംസാരിക്കുന്നതും എന്റെ മനസ്സ് നിറഞു.
'' ഹരീ.. നീ മോനേവിളിക്കുന്നപേര്ഞാന് പറഞ് കൊടുക്കട്ടേ..'' സനല്‍ ചോദിച്ചു.
'' സനല്‍,നോ..'' ഹരിയവന്റെ വാ പൊത്തി പറഞു..
സനലത് വിടുവിച്ച് പേര്പറയാനായ് നോക്കി , ഹരിയും ചിരിയോടെ അത് തടഞു. അവരുടെ കളി ചിരിയവിടെ ആകെ മുഴങ്ങി...
ഞാനതൊക്കെ നോക്കി നിറഞ മനസ്സോടെ ഇരുന്നു. എന്റെ തീരുമാനം തെറ്റിയില്ല എന്നെനിക്കപ്പോ മനസ്സിലായ്...
മനസ്സ് നിറഞ സന്തോഷത്തോടെ ഞാനവരെ അപ്പോ നൂറ് വര്‍ഷം ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടി അനുഗ്രഹിച്ചു......
#അവസാനിച്ചു..