Beauty and beast gay version
ദൂരെ ദൂരെയൊരിടത്ത് ഒരു രാജകുമാരനുണ്ടായിരുന്നു.
സൗന്ദര്യത്തിലും അറിവിലും കലകളിലും അദ്ധേഹത്തെ വെല്ലാന്‍ ആ നാട്ടിലോ അയല്‍ നാടുകളിലോ ആരും ഉണ്ടായിരുന്നില്ല. തന്‍റെ കഴിവുകളില്‍ ആരാജകുമാരനഹങ്കരിച്ചു.. സൗന്ദര്യമാണ് ഒരു മനുഷ്യന്‍റെ ഏറ്റവും നല്ല ഗുണമെന്നയാള്‍ വിശ്വസിച്ചു.
ഒരു നാള്‍ രാജകുമാരനേ കാണാന്‍ ഒരു യുവതി വന്നു. കറുത്ത, പല്ലകുളുന്തി, കൂനുള്ള അവളെ കൊട്ടാരത്തിലുള്ളവര്‍ കളിയാക്കി ചിരിച്ചു, കളിയാക്കലുകള്‍ അവഗണിച്ചവള്‍ രാജകുമാരന് മുന്നില്‍ നിന്നു. അവളെ കണ്ടതും രാജകുമാരന്‍റെ മുഖം ചുളിഞു.
'' എന്ത് വേണം'' രാജകുമാരനവളോടായ് ചോതിച്ചു.
അവള്‍ തന്‍റെ കെെയ്യിലുണ്ടായിരുന്ന മനോഹരമായ റോസാപൂഷ്പം രാജകുമാരനായ് നീട്ടി
'' ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു..'' അവള്‍ പറഞു.
കൊട്ടാരത്തില്‍ കൂട്ടച്ചിരി മുഴങ്ങി. രാജകുമാരനും പൊട്ടിച്ചിരിച്ചു.
'' നീ എന്നേ പ്രണയിക്കുന്നു എന്നോ... നിന്‍റെ രൂപം നോക്കൂ. ലോകത്തെ ഏറ്റവുംവിരൂപ ഒരുപക്ഷെ നീ ആയിരിക്കാം.. എന്നേ നോക്കൂ.. ലോകത്തെ ഏറ്റവും സുന്ദരന്‍ ഞാനാണ് , എനിക്കായ് സുന്ദരിയായ പല പെണ്‍കുട്ടികളും കാത്തിരിക്കുന്നു ഇരുളിനേക്കാളും കറുത്ത നിന്നേ ഞാന്‍ പ്രണയിക്കണമെന്നോ.. നിന്നേ കണ്ടത് കൊണ്ട് കുളിച്ച് ശുദ്ധിയാവേണ്ട അവസ്ഥയിലാണ് ഞാന്‍ അത് കൊണ്ട് ഇറങ്ങി പോവു ഇവടന്ന്'' രാജകുമാരന്‍ അവരോടായ് അലറി.
ആ യുവതിയുടെ കണ്ണുകള്‍ നിറഞു. തുളുമ്പിയ കണ്ണുനീര്‍ നിലത്ത് വീണ് ചിതറീ ആ കണ്ണീരില്‍നിന്നും തീ പടര്‍ന്നു ആ യുവതിക്ക് ചുറ്റും തീ പടര്‍ന്ന് പന്തലിച്ചു.
രാജകുമാരന്‍ ഞെട്ടലോടെ അത് നോക്കി നിന്നു
'' പുറം സൗന്ദര്യത്തെ മാത്രം സ്നേഹിക്കുന്ന വിണ്ഡീ.. നിന്നേ ഞാന്‍ ശപിക്കുന്നു, സൗന്ദര്യമാണെല്ലാം എന്ന് വിശ്വസിക്കുന്ന നിന്‍റെ ഈ ശരീരം ആര് കണ്ടാലൂംപേടിക്കുന്ന രാക്ഷസ രൂപമാവട്ടെ.. എന്നേ കളിയാക്കി ചിരിച്ച ഈ കൊട്ടാരത്തിലുള്ളവര്‍ ശിലയായ് മാറട്ടെ.'' ആ യുവതി അവനേ ശപിച്ച് കൊണ്ട് അലറി
ശാപം കേട്ട രാജകുമാരന്‍ പൊട്ടീക്കരഞ് കോണ്ടവര്‍ക്ക് മുന്നിലിരുന്ന് കെഞ്ചി,
രാജകുമാരന്‍റെ കണ്ണീരില്‍ മനസ്സലിഞ ആ യുവതി ശാപത്തിന് ഒരു പരിഹാരം പറഞു ,താന്‍ രാജകുമാരനായ് നീട്ടിയ റോസാപൂവിന്‍റെ ഓരോ ദളം കൊഴിയുമ്പോഴും തന്‍റെ ശാപത്തിന്‍റെ ശക്തി കൂടും ആ റോസാപ്പൂവിന്‍റെ അവസാന ദളം കൊഴിയുന്നതിന്‍റെ മുന്‍പായ് രാജകുമാരന്‍റെ രാക്ഷസ രൂപത്തെ ആരെങ്കിലും ആത്മാര്‍ത്ഥമായ് പ്രണയിച്ചാല്‍ ഈ ശാപത്തില്‍ നിന്നും മോചനം കിട്ടും..
ആ യുവതി അപ്പോഴേക്കും ചാരമായ് അന്തരീക്ഷത്തില്‍ ലയിച്ചു. ആ നിമിഷം തന്നേ രാജകുമാരന്‍ ഭീകരനായ രാക്ഷസന്‍ ആയി മാറിയിരുന്നു....
വര്‍ഷങ്ങള്‍ കടന്ന് പോയ്.... രാജകുമാരന്‍റെ രാക്ഷസ രൂപത്തെ പ്രണയിക്കാന്‍ ആരും വന്നില്ല റോസാപ്പൂവില്‍ നിന്നും ദളങ്ങള്‍ കൊഴിഞ് കൊണ്ടിരുന്നു.....
■■■■■■■■■■■
പട്ടണത്തില്‍ നിന്നും തന്‍റെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികരാണ് ജോണും തന്‍റെ മക്കളായ ബെല്ലയും എഡ്‌വാര്‍ഡും.
കനത്ത മഴയില്‍ കുതിരകള്‍ കെട്ടിവലിക്കുന്ന രഥത്തില്‍ അവരിരുന്നു... ചളി നിറഞ കാട്ട് പ്രദേശത്ത് കൂടെ ആ കുതിരകള്‍ കുതിച്ചു കൊണ്ടിരുന്നു.. പൊടുന്നനേ കുതിരകള്‍ നിന്നു അവഭീതിയോടെ കരയാന്‍ തുടങ്ങി..
ജോണും എഡ്വാര്‍ഡും പുറത്തേക്കിറങ്ങി കനത്ത മഴയാണ് ഇടിമിന്നലിന്‍റെ വെളിച്ചത്തിലവര്‍ ചുറ്റും നോക്കി കാടിന് നടുവിലാണവരിപ്പോ കുതിരകള്‍ മുന്നോട്ട് നടക്കാതെ പേടിച്ച് കരയുന്നു.. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ അവരപ്പോഴാണ് കണ്ടത്..
'' എഡ്വാര്‍ഡ്'' ജോണ്‍ മകനെ ഉറക്കെ വിളിച്ചു. അഛന്‍റെ വിളികേട്‌ട് എഡ്വവാര്‍ഡ് ഞെട്ടി തിരിഞു തനിക്ക് പിന്നീലായ് കത്തുന്ന കണ്ണുകളോടെ ഒരുചെന്നായ.. അതവന് നേരെ ചാടാനായൊരുങ്ങുന്നു. ഞൊടിയിടയില്‍ എഡ്‌വാര്‍ട് നിലത്ത് കിടന്ന മരക്കഷണം സ്വന്തമാക്കി അത് ആ ചെന്നായക്ക്നേരെ വീശി. പ്രതീക്ഷിക്കാത്ത ആ ആക്രമത്തില്‍ ചെന്നായ നിലത്തേക്ക് വീണു. വീണ്ടും പിടഞെണീറ്റ് അത് അവര്‍ക്ക് നേരെതിരിഞു. പുറത്തേ ശബ്ദം കേട്ട് ബെല്ല രഥത്തില്‍ നിന്നും പുറത്തിറങ്ങി അവിടത്തെ കാഴ്ച കണ്ടവള്‍ വിറച്ചു നിന്നു. ചെന്നായയുടെ നോട്ടം ബെല്ലയിലേക്കായ് അത് ബെല്ലക്ക് നേരെ ചാടി.. സ്തംഭിച്ച് നില്‍ക്കുകയാണ് ബെല്ല....
ഞൊടിയിടയില്‍ ജോണ്‍ മകള്‍ക്ക് മുന്നിലേക്ക് കയറി നിന്നു , ബെല്ലയ്ക്ക് നേരെ ചാടിയ ചെന്നായ ജോണിന്‍റെ കഴുത്തിലാഞ് കടിച്ചു...
'' അഛാ..'' എഡ്വവാര്‍ഡും ബെല്ലയും അലറി...
'' ഓടി രക്ഷപ്പെട്ടോ...'' പ്രാണ വേധനയില്‍ ജോണ്‍ പറഞു. ദൂരെ ചെന്നായ കൂട്ടങ്ങളുടെമുരള്‍ച്ച അവര്‍ കേട്ടു.
''പോവാന്‍ '' ജോണ്‍ വീണ്ടും അലറി.. ആ ചെന്നായ ജോണിന്‍റെ കഴുത്തില്‍വീണ്ടൂം കടിച്ചു അയാളൊന്ന് പിടച്ചു. പിന്നേ നിശ്ഛലനായ്..
എഡ്വാര്‍ഡ് ബെല്ലയുടെ കെെ പിടിച്ച് കാട്ടിനുള്ളിലേക്കോടി. ചെന്നായ്ക്കളുടെ മുരള്‍ച്ച അപ്പോളും കേള്‍ക്കാമായിരുന്നു. എങ്ങോട്ടെന്നില്ലാതെ അവരോടി ...
ഓടി... ഓടിയവരെത്തിയത് കാട്ടിനുള്ളില്‍ തന്നേ മഞ് പൊഴിയുന്നൊരിടത്താണ്.. വെളുത്ത പുല്‍ത്തകിടി പോലെ മഞ് പൊഴിഞ് കിടക്കുന്നു. ഭീതീയോടെ അവര്‍ ചുറ്റും നോകി.
തങ്ങള്‍ നില്‍ക്കുന്നതൊരു ഇടിഞ് പൊളിഞ,കൊട്ടാരത്തിന് മുന്നിലാണെന്നവരപ്പോ തിരിച്ചറിഞു. പൊടുന്നനേ ചെന്നായ്ക്കളുടെ മുരള്‍ച്ച അവരടുത്ത് കേട്ടു. എഡ്വാര്‍ഡ് ബെല്ല യുടെ കെെ പിടിച്ചാ കൊട്ടാരത്തിനുള്ളിലേക്കോടി...
'' ആരെങ്കിലുമുണ്ടോ?'' ഭീതിയോടവര്‍ ചോതിച്ചു..
മെഴുകുതിരികളാലാ കൊട്ടാരത്തിനുള്ളിലലങ്കരിച്ചിരിക്കുന്നു.
'' ഹലോ... അകത്താരെങ്കിലുമുണ്ടോ?'' അഡ്വാര്‍ഢ് വീണ്ടും ചോതിച്ചു.ബെല്ല പേടിയോടെ എഡ്വാര്‍ഡിന്‍റെ കെെകള്‍ മുറുകെ പിടിച്ചു.
'' എന്ത് വേണം'' ഉള്ളില്‍ നിന്നും ഒരു മുരള്‍ച്ച
ഭീതിയോടവര്‍ ചുറ്റും നോക്കി.
'' എന്‍റെ പേര് എഡ്വാര്‍ഡ് , ഇതെന്‍റെ സഹോദരി ബെല്ല, ഞങ്ങള്‍ പട്ടണത്തില്‍ നിന്നും നാട്ടിലേക്ക് പോവുകയായിരുന്നു വഴിയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പെട്ടു, ഞങ്ങളുടെ അഛനെ അത് കൊന്നു..'' എഡ്വാര്‍ഡ് കരച്ചിലോടെ പറഞു.
'' ആ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് വന്നതാണ് ഞങ്ങള്‍ , ഇന്ന് രാത്രി ഇവടെ താമസിക്കാനാവുമോ?'' എഡ്വാര്‍ഡ് അപേക്ഷയോടെ ചോതിച്ചു .
ഉള്ളില്‍ അനക്കമില്ല..
'' ദയവുണ്ടാവണം'' ബെല്ല ഭീതിയോടെ പറഞു.
'' നിങ്ങള്‍ക്കിവടെ കഴിയാം പക്ഷേ ഉള്ളില്‍ കടന്നത്ര എളുപ്പമാവില്ല പുറത്തേക്ക് പോവാന്‍ ''ഉള്ളില്‍ നിന്നും ഉറച്ച സ്വരം.
ഒന്നും മനസ്സിലാവാതെ എഡ്വാര്‍ഡും ബെല്ലയും പരസ്പരം നോക്കി..
അവര്‍ക്ക് മുന്നിലായൊരു മുറിയുടെ വാതില്‍ തുറന്നു.
''ആ മുറി നിങ്ങള്‍ക്കുപയോഗിക്കാം', വീണ്ടും ആ സ്വരം.
'' നന്ദി'' എഡ്വാര്‍ഡ് പറഞു. പിന്നേ ആശ്വാസത്തോടെ ആ മുറിയിലേക്കവര്‍നടന്നു.
മനോഹരമായലങ്കരിച്ച കട്ടിലിലേക്കവര്‍ കിടന്നു. ക്ഷീണത്താലവരുടനുറങ്ങിപ്പോയ്...
■■■■■■■■■■■■■■
തുറന്നിട്ട ജനലിലൂടെ സൂര്യരശ്മികള്‍ കണ്ണിലടിച്ചപ്പോഴാണ് എഡ്വാര്‍ഡ് ഉണര്‍ന്നത്. ബെല്ല നല്ല ഉറക്കമാണ്..
'' ബെല്ല'' അവനവളെ വിളിച്ചു.
അവള്‍ പതിയെ കണ്ണു തുറന്ന് ഒരൂ നിമിഷം പകച്ച് ചുറ്റും നോക്കിയെങ്കിലൂം അവള്‍ക്ക് പെട്ടന്ന് സ്ഥലകാല ബോധം ഉണ്ടായി.
'' എഡ്വാര്‍ഡ് അഛന്‍ '' വേധനയോടെ അവള്‍ ചോതിച്ചു.
'' ബെല്ല എണീക്ക് നമുക്കുടന്‍പോവാം..'' എഡ്വാര്‍ഡ് അവളെ ആശ്വസിപ്പിച്ച് പറഞു.
അവര്‍ മുറിക്ക് പുറത്തേക്ക് നടന്നു.
പുറത്തേക്കുള്ള വലിയ വാതില്‍ അടഞ് കിടക്കുന്നു.
എഡ്വാര്‍ഡ് അത് തുറക്കാന്‍ നോക്കിയെങ്കിലും അതിനായില്ല.
'' ഹേയ്'' അവനുറക്കെ വിളിച്ചു...
അനക്കമില്ല
'' ഹേയ്, ഞങ്ങള്‍ക്ക് പോണം ഇ വാതില്‍ ഒന്ന് തുറന്ന് തരാമോ? '' എഡ്വാര്‍ഡ് വിളിച്ച് ചോതിച്ചു.
ഉള്ളില്‍ അനക്കമൊന്നുമില്ല.
അവര്‍ അകത്തേക്‌ക് നടന്നു ചെറിയ ഭയമുണ്ട് ബെല്ല എഡ്വാര്‍ഡിന്‍റെ കെെ മുറുകെ പിടിച്ചു. അകത്ത് വലിയ ടേബിളില്‍ നിറയെ ഭക്ഷണം നിരത്തി വെച്ചിരിക്കുന്നു. ആരും ഇല്ല.
'' ഭക്ഷണം കഴിക്കൂ..'' മുറിയിലൊരു ശബ്ദം മുഴങ്ങി. രണ്ടാളും ഞെട്ടിതിരിഞു. ആരുമില്ല....
അവര്‍മേശയിലെ ഭക്ഷണം നോക്കി വിശപ്പവരെ അത് കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. അവരാ ടേബിളിനടുത്തേക്ക് നടന്നു. പലതരം വിഭവങ്ങള്‍ അവരത് മതിവരുവോളം കഴിച്ചു.
'' ഞങ്ങളിറങ്ങടെ മുന്‍വാതില്‍ തുറന്ന് തരാമോ?'' ഭക്ഷണ ശേഷം എഡ്വാര്‍ഡ് വിളിച്ച് ചോതിച്ചു.
'' ഇന്നലെ ഞാന്‍ പറഞല്ലോ, ഇവടെ വന്ന പോലെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാനാവില്ല എന്ന്''' വീണ്ടുമാ ശബ്ദം മുഴങ്ങി..
'' ഞങ്ങള്‍ക്ക് പോണം, ആരാ നിങ്ങള്‍'' എഡ്വാര്‍ഡിന്‍റ ശബ്ദത്തില്‍ ദേശ്യം നിറഞു.
മറുപടിയില്ല...
'' നിങ്ങളാരായാലും മുന്നില്‍ വരൂ.. അവന്‍ വീണ്ടും വിളിച്ചു പറഞു.
മുകളില്‍ ഒരനക്കമവര്‍ കേട്ടു.
എഡ്വാര്‍ഡ് ബെല്ലയുടെ കെെ പിടിച്ച് മുകളിലേക്ക് നടന്നു. തുറന്ന ബാല്‍ക്കണിയില്‍ പിന്‍ തിരിഞു നില്‍ക്കുന്ന ഒരു രൂപം.
'' ആരാ നിങ്ങള്‍ ഞങ്ങള്‍ക്ക് പോണം'' എഡ്വാര്‍ഡ് പറഞു.
'' നിങ്ങളോടാരു പറഞു എനിക്കരികിലേക്ക് വരാന്‍ '' അയാള്‍ പിന്‍തിരിഞു നിന്നു തന്നേ ചോതിച്ചു ആശബ്ദത്തില്‍ ദേഷ്യം നിറഞു.
'' ക്ഷമിക്കണം , ഞങ്ങള്‍ക്ക് ഇരുട്ടും മുന്നേ കാട് കടക്കണം , മുന്‍വാതില്‍തുറന്ന്തരാമോ? '' എഡ്വാര്‍ഡ് ചോതിച്ചു.
'' പോവാന്‍ പറ്റില്ലന്നല്ലേ പറഞത്..'' ആ രൂപം എഡ്വാര്‍ഡിന് നേരെ തിരിഞു ചോതിച്ചു
ആ രൂപം കണ്ടത് ബെല്ലയില്‍ നിന്നും ഒരലര്‍ച്ചയുയര്‍ന്നു. ഞെട്ടി പിന്നോട്ട് നീങ്ങിയ എഡ്വാര്‍ഡ് ആ ബാല്‍ക്കണിയില്‍ നിന്നും താഴെക്ക് ആഞു. ആ രാക്ഷസന്‍ ഉടന്‍ തന്നേ എഡ്വാര്‍ഡിന്‍റെ കെെയ്യില്‍ പിടിച്ചു. താഴേക് വീഴാനാഞ എഡ്വാര്‍ഡ് ആ കെെകളില്‍ താങ്ങി നിന്നു. അവന്‍ഭീതിയൊടെ ആ രാക്ഷസനേ നോക്കി.
രാക്ഷസന്‍ എഡ്വാര്‍ഡിനേ വലിച്ച് ബാല്‍ക്കണിയിലേക്ക് ഇട്ടു. നിലത്തേക്ക് വീണ എഡ്വാര്‍ഡിന് നേരെ ബെല്ല ഒാടി അവള്‍ അവനെ ചേര്‍ത്തു പിടിച്ചു.
'' എന്‍റെ അനുമതിയില്ലാതേ നിങ്ങള്‍ക്കിവടന്ന് പുറത്ത് കടക്കാനാവില്ല അതവാ അതിന് ശ്രമിച്ചാല്‍ ഈ കോട്ടക്കപ്പുറത്ത് എന്‍റെ കാവല്‍ക്കാരുണ്ട് രക്തദാഹികളായ ആ ചെന്നായകള്‍ നിങ്ങളെ കടിച്ച് കീറും'' അയാള്‍ എഡ്വാര്‍ഡിനേയും ബെല്ലയേയും നോക്കി ഒരുഭീഷണി പോലെ പറഞു. പിന്നേ ദേശ്യത്തോടെ പുറത്തേക്ക് നടന്നു.
എന്ത് ചെയ്യണമെന്നറിയാതെ എഡ്വാര്‍ഡും ബെല്ലയുമിരുന്നു....
ഓരോ നിമിഷവും ഭീതിയോടെ അവരാ കൊട്ടാരത്തില്‍ കഴിഞു....
ആ രാക്ഷസന്‍ പുറത്തോട്ടിറങ്ങുന്നേ ഉണ്ടായിരുന്നില്ല...
ഭക്ഷണവും മറ്റാവശ്യ വസ്തുകളും ഞങ്ങള്‍ പറയാതെ തന്നേ കിട്ടി... ദിവസങ്ങള്‍ കടന്ന് പോയി , കൊട്ടാരമതില്‍ക്കെട്ടി് പുറത്തെ ചെന്നായ്ക്കളുടെ മുരള്‍ച്ചാ രക്ഷപ്പെടാനുള്ള അവരുടെ ചിന്തയേ തുടച്ചു നീക്കി. ആ രാക്ഷസനോടുള്ള പേടി കുറഞു വന്നു.
അയാള്‍ക്ക് മുന്നില്‍ പോയി നില്‍ക്കാനും സംസാരിക്കാനും അവര്‍ക്ക് ധെെര്യമായ്...
ഒരു ദിവസം മഞ് പൊതിഞ കൊട്ടാര മുറ്റത്ത് നടക്കുകയായിരുന്നു എഡ്വാര്‍ഡ് വെളുത്ത പുകപോലെ പടര്‍ന്ന് കിടക്കുന്ന മഞ്.... അവനറിയാതെ എത്തിയത് മഞുറഞ് കിടക്കുന്ന കുളത്തിന് മുകളിലാണ് പൊടുന്നനേ നിന്നിരുന്ന മഞ് പാളിഅടര്‍ന്നവന്‍ തണുത്തവെള്ളത്തിലേക്കെ വീണു. കെെകാലിട്ടടിച്ചവനാ വെള്ളത്തില്‍ മുങ്ങി താണു. കൊട്ടാരത്തിന് മുകളില്‍ നിന്നിതൊക്കെ കണ്ടാ രാക്ഷസന്‍ അവനടുത്തേക്കായ് കുതിച്ചു. വെള്ളത്തിലേക്കെടുത്ത് ചാടിയാ രാക്ഷസന്‍ എഡ്വാര്‍ഡിനെ പുറത്തെത്തിച്ചു. തണുത്ത് വിറച്ച് എഡ്വാര്‍ഡ് കിടന്നു. രാക്ഷസനവന് ചൂട് പകരാനായ് നെഞ്ചോട് ചേര്‍ത്തു. ബോധം വന്നപ്പോ എഡ്വാര്‍ഡ് കണുന്നത് തന്നേ നെഞ്ചോട് ചേര്‍ത്തിരിക്കുന്ന രാക്ഷസനേയാണ്. അവനേയുമെടുത്ത് അയാള്‍ കൊട്ടാരത്തിനുള്ളിലേക്ക് നടന്നു. മുറിയിലവന്‍റെ കട്ടിലില്‍ കിടത്തി രാക്ഷസന്‍ അവനേ പുതപ്പിച്ചു പിന്നേ പുറത്തോട് പോയ്. ബെല്ലയപ്പോഴേക്കും മുറിയിലേക്ക് വന്നിരുന്നു , രാക്ഷസന്‍ തങ്ങളേ ഉപദ്രവിക്കില്ല എന്നവരപ്പോ മനസ്സിലാക്കി ,
■■■■■■■■■
ദിവസങ്ങള്‍ കഴിഞ് പോയ്... രാക്ഷസനും ബെല്ലയും എഡ്വാര്‍ഡും നല്ല കൂട്ടായ്
ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ രാക്ഷസന്‍ ഒരലര്‍ച്ചയോടെ എണീറ്റു. തലപൊട്ടുന്ന വേധനയോടെ അവന്‍ നിലത്ത് കിടന്നുരുണ്ടു. പിന്നേ അകത്തേക്കോടി ,ഒന്നും മനസ്സിലാവാതെ ബെല്ലയും എഡ്വാര്‍ഡും അവനു പിറകേയും..
ഒരു മുറിയില്‍ ഒരു ചില്ല് പെട്ടിക്ക് മുന്നില്‍ നിക്കുകയാണ് രാക്ഷസന്‍ . ആ പെട്ടിക്ക് ഉള്ളിലൊരു റോസാ പൂവ് രക്തനിറമുള്ളത്. അതിനാകെ രണ്ടിതളുകളേയുള്ളൂ..
രാക്ഷസന്‍ അത് നോക്കി കരയുകയാണ്.
എഡ്വാര്‍ഡ് അവന്‍റെ തോളില്‍ കെെവെച്ചു.
'' എന്ത് പറ്റി? അവന്‍ ചോതിച്ചു.
രാക്ഷസന്‍ ഒന്നും മിണ്ടിയില്ല. അവനാ റോസാപ്പൂവിനേ തന്നേ നോക്കിയിരുന്നു..
''ഇതൊരു ശാപമാണ്'' രാക്ഷസന്‍ പതിയെപറഞു..
'' ഒരു മന്ത്രവാദിനിയുടെ ശാപം രാജകുമാരനായിരുന്ന ഞാന്‍ അവരുടെ ശാപത്താല്‍ രാക്ഷസന്‍ ആയി. ഈ പൂവിലെ മുഴുവന്‍ ഇതളുകളും കൊഴിയുന്നതോടെ ഞാന്‍ പൂര്‍ണ്ണമായും രാക്ഷസന്‍ ആവും..'' അവനേങ്ങലോടെ പറഞു.
ഞെട്ടലോടെ ബെല്ലയും എഡ്വാര്‍ഡും പരസ്പരം നോക്കി.
പിറ്റേന്ന് രാക്ഷസന്‍ പഴയ പോലെ ഉത്സാഹവാനായിരുന്നെങ്കിലും അവന്‍റെ മുഖത്ത് വിഷാദ ഭാവമുണ്ടായിരുന്നു.എഡ്വാര്‍ഡും ബെല്ലയും അവനെ ആവുന്നതും സന്തോഷവാനായ് നിര്‍ത്താന്‍ ശ്രമിച്ചു. ബെല്ല ഏത് നേരവും രാക്ഷസനൊപ്പമാണ്. രാക്ഷസനും ബെല്ലയടുത്തുള്ളപ്പോള്‍ ഏറെ സന്തോഷവാനാണ്.
മാസങ്ങള്‍ കടന്ന് പോയ് റോസാപ്പൂവിന്‍റെ ഒരു ദളം കൂടെ കൊഴിഞു... അതിലിന് ഒരേ ഒരു ദളം മാത്രമേ അവശേഷിക്കുന്നുള്ളൂ...
രാക്ഷസന്‍ ബെല്ലയെ പ്രണയിച്ച്തുടങ്ങിയിരിക്കുന്നു. എഡ്വാര്‍ഡ് എല്ലാ കാര്യങ്ങള്‍ക്കും രാക്ഷസന് ഒപ്പമുണ്ട്.
''എഡ്വാര്‍ഡ് '' ഒരിക്കല്‍ പെയ്ത് വീഴുന്ന മഞ് കണങ്ങള്‍ നോക്കിയിരിക്കുമ്പോ രാക്ഷസന്‍ വിളിച്ചു.
എഡ്വാര്‍ഡ് അവനേ നോക്കി.
'' എഡ്വാര്‍ഡ് എനിക്കൊരു കാര്യം പറയാനുണ്ട് '' രാക്ഷസന്‍ പതിയെപറഞു...
എഡ്വാര്‍ഡ് അവനേ സംശയത്തോടെ നോക്കി...
''എനിക്കുള്ളില്‍ പ്രണയം ഞാനറിയുന്നു എഡ്വാര്‍ഡ് '' രാക്ഷസന്‍ മടിച്ച് മടിച്ച് പറഞു.
എഡ്വാര്‍ഡിന്‍റെ കണ്ണുകള്‍ തിളങ്ങി...
'' ഞാന്‍ ,ഞാന്‍ ബെല്ലയെ പ്രണയിക്കുന്നു..'' രാക്ഷസന്‍ അവനോടായ് പറഞു.
പെട്ടന്ന് ഞെട്ടലോടെ എഡ്വാര്‍ഡ് രാക്ഷസനേ നോക്കി.. അവന്‍റെ കണ്ണുകളില്‍ വേധന നിറഞു.
പൊടുന്നനേ ചെറു ചിരിയോടവന്‍ അത് മായ്ച്ചു.
'' അവളോട് , അവളോടിത് പറഞോ.... അവന്‍ ചോതിച്ചു.
'' ഇല്ല, എന്നേ പോലൊരാളെ ബെല്ല പ്രണയിക്കുമോ..?'' രാക്ഷസന്‍ വേധനയോടെ ചോതിച്ചു .
'' രൂപമല്ല മനസ്സ് നോക്കി സ്നേഹിക്കണം എന്നാണ് ഞങ്ങളെ അഛന്‍ പഠിപ്പിച്ചത്.'' അവന്‍ പറഞു..
'' അവളോട് സംസാരിക്കൂ..'' അവന്‍ പറഞു പിന്നേ എണീറ്റ് അകത്തേക്ക് നടന്നു.
തന്‍റെ മുറിയിലിരുന്ന് ജനലിലൂടവന്‍ പുറത്തേക്ക് നോക്കി പൂത്ത് നില്‍ക്കുന്ന റോസാപ്പൂക്കള്‍ക്ക്താഴെ ബെല്ലയും രാക്ഷസനും നില്‍ക്കുന്നതവന്‍ കണ്ടു.
രാക്ഷസന്‍ അവളോടെന്തോ സംസാരിക്കുന്നു.
ബെല്ല നാണത്തോടെ ഓടിപ്പോവുന്നത് അവന്‍ വേധനയോടെ കണ്ടു.
പിറ്റേന്ന് രാക്ഷസന്‍റെ അലര്‍ച്ച കേട്ടാണവരുണര്‍ന്നത്. അവരവന്‍റെ മുറിയിലെത്തുമ്പോ രാക്ഷസന്‍ നിലത്ത് കണ്ണടച്ച് കിടക്കുന്നു . ആ റോസാ തണ്ടിലേ അവസാന ദളവും കൊഴിഞിരിക്കുന്നു.
അവര്‍ കരച്ചിലോടെ രാക്ഷസനേ കുലുക്കി വിളിച്ചു.
പൊടുന്നനേ അവിടെ ഒരു പ്രകാശം പരന്നു.
'' ആരിവനേ ആത്മാര്‍ത്ഥമായ് പ്രണയിക്കുന്നോ ആ, ആള്‍ക്ക് മാത്രമേ ഇവനേ ഉണര്‍ത്താനാവുള്ളൂ... സ്നേഹം നിറച്ച ചുബനത്തിനേ ഇവന്‍റെ ശാപം തീര്‍ക്കാനാവുള്ളു..'' അവിടെ ഒരൂ അശരീരി മുഴങ്ങി. പിന്നേ ആ പ്രകാശം പതിയെ അണഞു.
ബെല്ല കരച്ചിലോടെ രാക്ഷസനേ നോക്കി.
'' ഞാന്‍ നിന്നേ പ്രണയിക്കുന്നു., അവള്‍ പതിയെ മന്ത്രിച്ചു. പിന്നേ അവന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു ....
''എണീക്കൂ'' അവളവനേ കുലുക്കി വിളിച്ചു.. അനക്കമില്ല.
ബെല്ല ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേക്കിരുന്നു..
എഡ്വാര്‍ഡ് രാക്ഷസനേ നോക്കി... അവന്‍ പതിയെ രാക്ഷസന്‍റെ മുഖത്തിന് നേരെ മുഖം ചേര്‍ത്തു അവന്‍റെ കണ്ണില്‍ നിന്നും കണ്ണീരിറ്റി രാക്ഷസന്‍റെ മുഖത്ത് വീണു ബെല്ല അമ്പരപ്പോടെ അവനേ നോക്കി.
'' ഞാന്‍ നിന്നേ പ്രണയിക്കുന്നു ..'' എഡ്വാര്‍ഡ് പതിയെ പറഞു.
പൊടുന്നനേ ആ ചില്ല് പെട്ടി പൊട്ടിത്തകര്‍ന്നു. ആ റോസാദളങ്ങള്‍ ഒന്നായി മാറി അത് രാക്ഷസന് നേരെ പറന്നു. രാക്ഷസന്‍ പതിയെ അന്തരീക്ഷത്തിലേക്കുയര്‍ന്നു.. റോസാദളങ്ങള്‍ രാക്ഷസനേ മൂടി പതിയെ രാക്ഷസന്‍റെ രൂപം മാറിതുടങ്ങി അവനാ പഴയ രാജകുമാരനായ്...
അവന്‍ എഡ്വാര്‍ഡിനേ അമ്പരപ്പോടെ നോക്കി.
'' എഡ്വാര്‍ഡ് നീ...'' അവന്‍ എഡ്വാര്‍ഡിന്‍റെ തോളില്‍ കെെവെച്ച് ചോതിച്ചു .
എഡ്വാര്‍ഡിന്‍റെ കണ്ണുകള്‍ നിറഞു.
'' നീ എനിക്ക് ശാപമോക്ഷം നല്‍കിയിരിക്കുന്നു.. യഥാര്‍ത്ഥ സ്നേഹം ഞാന്‍ കണ്ടത്തിയിരിക്കുന്നു..'' രാജകുമാരന്‍ എഡ്വാര്‍ഡിനേ കെട്ടിപ്പിടിച്ചു. അവന്‍ എഡ്വാര്‍ഡിന്‍റെ ചുണ്ടുകളിലമര്‍ത്തി ചുംബിച്ചു. എഡ്വാര്‍ഡ് പെട്ടന്ന് രാജകുമാരനെ തള്ളിമാറ്റി പിന്നേ ഭീതിയോടെ ബെല്ലയെ നോക്കി. അപ്പോഴാണ് രാജകുമാരനൂം ബെല്ലയെ നോക്കിയത്. അവന്‍റെ ചുണ്ടിലൊരു വിളറിയ ചിരി വിരിഞു.
ബെല്ലയൊരു കുസൃുതി ചിരിയോടെ കണ്ണുകള്‍ പൊത്തി തിരിഞു നിന്നു.
എഡ്വാര്‍ഡ് ചിരിയോടെ രാജകുമാരന്‍റേ നെഞ്ചിലേക്ക് ചാഞു. രാജകുമാരനവനേ ഇറുകെ കെട്ടിപ്പിടിച്ചു. വീണ്ടുമാ ചുണ്ടുകള്‍ നുകര്‍ന്നു. അപ്പോ കൊട്ടാരത്തിന്പുറത്തുള്ള ഇരുള്‍ മാഞു. തണുത്തുറഞിടത്ത് മരങ്ങള്‍ തളിര്‍ത്തു പൂക്കള്‍ വിരിഞു. കിളികള്‍ പാറിപറന്നു....
■■■■■RJ■■■■■■■
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ