2016 ല്‍ ഈ ഫേക്ക് ID യില്‍ ആദ്യമായെഴുതിയ തുടര്‍ക്കഥ.... തെറ്റുകള്‍ പൊറുക്കുക..👇👇👇
ഇളം തെന്നല്‍ പോലെ ...
#part_1
മുല്ലപ്പൂക്കളാല്‍ അലങ്കരിച്ച ആ മണിയറയില്‍ A/c യുടെ നനുത്ത തണുപ്പിലും എന്‍റെ ശരീരം വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. നിന്ന നില്‍പ്പില്‍ മരിച്ചു വീഴാന്‍ ഞാനാഗ്രഹിച്ചു. ആ സത്യമുള്‍കൊള്ളാന്‍ എനിക്കിനിയുമായില്ല. താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ,താനേറെ ഭയപ്പെട്ട കാര്യം നടന്നിരിക്കുന്നു വിവാഹം.....
അതെ എന്‍റെ വിവാഹം, ഞാന്‍ ആഗ്രഹിക്കാത്ത എന്‍റെ വിവാഹം. നാട്ടിലും വീട്ടിലും പരിഹാസ കഥാപാത്രമാവാതിരിക്കാന്‍. അതെ എന്‍റെ വിവാഹം കഴിഞിരിക്കുന്നു. ഒരു പക്ഷെ അതിനു ഈ ഒരു രാത്രി മാത്രമാവാം ആയുസ്സ്..
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ ചിന്തയില്‍ നിന്ന്മുണര്‍ന്നു. കെെയില്‍ പാല്‍ ഗ്ലാസും മുല്ലപ്പൂവും സെറ്റ്സാരിയും ഒക്കെ ഉടുത്ത് അവള്‍ രാധിക .
എന്‍റെഭാര്യ....
വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോ ഒടുക്കം പല പ്രശ്നങ്ങളും ഉണ്ടാക്കിയപ്പോ എനിക്കൊരു നിബന്ധനയേ ഉണ്ടാരുന്നുള്ളൂ . ഒരു ഒാര്‍ഫനേജില്‍ നിന്ന് മാത്രമേ വിവാഹം കഴിക്കൂ എന്ന് ,അതുള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ആദ്യം മടിയാരുന്നു. കാരണം നാട്ടിലെ പ്രമാണിയായ കൃഷ്ണന്‍ മാഷിന്‍റെയും ലക്ഷ്മിട്ടീച്ചറുടേയും മകന്‍ ഒരു അനാഥക്കുട്ടിയെ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ എന്തു പറയും എന്നത് തന്നെ.
ഒടുവില്‍ വീട്ടുകാര്‍ തന്‍റെ ആവശ്യം അംഗീകരിച്ചു. അമ്മ തനിക്കായി കണ്ടെത്തിയ സുന്ദരി വെറുതെ പറഞതല്ല സുന്ദരി തന്നെ ,രാവിലെ കൂട്ടുകാര്‍ അടക്കം പറഞപ്പോ താന്‍ മനപ്പൂര്‍വമല്ലെങ്കിലും താന്‍ ഒന്നഹങ്കരിച്ചില്ലെ?ല..
"ഹലോ എന്താണ് സ്വപ്നം കാണാണോ?"
പെങ്ങളാണ് ചോതിച്ചത്.
ഞാന്‍ വെറുതേ ഒന്ന് ചിരിച്ചെന്നു വെരുത്തി.
അവള്‍ ഒന്ന് ആക്കി ചിരിച്ച് റൂമില്‍ നിന്നും ഇറങ്ങി കതകടച്ചു.
നെഞ്ചില്‍ വല്ലാത്ത ഭാരം തലകറങ്ങുന്നു എല്ലാം തുറന്നു പറഞാലോ?.
റൂമില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് രാധിക. അവളുടെ മുഖത്ത് നോക്കിയപ്പോ അവന്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി...
"എനിക്ക് ഒരു കാര്യം പറയാനുണ്ട്"
നിശംബ്ദതയെ മുറിച്ചു ഞാന്‍ പതിയെ പറഞു..
രാധിക മുഖമുയര്‍ത്തി എന്നേ നോക്കി. ആ നോട്ടം നേരിടാനാവാതെ.. ഞാന്‍ മുഖം കുനിച്ചു....
''എനിക്ക് .... എനിക്ക് കുട്ടിയോട് ഒരു കാര്യം ... പ.. റയാനു..ണ്ട്..''
ഒരു വിധത്തില്‍ പറഞൊപ്പിച്ചു...
''എനിക്ക് ഒരിക്കലും താന്‍ വിചാരിച്ചപോലെ ഒരു ഭര്‍ത്താവാവാന്‍ കഴിയില്ല. തന്നെ സന്തോഷിപ്പിക്കാനോ സുഖിപ്പിക്കാനോ എനിക്കാവില്ല.. '' എന്തൊക്കെയാണ് പറയുന്നതെന്നെനിക്കു പോലും നിശ്ചയമുണ്ടായിരുന്നില്ല.
ഞാന്‍ പറഞതിന്‍റെ പൊരുളറിയാതെ രാധിക അന്തം വിട്ടു....
''എനിക്ക് സ്‌ത്രീകളോട് ആ ഒരു വികാരം ഇത് വരെ തോന്നിയിട്ടില്ല. ഞാന്‍ ഞാനൊരു gay ആണ്....'' ഞാന്‍ ഒരു വിധം പറഞൊപ്പിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ തറഞ് നില്‍ക്കുകയാണ് രാധിക . കണ്ണില്‍ ഇരുട്ടുകേറുന്ന പോലെ, നില്‍ക്കുന്ന ഭൂമി കുഴിഞു ,പോണപോലെ അറിയാതെ ഒരു തുള്ളി കണ്ണു നീര്‍ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.....
കേട്ടത് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് രാധിക. വീഴാതിരിക്കാനായി അവള്‍ കട്ടിലിന്‍റെ പടിയില്‍ പിടിച്ചു...
"എനിക്കറിയാം തെറ്റാണ് ,ഒരാള്‍ക്കും ക്ഷമിക്കാന്‍ പറ്റാത്ത തെറ്റ്. പക്ഷെ എന്‍റെ കുറ്റമല്ല ഒരുപാട് എതിര്‍ത്തു നോക്കി ഒരു ഫലവുമുണ്ടായില്ല. എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു..''
ഞാനവളുടെ മുഖത്ത് നോക്കാതെ തുടര്‍ന്നു..
"നിനക്കിവിടെ ഒരു കുറവുമുണ്ടാവില്ല എല്ലാ സൗകര്യവുമുണ്ടാവും പക്ഷെ ഒരു ഭര്‍ത്താവിന്‍റെ കടമ നിറവേറ്റുന്നതില്‍ ഞാന്‍ തികഞൊരു പരാജയമാണ്.. എന്നെ സംബന്ധിച്ച് നീ എന്‍റെ കഴിവുകേട് മറക്കാനുള്ള ഒരു ഉപകരണമാണ്...''
ഞാന്‍ ഒരു ദിര്‍ഘനിശ്വാസമെടുത്തു..... ഇത്രയും ഞാന്‍ പറഞോ എനിക്ക് തന്നെ അത്ഭുതമായി പറഞു കാരണം അവളില്‍നിന്നും ഒരു നനുത്ത തേങ്ങള്‍ ഉണര്‍ന്നു...
''എനിക്കുറപ്പില്ല ഒരു പക്ഷെ നമ്മുടെ ദാമ്പത്യം ഈ രാത്രി അവസാനിച്ചേക്കാം.. അങ്ങനെ നീയെന്നെ വിട്ടു പോയാല്‍ ഞാന്‍ ഒരു കഴിവു കെട്ടവനാണെന്ന് എല്ലാവരും മനസിലാക്കും . ''
കട്ടിലിന്‍റെ പടിയില്‍ പിടിച്ചിരിക്കുന്ന രാധികയ്ക്കരികിലേക്ക് ഞാന്‍ നടന്നു. അവളുടെ മുഖത്ത് നോക്കാന്‍ തന്നെ ഞാന്‍ പേടിച്ചു. അവളുടെ കണ്ണുനീര്‍തുള്ളികള്‍ തനിക്കെതിരെയുള്ള കൂരമ്പുകളായി എന്നില്‍ തറച്ചു..
"അങ്ങനെ നീയെന്നെ വിട്ടു പോകുമോ" അവന്‍ അവള്‍ക്ക് മുന്നില്‍ നിന്നു.
"പ്ലീസ് എന്നെ മറ്റുള്ളവരുടെ മുന്നില്‍ എന്നെ മോശക്കാരനാക്കരുത് ഞാന്‍ കുട്ടീടെ കലു പിടിക്കാം"... എന്നും പറഞ് ഞാന്‍ അവളുടെ കാല്‍ക്കല്‍ വീണു.
ഞെട്ടിതരിച്ചു പോയി രാധിക വിറങ്ങലിച്ചവള്‍ പിറകോട്ട് മാറി ചുവരില്‍ പറ്റി നിന്നു . അടക്കി പിടിച്ച തേങ്ങല്‍ നിയന്ത്രിക്കാനാവാതെ പുറത്തുവന്നു. അത് ഒരു കാറ്റായ് പിന്നെ ഒരു കൊടുങ്കാറ്റായ് അവളേ മൂടി. ഇരു കെെകളാല്‍ മുഖം പൊത്തി അവളാ തറയിലിരുന്നു..
"പ്ലീസ് കരയല്ലേ" എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഉഴറി തനിക്കെന്താ പ്രാന്തു പിടിച്ചോ എന്തൊക്കെയാ ഞാന്‍ കാട്ടികൂട്ടിയത് . സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ മനുഷ്യന്‍ എത്ര സ്വാര്‍ത്തനാവുന്നു. എനിക്ക് എന്നോട് തന്നെ പുഛം തോന്നി. അവളുടെ കരച്ചില്‍ എന്നെ അസ്വസ്ഥനാകി.
എന്തു വേണമെന്ന് കുട്ടിക്ക് തീരുമാനിക്കാം എന്‍റെ കഴിവുകേട് എല്ലാവരേടും പറഞ് ഈ രാത്രിയോടെ എല്ലാം അവസാനിപ്പിക്കാം.. അല്ലെങ്കില്‍ ഇവിടെ എന്‍റെ ഭാര്യ.... " പറയാന്‍ വന്നത് മുഴുമിപ്പിക്കാനാവാതെ ഞാന്‍ നിന്നു..
ഇവടെ നിന്നാല്‍ ഇവള്‍ തന്‍റെ ആരായിനില്‍ക്കും ഭാര്യയോ? അങ്ങനെ ഒരു ഭര്‍ത്താവാവാന്‍ എനിക്ക് കഴിയുമോ? വാക്ക്കള്‍ തൊണ്ടയില്‍ കുടുങ്ങി എനീക്ക് ശ്‌വാസം മുട്ടി.. കണ്ണില്‍ നിന്നും വെള്ളം വന്നു്... പറഞത് മുഴുമിപ്പിക്കാനാവാതെ ഞാന്‍ നിന്നു.. ദയനീയമായ ഒരു നോട്ടം രാധികയ്ക്കു നേരെ നീണ്ടു.. ഈശ്വരാ എന്ത് പാപിയാണ് ഞാന്‍.. സ്വയം ശപിച്ചവന്‍ കട്ടിലീലേക്ക് വീണു. കഴിവില്ലായ്മ കണ്ണു നീരായ് ഒലിച്ചിറങ്ങി....
എന്തു ചെയ്യണമെന്നറിയാതെ ആ പെണ്‍പൂവ് ആ മുറിയില്‍ തേങ്ങലുകള്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ പാടു പെട്ടു..
കരഞ് നീലിച്ച കണ്ണുകള്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ അലങ്കരിച്ച മുല്ലപ്പൂക്കളും ആ മുറിയും അവളെ നോക്കി പരിഹസിച്ചു..
വിവാഹത്തെക്കുറി അമിത സംങ്കല്‍പ്പമോന്നും തനിക്കില്ലായിരുന്നില്ലല്ലോ. എന്നിട്ടും സ്നേഹ ഭവനില്‍ അത്രയും പെണ്‍കുട്ടികള്‍ ഉണ്ടായിരിന്നിട്ടും തന്നെ തേടി ഈ ആലോചന വന്നപ്പോ , എല്ലാവരും പറഞ്ഞു രാധികയുടെ ഭാഗ്യം തെളിഞു എന്ന്.. ആ ഭാഗ്യം തന്‍റെ കാല്‍ക്കല്‍ വീണിതാ ഉടഞിരിക്കുന്നു.
ജനിച്ച അന്നു മുതല്‍ തന്നെ തേടിയെത്തിയ ഭാഗ്യദോശം വിവാഹത്തിലും തുടര്‍ന്നു എന്നതിലുപരി തന്‍റെ സത്രീത്വം ഒരു പരീക്ഷണ വസ്തുവായി എന്നറിഞപ്പോള്‍ ഒരു അണപൊട്ടിയപോലെ കണ്ണു നീര്‍ ഒലിച്ചിറങ്ങി . ഒന്ന്ക്കരയാന്‍ പോലും കഴിയാതെ ആ മുറിയില്‍ അവളേകയായ്......
■■■■■■■■■■
പാതി തുറന്ന ജനല്‍ പാളിയിലുടെ സൂര്യ പ്രകാശം കണ്ണിലടിച്ചപ്പോ ഞാന്‍ കണ്ണു തുറന്നു കണ്‍ പോളകള്‍ക്ക് ചെറിയ വേധന. തലക്ക് വല്ലാത്തഭാരം പതുക്കെ എണീറ്റിരുന്നു. മുല്ലപ്പൂക്കളുടെ വാടിയ മണം മേശമേല്‍ പാല്‍ ഗ്ലാസ് ഞെട്ടലോടെ ഞാനാദ്യം തിരഞത് അവളെയായിരുന്നു .തലേന്ന് രാത്രിയിലെ സംഭവങ്ങള്‍ ഓര്‍ത്തപ്പോ നെഞ്ചിടിപ്പ് കൂടി ഞാന്‍ മരിച്ച് വീഴുമെന്ന് തോന്നി . അവള്‍ റൂമിലില്ല ഒരു പക്ഷെ എല്ലാം അവസാനിപ്പിച്ച്.. ഈശ്വരാ തലകറങ്ങന്ന പോലെ..
വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ മുറിക്ക് പുറത്തിറങ്ങി. അവളെ എങ്ങും കാണാനില്ല.
''എന്താടാ നിന്ന് പരുങ്ങുന്നത്'.. ?"
ശബ്ദം കേട്ട് ഞെട്ടി തിരിഞ് നോക്കുമ്പോ അച്ചനാണ്..
അച്ചന്‍റെ മുഖത്ത് ചെറിയ ഒരു ചിരി അതോ പരിഹാസമോ? അറിയാതെ ഞാന്‍ കുഴങ്ങി.
പെങ്ങളും അളിയനും അങ്ങോട്ട് വന്നു ..അപ്പോഴും ഞാന്‍ അവളെ തിരയുകയായിരുന്നു.
"എന്താ അളിയാ ആരേയാ നോക്കുന്നേ , കോഴി മൊട്ടയിടാന്‍ നില്‍ക്കുന്ന പോലെ കുറച്ച് നേരായല്ലോ പരുങ്ങന്നു."
അളിയന്‍റെ അസ്ഥാനത്തുള്ള കോമഡി എനിക്ക് തീരെ പിടിച്ചില്ല. അച്ചനും പെങ്ങളും ചിരിച്ചെങ്കിലും അന്‍റെ മുഖഭാവം കണ്ട് എനിക്കതിശ്ട്ടമായില്ല എന്നളിയന് മനസിലായി..
"ഏട്ടനാരെയാ നോക്കുന്നത് അമ്മയെയാണോ?"
പെങ്ങള്‍ വിഷയം മാറ്റി ..
''ഓ എനി അമ്മയെയും അച്ചനെയും നോക്കാന്‍ എവിടാ നേരം , നോക്കാന്‍ വേറെ ആളുകളായില്ലേ.. ''
അച്ചനങ്ങനെ പറഞപ്പോ ഹൃദയത്തില്‍ വല്ലാത്തൊരു നീറ്റലുണ്ടായിട്ടും മുഖത്തൊരു വിളറിയ ചിരി വരുത്തി..
ചെറുപ്പം മുതല്‍ അച്ചനോടാണ് കൂട്ട് അച്ചനാണ് തന്‍റെ best friend ഒരു പക്ഷെ അച്ചനോട് എല്ലാംതുറന്ന് പറഞിരുന്നെങ്കില്‍ ഇന്നിങ്ങനെ ഉണ്ടാവുമാരിന്നില്ല . പക്ഷെ എന്‍റെ പൗരുഷം ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ അതിന് മുതിര്‍ന്നില്ല.
"അമ്മ അടുളയിലുണ്ട് ഒപ്പം ആ ആളും. വന്നിട്ട് ഒരു ദിവസംപോലുമായില്ല , അമ്മക്ക് സ്വന്ദം മോളായി.. ''
പെങ്ങള്‍ പരിഭവം പോലെ പറഞു പക്ഷെ ഒരു നാതൂനെ കിട്ടിയതിന്‍റെ ആഹ്ലാദം ആ വാക്കുകളില്‍ ഉണ്ടാരുന്നു.
അവള്‍ വീട്ടില്‍ തന്നെ ഉണ്ടെന്നറിഞപ്പോ എന്‍റെ ശ്വാസം നേരെ വീണു..
തിരിച്ച് റൂമിലേക്ക് തന്നെ നടന്നപ്പൊ അച്ചനും പെങ്ങളും ഒന്നുംമനസിലാവാതെ മുഖത്തോട് മുഖം നോക്കുന്നുണ്ടാരുന്നു..
മുറിയിലെത്തി കണ്ണാടിക്ക് മുന്നില്‍ പോയി നിന്നു ഞാനെന്നെ ആദ്യമായി കാണുന്ന പോലെ നോക്കി.. കാഴ്ചല്‍ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പുരുഷന്‍ ഇളം ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍.. കോളെജില്‍ പഠിക്കുമ്പോ ഒപ്പം പഠിച്ച നിമിഷക്ക് ഈ കണ്ണുകളായിരുന്നു ഇഷ്ട്ടം..
അമ്മയുടെ നിറമാണ് തനിക്കെന്ന് പെങ്ങള്‍ എപ്പോഴും പറയും അമ്മക്ക് നല്ല വെളുപ്പ് നിറമാണ് പെങ്ങള്‍ക്ക് അച്ചന്‍റെ ഇരു നിറമാണ്. അതും പറഞവള്‍ ചെറുപ്പത്തില്‍ എന്നും പിണങ്ങുമായിരുന്നു.. അതോര്‍ത്തപ്പോ ആ അവസ്ഥയിലും എനിക്ക് ചിരി വന്നു. കവിളില്‍ ചെറുതായി നുണക്കുഴി വിരിഞു. കോളേജില്‍ പല പെണ്‍ കുട്ടികളുടേയും ചില ആണ്‍കുട്ടികളുടേയും വീക്നെസ്സ് ആരുന്നു ഈ നുണക്കുഴി.
പുക വലിയും മദ്യപാനവുമൊന്നുമില്ലാത്തതിനാല്‍ ഇളം റോസ് നിറമുള്ള ചുണ്ടുകള്‍ .വെട്ടിയൊതുക്കി മനോഹരമാക്കിയ കട്ടി മീശ. പുറകില്‍ വളക്കിലുക്കം കേട്ട് ഞാന്‍ തിരിഞ് നോക്കി, രാധിക കുളിച്ച ഒരു കസവ് സാരിയുടുത്ത് കെെയ്യില്‍ ചായകപ്പ് മായി താഴോട്ട് നോക്കി നില്‍ക്കുന്നു..
താന്‍ നോക്കിയപ്പോ അവള്‍ ചായകപ്പ് എന്‍റെ നേര്‍ക്ക് നീട്ടി . വിറയാര്‍ന്ന കെെകളോടെ ഞാനത് വാങ്ങി. രാത്രി മുഴുവന്‍ കരഞതിന്‍റെ ലക്ഷണം അവളുടെ മുഖത്തുണ്ട്..
''എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല ''
പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാനുഴറി .
മറുപടി പറയാതെ അവള്‍ മുറിയില്‍ നിന്നും ഇറങ്ങി പോയി. ഒരു പരാജിതനേ പോലെ ഞാന്‍ ആ മുറിയില്‍ നിന്നു.
" നീ പെട്ടന്ന് ഒരുങ്ങ് "
വാതില്‍ക്കല്‍ നിന്നും അമ്മ വിളിച് പറയുന്ന കേട്ട് ഞാന്‍ അങ്ങോട്ട് നോക്കി..
അമ്മയുടെ സ്വരത്തിനൊരു കനമുണ്ടോ അതോ തോന്നലാണോ...
സംശയ ഭാവത്തിലുള്ള എന്‍റെ നില്‍പ്പ് കണ്ട് അമ്മ പറഞു..
''അവളേയും കൊണ്ട് ഒന്ന് സ്നേഹ ഭവന്‍ വരെ പോണം.''
. പെട്ടന്നത് കേട്ടപ്പോ ഞെട്ടിപ്പോയി ഞാന്‍...
''അമ്മ തുടര്‍ന്നു വിവാഹം കഴിഞാല്‍ വധുവിന്‍റെ വീട്ടില്‍ പോണ ചടങ്ങുണ്ട് . സ്നേഹ ഭവന്‍ ആണവളുടെ വീട്. എന്താ പോവാന്‍ പറ്റില്ലേ ?"
അമ്മ ചൊതിച്ചു.
''പോവാം ''
അമ്മയുടെ മാറ്റം മനസിലാവാതെ ഞാന്‍ പറഞു..
''വെറുതേ പോയാപ്പോര അവിടെ ഉള്ളവര്‍ക്ക് ഒരോ ജോഡി ഡ്രസ്സും വാങ്ങണം..''
ഞാന്‍ തലകുലുക്കി..
''പോവുന്നതിന് മുമ്പ് ഏതേലും ക്ഷേത്രത്തിലും കയറി പ്രാര്‍ഥിച്ചേക്ക് പാപങ്ങള്‍ തീരട്ടേ..''
അമ്മ അങ്ങനെ പറഞപ്പോ തന്‍റെ കഴിവില്ലായ്മ അമ്മക്ക് മനസിലായി എന്നെനിക്കുറപ്പായി. അപമാനഭാരം കൊണ്ടെന്‍റെ തല താഴ്ന്നു. ബാത്ത്റൂമില്‍ കടന്ന് ശവറി കീഴില്‍ സങ്കടങ്ങള്‍ ഞാനൊഴുക്കി കളഞു.
കുളി കഴിഞ് റൂമിലെത്തിയപ്പോ ഇടാനുള്ള ഡ്രസ് അവളെടുത്ത് വെച്ചിരുന്നു. മുണ്ടും ഷര്‍ട്ടും .. അമ്മയോട് അവളെല്ലാം പറഞതിന്‍റേ അരിശത്തില്‍ ഞാനാ ഡ്രെസ്സെടുത്ത് വലിച്ചെറിഞു. പകരം തനിക്ക് തീരെ ചേരാത്ത പച്ച ഷേര്‍ട്ടും ഒരു ജീനും എടുത്തിട്ടു.
പോവാന്‍ തയ്യാറായി മുറിയില്‍ കയറി വന്ന രാധിക ആ വേഷം കണ്ട് അമ്പരന്നു.
താന്‍ എടുത്ത് വെച്ച വേഷം വലിച്ചെറിയപ്പെട്ടത് അവള്‍ കണ്ടു..
''മറ്റുള്ളവരുടെ ഇശ്ട്ടത്തിന് വേഷം കെട്ടാന്‍ എന്നെ കിട്ടില്ല എനിക്കിശ്ട്ടപ്പെട്ടതേ ഞാന്‍ ധരിക്കൂ.. '' എന്‍റെ ശബ്ധം കനത്തു.
ഒന്നും മീണ്ടാതെ അവള്‍ താന്‍ വലിച്ചെറിഞ മുണ്ടും ഷര്‍ട്ടുമെടുത്ത മടക്കി അലമാരയില്‍ വെച്ച്.. ആ കണ്‍കോണില്‍ നേരിയ നനവ് ഞാന്‍ കണ്ടു...
മുറി വിട്ട് പോവാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മടിച്ച് മടിച്ച പറഞു.
''എനിക്ക് അമ്മയോട് ഒരു കള്ളം പറയേണ്ടിവന്നു.. ''
ഇരുന്ന ഇരിപ്പില്‍ ഞാനവളെ നോക്കി .. താഴേക്ക് നോക്കിയവള്‍ തുടര്‍ന്നു.. " രാവിലെ അടുക്കളയില്‍ പോയപ്പോ കരഞതിന്‍റെ ലക്ഷണം കണ്ട് അമ്മ കുത്തി കുത്തി ചോതിച്ചപ്പോ വെറേ വഴിയുണ്ടായിരുന്നില്ല ...
ഞാന്‍ സംശയത്തോടെ അവളെ നോക്കി..
''നിങ്ങള്‍ക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങി ആ കുട്ടി വേറെ വിവാഹം കഴിച്ചെന്നും മറ്റൊരു പെണ്‍ കുട്ടിയെ നിങ്ങള്‍ക്ക് ഭാര്യയായി കാണാനാവില്ലെന്നും എനിക്കമ്മയെ വിശ്വസിപ്പീക്കേണ്ടി വന്നു.''
ഞാന്‍ അറിയാതെ കട്ടിലില്‍ നിന്നും എണീറ്റ് പോയി . അതായിരുന്നോ അമ്മക്ക് തന്നോടുണ്ടായ ദേശ്യത്തിന് കാരണം.. സത്യമറിയാതെ താനെന്തൊക്കേയാ കാട്ടി കൂട്ടിയത്.
''ഇതല്ലാതെ എനിക്ക് വേറെ വഴിയില്ലാരുന്നു ക്ഷമിക്കണം'' എന്നും പറഞവള്‍ മുറിവിട്ട്പോയി...
ഈശ്വരാ എന്തൊരു ജന്മമാണെന്‍റേത്.. സ്വയം ശപിച്ച് ഞാന്‍ ആ ചുമരില്‍ തലതല്ലി..
ഹാളില്‍ പോവാന്‍ ഒരുങ്ങി നില്‍ക്കുകയാണ് രാധിക. അമ്മയും അച്ചനും പെങ്ങളും അവള്‍ക്ക് ചുറ്റുമുണ്ട്.
''മോളേ ആവശ്യമുള്ളതൊക്കെ വാങ്ങണം ഞാനവനോട് പറഞിട്ടുണ്ട്. വിവാഹം കഴിഞ് ആധ്യമായി പോവാണ്.. '' അമ്മ അവളോടായി പറഞു
ഇവന്‍റെ ഒരുക്കം ഇതുവരെ കഴിഞില്ലേ നട അടയ്ക്കും അച്ചന്‍ പറഞു.
''ദേ നോക്കേ്യ ''
പെങ്ങള്‍ പറഞപ്പോ എല്ലാരും അങ്ങോട്ട് നോക്കി വാതില്‍ കടന്ന് ഞാന്‍ അവര്‍ക്കരികില്‍ എത്തി.
അവള്‍ എടുത്ത് വെച്ച മുണ്ടും ഷര്‍ട്ടുമിട്ട് ഞാന്‍ വന്നപ്പോ രാധികയുടെ മുഖത്ത് വിരിഞ ചിരിയില്‍ താനിപ്പോ അവളോട് ചെയ്ത തെറ്റിന് പരിഹാരമായെന്ന് എനിക്ക് തോന്നി.
മനസ് നിറഞ സന്തോഷത്തോടെ അവള്‍ വണ്ടിയില്‍ കയറി ചിരിച്ച് കൊണ്ട് വീട്ടുകാര്‍ അവരെ യാത്രയാക്കി..
നിശബ്ദത നറഞ യാത്രയില്‍ ഞാനവളോട് ഒരു താങ്ക്സ് പറഞു..
എന്തിനെന്ന് മനസിലാവാതെ അവളെന്‍റെ മുഖത്ത നോക്കി..
''മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്നെ സംരക്ഷിച്ചതിന്....''
മറു പടിപറയാതെ അവള്‍ പുറത്തേക്ക് നോക്കി നിന്നു..
അമ്പലത്തിന് പുറത്തെത്തിയപ്പോ കാര്‍സെെഡാക്കി ഞങ്ങളിറങ്ങി നിറഞ സന്തോഷത്തോടെ ഞാന്‍ അമ്പലത്തിലേക്ക് നടന്നു..
.
നടയില്‍ വെച്ച് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചതത്രയും എനിക്ക് നല്ലൊരു ഭര്‍ത്താവാവാന്‍ കഴിയണേ എന്നായിരുന്നു..
ഞാന്‍ കണ്ണു തുറന്ന് നോക്കുമ്പോഴും അവള്‍ പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു.. അടഞ മിഴികളില്‍ നനവ് പടര്‍ന്നത് ഞാന്‍ കണ്ടു.
''പോവാം'' ഞാന്‍ അവളോട് പറഞു...
അവള്‍ കണ്ണു തുറന്നു മുഖം തിരിച്ചു കണ്ണു തുടച്ചു.. എന്നിട്ടെന്‍റെ നേരെ നോക്കി തലയാട്ടി..
കാറി നടുത്തേക്ക് നടക്കുമ്പോള്‍ ഞാനവളോട് ചോദിച്ചു ''നമുക്കെന്തേലും കഴിച്ചാലോ?''
അപ്പോളാണ് ഞാന്‍ രാവിലെ ഒന്നും കഴിച്ചില്ല എന്നവള്‍ ഓര്‍ത്തത്.
തന്നോടുള്ള ദേഷ്യത്തില്‍ അമ്മയും ടെന്‍ഷനില്‍ ഞാനും അതു മറന്നു...
ഒരു നല്ല ഹോട്ടലിന്‍റെ മുന്നില്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി ഇറങ്ങി. ഹോട്ടലിന്‍റെ വലുപ്പം കണ്ടവള്‍ എന്‍റെ മുഖത്തേക്ക് നോക്കി. അമ്പരപ്പും അത്ഭുതവും അവളുടെ കണ്ണില്‍ ഉണ്ടായിരുന്നു..
ഡോര്‍ തുറന്ന് ഞങ്ങള്‍ അകത്ത് കയറി. മുന്‍പ് പലതവണ ഇവടെ താന്‍ വന്നിട്ടുണ്ട് പക്ഷെ അതൊക്കെ ആണ്‍ സുഹൃത്തുക്കള്‍കൊപ്പമായിരുന്നു..
ആളൊഴിഞ കോണില്‍ ഞങ്ങളിരുന്നു. അവളപ്പോഴും ഒരു കൊച്ച് കുട്ടിയുടെ കൗതുകത്തോടെ അവിടമാകെ വീക്ഷിക്കുകയായിരുന്നു..
''എന്ത് പറ്റി?'' ഞാന്‍ ചോദിച്ചു..
''ഞാന്‍ ആദ്യായിട്ടാ ഇത്രവലിയ ഹോട്ടലില്‍..'' അവള്‍ പറഞു.
''എന്താ കഴിക്കാന്‍ ?''ഞാന്‍ ചോതിച്ചു.
''എന്തായാലും മതി ''
ഞങ്ങള്‍ക്കിടയില്‍ അപരിചിതത്വം കുറഞ് വരികയായിരുന്നു . അവിടത്ത് ബ്രേക് ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ ഇറങ്ങി..
''ഇനി നമുക്ക് ഡ്രെസ് എടുക്കണ്ടെ? ''ഞാന്‍ ചോദിച്ചു..
''ഞങ്ങള്‍ എടുക്കുന്ന സ്ഥലമുണ്ടിവിടെ സ്നേഹാലയത്തിലേക്കാണെന്ന് പറഞാല്‍ അവിടെ ഡിസ്കൗഡ് ഉണ്ടാവും. ''
അവള്‍ താഴേക് നോക്കി പറഞു. അനാഥത്വത്തിന്‍റെ വേദന ആ വാക്കുകളില്‍ തെളിഞു നിന്നു..
പക്ഷെ ഞാനവളേയും കൊണ്ട് പോയത് ടൗണിലേ ഏറ്റവും വലിയ ഷോപ്പിലേക്കാണ്. കാര്‍ പാര്‍ക്കിംങ്ങില്‍ നിര്‍ത്തിയപ്പോഴും ഇറങ്ങാന്‍ കൂട്ടാകാതെ അവള്‍ പറഞു ,
''ഇവിടെ ഒരുപാട് പെെസയാവും നമുക്ക് പുറത്തെവിടേം നോക്കാം..''
''അമ്മ പറഞതോര്‍മ്മയുണ്ടല്ലോ നല്ലത് തന്നെ വേണമെന്ന് രാവിലേ കേള്‍പ്പിച്ചതിന്‍റെ ബാക്കി കേള്‍പ്പിക്കാനാണോ ഇങ്ങനെ ഇരിക്കുന്നേ''ന്നും
ചോതിച്ച് ഞാന്‍ കാറില്‍ നിന്നും ഇറങ്ങി , അവളും പതുക്കെ ഇറങ്ങി..
ഞങ്ങള്‍ ഷോപ്പിന്‍റെ ഉള്ളിലേക്ക് നടന്നു..
മുണ്ട് ഉടുത്ത് നടക്കാന്‍ നന്നായി ബുദ്ധി മട്ടുണ്ടായത് കൊണ്ട് മുണ്ട് മടക്കി കുത്തിയാണ് ഞാന്‍ നടന്നത് സെയില്‍സ് ഗേള്‍ വന്ന് എന്താ വേണ്ടതെന്ന് ചോതിച്ചപ്പോ അവളെന്‍റെ മുഖത്ത് നോക്കി
പറഞോളൂ ഞാന്‍ മുഖം കൊണ്ടാഗ്യം കാട്ടി സാരി സെക്ഷനിലാണ് ഞങ്ങള്‍ ആദ്യം പോയത് സ്നേഹ ഭവനില്‍ അവക്കേറ്റവും പ്രിയപ്പെട്ട ഗീതാമ്മയ്ക്കുള്ള സാരിയെടുക്കാന്‍.. ഒരോ സാരിയെടുക്കുമ്പോഴും പ്രെെസ് ടാഗ് ആരുന്നു അവളാദ്യം നോക്കിയിരുന്നത്. സാരി സെലക്ട് ചെയ്യുബോള്‍ അവള്‍ പറഞു ഗീതാമ്മ അവള്‍ക്ക് അമ്മയെ പോലെയായിരുന്നെന്ന് മക്കള്‍ ഉപേക്ഷിച്ചു പോയ ആ സ്ത്രീ തന്നെ ഒരു മകളേ പോലെയാ കണ്ടെതെന്ന്...
എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു ബ്ലാക് കളറില്‍ സാരി ഞാനവിടെ കണ്ടു.. ചുവന്ന കളറില്‍ ബോര്‍ഡര്‍ വര്‍ക്കുവരുന്ന ഒരു നല്ല ഒര സാരി അവളു കാണാതെ ഞാനത് സെലക്ട് ചെയ്ത വസ്ത്രങ്ങള്‍കൊപ്പം വെച്ചു അത് വേറെ പായ്ക് ചെയ്യാന്‍ സെയില്‍സ് ഗേള്‍നോട് പറഞു. ഒരോരുത്തര്‍ക്കും ഡ്രെസ്സ് എടുക്കുമ്പോഴും അവരെ കുറിച്ചവള്‍ പറഞു..
ഇടക്ക് ഞാന്‍ തിരിഞ് നോക്കിയപ്പോ ഒരു പയ്യന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു മടക്കി കുത്തിയ മുണ്ടിനു താഴെയുള്ള രോമാവൃതയായ വെളുത്ത അത്യാവശ്യം തടിയുള്ള തുടയിലേക്കും കലിലേക്കും ആണ് പുള്ളിയുടെ നോട്ടം.. ഞാന്‍ നോക്കുന്നത് കണ്ടപ്പോ അവന്‍ നോട്ടം മാറ്റി വീണ്ടും ഒളിക്കണ്ണിട്ട് നോക്കുന്നു. പയ്യന്‍ നല്ല ചരക്കാണ് വെളുത്ത് തുടുത്ത മുഖം. എത്ര നിയന്ത്രിച്ചിട്ടും വീണ്ടും വീണ്ടും ഞാനവന് തന്നെ നോക്കിപ്പോയി . അവന്‍ പതുക്കെ എണീറ്റു . എന്‍റെ നേരെ നോക്കിയിട്ട് പുറത്തേക്ക് നടന്നു. ബാത്റും ഏരിയയിലേക്കാണ്ന്ന് എനിക്ക് മനസിലായി...
അവന്‍റെ പിറകെ പോവാനെന്‍റെ മനസ് വെമ്പി രാധിക കൂടെയുള്ളത് ഞാന്‍ മറന്നു... ഞാനവന്‍റെ പിറകേ നടന്നു
ഇളം തെന്നല്‍ പോലെ
#Part_3
വിറയ്ക്കുന്ന പാദങ്ങളോടെ ഞാന്‍ അവനെ പിന്തുടര്‍ന്നു.. ബാത്റൂമിന്‍റെ മുന്നിലെത്തിയപ്പോ അവനെന്നെ തിരിഞ് നോക്കി. എന്നിട്ട് ഉള്ളോട്ട് കയറി കൂടെ ഞാനും..
ഉള്ളില്‍ ആരും ഉണ്ടായിരുന്നില്ല. അവന്‍ കാമം തുടിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി . ഞാനവനു നേരെ നടന്നു. അവന്‍റെ നോട്ടം മുണ്ടിന്‍റെ മടക്കുത്തിലേക്കാണ്. അവന്‍റെ കെെ അതിനു നേരെ നീണ്ടു, പെട്ടെന്ന് എന്‍റെ കണ്ണില്‍ തെളിഞത് രാധികയുടെ നിറമിഴികളാണ്.കുമിഞു കൂടിയ കാമം നീരാവിയായിപ്പോയ്.
മനസ് അരുതെന്ന് എന്നോട് മന്ത്രിച്ചു. അവന്‍റെ കെെ മുണ്ടിന്‍റെ മടക്കില്‍ അമരുന്നത് ഞാനറിഞു. പെട്ടന്ന് ഞാനത് തട്ടിമാറ്റി അപ്രതീക്ഷിതമായ ആ പെരുമാറ്റത്തില്‍ പയ്യന്‍റെ മുഖം വിളറി വെളുത്തു. അവനോട് ഒരു സോറി പറഞ് ഞാന്‍ ധൃതിയില്‍ പുറത്തേക്ക് നടന്നു.. അപ്പോഴും അവന്‍ അന്ധാളിച്ച് നില്‍ക്കുകയായിരുന്നു.
എന്നെ കണാതെ പേടിച്ച് നില്‍ക്കുകയായിരുന്നു രാധിക. അവളുടെ മുഖമൊക്കെ ആകെവിളറി വെളുത്തിരിക്കുന്നു എന്നെ കണ്ടപ്പോഴാണവള്‍ക്ക് ശ്വാസം നേരെ വീണത്, അവളെന്‍റെ നേരെ വന്നു പറഞു
''എവിടെ പോയി ഞാനാകെ പേടിച്ച് പോയി..''
''അത് ഞാന്‍ ബാത് റും വരെ ,, ഞാന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞു..
എടുത്തോ എല്ലാം ?''
''മ് മ് ''
അവള്‍ മൂളി.. സെയില്‍സ് ഗേളിനോട് ബില്ല് ആകാന്‍ പറഞ് കൊണ്ട് ഞങ്ങള്‍ ബില്ലിംഗ് സെക്ഷനിലേക്ക് നടന്നു. മടക്കി കുത്തിയ മുണ്ട് ഞാന്‍ അഴിച്ചിട്ടിരുന്നു..
ആ പയ്യന്‍ അവന്‍റെ അച്ചനമ്മമാരോടൊപ്പം താഴോട്ട് വരുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോള്‍ അവന്‍റെ മുഖത്ത് വിളറിയ ഒരു ചിരി ഉണ്ടായി.. ഞാനത് ശ്രദ്ധിക്കാതെ ബില്ല് പേ ചെയ്തു നല്ലൊരു അമൗണ്ട് ഉണ്ടായിരുന്നു അത് കണ്ട് അന്തം വിട്ടു നില്‍ക്കുന്ന രാധികയെ കണ്ടപ്പോ എനിക്ക് ചിരി വന്നു.. രണ്ട് കെെ നിറയെ കവറുകളുമായി ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു കാറിന്‍റെ ബാക്സീറ്റില്‍ കവര്‍വെച്ച് ഞങ്ങള്‍ കാറില്‍ കയറി.
യാത്രക്കിടയില്‍ അവളെന്നോട് ഒരു ''താങ്ക്സ് ''പറഞു.. ചോദ്യഭാവത്തില്‍ ഞാനവളുടെ മുഖത്തേക്ക് നോക്കി, മറുപടിയെന്നോണം അവള്‍ ആ കവറുകളിലേക്ക് നോക്കി,
''ഞങ്ങള്‍ ഒന്നും ആഗ്രഹിക്കാറില്ല. നല്ല ഭക്ഷണത്തിന് നല്ല വസ്ത്രത്തിന് ഒന്നും ആഗ്രഹിച്ചാല്‍ തന്നെ അത് കിട്ടുമായിരുന്നില്ല. ഒരു നല്ല വസ്ത്രം കിട്ടണമെങ്കില്‍ അല്ലെങ്കില്‍ ഒരു നല്ല ഭക്ഷണം കിട്ടണമെങ്കില്‍ ആരെങ്കിലും കനിയണം . അല്ലെങ്കില്‍ വീടുകളില്‍ കയറിയിറങ്ങി പഴയ വസ്ത്രങ്ങള്‍ ശേഖരിക്കും.. ഞാനും പോയിട്ടുണ്ട് അതിനൊക്കെ പലവീടുകളിലും പോവുമ്പോള്‍ അവിടത്തെ ആളുകളുടെ നോട്ടവും ഭാവവും നമ്മളെ എന്തും പറയാം ചെയ്യാം എന്നൊക്കെയാവും . എന്നാലും പോവും അല്ലാതെ പറ്റില്ലല്ലോ.. ''
''ഇന്നവര്‍ക്ക് വളരെ സന്തോഷാവും പുതിയ വസ്ത്രമൊക്കെ കാണുമ്പോള്‍ .. ''
എനിക്കവളൊരു അത്ഭുതമാവുകയായിരുന്നു .. ഒാരോ വാക്കുകളിലും അവളോട് ബഹുമാനം തോന്നിപ്പോവുന്നു..
വണ്ടി സ്നേഹഭവനിനുള്ളിലേക്ക് കടന്നപ്പോള്‍ അവള്‍ വളരെ സന്തോശവതിയായിരുന്നു. പക്ഷെ എനിക്കതേ പോലെ സന്തോഷിക്കാന്‍ കഴിഞില്ല അവളെല്ലാം ഇവരോട് പറയുമോ എന്നാരുന്നു എന്‍റെ പേടി....
■■■■■■■■■■■■
കാര്‍ സെെഡാക്കി ഇറങ്ങുമ്പോള്‍ക്കും ഓരോരുത്തരായി സ്നേഹ ഭവനില്‍ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു.. രാധിക വളരെ സന്തോഷവതിയായി കാണപ്പെട്ടു.. അവള്‍ കൂടുതല്‍ സുന്ദരിയായപോലെ എനിക്ക് തോന്നി.. സ്നേഹഭവന്‍റെ നടത്തിപ്പുകാരിയായ ആലീസ്ട്ടീച്ചര്‍ രാധികയെ ചേര്‍ത്തു പിടിച്ചു.. അവള്‍ക്ക് ചുറ്റും അവിടത്തെ അന്തേവാസികള്‍ വളഞു.. ചിലര്‍ അവളുടെ കവിളില്‍ നുള്ളുന്നു സാരിയുടെ ഭംഗി നോക്കുന്നു .. തങ്ങളുടെ സഹോദരി സന്തോഷവതിയായിരിക്കുന്നു എന്നതില്‍ അവരെല്ലാം തൃപ്തരായി .. കാറില്‍ ചാരിനിന്ന് അതൊക്കെ നോക്കി നില്‍ക്കുകയാണ് ഞാന്‍ , എന്നെ അവര്‍ മറന്ന് പോയിരിക്കുന്നു...
പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ ആലീസ് ട്ടീച്ചര്‍ എന്‍റെ നേരെ ഓടിവന്നു..
''അയ്യോ sorry അവളെ കണ്ട സന്തോഷത്തില്‍ ഞാനെല്ലാം മറന്നു.. വരൂ അകത്തിരിക്കാം ''
എന്നു പറഞവര്‍ എന്നെ അകത്തെക്ക് ക്ഷണിച്ചു... രാധിക എന്നെ നോക്കി ചിരിച്ചു..
ഞങ്ങള്‍ അകത്തേക്ക് നടക്കുമ്പോള്‍ കാറില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്കെടുക്കുകയായിരുന്നു രാധികയും മറ്റുള്ളവരും..
''മോനിരിക്ക് ഞാന്‍ കുടിക്കാന്‍ എടുക്കാന്‍ പറയാം ''
എന്ന് പറഞ് ട്ടീച്ചര്‍ സോഫ കാണിച്ചു തന്നു അകത്തേക്ക് പോയി... പാതി ഓടുമേഞതും പാതി വാര്‍ത്തതുമായ ഒരു കെട്ടിടമാണ് സ്നേഹാലയം. വളരെ വൃത്തിയുള്ള അന്തരിക്ഷം. ഞാനിരിക്കുന്ന ഹാളിന്‍റെ ചുവരില്‍ പല ദെെവങ്ങളുടേയും പടം യേശുവും കൃഷ്ണനും മെക്കയും ഒക്കെ ചുവരില്‍ മതസൗഹാര്‍തം നിലനിര്‍ത്തി ..
''എങ്ങനുണ്ടെന്‍റെ കൊട്ടാരം? ''
പുറകില്‍ നിന്നും രാധിക ചോതിച്ചു.. അവള്‍ വളരെ പ്രസന്നവതിയായിരിക്കുന്നു. അതോ അങ്ങനെ അഭിനയിക്കുവാണോ..
മറുപടി പറയാതെ ഞാനവളെ നോക്കി ചിരിച്ചു.. കെെയ്യില്‍ കവറുകളുമായി മറ്റുള്ളവര്‍ ഹാളിലേക്ക് കയറി പിന്നേ എന്‍റെ നേരെ നന്ദിപൂര്‍വ്വം ഒരു നോട്ടം നോക്കി അകത്തേക്ക് പോയി ഒരു പെണ്‍കുട്ടി മാത്രം അവിടെ നിന്നു.
'' ഇവാളാണ് എനിക്കിവടെയുള്ള ഏറ്റവും ''
രാധിക എനിക്കവളെ പരിചയപ്പെടുത്തി ..
അപ്പോള്‍ക്കും ട്ടീച്ചര്‍ രണ്ട് കപ്പ് ചായയുമായി അങ്ങോട്ടു വന്ന് ..''കഴിച്ചിട്ടല്ലെ പോവുള്ളൂ'' ട്ടീച്ചര്‍ ചോദിച്ചു .. ''കഴിച്ചിട്ട് പോയാ മതി ..''
രാധിക എന്‍റെ മുഖത്തേക്ക് നോക്കി ഞാന്‍സമ്മത പുര്‍വ്വം തലയാട്ടി..
''നീ ഇങ്ങനെ നില്‍ക്കാണോ എല്ലാവരേയും പരിചയപ്പെടുത്തി കൊടുക്ക് ''ടീച്ചര്‍ സ്നേഹത്തോടെ അവളെ ശാസിച്ചു.
രാധിക എന്നെയും കൂട്ടി അകത്തേക്ക് നടന്നു "എവിടെ തന്‍റെ ഗീതാമ്മ ഞാനവളോട് ചോദിച്ചു. "
''അകത്തുണ്ടാവും ഞാന്‍ വന്നപ്പോ കാണാന്‍ ചെല്ലാത്തതില്‍ പിണങ്ങി നില്‍കാവും. ''
അവളെന്നെയും കൊണ്ട് ഒരു ഹാള്‍ പോലത്തെ റൂമിലേക്ക് നടന്നു. നിറയെകട്ടിലുകള്‍ ഇട്ട ആ റൂം ആശുപത്രി റൂം പോലെയാണെനിക്ക് തോന്നിയത്. നിരത്തിയിട്ട കട്ടിലുകള്‍ക്ക് ഒരറ്റത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട് ഞങ്ങള്‍ അവര്‍ക്ക് നേരെ നടന്നു. കാല്‍ പെരുമാറ്റം കേട്ടപ്പോ അവര്‍ തിരിഞു നോക്കി . രാധിക അവരെ ഇറുക്കെ കെട്ടിപിടിച്ചു.. ഒരമ്മ മകളെ കണ്ടതിനേക്കാളേറെ സന്തോഷമുണ്ടായിരുന്നു അവരു കണ്ണുകളില്‍ . എന്നെ അവര്‍ ആ കട്ടിലില്‍ പിടിച്ചിരുത്തി. കവിളില്‍ വാല്‍സല്ല്യത്തോടെ തലോടി . അവര്‍ക്കവളോടുള്ള സ്നേഹവും വാല്‍സല്ല്യവും ആ കണ്ണുകളില്‍ നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.
പിന്നീട് ഓരോരുത്തരെയായി അവളെനിക്ക് പരിചയപ്പെടുത്തി തന്നു. കൃഷ്ണയും ദേവികയും നിത്യയും സീനയും റഹ്മത്തും അങ്ങനെ എല്ലാവരെയും... കൂട്ടത്തില്‍ നാരായണിയമ്മൂമ്മയെ എനിക്ക് വളരെ ഇഷ്ട്ടമായി.. പല്ലില്ലാത്ത മോണകാട്ടി വാത്സല്ല്യത്തോടെ അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു. കൊണ്ടുവന്ന വസ്ത്രം ഞങ്ങള്‍ അവര്‍ക്ക് നല്‍കി എല്ലാവരുടേയും മുഖത്ത് വിരിഞ പുഞ്ചിരി അതെന്‍റെ മനസ്സ് നിറച്ചു..
അവളെന്നെ അവളുടെ കട്ടില്‍ കാണിച്ച് തരാന്‍ ക്ഷണിച്ചു.മുറിയില്‍ ഒത്ത നടുക്കായി ഉള്ള കട്ടിലായിരുന്നു അവളുടേത് .. ഒരു പാട് രാത്രികളില്‍ തന്‍റെ കണ്ണീരു വീണ തലയിണ അവള്‍ നെഞ്ചോട് ചേര്‍ത്തു..
''ചേച്ചി നന്നായി പാട്ടു പാടും'' കൃഷ്ണ എന്നോട് പറഞു.
''പോടി അവള്‍ ചുമ്മാ പറയുന്നതാ ''രാധിക ഇടക്ക് കേറി പറഞു. ഏഴ് വയസ്സുകാരി അനിഘ സ്വകാര്യം പറയുന്ന പോലെ എന്‍റെ ചെവിടിനടുത്ത് വന്നു പറഞു.
" പിന്നേ ചേച്ചിക്ക് ഇടി ഭയങ്കര പേടിയാ.. ഇടിയുള്ളപ്പോ ഗീതാമ്മയെ കെട്ടിപ്പിടിച്ചാ കിടക്കാറ്... "
എല്ലാവരും അത് കേട്ട് ചിരിച്ചു.. രാധിക മുഖം വീര്‍പ്പിച്ചിരുന്നു. കളിയും ചിരിയുമൊക്കെയായി ഞാന്‍ അവരുമായി വേഗം അടുത്തു വിവാഹം നിശ്ചയിച്ച അന്നുമുതല്‍ ഞാനുഭവിച്ച മാനസിക സംഘര്‍ശം മറന്ന് ഞാന്‍ ചിരിച്ചത് അന്നായിരുന്നു. അവളും വളരെ സന്തോഷവതിയായിരുന്നു.
കളിയും ചിരിയുമായി സമയം പോയതറിഞില്ല ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയമായി.. എല്ലാവര്‍ക്കും ഒപ്പം ഞങ്ങള്‍ ഭക്ഷണം കഴിച്ചു. വിഭവസമൃതമായ സദ്ധ്യ അല്ലാ എങ്കിലും അതിന് സ്നേഹത്തിന്‍റെ സ്വാദ് ഉണ്ടായിരുന്നു.
ഭക്ഷണത്തിന് ശേഷം കുറച്ച് കൂടെ അവിടെ ചിലവിട്ടശേഷം ഞങ്ങളവിടന്ന് ഇറങ്ങാന്‍ തെയ്യാറെടുത്തു എല്ലാവരുടേയും മുഖം മൂടിക്കെട്ടിയ ആകാശം പോലെയായി...
രാധികയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല വരുമ്പോള്‍ കണ്ട ഉത്സാഹമൊന്നും അവളുടെ മുഖത്തില്ല. കാറില്‍ കയറാന്‍ നേരം അവള്‍ കൃഷ്ണയേയും ഗീതാമ്മയേയും കെട്ടിപ്പിടിച്ചു കരഞു. എല്ലാവരോടും യാത്രപറഞ് ഇറങ്ങുമ്പോള്‍ എനിക്കും എന്തോ പോലെയായി.. അവരോരുത്തരുടേയും നിറഞ മിഴികള്‍ എന്നോട് ഞങ്ങളുടെ മകളെ അല്ലെങ്കില്‍ സഹോദരിയെ സങ്കടപ്പെടുത്താതെ നോക്കണെ എന്നെന്നോട് പറയും പോലെ തോന്നി..
കാര്‍ സ്നേഹഭവന്‍റെ ഗേറ്റ് കടന്ന് കണ്ണില്‍ നിന്നും മറയും വരെ അവര്‍ ഞങ്ങള്‍ പോവുന്നത് നോക്കി നിന്നു......
രാധിക പുറത്തോട്ട് നോക്കി നില്‍ക്കുകയാണ്... അവള്‍ സന്തോഷത്തോടെ ഇരിക്കുമ്പോളാണ് കൂടുതല്‍ സുന്ദരി എന്നെനീക്ക് തോന്നി.
''എന്ത് പറ്റി ഞാനവളോട് ചോതിച്ചു..''
ഞങ്ങള്‍ നല്ലൊരു ഫ്രണ്ട്സിനേ പോലെ ആയിരിക്കുന്നു.
''ഏയ് ഒന്നുമില്ല ''അവളെന്നോട് പറഞു.
കാര്‍ ട്രാഫിക്കില്‍ നിര്‍ത്തിയപ്പോ ഞാന്‍ ബാക് സീറ്റില്‍ നിന്നും നേരെത്തെ മാറ്റിവെച്ച കവര്‍ ഏന്തിയെടുത്ത് അവള്‍ക്ക് നേരെ നീട്ടി, സംശയ ഭാവത്തില്‍ അവളെന്‍റെ മുഖത്തേക്ക് നോക്കി
''വാങ്ങൂ... ''ഞാന്‍ പറഞപ്പോ അവളത് വാങ്ങി തുറന്ന് നോക്കി, സാരി പുറത്തെടുത്തു..
''ഇഷ്ട്ടായോ ''ഞാന്‍ ചോതിച്ചു..
അവള്‍ തലയാട്ടി , സാധാരണ സ്ത്രീകള്‍ക്ക് പുതിയ വസ്ത്രം കിട്ടുമ്പോഴുള്ള സന്തോഷമൊന്നും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. പ്രെെസ് ടാഗ് നോക്കിയപ്പോള്‍ അവള്‍ സാരി കവറിലിട്ടു വെച്ചു..
യാത്രയില്‍ ഞങ്ങളൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.. ഗ്ലാസ് താഴ്ത്താന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ശ്രമം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ഗ്ലാസ് താഴ്തി A\C ഓഫ് ചെയ്തു.. ഒരു കൊച്ച് കുട്ടിയുടെ നിശ്കളങ്കതയോടെ അവള്‍ മഴയെ ആസ്വതിച്ചു... വീട്ടിലേക്ക് കാര്‍ കയറിയപ്പോ മുഖത്ത് വീണ മഴത്തുള്ളികള്‍ സാരി തലപ്പ് കൊണ്ട് തുടച്ച് എന്നെ നോക്കി ചിരിച്ചു.
പെണ്ണെനിക്കൊരത്ഭുതമാവുകയായിരുന്നു. എത്ര ചെറിയ കാര്യങ്ങള്‍ കൊണ്ടാണ് അവരുടെ ഫീലിംഗ്സ് മാറുന്നത്. സ്നേഹ ഭവനില്‍ നിന്നും ഇറങ്ങുമ്പോള്‍ സങ്കടഭാവത്തിലിരുന്ന മുഖം ഒരു മഴ നനഞപ്പോ തെളിഞിരിക്കുന്നു. കാറിന്‍റെ ശബ്ദം കേട്ടമ്മ ഉമ്മറത്തേക്ക് വന്നു..
സാരിയുടെ കവറുമെടുത്ത് രാധിക കാറില്‍ നിന്നുമിറങ്ങി..
''നീയെന്താ മഴ നനഞോ'' അമ്മയവളോട് ചോതിച്ചു..
അവളമ്മയെ നോക്കി ചിരിച്ചു..
''കേറിവാ ''അമ്മയവളുടെ കെെ പിടിച്ച് അകത്തേക്ക് കയറ്റി. ''നിന്നോടിനി പ്രതേ്യകിച്ച് പറയണോ ''അമ്മ എന്നെ നോക്കി പറഞു. രാവിലത്തെ കനം ഇപ്പോഴുമുണ്ട് ശബ്ദത്തില്‍ ..
ഞാനകത്തേക്ക് കടക്കുമ്പോള്‍ ഞാനവള്‍ക്ക് നല്‍കിയ സാരി അവളമ്മക്ക് കൊടുക്കുന്നത് കണ്ടു.
'' ഇതമ്മയ്ക്ക് ഏട്ടന്‍ വാങ്ങിയതാ...'' അവള്‍ പറഞു.
''എനിക്കോ നിനക്കൊന്നും വാങ്ങിയില്ലേ`?'' അമ്മ അവളോട് ചോതിച്ചു.
''എനിക്കിപ്പോ ഒരുപാട് പുതിയെത് നിങ്ങളെടുത്തില്ലെ അതോണ്ട് ഞാനാ പറഞേ വേണ്ടാന്ന് ''അവളമ്മയോട് പറഞു.
ഞാനാദ്യമായ് നല്‍കിയ സമ്മാനം അവളമ്മയ്ക്ക് കൊടുത്തപ്പോ എനിക്കവളോട് വല്ലാത്ത ഈര്‍ഷ്യ താന്നി. അത് പുറത്ത് കാണിക്കാതെ ഞാനമ്മയോട് അച്ചനെവിടെ പോയി എന്ന് ചോതിച്ചു.പുറത്ത് പോയി എന്നായിരുന്നു മറുപടി.
''നിങ്ങള്‍ വസ്ത്രം മാറി വാ ഞാന്‍ ചായയെടുത്ത് വെക്കാം'' എന്നമ്മ പറഞപ്പോ ഞാന്‍ മുകളിലേക്ക് പോയി. റൂമിലെത്തി ഫ്രെഷായി വസ്ത്രം മാറ്റി ഞാന്‍ കട്ടിലില്‍ കിടന്നു. ഞാനാദ്യമായി കൊടുത്ത സമ്മാനം അവള്‍ സ്വീകരിക്കാത്തതിലായിരുന്നു എനിക്ക് ദേഷ്യം.
കുറച്ച് കഴിഞപ്പോള്‍ അവളും റൂമിലേക്ക് വന്നു. ഞാന്‍ മെെന്‍റാക്കിയില്ല ഞാനഴിച്ചിട്ട മുണ്ടും ഷര്‍ട്ടും അവളെടുത്തപ്പോ എനിക്ക് ചമ്മലായി .
''അതവിടെ വെച്ചേക്കൂ ഞാന്‍ പറഞു.'' പക്ഷെ അവളതൊക്കെ എടുത്ത് കസേരയില്‍വെച്ചു. പിന്നീട് അലമാരയില്‍ നിന്നും ഒരു ചുരിതാറെടുത്ത് ബാത്റൂമില്‍ പോയി മാറ്റി വന്നു. ആ സാരിയും മുണ്ടും ഷര്‍ട്ടുമെടുത്തവള്‍ പുറത്തേക്കിറങ്ങി. വാതില്‍ക്കലെത്തിയപ്പോ തിരിഞെന്‍റെ അടുത്തുവന്നവള്‍ പറഞു.
''മണ്ണില്‍ അലിയാനുള്ള വസ്തുവാണ് നമ്മുടെ ശരീരമെന്ന് ഗീതാമ്മ എപ്പോഴും പറയും , പിന്നെ എന്തിനാ നാം ആ ശരീരത്തില്‍ ഇത്രയും വിലകൂടിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നേ? പത്തായിരം രൂപയുടെ വസ്ത്രങ്ങളൊന്നും ഇടാന്‍ ഞാനാഗ്രഹിച്ചിട്ടില്ല. എനി ആഗ്രഹവുമില്ല. അത് കൊണ്ടാണത് അമ്മയ്ക്ക് നല്‍കിയത്.''
മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ മുറി വിട്ടു പോയി.
ഇന്നത്തെ കാലത്ത് ഇങ്ങനെയും പെണ്‍കുട്ടികളോ എനിക്കത്ഭുതമായി
ആ വസ്ത്രങ്ങള്‍ അലക്കിയിട്ട ശേഷം , അവള്‍ വന്നെന്നെ ചായ കുടിക്കാന്‍ വിളിച്ചു . ചായ കുടിച്ചോണ്ടിരിക്കുമ്പോ അച്ചനും വന്നു. പെങ്ങള്‍ തിരിച്ചു പോയിരുന്നു.
രാത്രിയാവും തോറും എന്‍റെ നെഞ്ചിടിപ്പിന്‍റെ വേഗത കൂടി വന്നു....
ഇളം തെന്നല്‍ പോലെ ..
#Part_4
രാത്രി ഭക്ഷണ ശേഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ T.V ക്ക് മുന്‍പിലിരുന്നു. ഒരു പ്രോഗ്രാമും കാണാതെ ചാനലുകള്‍ മാറ്റി മാറ്റി ഞാനിരുന്നു. അതു ശ്രദ്ധിച്ച അഛന്‍ എന്‍റെ അടുത്ത് വന്നിരുന്നു.
''നിനക്കിതെന്തു പറ്റിയെടാ , എന്തേലും പ്രശ്നമുണ്ടോ?'' അച്ചനെന്നോട് ചോതിച്ചു.
''ഏയ് എന്ത് പ്രശ്നം അഛനു വെറുതെ തോനുന്നതാ.'' അഛനു മുഖം കൊടുക്കാതെ ഞാന്‍ പറഞു.
"അതല്ല വിവാഹ നിശ്ചയിച്ച അന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് നിന്‍റെ മാറ്റം, ആകെ ഒരുത്സാഹകുറവ് . പഴേ പോലെ കളിയില്ല സംസാരമില്ല, നീ എല്ലാത്തില്‍ നിന്നും ഒഴിഞു മാറുന്നു. "
ഒന്നു നിര്‍ത്തി അഛനെന്‍റെ കെെ പിടിച്ചു.
'' ഒരു മകന് ഒരഛനോട് പറയാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ നിനക്കത് സിദ്ധുവിനോട് പറയായാമല്ലോ. അവന്‍ നിന്‍റെ അളിയനല്ലേ.. അതുമല്ലെങ്കില്‍ നിന്‍റെ ഏതെങ്കിലും ഫ്രണ്ട്സിനോട്. നോക്ക് നിനക്ക് വിദ്യാഭ്യാസമുണ്ട് എന്ത് കാര്യത്തിലും ചിന്തിച്ച് തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ട്. നീ തീരുമാനിക്ക്. ഞങ്ങള്‍ക്ക് പഴേ പോലെ നിന്നെ കാണണം.
സന്തോഷമെന്നത് ജീവിതത്തില്‍ അനുഭവിക്കാത്ത പെണ്ണാണ് രാധിക. അവളെ നീയാണിനി സംരക്ഷിക്കേണ്ടത്. അവള്‍ക്ക് നീ മാത്രമേ സ്വന്തമെന്ന് പറയാനുള്ളൂ...
വിവാഹത്തെ ഭയത്തോടെ അല്ല സമീപിക്കേണ്ടത്. നിന്‍റെ പ്രശ്നമെന്താണെന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം വിവാഹ ജീവിതം നിന്നെ വല്ലാതെ അലട്ടുന്നുണ്ട്. രാധിക നിനക്ക് ചേര്‍ന്ന പെണ്‍ കുട്ടിയാണ് , അവളെ നീ സങ്കടപ്പെടുത്തരുത്.''
എന്നും പറഞ് അച്ചനെണീറ്റു.
''പോയ് കിടക്കാന്‍ നോക്ക് നാളെ ഓഫീസുള്ളതല്ലെ.. ''
എന്നും പറഞഛന്‍ റൂമിലേക്ക് പോയി. അമ്മയും രാധികയും അടുക്കളയിലാണ് . Tv ഓഫ് ചെയ്ത് ഞാന്‍ മുകളിലേക്ക് നടന്നു.
റൂമിലെത്തി ഞാന്‍ ബെഡ്ഡിലിരുന്നു. അഛന്‍ പറഞതായിരുന്നു മനസ്സ് നിറയെ അതെ രാധികയ്ക്ക് സ്വന്ദമെന്ന് പറയാന്‍ ഞാന്‍ മാത്രമേയുള്ളൂ ..
ടേബിളില്‍ നിന്നും മൊബെെല്‍ എടുത്തു ഞാന്‍ നെറ്റ് ഓണ്‍ ചെയ്തു. കല്ല്യാണമായതിനാല്‍ ഒന്ന് രണ്ട് ദിവസമായി വാട്ട്സാപ്പിലും ഫേസ്ബുക്കിലും കേറീട്ട്. മെസ്സെജുകള്‍ ചറപറാ വന്നു തുടങ്ങി. പലരും വിവാഹമംഗളങ്ങള്‍ നേര്‍ന്ന മെസ്സേജുകള്‍. ചിലര്‍ വിവാഹത്തിന് വിളിക്കാത്തതിലുള്ള പരാതികള്‍. ചിലത് ഫേക് ഐഡിയില്‍ നിന്നും പരിചയപ്പെട്ടവരുടേത് . ഫേസ്ബുക്കില്‍ ഒന്ന് രണ്ട് ഫ്രണ്ട് റിക്വസ്റ്റ് , ഒരു മെസ്സേജ്. പിന്നെ കുറച്ച നോട്ടിഫിക്കേഷനും. കൂട്ടുകാര്‍ കല്ല്യാണത്തിനെടുത്ത ഫോട്ടോ ടാഗ് ചെയ്തതിന്‍റെതാരുന്നു. പകുതിയും നോട്ടിഫിക്കേഷന്‍ . കമന്‍റ്സ് വായിച്ചോണ്ടിരുന്നപ്പോ രാധിക മുറിയിലേക്ക് വന്നു.
കെെയ്യില്‍ രാത്രി കുടിക്കാുള്ള വെള്ളം നിറച്ച ജഗ്ഗുമുണ്ട് വാതില്‍ക്കല്‍ ഒരു നിമിഷം ശങ്കിച്ചു നിന്നവള്‍ മുറിയില്‍ കയറി മേശമേല്‍ ജഗ്ഗ് വെച്ച് വാതിലടച്ച് കുറ്റിയിട്ടു. എന്നെ നോക്കി വിളറിയ ഒരു ചിരി ചിരിച്ച ശേഷം ഒരു ചുരിതാറും ടൗവ്വലുമെടുത്തവള്‍ ബാത്ത്റൂമില്‍ കയറി
.
ഞാന്‍ ശരിക്കും വിയര്‍ക്കുകയായിരുന്നു. ആണാണെന്ന് പറയാന്‍ തന്നെ എനിക്ക് ലജ്ജ തോന്നി. ബാത്റൂമില്‍ ശവര്‍ തുറന്ന ശബ്ദം. സത്യത്തില്‍ മുറി ചുട്ടുപൊള്ളുന്ന പോലെ എനിക്ക് തോന്നി. ജഗ്ഗില്‍ നിന്നും രണ്ട് കവിള്‍ വെള്ളം ഞാന്‍ കുടിച്ചു. ദാഹം കെടുന്നില്ല ,നെറ്റ് ഓഫാക്കി മൊബെെല്‍ ഞാന്‍ ടേബിളില്‍ വെച്ച് കട്ടിലില്‍ കിടന്നു. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെന്‍റെ നെഞ്ചിടിപ്പ് കൂടി. രാധിക ബാത്റൂമില്‍നിന്നിറങ്ങി എന്തു ചെയ്യണമെന്നറിയാതെ നിന്നു.
കിടക്കയില്‍ നിന്നും ഒരു തലയിണയും പുതപ്പു മെടുത്തവള്‍ താഴെ വിരിച്ചു.
''കട്ടിലില്‍ കിടക്കാം ''
ഞാന്‍ ഒരു വിധം പറഞു. ശേഷം ലെെറ്റ് ഓഫാക്കി തിരിഞു കിടന്നു. കുറച്ചു കഴിഞപ്പോ അവളും കട്ടിലില്‍ കിടന്നു. ഒരു കട്ടിലിന്‍റെ രണ്ടറ്റത്ത് ഞങ്ങള്‍ അന്ന്യരെ പോലെ കിടന്നു....
■■■■■■■■■■■
രാവിലെ രാധികയാണെന്നെ ചായയുമായി വിളിച്ചുണര്‍ത്തിയത്.. അവളുടെ മുഖത്ത് നോക്കാന്‍ തന്നെ എനിക്ക് ചമ്മലായി..കിടക്ക നേരെ വിരിച്ച് പുതപ്പൊക്കെ മടക്കിവെച്ച് അവള്‍ മുറിവിട്ട് പോയി..
മുഖം കഴുകി ചായ കുടിച്ച ശേഷം ഞാന്‍ കുളിക്കാന്‍ കേറി ബാത്റൂമില്‍ നഗ്നനായി ഷവറിന്‍ കീഴില്‍ നില്‍ക്കുമ്പോള്‍ എന്തോ ഒരപകര്‍ഷതാ ബോധം..
കുളികഴിഞു വസ്ത്രം മാറി താഴേക്ക് വന്നപ്പോള്‍ അവളും അമ്മയും കൂടെ ഭക്ഷണം ടേബിളില്‍ വെച്ചിരുന്നു. ഞങ്ങളെല്ലാം കൂടെ അത് കഴിച്ചു. അഛനപ്പോഴും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനത് കണ്ടില്ലാ എന്ന് നടിച്ചു. ഭക്ഷണ ശേഷം ഞാന്‍ ഓഫീസിലേക്കിറങ്ങി... കാര്‍ ഗേറ്റ് കടക്കുന്നതും നോക്കി രാധിക ഉമ്മറത്തുണ്ടായിരുന്നു.
■■■■■■■
ഓഫീസിലെത്തിയപ്പോ എല്ലാവരുടേയും മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു. കുറച്ച് ദിവസം ലീവായതിനാല്‍ ഒരുപാട് വര്‍ക് പെന്‍ഡിംഗ് ആണ് ഞാന്‍ നേരെ ടേബിളില്‍ പോയിരുന്നു. തൊട്ടൊടുത്തിരിക്കുന്ന ആദിത്യന്‍ എന്‍റെ നേരെ കസേര നീക്കിയിട്ടു.
''അളിയാ എങ്ങനെ ഉണ്ടായിരുന്നു. ആദ്യരാത്രി ആക്രാന്തമൊന്നും കാണിച്ചില്ലല്ലോ?'' അവന്‍ തമാശ രൂപേണ പറഞു.
ഞാന്‍ വെറുതേ ഒന്നു ചിരിച്ചു...
''ഉം...ഉം.. ''
അവന്‍ ഒന്നിരുത്തി മൂളിയ ശേഷം അവന്‍റെ ജോലിയിലേക്ക് തിരിഞു....
ഉച്ചക്ക് ലഞ്ച് ബ്രേക്കിന്‍റെ സമയത്ത് ഞാന്‍ ഫോണെടുത്ത് രാഹൂലിനെ വിളിച്ചു. രണ്ട് മൂന്ന് തവണ ബെല്‍ അടിഞ ശേഷം അവന്‍ ഫോണെടുത്തു..
''ഹലോ .... എനിക്ക് നിന്നെയൊന്ന് കാണണം''
അവനെന്തെങ്കിലും പറയുന്നതിനു മുന്നെ ഞാനവനോട് പറഞു...
വെെകീട്ട് മാനാഞ്ചിറയില്‍ വരാമെന്നവന്‍ പറഞു..
രാഹൂല്‍ ഫേക് എെഡിയില്‍ നിന്നും പരിചയപ്പെട്ടതാണവനെ.. ആദ്യമൊക്കെ മറ്റെല്ലാവരെയും പോലെയായിരുന്നു അവനും. പിന്നെ അവനായി എന്‍റെ ബെസ്റ്റ് ഫ്രെണ്ട് . വിവാഹ സമയത്ത് എനിക്കേറ്റവും ധെെര്യം തന്നതവനാണ്...
വെെകുന്നേരം ഓഫീസ് വിട്ടപ്പോ ഞാന്‍ വേഗം ഇറങ്ങി.
കൂട്ടുകാര്‍ ട്രീറ്റ് ചോതിച്ചപ്പോ നാളെയാവാം എന്ന് പറഞു.
ഞാനെത്തുമ്പോഴെക്കും രാഹൂല്‍ എത്തിയിരുന്നു..
''എന്താടാ എന്തേലും പ്രശ്നം?'' എന്നെ കണ്ടപാടെ അവന്‍ ചോതിച്ചു...
''പറയാം നീ വാ..'' ഞാനവനേയും കൂട്ടി ഉള്ളോട്ട് നടന്നു...
ആളൊഴിഞ കോണില്‍ വെച്ച് ഞാനവനോട് എല്ലാം പറഞു. അവനെന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു....
''അവളുടെ സന്തോഷം ആഗ്രഹിച്ച നിമിശം മുതല്‍ അവളെ നീ നിന്‍റെ ഭാര്യയായി അംഗീകരിച്ചു കഴിഞു... നിന്‍റെ ഉള്ളില്‍ പേടിയാണ് അവളുടെ മുന്നില്‍ നീ കഴിവില്ലാത്തവനാകുമോ എന്ന പേടി... അത് നിനക്ക് മാത്രമല്ല നമ്മളെ പോലെയുള്ള എല്ലാവര്‍ക്കുമുണ്ടാ പേടി.. അത് നമ്മള്‍ വിചാരിച്ചാലേ മാറൂ.. നീ ഒരു സാധാരണ പുരുഷന്‍ തന്നെയാണ് ഒരു പുരുഷനെ തൃപ്തിപ്പെടുത്താന്‍ നിനക്കാവുമെങ്കില്‍ എന്ത് കൊണ്ടൊരു പെണ്ണിനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. എനിക്കതിനുള്ള കഴിവില്ലാ എന്നുള്ള ചിന്തയാണ് മാറ്റേണ്ടത്. ''
അവന്‍ എന്നെ ഒരുപാടുപതേശിച്ചു. പിന്നീട് അവിടന്നൊരു ചായകുടിച്ച് ഞങ്ങള്‍ പിരിഞു.
വീട്ടിലേക്ക് പോവുമ്പോള്‍ ചെറുതായി മഴപെയ്യുന്നുണ്ടായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് രാധികയും അമ്മയും ഉമ്മറത്തെക്ക് വന്നു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഞാനിറങ്ങിയപ്പോ രാധിക വന്ന് ബാഗ് വാങ്ങി. ഡോറടച്ച് ഞാന്‍ ഉമ്മറത്തേക്ക് കയറി. ട്ടി.വിയില്‍ അമ്മ സീരിയല്‍ ഓടിക്കൊണ്ടിരിക്കുന്നു. റൂമില്‍ പോയി കുളിച്ച് വരുമ്പോള്‍ക്കും രാധിക ചായയുമായി വന്നു.
''ഞാന്‍ പുറത്തൂന്ന് കുടിച്ചതാ.. ''ഞാന്‍ അവളതുമായി തിരിഞു നടന്നപ്പോ എനിക്കെന്തോ പോലെയായി..
''തന്നേക്കൂ ''ഞാനവളോട് പറഞു..
കപ്പ് വാങ്ങി വേണ്ടെങ്കിലും ഞാനാ ചായ മുഴുവന്‍ കുടിച്ചു. അവളുടെ മുഖം വിടര്‍ന്നു. താഴേ വന്നപ്പോഴും അമ്മ സീരിയല്‍ കാണുവാണ് റിമോര്‍ട്ടെടുത്ത് ഞാന്‍ ന്യൂസ് വെച്ചപ്പോള്‍ക്കും മഴ കനത്ത് കണക്ഷന്‍ കട്ടായി ..
''നന്നായെന്നും ''പറഞ് അമ്മ എണീറ്റ് പോയി ചെറുതായി മിന്നലുണ്ടായത് കൊണ്ട് ടിവി ഓഫ് ചെയ്ത് ഞാന്‍ ഉമ്മറത്ത് വന്നിരുന്നു..
രാത്രി 11 ആയപ്പോ ഞങ്ങള്‍ കിടന്നു.. മഴ തിമിര്‍ത്തുപെയ്യുന്നുണ്ടായിരുന്നു..
ഇടിയുടെ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത് നോക്കുമ്പോ കട്ടിലിന്‍റെ മൂലക്ക് രണ്ട് കെെ കൊണ്ടും ചെവിപൊത്തി രാധിക ഇരിക്കുന്നു. ഞാനെണീറ്റവളുടെ തോളില്‍ കെെവെച്ചപ്പോ അവളെണീറ്റു. കട്ടിലില്‍ കിടന്നു. വീണ്ടും ഒരു വന്‍ ശബ്ദത്തോടെ ഇടിവെട്ടി. പെട്ടെന്ന് അവളെന്നെ കെട്ടിപിടിച്ചു. അറിയാതെ എന്‍റെ കെെ അവളെ പുണര്‍ന്നു...
ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവളെന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി. ഞാനവളെ കെട്ടിപിടിച്ചു കിടന്നു.. വികാരത്തേക്കാളുപരി വാത്സല്ല്യമായിരുന്നു എന്റെ മനസില്‍. പെട്ടെന്ന് അവളെണീറ്റു. മുഖത്ത് ചമ്മലോ നാണമോ എന്ന് പറഞറിയിക്കാന്‍ കഴിയാത്ത ഭാവം. എനിക്കും അവളുടെ മുഖത്ത് നോക്കാന്‍ ചമ്മലായിരുന്നു...
എന്‍റെ മുഖത്ത് നോക്കാതെ അവള്‍ കിടന്നു.. വീണ്ടുമൊരിടിയെടുക്കാന്‍ ഞാന്‍ മനസു കൊണ്ടാഗ്രഹിച്ചു.. പക്ഷെ ഇടിയും മിന്നലുമുണ്ടായിട്ടും പഴേ പോലെ കെട്ടിപിടിത്തം ഉണ്ടായില്ല. പക്ഷേ ഞാനവളോട് പറ്റി കിടന്നു.. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് എനിക്കു തന്നെ മനസിലാവുന്നില്ല. വലതു കെെ ഞാനവളുടെ തോളില്‍ വെച്ചു. അവളും ഞാനും ചെറുതായി വിറക്കുന്നുണ്ടായിരുന്നു.. ഞാനവളെ എന്‍റെ നേരെ തിരിച്ചു കിടത്തി കണ്ണുകളടച്ച് കിടക്കുകയായിരുന്നു അവള്‍... അവളുടെ നെറ്റിയില്‍ ഞാന്‍ ചുംബിച്ചു. അപ്പോഴും എന്നിലെ പുരുഷന്‍ ഉണര്‍ന്നില്ല. അവളുടെ മുഖത്ത് ഇരു കവിളിലും ഞാനുമ്മവെച്ചു.
ജനല്‍ പാളിയിലൂടെ അരിച്ചിറങ്ങിയ തണുപ്പെന്‍റെ ശരീരത്തെ വികാരം കൊള്ളിച്ചെങ്കിലും , കാലിനിടയില്‍ ഒരു ചലനവുമുണ്ടായില്ല. പലരുടേയും നഗ്ന ശരീരത്തേയും പലരുമായുള്ള കളികളും മനസില്‍ വരുത്തിയെങ്കിലും അതു ഉറങ്ങി തന്നെ കിടന്നു...
രാധികയുടെ മുഖത്ത് മൂക്കി തുമ്പിനാല്‍ ഞാനുരസി, അവളപ്പോഴും മിഴികളടച്ച് കിടക്കുകയാണ്. അവളുടെ കഴുത്തില്‍ ഞാന്‍ മുഖത്താല്‍ കളം വരച്ചപ്പോള്‍ അവളില്‍ നിന്നും ചെറിയ ഞരക്കമുണ്ടായി... വീണ്ടുമവളുടെ നെറ്റിയില്‍ ഞാന്‍ ചുംമ്പിച്ചു.. മൂക്കിന്‍ തുമ്പില്‍ , ചുണ്ടില്‍ എന്‍റെ ചുണ്ടിനാല്‍ അവളുടെ മനോഹരമായ ചുണ്ടുകളെ ഞാന്‍ ഏറ്റു വാങ്ങി.. പെട്ടെന്ന് അവളെന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു. അണയാന്‍ തുടങ്ങിയ വിളക്കിലേക്ക് എണ്ണ പകര്‍ന്നപോലെ തോന്നി അതെനിക്ക്.. ഞാനവളെ വാരി പുണര്‍ന്നു. മനസും ശരീരവുമിപ്പോ ചൂടൂ പിടിച്ചിരിക്കുന്നു. മറ്റാരെയും ഓര്‍ക്കാതെ തന്നെ എന്‍റെ കാലുകള്‍ക്കിടയില്‍ അനക്കം സംഭവിച്ചിരിക്കുന്നു. അത് ഉണര്‍ന്ന് ബര്‍മുടയ്ക്കടിയില്‍ കൊടിമരം തീര്‍ത്തിരിക്കുന്നു.. വസ്ത്രങ്ങള്‍ ഒരോന്നായി അഴിഞു വീണു.. നഗനമായ രണ്ട് ശരീരങ്ങല്‍ പാമ്പുകളെ പോലെ ആ രാത്രിയെ പുണര്‍ന്നു..പരിചയമില്ലായ്മ ചില സമയത്ത് വേധനയുടെ ഞരക്കങ്ങള്‍ അവളിലുണ്ടാക്കി.. വികാര വേലിയേറ്റത്തിനുമൊടുക്കം തളര്‍ന്ന് കിടന്നപ്പോള്‍ ഞാനവളെ ചേര്‍ത്തു പിടിച്ചു. നെഞ്ചില്‍ തലചേര്‍ത്തവള്‍ സംതൃപ്തിയോടെ കിടന്നപ്പോള്‍ എനിക്കുണ്ടായ ആഹ്ലാദത്തിനതിരില്ലായിരുന്നു. ..... പക്ഷെ ആദ്യത്തെ ഇണ ചേരല്‍ എനിക്ക് യാതൊരു വിധ സുഖവും ഉണ്ടായില്ല. ലിംഗാഗ്രം ചെറുതായി വേധനിക്കുകയും ചെയ്തു.. അവള്‍ സംതൃപ്തയാണെന്നുള്ള ചിന്ത എന്നെയും സംതൃപ്തനാക്കി...
ക്ഷീണം ഞങ്ങളെ ഉറക്കത്തിലേക്ക് നയിച്ചു..
രാവിലെ രാധിക വിളിച്ചുണര്‍ത്തുമ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അവളുടെ മുഖത്ത് നാണം നിഴലിച്ചു നിന്നു. മുഖത്ത് വല്ലാത്ത പ്രസരിപ്പ് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.. എണീക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ നഗ്നനാണ്ന്നെനിക്ക് മനസിലായത് അതുകണ്ടവള്‍ ചിരിച്ചു. ബെഡ്ഡില്‍ നിന്നും ബര്‍മുഡയെടുത്ത് എനിക്ക് തന്നു. എന്നിട്ട് തിരിഞു നിന്നു ഞാനത് ധരിച്ചു ബാത്റൂമില്‍ പോയി മുഖം കഴുകിവന്നു..
അവള്‍ കിടക്ക തട്ടി വിരിക്കുകയാണ്. പിറകെ ചെന്നവളെ പൊക്കിയെടുത്ത് ഞാന്‍ കിടക്കയിലേക്ക് വീണു പെട്ടെന്നുണ്ടായ ആക്രമണത്തില്‍ അവള്‍ പകച്ച് പോയി.. ഞാവനവളുടെ മുഖത്ത് ചൂണ്ടു വിരലിനാല്‍ കളം വരച്ചു..
''എന്നെ വെറുക്കരുത് , നിനക്കെന്നും നല്ലൊരു ഭര്‍ത്താവാവാന്‍ ഞാന്‍ ശ്രമിക്കും''
ഞാനവളോട് പറഞു. മറുപടിക്കു പകരമവളെന്നെ കെട്ടി പിടിച്ചു. ഞാനവളുടെ നെറ്റിയില്‍ ഉമ്മ വച്ചു.
''മോളെ.. ''
താഴെ നിന്ന് അമ്മയുടെ വിളി കെട്ടവള്‍ പിടഞെണീറ്റു.. എന്നെ നോക്കി ചിരിച്ച് പുറത്തേക്ക് നടന്നു..
ഓഫീസില്‍ പോവാന്‍ തെയ്യാറായി വരുമ്പോള്‍ പതിവുപോലെ ബ്രേക്ഫാസ്റ്റ് റെഡിയായിരുന്നു.. ഞങ്ങളെല്ലാരുമത് കഴിച്ചു. അഛനുമമ്മയോടും യാ ത്രപറഞു ഞാനിറങ്ങി , എന്‍റെ മാറ്റം അവരേയും സന്തോഷിപ്പിച്ചു. രാധികയും വളരെ സന്തോഷത്തിലാണ്.
കാര്‍ ഡ്രെെവ് ചെയ്യുമ്പോള്‍ ഫോണ്‍ ബെല്ലടിഞു രാധികയായിരിക്കുമെന്ന് കരുതി ഞാന്‍ കാര്‍ സെെഡാക്കി ഞാന്‍ ഫോണെടുത്തു .
ഡിസ്പ്ലെയില്‍ ആതില്‍ പാലക്കാട് എന്നാണ് കണ്ടത്. ഫോണ്‍ ഞാന്‍ ചെവിയോട് ചേര്‍ത്തു..
''ഹലോ.. ''മടിചു മടിച്ചു ഞാന്‍ പറഞു...
''ഏട്ടനെവിടാ... ഞാനിന്ന് കോഴിക്കോടുണ്ട് എനിക്കൊന്ന് കാണണമായിരുന്നു ''മറു തലയ്ക്കന്നുള്ള ശബ്ദം ഞാന്‍ കേട്ടു...
ഇളം തെന്നല്‍ പോലെ..
#part_5
''ഹലോ എന്താ ഒന്നും പറയാത്തെ? ''വീണ്ടും അവന്‍ ചോദിച്ചു...
''ആ പറ ''ഞാന്‍ ഒഴുക്കന്‍ മട്ടില്‍ പറഞു..
''ഇന്ന് കാണാന്‍ പറ്റുമോ?'' അവന്‍ ആവര്‍ത്തിച്ചു...
''ഞാന്‍ ഞാന്‍ വരാം ''
പെട്ടെന്നെന്‍റെ വായില്‍ വന്നതങ്ങനെയാണ്..
RP മാളില്‍ കാണാമെന്ന് പറഞ് ഞാന്‍ ഫോണ്‍ വെച്ചു...
അരുതെന്ന് പലവട്ടം ഞാന്‍ പറഞെങ്കിലും വേണമെന്നെന്‍റെ മനസ്സ് നിര്‍ബന്ധിച്ചു. കാരണം വളരെ നാളായിട്ടുള്ള ചാറ്റിംഗ് ആണ് ഞാനേറെ കാണാനാഗ്രഹിച്ച ആളാണ്.. പക്ഷെ വിവാഹം കഴിഞ ഞാന്‍ ഇനിയും ... അത് രാധികയോടുള്ള ചതിയല്ലേ.. മനസ് മാറി മാറി കളിക്കുന്നു... എന്തായാലും അവനെ,കണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. ഓഫീസില്‍ വിളിച്ചു ലീവ് പറഞു.. ഞാനവനെ കാണാന്‍ പുറപ്പെട്ടു.. വെറുതെ ഒന്ന് കാണാം എന്നുമാത്രമായിരുന്നെന്‍റെ മനസില്‍..
ഞാനെത്തുമ്പോള്‍ അവന്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു... എന്നെ കണ്ടതും അവന്‍ ഓടിവന്നു.. അവനെ കണ്ടതും സകലതും ഞാന്‍ മറന്ന് പോയി.. ഫോട്ടോയില്‍ കാണുന്നതിനേക്കാളും സുന്ദരന്‍.. വെളുത്ത തുടുത്ത കവിളുകളും ചുവന്ന ചുണ്ടുകളും എന്‍റെ പാന്‍റിന്‍റെ മുന്നില്‍ അനക്കം സൃഷ്ട്ടിച്ചു..
''എവിടേലും റൂമെടുത്താലോ?''
ഞാനാണവനോട് ചോതിച്ചത്. അത്രക്ക് വികാരം ഉണ്ടായിരുന്നു എന്‍റെ മനസില്‍.. അവനും സമ്മതിച്ചു..
ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് ഞങ്ങള്‍ റൂമെടുത്തു. റൂമില്‍ കയറികതകടച്ചപ്പോള്‍ തന്നെ ഞാനവനില്‍ പടര്‍ന്നു കയറി. സകലതും മറന്ന് ഞാനവനില്‍ ലയിച്ചു. നഗ്നരായി ഞങ്ങളാ റൂമില്‍ രതി താണ്ഢവം നടത്തി. രതിയുടെ എല്ലാ അതിര്‍വരമ്പുകളും ഞങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. വികാരകൊടുമുടികള്‍ കീഴടക്കി തളര്‍ന്നു കിടന്നു..
ഫോണ്‍ ബെല്ലടിയുന്നത് കേട്ടാണ് ഞാനുണര്‍ന്നത് .. പൂര്‍ണ്ണ നഗ്നനായി എന്നെ കെട്ടിപ്പിടിച്ച് കിടക്കുകയാണ് ആദില്‍ പതുക്കെ ഞാനെണീറ്റപ്പോ അവനുണര്‍ന്നു എന്നെ നോക്കി ഞാന്‍ കണ്ണിറുക്കി കാണിച് ഫോണെടുത്തു. വീട്ടില്‍ നിന്നാണ്. അപ്പോഴാണെനിക്ക് കഴിഞതിനേകുറിച്ചൊക്കെ ബോധം വന്നത്. കാമം തലയ്ക്ക് പിടിച്ചപ്പോ ഞാനെന്തൊക്കെയാ കാട്ടികൂട്ടിയത് എനിക്ക് തലചുറ്റി. എനിക്കെന്നോട് തന്നെ അറപ്പായി..
വിറയ്ക്കുന്ന കെെകളോടെ ഞാന്‍ ഫോണെടുത്തു..
''ഹലോ ഞാന്‍ രാധികയാണ്... '' മറുതലയ്ക്കലെ ശബ്ദമെന്നെ കൂടുതല്‍ അസ്വസ്തനാക്കി..
''പറ ..''ഞാന്‍ പറഞു.. മരിച്ച അവസ്ഥയിലായിരുന്നു ഞാന്‍ ....
''ഞാനമ്മയുടെ കൂടെ പുറത്ത് പോയ്കോട്ടെ?'' അത് ചോതിക്കാന്‍ വിളിച്ചതാണ്...
''ശരി ഞാന്‍ വിളിക്കാം .'''. ഒരു കരച്ചില്‍ വന്നെന്‍റെ തൊണ്ടയില്‍ കുടുങ്ങി ഞാന്‍ ഫോണ്‍ കട്ടു ചെയ്തു ..
''നമുക്ക് പോവാം ''ഞാനവന്‍റെ മുഖത്ത് നോക്കാതെ പറഞു , ഒന്നും മനസിലാവാതെ അവനെന്‍റെ മുഖത്ത് നോക്കി.
ഞാന്‍ ഡ്രസ്സെടുത്ത് ബാത്റൂമിലേക്ക് നടന്നു് .
നെഞ്ചില്‍ വല്ലാത്ത ഭാരം താലികെട്ടിയ പെണ്ണിനെ ഞാന്‍ ചതിച്ചിരിക്കുന്നു.. ദേശ്യവും സങ്കടവും എന്‍റെ കണ്ണില്‍ നിന്നും രണ്ട് തുള്ളി കണ്ണീരിറ്റി, എനിക്കെന്നോട് തന്നെ വെറുപ്പായി.
ഡ്രസ് ചെയ്തിറങ്ങിയപ്പോള്‍ അവനും റെഡിയായി നില്‍പുണ്ടായിരുന്നു. ഞാന്‍ മുടി ചീകുമ്പോള്‍ അവനെന്‍റെ അടുത്ത് വന്നു.
''എനിക്ക് ഒന്ന് രണ്ട് പാന്‍ും ഷര്‍ട്ടും വാങ്ങണാരുന്നു. ''
അവനെന്നെ ബാക്കില്‍ നിന്നും കെട്ടി പിടിച്ച് പറഞു . അവനെ മാറ്റി ഞാന്‍ പേഴ്സെടുത്ത് അതില്‍ നിന്നും കുറച്ച് നോട്ടെടുത്ത് എണ്ണാതെ അവനു നേരെ നീട്ടി . അതെണ്ണി നോക്കുന്ന അവനെ കണ്ടപ്പോ എനിക്കെന്തോ അറപ്പ് തോന്നി. പോവാം ഞാന്‍ പറഞു അവനെണീറ്റു , ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. അവനും പുറകെ വന്നു. ലോഡ്ജില്‍ നിന്നും പുറത്തെക്കിറങ്ങുമ്പോ അവനെ മാളിന്‍റെ അവിടെ ഇറക്കുമോ എന്നെന്നോട് ചോദിച്ചു. തിരക്കുണ്ടെന്ന് പറഞ് ഞാനൊഴിഞ് മാറി.
ചെയ്ത് പോയ തെറ്റിന് എന്ത് പ്രായശ്ചിതം ചെയ്യുമെന്നറിയാതെ ഞാനുഴറി. വീട്ടിലെത്തിയപ്പോ അവിടെ ജോലിക്കു നില്‍ക്കുന്ന ചേചി മാത്രമേയുള്ളു.. ചായ വേണോന്നവര്‍ ചോതിച്ചപ്പോ വേണ്ടയെന്നും പറഞ് ഞാന്‍ മുകളിലേക്ക് പോയി..
ശരീരത്തിനവന്‍റെ ഗന്ധമുണ്ടെന്നെനിക്ക് തോന്നി ബാത്റൂമില്‍ കയറി ഷവറിനു കീഴില്‍ മതിവരാതെ ഞാന്‍ നിന്നു .. ഡ്രെസ്സ് മാറ്റി കട്ടിലില്‍ ഞാന്‍വീണു. പരാജയന്‍റെ ഭാവമായിരുന്നപ്പോഴെനിക്ക്.... അത് വരെ പിടിച്ച് നിര്‍ത്തിയ കരച്ചില്‍ പേമാരിയായ് പെയ്തിറങ്ങി അലറിക്കരയാന്‍ ആഗ്രഹമുണ്ടായിരുന്നെനിക്ക്... കരഞ് കരഞ് തലയ്ക്ക് വല്ലാത്ത ഭാരം എപ്പോഴോ ഞാനുറങ്ങിപ്പോയി...
ചുമലില്‍ നനുത്തൊരു സ്പര്‍ഷം എന്നെ ഉണര്‍ത്തി. രാധിക അകലാപ്പോടെ ബെഡ്ഡില്‍ ഇരിക്കുന്ന കരഞു വീര്‍ത്ത കണ്ണുകളവളേ കൂടുതല്‍ പരിഭ്രമയാക്കി എന്ത് പറ്റി. അവളെന്‍റെ കണ്ണിലേക്ക് നോക്കി ചോതിച്ചു. ആ നോട്ടം നേരിടാനാവാതെ ഒരു കുറ്റവാളിയേ പോലെ ഞാനിരുന്നു...
അവളൊന്നു മനസിലാവാതെ വീണ്ടും ചോതിച്ചു.
''ഒന്നുമില്ല ''ഞാന്‍ പതിയെ പറഞു...
''എന്താ ഇന്ന് നേരത്തെ കണ്ണൊക്കെ എന്താ ഇങ്ങനെ ഓഫീസില്‍ എന്തേലു......''
''ഒന്നുമില്ലായെന്ന് പറഞില്ലേ ..''. അവള്‍ പറഞ് മുഴുമിപ്പിക്കും മുന്നേ. ഞാനവളോട് അലറി.....
ഞെട്ടിതെറിച്ച് തോളില്‍ വെച്ച കെെ അറിയാതെ പിന്‍വലിച്ച് തറഞ് നില്‍ക്കുകയാണ് രാധിക..
''ഞാന്‍ , sorry അറിയാതെ പെട്ടെന്ന്..'' എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങി
ആരോടുള്ള ദേശ്യമാണ് ഞാനവളില്‍ തീര്‍ത്തതെന്ന് മനസിലാവാതെ ഞാനവള്‍ക്ക് മുന്നില്‍ പതറി.. ഒന്നും മിണ്ടാതെ അവള്‍ പുറത്തേക്ക് പോയി കെെ മടക്കി ചുവരില്‍ ആഞടിച്ചു ഞാന്‍ എന്നെ തന്നെ ശപിച്ചു.. ലോഡ്ജില്‍ നടന്നതും ഇപ്പോ രാധികയോട് ദേഷ്യപ്പെട്ടതും ഓര്‍ത്തപ്പോ എനിക്ക് ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി.. അവളുടെ കാല്‍ക്കല്‍ വീണ് മാപ്പിരക്കാന്‍ വരെ തോന്നി...
അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും വേണ്ട എന്നും പറഞ് ഞാന്‍ റൂമില്‍ കിടന്നു... സമയം ഒരുപാടായി.. ലെെറ്റ് ഓഫ് ചെയ്തു രാധിക കിടന്നപ്പോ ഞാനവള്‍ക്ക് നേരെ തിരിഞു കിടന്നു.. അവള്‍ പുറം തിരിഞു കിടക്കുകയാണ്. ഞാനവളെ എനികഭിമുകീകരിച്ച് കിടത്തി. ടേബിള്‍ ലാംമ്പിന്‍റെ അരണ്ട വെളിച്ചത്തില്‍ കണ്ണിന്‍റെ കോണില്‍ കണ്ണുനീരിന്‍റെ നനവ് ഞാന്‍ കണ്ടു. അവളുടെ കെെകള്‍ ചേര്‍ത്ത് പിടിച്ച് ഞാനതില്‍ ഉമ്മ വെച്ച് നെഞ്ചോട് ചേര്‍ത്തു..
''Sorry . എനിയുണ്ടാവില്ല..''. ഞാനവളോട് പറഞു..
എന്‍റെ കെെകള്‍ കോര്‍ത്തവള്‍ പുഞ്ചിരിച്ചു. ഞാനവളെ കെട്ടിപിടിച്ചു നെറ്റിയില്‍ ചുംബിച്ചു.. എന്‍റെ നെഞ്ചില്‍ തല ചേര്‍ത്തവള്‍ കിടന്നപ്പോ ഞാനവളോട് മന്ത്രിച്ച്
''ഇനിയൊരിക്കലും ഞാനീ മിഴികള്‍ നിറയാന്‍ സമ്മതിക്കില്ല.....''
രാവിലെ ഞാനാദ്യം ചെയ്തത് എന്‍റെ ഫേക് ID ഡിലീറ്റ് ചെയ്തതായിരുന്നു.. പുതിയൊരു SIM എടുക്കണം.. ആവശ്യമുള്ള നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്തു.
വെെകീട്ട് ഓഫീസ് കഴിഞ് വരുമ്പോള്‍ പുതിയൊരു sIm എടുത്തു. പഴയ SIm ഊരി പകരം പുതിയതിട്ടു. ഇനിയും രാധികയുടെ കണ്ണ് നിറയാതിരിക്കാന്‍ അവള്‍ സന്തോശവതിയായിരിക്കാന്‍ എന്തും ചെയ്യാന്‍ ഞാന്‍ തെയ്യാറായിരുന്നു. ഒരു പെണ്‍ കുട്ടിയെ ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും തെയ്യാറാവാതിരുന്ന എനിക്ക് വിവാഹ ശേഷം വന്ന മാറ്റം വളരെ അദ്ഭുതകരമാണ്...
വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിഞ്,ഞാനുറങ്ങാന്‍ കിടക്കുമ്പോള്‍ രാധിക മുറിയിലേക്ക് വന്നു.. ടൗവ്വലും ഡ്രസ്സുമെടുത്തവള്‍ ബാത്റൂമിലേക്ക് കടന്നു.. കുളി കഴിഞവള്‍ വന്നപ്പോ മുറിയില്‍ മുല്ലപ്പൂ സോപ്പിന്‍റെ മണം നിറഞു.... കണ്ണാടിക്ക് മുന്നില്‍ നിന്നവള്‍ മുടിയുണക്കുമ്പോള്‍ കഴുത്തില്‍ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികള്‍ ബള്‍ബിന്‍റെ വെളിച്ചമേറ്റ് തിളങ്ങി.. എന്നില്‍ വികാരത്തിന്‍റെ നാളങ്ങള്‍ പൂത്തുലഞു..
ഞാനവളുടെ പിറകിലൂടെ മെല്ലെ ചെന്നു.. കണ്ണാടിയില്‍ എന്‍റെ രൂപം കണ്ടു തിരിഞു നോക്കാന്‍ അവള്‍ക്ക്സമയം കിട്ടും മുന്‍പ്. അവളെ ഞാന്‍ പിന്നിലൂടെ കെട്ടിപിടിച്ചു..
''ശ്ശൊ .. എന്തായിത് ആരേലും കേറി വരും'' അവള്‍ നാണത്തോടെ പറഞു..
''ആരും വരില്ല ''എന്നും പറഞ് ഞാനവളുടെ പിന്‍ കഴുത്തില്‍ മൂക്കിന്‍ തുമ്പ് കൊണ്ട് ചിത്രം വരച്ചു ഇക്കിളിയെടുത്തവള്‍ പുളഞു.. അവളെ എന്‍റെ നേരെ തിരിച്ചു നിര്‍ത്തി ഞാന്‍ നെറ്റിയില്‍ ഉമ്മ വെച്ചു.. ഇരു കണ്ണുകളുമടച്ചവളത് സ്വീകരിച്ചു... അവളുടെ മുടിത്തുമ്പില്‍ നിന്നിറ്റി വീഴുന്ന വെള്ളതുള്ളികള്‍ നാണത്തോടെ കണ്ണടച്ചു...
ഞാനവളെ കിടക്കയിലേക്ക് കിടത്തി... നാണം വിടര്‍ന്ന അവളുടെ മുഖത്ത് ഞാന്‍ മുഖമുരസി... അവളുടെ അധരത്തിലെ മധു നുകര്‍ന്നു... അവളില്‍ ഞാനലിഞു ചേര്‍ന്നു... ഒടുവില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ തളര്‍ന്ന് കെട്ടിപിടിച്ചു ഞങ്ങളുറങ്ങി....
ഓരോ ദിവസം കഴിയും തോറും അവളോടെനിക്ക് ബഹുമാനവും സ്നേഹവും കൂടി കൂടി വന്നു.... എന്‍റെ അഛനുമമ്മക്കും അവള്‍ നല്ലൊരു മകളായി.. എനിക്ക് നല്ലൊരു ഭാര്യയായി നല്ലൊരു വഴി കാട്ടിയായി... ഒരിക്കല്‍ പോലും അവളെ ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല.
ദിവസങ്ങളും മാസങ്ങളും കഴിഞു... അവളോടൊപ്പമുള്ള ഓരോദിവസവും എനിക്ക് മറക്കാന്‍ പറ്റാത്തതാണ്... അതിലേറ്റവും മറക്കാന്‍ പറ്റാത്ത ആ ദിവസം അതോര്‍ക്കുമ്പോ എനിക്ക് ഈ ലോകം തന്നേ കീഴടക്കിയ സന്തോഷ മാണ്...
അന്ന് ഓഫീസ് വിട്ട് വന്നപ്പോ അവള്‍ മുറിയില്‍ കിടക്കുകയായിരുന്നു .. പേടിച്ചു ഞാനടുത്തു ചെന്നപ്പോ അവളെണീറ്റിരുന്നു..
''എന്ത് പറ്റി''
ഞാനവളുടെ നെറ്റിയില്‍ കെെവെച്ച് ചോതിച്ചു ,നാണത്തോടെ അവള്‍ പറഞു..
''ഇനിമുതല്‍ ഒരാള്‍ക്കൂടെ ഈ സ്നേഹം കൊടുക്കണമെന്ന്.... ''
മനസിലാവാതേ ഞാനവളുടെ മുഖത്ത് നോക്കിയിരുന്നപ്പോ അവളെന്‍റെ കെെ പിടിച്ചവളുടെ വയറിനോട് ചേര്‍ത്തു...
അവളെന്‍റെ ചെവിയില്‍ പറഞു...
''ഒരഛനാവാന്‍ പോവാണ്.... ''
ഹൊ... ദെെവമേ... ആ നിമിശം.. ഭൂമിയും ആകാശവും എന്‍റെ കെെകുമ്പിളില്‍ കിട്ടിയ പോലെ ആയി ഞാന്‍... സന്തോഷത്താലെന്‍റെ കണ്ണു നിറഞു.. എന്‍റെ രാധികയെ പൊക്കിയെടുത്ത് ഞാന്‍ വട്ടം കറക്കി... എന്തൊക്കെയാ ഞാന്‍ കാട്ടി കുട്ടിയത് .. ഓര്‍മയില്ല. എന്തായാലും എന്‍റെ ശബ്ദം കേട്ടാണ് അമ്മയും അഛനും മുകളിലേക്ക് വന്നത്. .. വീട്ടില്‍ ഉല്‍സവമായിരുന്നു...
അത്രയും നാള്‍ എന്‍റെ ഉള്ളിലുണ്ടായിരുന്ന അപകര്‍ഷതാ ബോധം ആ ഒരെറ്റ ദിവസം കൊണ്ട് മാഞു...
രാധികയ്ക്കിഷ്ട്ടപ്പെട്ട സാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ വീട്ടില്‍ മത്സരമായിരുന്നു... പല,സ്വപ്നങ്ങളും കണ്ട് ഞങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്കി.. ഒാരോ ദിവസവും ഒരു യുഗം പോലെ തോന്നി....
അങ്ങനെ ആ ദിവസവും വന്നത്തി. രാധികയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തൂ , അവളേക്കാളും ടെന്‍ഷന്‍ എനിക്കാണ്... പെയിന്‍ വന്നവളേ ലേബര്‍ റൂമില്‍ കയറ്റിയപ്പോ സകല ദെെവങ്ങളേയും വിളിച്ചു പ്രാര്‍ഥികുകയായിരുന്നു ഞാന്‍....
ഒടുവില്‍... നെഴ്സ് മാലാഖയേപ്പോലെ ഒരു കുഞിനെ എന്‍റെ കെെയ്യില്‍ വെച്ചു തന്നു.. എന്‍റെ ആഗ്രഹം പോലെ തന്നെ ഒരു പെണ്‍കുഞ്... അപ്പൊ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണെന്നെനിക്ക് തോന്നി...
അവളുടെ വളര്‍ച്ചയുടെ ഒാരോ ഘട്ടവും ഞാനത്ഭുതത്തോടെ ഞാന്‍ നോക്കികണ്ടു... എന്‍റെ രാധികയെ പോലെയാണ് കുഞ്.. അമ്മയെ പോലെ ഒരു കൊച്ച് സുന്ദരി... അവളെ കുറിച്ച് ഞങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു....
വ്യക്തമായിട്ടല്ലെങ്കിലും അവളെന്നെ ആദ്യമായി അഛാ എന്ന് വിളിച്ചപ്പൊ ഞാനനുഭവിച്ച സന്തോഷം.. ഹൊ പറഞറിയിക്കാന്‍ വയ്യ...
അവക്കൊരു പനി വന്നാല്‍ അവളൊന്ന് കരഞാല്‍ ഞാനനുഭവിക്കുന്ന ടെന്‍ഷന്‍ ... രാധിക എപ്പോഴും കളിയാക്കും...
നാളെ എന്‍റെ മോളുടെ ഒന്നാം പിറന്നാളാണ്... ഈ ദിവസം കഴിഞ എന്‍റെ ജീവിത കാലത്തേക്ക് ഒരു തിരിഞു നോട്ടം വേണമെന്ന് തോന്നി...
എല്ലാ പുരുഷന്‍മാരുടേയും വിജയത്തിനും പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് പറയുംപോലെ ഇവിടെ എന്‍റെ വിജയങ്ങള്‍ക്ക് പിന്നിലും സത്രീയുണ്ട്... സ്നേഹവും കരുതലും നല്ലതുമാത്രം പറഞ് തന്നും വളര്‍ത്തിയ എന്‍റെ അമ്മ , പിന്നെ എന്‍റെ പോരായ്മകള്‍ മനസിലായിട്ടും കെെ വിടാതെ താങ്ങായി നിന്ന എന്‍റെ രാധിക... ഇവരോട് ഞാനെന്നും കടപ്പെട്ടിരിക്കും...
വിവാഹ ജീവിതത്തെ ഭയപ്പാടോടെ നോക്കി കണ്ട എനിക്ക് അതിത്രക്ക് ആസ്വദിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അതെന്‍റെ രാധിക കാരണമാണ്...ഒരിക്കലും എന്നെ കുറ്റപ്പെടുത്താതെ അവള്‍ തന്ന സ്നേഹമാണെന്‍റെ ഊര്‍ജ്ജം...
പ്രതിസന്ധികളില്‍ കൂടെ നിന്ന കൂട്ടുകാരും എന്‍റെ ഭാഗ്യമാണ്..
എന്നിലെ സ്വവര്‍ഗ്ഗ പ്രേമം മാറ്റാന്‍ എനിക്കായിട്ടല്ല. അങ്ങനെ ചികിത്സിച്ചു മാറ്റാനിത് അസുഖമൊന്നുമല്ലാലോ... പക്ഷെ എന്നെ പലപ്പോഴും നിയന്ത്രിക്കാനെനിക്ക് കഴിയുന്നുണ്ട്... രാധികയ്ക്ക് മനസ്സിലാവുന്നുണ്ടെന്‍റെ അവസ്ഥ അവളെന്നോ നോട്ടം കൊണ്ട് പോലും കുറ്റപ്പെടുത്തിയിട്ടില്ല. ഒരിക്കലും
സമയം ഒരു പാടായി മോളും രാധികയും നല്ല ഉറക്കത്തിലാണ്.. നാളെ മോള്‍ടെ ബര്‍ത്തിഡേ അല്ലേ ഒരു പാട് പണികളുണ്ട്... ഉറങ്ങട്ടേ... അല്ലെങ്കിലും ഉറങ്ങാനിപ്പോഴെനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഉറക്കത്തില്‍ ഞാനെന്‍റെ മോളുടെ വളര്‍ച്ച സ്വപ്നം കണും അവള്‍ നടക്കുന്നത്.. ആദ്യമായി സ്ക്കൂളില്‍ പോണത്.. അവളുടെ വിവാഹം അങ്ങ്നെ അങ്ങനെ....
അപ്പോ ഉറങ്ങട്ടെ... ഇത്രയും നേരം എന്‍റെ കഥ കേട്ട എല്ലാവര്‍ക്കും നന്ദി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ