ഒന്നും മിണ്ടാതെ...
ഭാഗം1
ആ ദിവസത്തെ അവസാന ക്ലാസും എടുത്ത് കഴിഞ്, സ്റ്റാഫ്റൂമിലെത്തി ബാഗും എടുത്ത് പാര്‍ക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോഴാണ് ഫോണ്ബെല്ലടിഞത്. അയാള്‍ തന്നേയാണ്.
' എന്തിനായിരിക്കും എന്നേ കാണണമെന്നിയാളാവശ്യപ്പെടുന്നത്. ആരാണെന്ന് പോലും തനിക്കറിയില്ല. '
'' ഹലോ ഞാനിതാ ഇറങ്ങി ഒരഞ്ച് മിനുട്ട്'' ഞാന്‍ പറഞു.
ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് കോളേജില്‍ നിന്നല്‍പ്പം മാറിയുള്ള പാര്‍ക്കില്‍ ബെെക്ക് നിര്‍ത്തി ഞാന്‍ ചുറ്റും നോക്കി.. ചുവന്ന BMW കാറില്‍ ചാരി നിന്നയാള്‍ എന്നേ കണ്ടതും എന്റെ അടുത്തേക്ക് കെെവിശി കാണിച്ചെന്റെ അടുത്തേക്ക് വന്നു. മുണ്ടും ജൂബ്ബയുമാണ് വേഷം, അയാളെനിക്കടുത്തായി വന്നു.
ഞാനയാളെ അടിമുടി നോക്കി. പത്ത് നാല്പ്പത്തഞ്ചിനടുത്തപ്രായം വെളുത്ത് അല്‍പ്പം തടിച്ചമുഖത്ത് ചതുരക്കണ്ണട, പ്രൗഢിവിളിച്ചോതുന്ന മുഖത്ത് നേര്ത്തവിഷാദം വായിച്ചെടുക്കായിരുന്നു..
'' എന്റെ പേര് വര്‍ഗ്ഗീസ്'' അയാള്‍, എനിക്ക് നേരെ കെെ നീട്ടി പറഞു...
ആ കെെ പിടിച്ച് നേര്‍ത്ത ചിരിയോടെ ഞാന്‍ കുലുക്കി..
'' മോനെന്നേ അറിയണ്ടാവില്ല. നിക്ക് മോനേ അറിയാം...'' അയാള്‍ പറഞു..
സംശയത്തോടെ ഞാനയാളെ നോക്കി..
''നമുക്കെവിടെലും ഇരുന്നാലോ..'' അയാള്‍ ചോതിച്ചു..
അടുത്തുള്ള സിമന്റ് ബെഞ്ചില്‍ ഞങ്ങളിരുന്നു..
''ബുദ്ധിമുട്ടിച്ചല്ലേ തന്നേ ഞാന്‍ '' അയാളൊരു നെടുവീര്‍പ്പോടെ ചോതിച്ചു...
'' ഏയ്.. എന്നേ എങ്ങനെയറിയാം..'' ഞാന്‍ ചോതിച്ചു..
'' ഹരി മഹാരാജാസിലല്ലേ പഠിച്ചേ, ന്റെ മോനും അവിടാരുന്നു.. '' അയാളെന്നോട് പറഞു..
''ഓഹ്.. എന്താരുന്നു പേര്'' ഞാന്‍ ചോതിച്ചു.
'' റിഹാന് ., അവന് നിങ്ങടെ ജൂനിയറായിരുന്നു. ഒരു വര്‍ഷമേ അവനവിടെ പഠിച്ചുള്ളൂ..'' അയാളുടെ ശബ്ദമിടറി..
റിഹാന് , ആ പേര് ഞാനെത്ര ചിന്തിച്ചിട്ടും ഓര്‍മയില്‍ തെളിഞില്ല..
'' എന്നേ കാണണമെന്ന് പറഞത്? എനിക്കൊന്നും മനസ്സിലായില്ല'' ഞാന്‍ പറഞു..
'' അവന് ഹരിയെ അറിയാം, ഹരിയെ ഒന്ന് കാണണമെന്നുണ്ടവന്, '' അയാളെന്റെ മുഖത്ത് നോക്കാതെ പറഞു.
'' എന്നിട്ടെന്തേ ആളേ കൂടെ കൂട്ടാഞത്. അല്ല എന്നേ എന്തിനാണ് കാണുന്നത്'' സംശയത്തോടെ ഞാന്‍ ചോതിച്ചു.
''അത്... അത് പിന്നേ'' മറുപടി പറയാനാവാതെ അയാള്‍ വിക്കി..
'' ഇത്.. ഇത്. .. ഇതൊന്ന് വായിക്കോ ഹരി.. തന്റെ എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരോ ഇതിലുണ്ട്..'' അയാള്‍ കെെയ്യിലുണ്ടായിരുന്ന പേപ്പറില്‍ പൊതിഞ പുസ്തകങ്ങള്‍ എന്റെ നേരെ നീട്ടി പറഞു..
''എനിക്കൊന്നും മനസ്സിലാവുന്നില്ല, ഇതൊക്കെ എന്താ ,ഞാനെന്തിനിതൊക്കെവായിക്കണം..'' ഞാന്‍ അമ്പരപ്പോടെ ചോതിച്ചു.
'' ഹരിക്കെല്ലാം മനസ്സിലാവും ഒരുവട്ടം ഇതൊന്ന് വായിക്കണം..'' നിറഞ കണ്ണോടെ അയാള്‍ പറഞപ്പോ എനിക്കത് വാങ്ങാതിരിക്കാനായില്ല....
'' വായിച്ച് കഴിഞ് എന്നേ ഒന്ന് വിളിക്കണം..'' അയാള്‍ പറഞു..
ഞാന്‍ തലയാട്ടി.
അയാള്‍ പതിയെ തിരിഞു നടന്നു.. കാറില്‍കയറി ...
ഒന്നും മനസ്സിലാവാതെ ഞാനാ പൊതിയിലേക്ക് നോക്കി, പിന്നേ അത് ബാഗിലേക്കിട്ടു...
■■■■■■■■■■■■■■■■■■■■■■■
രാത്രി ഭക്ഷണം കഴിഞ് റൂമിലെത്തി ഫോണുമെടുത്ത് കട്ടിലിലേക്ക് കിടന്നപ്പോളാണെനിക്ക് ആ പൊതിയുടെ കാര്യമോര്‍മ്മ വന്നത്. ഫോണ്‍ ബെഡ്ഡിലിട്ട് ഞാനെണീറ്റ് ബാഗ് തുറന്നു.അതില്‍ നിന്ന് ആ പേപ്പര്പൊതിയെടുത്ത് ടേബിളില്‍ വന്നിരുഞ്ഞു. പഴയ ഇംഗ്ലീഷ് ന്യൂസ് പെപ്പറിന്റെ കവര്‍ ഞാന്‍ വലിച്ചു കീറി..
രണ്ട് ഡയറികള്‍.. 2016 , 2017 , ഞാനവയിലേക്ക് നോക്കി.
2016 എന്ന് സ്വര്‍ണ്ണ നിറത്തിലെഴുതിയ ഡയരി ഞാന്‍ തുറന്നു.
മനോഹരമായ കെെപ്പടയിലെഴുതിയ പേജില്‍ ഞാന്‍ പതിയേ തഴുകി... ഞാനത് വായിച്ചു.....
ജനുവരി 1
പുതിയൊരു വര്‍ഷം, പുതിയ സ്വപ്നങ്ങള്‍.. രാവിലെ തന്നേ വല്ലാത്ത ഒരു സന്തോഷമായിരുന്നു. എങ്കിലും ന്യൂയര്‍ പാര്‍ട്ടിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ പോവാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്, കൂട്ടുകാരെല്ലാം പോയിട്ടുണ്ട് , സാരമില്ല അടുത്ത വര്‍ഷം പോവാല്ലോ..
സ്കൂളില്‍ ന്യൂയര്‍ ആയിട്ടും പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല പതിവ് പോലെ തന്നേ...
ആദ്യ പേജില്‍ ഇത്രയേ ഉണ്ടായിരുന്നുള്ളൂ..
#ജനുവരി 2
ഇന്ന് വീണ്ടും ഞാനാ സ്വപ്നം കണ്ടു.. എന്താണിത് , എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ഈ സ്വപ്നം തന്നേ കാണുന്നത്.. ഞാന്‍ മറ്റുള്ളവരില്‍ നിന്നും വെത്യസ്ഥനാണോ... എല്ലാവരേയും പോലല്ല.. ഇനി വല്ല അസുഖവും?
#ജനുവരി3
ദേവേട്ടനെ കാണുമ്പോ ഇപ്പോ എന്തോ ഒരു വയ്യായ്കയാണ്, ആ മുഖത്ത് നോക്കാന്‍ പോലും പറ്റുന്നില്ല. ഇന്ന് ബസ്സിലെന്റെ അടുത്ത് വന്നിരുന്നപ്പോ ശ്വാസം മുട്ടും പോലെ... അത് പോലുള്ള സ്വപ്നങ്ങളിനിയും കാണിക്കല്ലേ കര്‍ത്താവേ...
#ജനുവരി4
ഏയ്ഞ്ചലിന്റെ പിറന്നാള്‍ വീട്ടിലൊത്തിരി പേരുണ്ടായിരുന്നു.. ദേവേട്ടനും.. ഒളിഞ് ദേവേട്ടനേ നോക്കുമ്പോ എനിക്ക് ഒരു നാണവും തോന്നിയില്ലല്ലോ.. ദേവേട്ടന് ഏയ്ഞ്ചലിന് ഗിഫ്റ്റായി കൊടുത്ത ബാര്‍ബി ഞാനെടുത്തെന്റെ അലമാരയിലൊളിപ്പിച്ചു വെച്ചു....
#ജനുവരി15
എഴുതാന്‍ മാത്രം ഒന്നും ഉണ്ടായിരുന്നില്ല.. പരീക്ഷയടുക്കാറായി....
#ജനുവരി16
.. ദേവേട്ടന് കല്ല്യാണമുറച്ചത്രേ.. കേട്ടപ്പോ സങ്കടമായി.. എന്തിനാണെന്നറിയില്ല....
#ജനുവരി17
ഇന്ന് ദേവേട്ടനും ശാരദേടത്തിയും വീട്ടില്‍ വന്നിരുന്നു.. ദേവേട്ടന് താടിവടിച്ചിരിക്കുന്നു... താടിയായിരുന്നു ഭംഗി....
#ജനുവരി22
ദേവേട്ടനെ കെട്ടിപ്പിടിച്ച് ഞാനിന്ന് ആ ബെെക്കിന്റെ പിറകിലിരുന്നു.. ദേവേട്ടനോടെനിക്കെന്തായിരിക്കും ഇത്രക്ക് പ്രാന്ത് എനിക്കറിയില്ല.... എനിക്ക് വല്ല അസുഖവും ആയിരിക്കുമോ..
#ഫെബ്രുവരി3
ദേവേട്ടന് ഒരാക്സിഡന്റ് പറ്റി എന്ന് അമ്മ പറഞു.. പേടിയാവുന്നു. കോഴിക്കോട് മെഡിക്കള്‍ കോളെജിലാണത്രേ.. കോഴിക്കോടാണ് ദേവേട്ടന് ജോലി ചെയ്യുന്നേ.. ശാരദേടത്തിയും അഛനും അവിടാണ്.. എന്ത് പറ്റിയെന്നറിയാതെ നെഞ്ചിടിക്കാണ്.. കര്‍ത്താവേ കാക്കണേ..
#ഫെബ്രുവരി18
ദേവേട്ടനൊരിക്കലും തിരിച്ചുവരില്ല... ആ ചിരിയും ആ താടിയും ഇനിയൊരിക്കലും കാണില്ല...
കര്‍ത്താവിനോട് പോലും വെറുപ്പാവുന്നു.. മനസ്സ് മരവിച്ച് പോയി.. ദേവേട്ടന് ഞാനൊരനിയനായിരിക്കാം.. ദേവേട്ടനെനിക്കങ്ങനായിരുന്നില്ലല്ലോ... എന്തിനാ കര്‍ത്താവേ ആ പാവത്തിനേ...
#ഫെബ്രുവരി29
ഇന്നും ദേവേട്ടനെ സ്വപ്നം കണ്ടു, ദേവേട്ടനെന്നേ കെട്ടിപ്പിടിച്ചുമ്മവെയ്ക്കുന്നു.. അടിവയറ്റില്‍ പറഞറിയിക്കാത്ത സുഖം , രാവിലെ എണീറ്റപ്പോ ഷഡ്ഢി നനഞിരുന്നു.
കര്‍ത്താവേ എന്തിനാണീ പരീക്ഷണം..
# മാര്‍ച്ച് 28
പരീക്ഷകളെല്ലാം കഴിഞിരിക്കുന്നു. എനി കോളേജിലേക്കാണ്...
മെയ്8
റിസള്‍ട്ട് വന്നു. 89% മാര്‍ക്ക് മഹാരാജാസില്‍ കിട്ടുമോ എന്നറിയില്ല...
#ജൂണ്‍6
മഹാരാജാസില്‍ അഡ്മിഷന് കിട്ടിയിരിക്കുന്നു.... ഒരുവലിയ ആഗ്രഹമായിരുന്നു മഹാരാജാസ്. കര്ത്താവിന് നന്ദി..
ജൂണ്‍19
ഇന്ന് രാവിലെ എണീറ്റത് മുതല്‍ വല്ലാത്തൊരസ്വസ്ഥതതയാണ് ശരീരമാകേ വിയര്‍ക്കുന്നു... സാമുവല്‍ അങ്കിളിന്റെ ക്ലിനിക്കില്‍ പോയെങ്കിലും കുഴപ്പമൊന്നുമില്ല എന്ന് പറഞു...
ജൂണ്‍23
ഭയങ്കര തലവേധന ഇടയ്ക്കിടെ വരുന്നതാണിപ്പോ.. ചെന്നികുത്താണെന്ന് മമ്മ പറയുന്നു...
#ജൂലെെ2
കോളേജ് തുറന്നു... പഠിക്കാനാഗ്രഹിച്ച കോളേജില്‍ തന്നേ അഡ്മിഷന് കിട്ടിയിരിക്കുന്നു...
■■■■■■■■■■■■■■□□■□□□
ഡയരി അടച്ച് ഞാന്‍ കസേരയിലേക്ക് ചാരിയിരുന്നു.. സമയം പത്ത് മണി കഴിഞിരിക്കുന്നു. ഞാന്‍ കട്ടിലിലേക്ക് കിടന്നു... മഹാരാജാസെന്റെ കണ്മുന്നില് തെളിഞു. ഞാനവിടെ റിഹാന്റെ മുഖം തിരഞു. അങ്ങനൊരു മുഖമെന്റെ ഓര്‍മ്മയിലെവിടെയും തെളിഞില്ല. കട്ടിലില്‍ തിരിഞും മറിഞും കിടന്നിട്ടും ഉറക്കം വന്നില്ല. ഞാന്‍ വീണ്ടുംമെണീറ്റ് മേശയ്ക്കടുത്തിരുന്നു. ഡയറി തുറന്നു..
ഒന്നും മിണ്ടാതെ..
ഭാഗം2
#ജൂലെെ4
പുറത്ത് നിന്ന് കാണുന്ന സുഖമല്ല മഹാരാജാസ്. റാഗിംഗ് എന്ന പേരില്‍ ദിവസവും മനസ്സ് മടുപ്പിക്കുന്നു. എനിക്കിവടം തീരെ പൊരുത്തപ്പെടാനാവുന്നില്ല. ആകെ ഒറ്റപ്പെട്ടപോലെ..
#ജൂലെെ8
റാഗിംഗ് കുറഞെങ്കിലും ഇടയ്ക്ക് സീനിയേര്‍സ് വിരട്ടാറുണ്ട്.. മഹാരാജാസിനെ വീണ്ടുമിഷ്ട്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
#ജൂലെെ9
ഇന്ന് ക്ലാസില്‍ പോവാന്‍ പറ്റിയില്ല നല്ല തലവേധന ഉറങ്ങിയെണീറ്റമുതല് തല പൊട്ടിപൊളിയുന്ന വേധന, സാമുവല്‍ അങ്കിളിന്റെ ക്ലിനിക്കില്‍ പോയി ഇഞ്ചക്ഷന് വെച്ചപ്പോഴാണല്പ്പം ആശ്വാസമുണ്ടായത്.
#ജൂലെെ11
ശ്യാം, വിഷ്ണു, അനിഘ, എന്റെ പുതിയ കൂട്ടുകാര്‍.. ശ്യം എന്റെ വീടിനടുത്ത് തന്നേയാണ്, ഞാനവനേ ആദ്യമായി കണുകയാണ്.. എത്ര പെട്ടന്നാണ് ഞങ്ങള്‍ വളരെ അടുത്തത്...
#ജൂലെെ16
ഞാനെന്താണിങ്ങനെ, എനിക്കറിയില്ല ബസ്സിലെ തിരക്കില്‍ പരിചയമില്ലാത്ത ഒരാളുടെ കെെകളെന്റെ രഹസ്യഭാഗങ്ങളെ തൊട്ട് രസിച്ചപ്പോ പ്രതികരിക്കാതെ നിന്നതെന്താണ്.. എനിക്കിപ്പോ എന്നോട് തന്നേ വെറുപ്പാവുന്നു...
#ജൂലെെ17
ഇന്ന് നല്ല മഴയായിരുന്നു.. ക്ലാസില്ലാത്തതിനാല്‍ വളരെ വെെകിയാണെണീറ്റത്..
വെറുതേ വെെകുന്നേരം ദേവേട്ടന്റെ വീട്ടില്‍ പോയി. ദേവേട്ടന്റെ മുറിയില്‍ കുറച്ച് നേരം കിടന്നു.. ദിവസങ്ങള്‍ക്ക് ശേഷം ദേവേട്ടനെ ഞാനിന്ന് വീണ്ടുമോര്‍ത്തു..
#ജൂലെെ19
ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു. വെളുത്ത വസ്ത്രങ്ങളിട്ട് ശവപ്പെട്ടിയില്‍ കണ്ണടച്ച് കിടക്കുന്ന എന്നേ... എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് നമുക്കെന്തെങ്കിലും പറ്റുന്നത് നമ്മള് തന്നേ സ്വപ്നം കാണുകയാണെങ്കില്‍ അത് നമമുടെ പ്രിയപ്പെട്ട ആര്‍ക്കെങ്കിലുമാണ് സംഭവിക്കുക എന്ന്. കര്‍ത്താവേ വേണ്ട അത് സംഭവിക്കാനുള്ളതാണെങ്കില്‍ എനിക്ക് തന്നേ സംഭവിച്ചാല്‍ മതി....
#ജൂലെെ22
അനിഘയുടെ പിറന്നാളായിരുന്നു ഇന്ന് ഞങ്ങള്‍ ക്ലാസുകഴിഞ ശേഷം നന്നായി ആഘോഷിച്ചു. ഇവരുടെ കൂടെയിരിക്കുമ്പോ ഞാനേറെ സന്തോഷവാനാണ്...
#ജൂലെെ29
ദേവേട്ടനിന്നെന്റെ സ്വപ്നത്തില്‍ വന്നു. ഉറങ്ങിയ എന്നേ നോക്കി പുഞ്ചിരിയോടെ നിക്കുന്ന ദേവേട്ടന്...
വലത് കെെക്ക് എന്താണെന്നറിയില്ല ചെറിയ വേധനയുണ്ട് രാവിലെ തുടങ്ങിയതാണ്... അപ്പന് മൂവ് പുരട്ടിതന്നിട്ടുണ്ട്.. ചിലപ്പോ ഒരുപാട് നോട്ട്സ് എഴുതിയതിന്റെതാവാം...
#ആഗസ്റ്റ2
ഇന്നത്തെ ദിവസം എങ്ങനെ എഴുതുമെന്നറിയില്ല... ബസ്റ്റിറങ്ങിയപ്പോ തന്നേ നല്ല മഴയായിരുന്നു. കുട നിവര്‍ത്തി കോളേജിലേക്ക് നടക്കാന്‍ തുടങ്ങിയതും ആരോ കുടയിലേക്കോടിക്കേറിയതും ഒന്നിച്ചായിരുന്നു..
ആ മുഖം കണ്ടപ്പോ ദേവേട്ടന്റെ മുഖമാണെന്റെ ഉള്ളില്‍ നിറഞത് അതേ ചിരി... കട്ടിതാടി... മുഖ ഷേപ്പ് വെത്യാസമാണ്... ആ മുഖം കണ്ടപ്പോ സിനിമയിലൊക്കെ പറയില്ലേ അടിവയറ്റില്‍ മഞ് പെയ്ത സുഖം അതേ ഫീലായിരുന്നു...
മഴയില്‍ നേര്‍ത്ത തണുപ്പില്‍ ഒരു കുടക്കീഴില് ഞാനും പേരറിയാത്ത അയാളും... വല്ലാത്ത ഒരനുഭൂതി.
മഴയില്‍ നിന്നും വരാന്തയിലേക്ക് കേറിയപ്പോ എന്റെ തോളില്‍ തട്ടി അയാള്‍ താങ്ക്സ് പറഞു നടന്നു പോയി..
ആരായിരിക്കും അയാള്‍..?
#ആഗസ്റ്റ്3
ഇന്നും മഴയില്‍ മഹാരാജാസിന്റെ ഗ്രൗണ്ടില്‍ ഞാനവനേ വെറുതേ തിരഞു.. എന്താണെനിക്ക് , ഞാനെന്താ ഇങ്ങനെ ഇടയ്ക്കെന്നോട് തന്നേ എനിക്ക് വെറുപ്പാകുന്നു..
#ആഗസ്റ്റ്6
സണ്ണിപാപ്പന് വീട്ടില്‍ വന്നിരുന്നു.ഓരോ തവണ കാണുമ്പോഴും അയാളോട് എനിക്ക് വെറുപ്പ് കൂടുകയാണ് , അപ്പന് കൊടുക്കുന്ന സ്വതന്ത്ര്യം അയാള്‍ മുതലെടുക്കുകയാണ്. അയാളെ കാണുമ്പോഴൊക്കെ ആ പഴയ പതിനൊന്ന് വയസ്സിലേക്ക് ഞാന്‍ പോവുന്നു. ഉറങ്ങാന്‍ വരെ പേടിച്ച ദിവസങ്ങളോര്മ്മ വരുന്നു...
#ആഗസ്റ്റ8
ഇന്ന് ഞാനവനേ വീണ്ടും കണ്ടു. കാന്റീനില്‍ നിറയെ സുഹൃത്തുക്കളുടെ ഇടയില്‍ കഥ പറഞ് ചിരിക്കുകയാണവന്‍.. ഇരു നിറമാണെങ്കിലും അവനൊരു പ്രത്യേക ഭംഗിയുണ്ട്..
ആരും കാണാതെ അവനെ ഞാന്‍ നോക്കി നിന്നപ്പോ ദേവേട്ടനെ മുന്‍പ് നോക്കിയതെനിക്കോര്മ വന്നു....
അവന്റെ പേരെങ്കിലും അറിയാനെന്താ വഴി?
#ആഗസ്റ്റ്9
ഏയ്ഞ്ചല്‍ സ്റ്റെയറില്‍ നിന്ന് വീണു വലത് കെെക്ക് പൊട്ടലുണ്ട്, ഓടിക്കളിക്കരുതെന്നെത്ര പറഞാലും അനുസരിക്കില്ല.. പാവം..
#ആഗസ്റ്റ്12
ഇന്നവന് ഞാന്‍ കയറിയ ബസ്സിലുണ്ടായിരുന്നു. എന്റെ തൊട്ടുമുമ്പിലായി അവന്‍െറ അടുത്ത് നിക്കുമ്പൊ നെഞ്ചിടിപ്പ് വല്ലാണ്ട് കൂടുന്നു. അവന്റെ ചിരി കാണാന്‍ തന്നേ എന്ത് രസമാണ്. ചിരിക്കുമ്പോ കണ്ണുകള്‍ രണ്ടും ചെറുതാവും... ദേവേട്ടനേ പോലെ തന്നേ... അവനോട് ചേര്‍ന്ന് നിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും ഞാന്‍ നിയന്ത്രിച്ചു...
#ആഗസ്റ്റ്13
അവന്റേ പേര് ''ഹരി പത്മനാഭന്'' ...
■■■■■■■■■■■■■■■■■■
അത് വായിച്ചതും തീയില്‍ തൊട്ടപോലെ ഡയറിയില്‍ നിന്നും കെെ പിന്‍വലിച്ച് ഞാനിരുന്നു.. ''അവന്റെ പേര് ഹരിപത്മനാഭന്‍'' അതെന്റെ ഉള്ളിലലയടിച്ചു.. ഹരി പത്മനാഭന്.. അതെ ഞാന്‍ തന്നേ....
ഒന്നും മിണ്ടാതെ..
ഭാഗം3
അല്‍പ്പ സമയം തറഞിരുന്നു പോയി ഞാന്‍... ഡയറിയിലേക്ക് നോക്കാന്‍ പോലും പേടിച്ചു... പിന്നേ പിടയ്ക്കുന്ന നേഞ്ചോടെ ഞാനാ ഡയരി മടക്കി കസാരയില്‍ നിന്നെണീറ്റു.. ബാത്ത്റൂമില്‍ കയറി ടാപ്പ് തുറന്ന് മുഖത്തേക്ക് വെള്ളം തളിച്ചു... പിന്നേ കട്ടിലില്‍ വന്നിരുന്നു.. മേശമേലെ ഡയരിയിലേക്ക് നോക്കാതിരിക്കാന്‍ ശ്രെമിച്ചെങ്കിലും അതെന്നേ മാടി വിളിക്കും പോലെ... വേണ്ടാ എന്ന് വെച്ചിട്ടും അത് തുടര്‍ന്ന് വായിക്കാനെന്റെ മനസ്സ് മന്ത്രിച്ചു.. ഞാന്‍ വീണ്ടും മേശയ്ക്കരികിലേക്ക് നടന്നു. ഡയരി തുറന്നു.. ആ പേജിലേക്ക് വീണ്ടുംനോക്കി... അതില്‍ പതിയെ വിരലോടിച്ചു...
#ആഗസ്റ്റ്13
അവന്റെ പേര് ''ഹരിപത്മനാഭന്‍'' ഞങ്ങളുടെ സൂപ്പര്‍ സീനിയറാണ്. കോളേജിലെ മിക്ക പെണ്‍കുട്ടികളും ഹരിയുടെഫാനാണത്രേ.. എല്ലാവര്ക്കും അങ്ങേരെ പറ്റി നല്ല അഭിപ്രായമാണ്.. ഞാനും അങ്ങേരുടെ വല്ല്യ ആരാധകനായി മാറുന്നു..
#ആഗസ്റ്റ്14
നല്ല മഴയായിരുന്നു ഇന്ന് ക്ലാസിലിരിക്കുമ്പോ വല്ലാത്ത ക്ഷീണമായിരുന്നതിനാല് ഉച്ചയ്ക്ക് വീട്ടിലേക്ക് വന്നു..
പിന്നേ ഇന്ന് ഞാന്‍ ഹരിയ്ക്ക് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയച്ചു..
#ആഗസ്റ്റ്15
സ്വാതന്ത്രദിനമായതിനാല് കോളേജില്‍ പരിപാടികളായിരുന്നു.. ഞാന്‍ ഒളിഞും മറഞും ഹരിയേ വാ നോക്കി സമയം കളഞു.. ഒന്ന് സംസാരിക്കണമെന്നുണ്ട് പക്ഷെ എങ്ങനെ?
#ആഗസ്റ്റ്22
വീണ്ടും തലവേധന കോഴിക്കോടുള്ള ഒരു ആയൂര്വേധ ഡോക്ടറെ കാണിക്കുന്ന കാര്യം അപ്പന് പറയുന്ന കേട്ടു.. കോഴിക്കോടിനോടെനിക്കെന്തോ വെറുപ്പാണ്.. ദേവേട്ടനേ എനിക്ക് നഷ്ട്ടപ്പെടുത്തിയ സ്ഥലമാണത്...
#ആഗസ്റ്റ്25
ആദ്യമായി ഞാനിന്ന് കൂട്ടതല്ല് കണ്ടു കോളേജില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തല്ലായി.. ഹരിയുമുണ്ടായിരുന്നു മുന്‍പന്തിയില്‍ , അവന്റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നത് കണ്ടപ്പോ എന്റെ നെഞ്ച് നീറി.. അവനെന്തിനാ തല്ല് പിടിക്കാന്‍ പോണത്..
അവനോടൊന്ന് സംസാരിക്കാനെന്താണ് വഴി?
#ആഗസ്റ്റ്28
ഇന്ന് കോളേജില്‍ പോയില്ല.. കോഴിക്കോട് ഡോക്ടറെ കാണാന്‍ പോയി.. കാറിലാണ് പോയത് എനിക്ക് ട്രെയിനില്‍ പോവാനായിരുന്നു ആഗ്രഹം..
ഒരു പഴയ കെട്ടിടത്തിലാണ് വെെധ്യന്, നല്ല പ്രായമുള്ളയാളാണ് എന്നേ അയാള്‍ പരിശോധിച്ചു
'' ചെന്നികുത്തി''ന്റെ വേധനയാണത്രേ എന്തോക്കെയോ മരുന്നുകളവര് തന്നു,
കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും ഞങ്ങള്‍ പോയി, ബീച്ചില്‍ നിന്ന് എെസൊരതിയും ഉപ്പിലിട്ടതും കഴിച്ചു.. ബീച്ചിലിരിക്കുമ്പോ ദേവേട്ടനേ ഓര്‍ത്തു...
#സെപ്തംബര്‍2
ഇന്നൊരു സന്തോഷ വാര്‍ത്തയുണ്ട് ഹരിയെന്റെ ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തിരിക്കുന്നു.. കറുത്ത ടീഷേര്‍ട്ട് ഇട്ടിരിക്കുന്ന ഒരു ഫോട്ടോയാണവന് പ്രോഫെെലില് കൊടുത്തിരിക്കുന്നത് , ഞാനതെന്റെ ഫോണില്‍ സേവ് ചെയ്തു. പതിയേ ഹരിയോട് ചാറ്റ് ചെയ്ത് തുടങ്ങണം..
■■■■■■■■■■■■■■■■■■■■■■■
ഞാന്‍ ഡയരിയില്‍ നിന്നും മുഖമുയര്‍ത്തി കെെകളില്‍ തലതാങ്ങിയിരുന്നു. പിന്നേ ബെഡ്ഡില്‍ നിന്ന് ഫോണെടുത്ത് വീണ്ടും ആ കസാരയില്‍ വന്നിരുന്നു. ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്ത് ഞാനെന്റെ ഫ്രണ്ട്ലിസ്റ്റെടുത്തു. നാലായിരത്തിന് മേലെ ഫ്രണ്ട്സുണ്ട് ഞാനതില്‍ ''റിഹാനെ''ന്ന് ടെെപ്പ് ചെയ്തു..
മൂന്ന് റിഹാനുണ്ടതില്.. മഹാരാജാസിലെ കൂട്ടുകാര്‍ മ്യൂച്ചല്‍ ഫ്രണ്ട് ആയിട്ടുള്ള '' Ri ha AN '' എന്ന പേരില്‍ ഞാന്‍ ക്ലിക്ക് ചെയ്തു ആ പ്രഫെെല് മുഴുവനായി തെളിഞ് വന്നു.. പ്രൊഫെെല്‍ പിക്ചര്‍ ഉണ്ടായിരുന്നില്ല . ഞാനാ പ്രൊഫെെലില്‍ സ്ക്രോള്‍ ചെയ്തു.. 2017 ല്വരെയാണത് ആക്ടീവായിരുന്നതെന്ന് പോസ്റ്റുകളില്‍ നിന്നും മനസ്സിലായി ,
2017 ജനുവരി 1 പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഞാന്‍ തുറന്നു വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരന് , മനോഹരമായി പുഞ്ചിരിച്ചിരിക്കുന്ന ഒരു ഫോട്ടോ.. അതു മാത്രമേ ആ എെഡിയില് ഉണ്ടായിരുന്നുള്ളൂ.. ഞാന്‍ ഫോണ്‍ മേശമേല്‍ വെച്ച് വീണ്ടും ഡയരി തുറന്നു... ആകാംക്ഷയോടെ അടുത്ത പേജ് മറിച്ചു...
#സെപ്തംബര്‍9
കോളേജിലേ ഒാണാഘോഷം.. കസവ് മുണ്ടും സില്‍ക്ക് ഷര്‍ട്ടുമിട്ടാണ് പോയത്. ഞാനും ശ്യാമും അനിഘയും വരുണും ഒരേ കളര്‍ ആണ് ധരിച്ചത്... പൂക്കളവും മാവേലിയും നല്ല അടിപൊളിയായിരുന്നു ഓണം..
ഹരി മെറൂണ്‍ ഷര്‍ട്ടും മെറൂണ്‍ കരയുള്ള വെളുത്ത മുണ്ടും ആണ് ധരിച്ചത്. അവനിന്നേറെ സുന്ദരനായിരുന്നു.. എത്ര ശ്രെമിച്ചിട്ടും അവനെ നോക്കാതിരിക്കാനെനിക്കായില്ല. വടം വലിക്കുമ്പോ തെളിഞ തുടകളെത്ര ആര്‍ത്തിയോടെയാണ് ഞാന്‍ നോക്കിയത്.. ഒടുവില്‍ വിയര്‍ത്ത് കുളിച്ചവന് കോളേജ് മുറ്റത്തെ വാകയ്ക്ക് കീഴെ വന്നിരുന്നപ്പോ ആദ്യ രണ്ട് മൂന്ന് ബട്ടണ്‍ തുറന്നിട്ടപ്പോ തെളിഞ അവന്റെ നെഞ്ചിലേ രോമങ്ങളിലേക്ക് ഒരു നാണവും ഇല്ലാതല്ലേ ഞാന്‍ നോക്കിയിരുന്നത്.. എന്താണിങ്ങനെ?
അതെ ഞാനവനേ പ്രണയിക്കുന്നു.... ഞാന്‍ ഹരിയേ പ്രണയിക്കുന്നു.... അവനെന്നും എനിക്കൊപ്പം വേണമെന്നാഗ്രഹിക്കുന്നു...
#സെപ്തംബര്‍10
ഓണ അവധിയാണ് പത്ത് ദിവസം കഴിഞേ ക്ലാസ് തുറക്കുള്ളൂ.. പത്ത് ദിവസം ഹരിയേ കാണാനാവില്ല.... എന്റെ കൂട്ടുകാരേയും..
#സെപ്തംബര്‍12
ഏയ്ഞ്ചലിന്റെ കെെയ്യിലെ പ്ലാസ്റ്റര്‍ വെട്ടി.. ഹോസ്പിറ്റലില്‍ നിന്ന് വരുന്ന വഴി ഞങ്ങള്‍ കുഞ്ചാക്കോ ബോബന്റെ ''കൊച്ചൗവ്വ പൗലോ അയ്യപ്പ കൗലോ '' എന്ന സിനിമയ്ക്ക് കേറി. സ്ക്രീനില്‍ നോക്കുമ്പോ എനിക്ക് ഭയങ്കര തലവേധന തോന്നി...
#സെപ്തംബര്‍13
ശ്യം വീട്ടില്‍ വന്നു ഇന്ന് തിരുവോണമാണ് അവന്റെ വീട്ടിലേക്ക് എന്നേ കൊണ്ടു പോവാന്‍ വന്നതാണ്.. ഞങ്ങളവന്റെ വീട്ടില്‍ പോയി നല്ല സദ്ധ്യ നിലത്ത് ഇലയിട്ട് കഴിച്ചു. പിന്നേ അവന്റെ ബെെക്കില്‍ വിഷ്ണുവിന്റെയും, അനിഘയുടെയും വീട്ടില്‍ പോയി. വിഷ്ണുവിന്‍െറ തറവാട്ടിവെ വലിയ കുളത്തില്‍ ഞങ്ങളൊത്തിരി നീന്തി. മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്ന്..
#സെപ്തംബര്‍15
രാവിലെ എണീറ്റതുമുതല്‍ ഒരസ്വസ്തതയായിരുന്നു. കണ്ണിനെന്തോ മങ്ങിച്ച. തലയ്ക്ക് അടിയേറ്റ പോലൊരു മന്ദപ്പ്, ഒന്ന് രണ്ട് വട്ടം ശര്‍ദ്ദിച്ചു...
ലിസ്സിയിലാണ് ഇത്തവണ കാണിച്ചത്. ഒരുപാട് ചെക്കപ്പുകളുണ്ടായിരുന്നു. ഡോക്ടര്‍ എന്നേ മുറിക്ക് പുറത്തിരുത്തി അപ്പനേയും അമ്മയേയും ഉള്ളിലേക്ക് വിളിച്ചു. എന്തോ അപകടമായ രീതിയിലെന്റെ നെഞ്ചിടിച്ചു.. തിരിച്ചിറങ്ങി വന്ന അപ്പന്റെയും അമ്മയുടെയും മുഖമാകെ വാടിയിരുന്നു. ഞാനൊന്നും ചോതിച്ചില്ല. MRI സ്കാനിംഗ് ടേബിലിള് കിടക്കുമ്പോ എനിക്ക് പതിവില്ലാത്ത പേടി തോന്നിയിരുന്നു....
#സെപ്തംബര്‍18
എന്നിലെന്തൊക്കെയോ മാറ്റങ്ങള്‍ ഞാനറിയുന്നു... പക്ഷെ അതിപ്പോഴെന്നേ പേടിപ്പിക്കുന്നില്ല. മരുന്നുകള്‍ ഇഷ്ട്ടം പോലുണ്ട് കുടിച്ചു കഴിഞാല് ഭയങ്കര ക്ഷീണമാണ്...
#സെപ്തംബര്‍19
ക്ലാസ് തുറന്ന് അപ്പനാണ് കോളേജില്‍ കൊണ്ട് വിട്ടത്. എന്നേ ക്ലാസിലാക്കി അപ്പന് സ്റ്റാഫ് റൂമിലേക്കാണ് പോയത്.അന്ന് എന്നേ നോക്കിയ എല്ലാ ടീച്ചേര്‍സിന്റെ കണ്ണിലും ദയനീയ ഭാവം ഞാന്‍ കണ്ടു. ഉച്ചയ്ക്ക് വാകയ്ക്ക് താഴെയിരിക്കുന്ന ഹരിയെ ഞാന്‍ കണ്ടു..
#സെപ്തംബര്‍23
ഇന്നലേ മനുസാര്‍ ക്ലാസെടുത്ത് കൊണ്ടിരുന്നപ്പോഴാണ് എന്റെ വലത് മൂക്കില്‍ ചെറുനനവ് ഞാനറിഞത്, വിരല്‍ കൊണ്ട് തൊട്ട് നോക്കിയപ്പോ രക്തമാണ്.. തലയിലപ്പോ ഒരു പെരുപ്പ് തോന്നി.. വേറെയൊന്നും ഓര്‍മ്മയില്ല. പിന്നെ കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിലാണ് എവിടൊക്കേയോ വേധന... ഇന്ന് വെെകുന്നേരമാണ് വീട്ടിലേക്ക് വന്നത്.. ക്യാന്സറാണത്രേ.. ബ്രെയിനില്‍....
ഒന്നും മിണ്ടാതെ..
ഭാഗം4
സെപ്തംബര്‍29
മരുന്നുകളുടെ എണ്ണം കൂടുന്നു ഭക്ഷണത്തേക്കാളേറെ മരുന്നുകളാണിപ്പോ.. കോളേജില്‍ മിക്കദിവസങ്ങളിലും പോവാനാവാറില്ല. ക്ലാസിലെല്ലാരും എന്റെ അസുഖത്തേക്കുറിച്ചറിഞിരിക്കുന്നു. വിഷ്ണുവും ശ്യാമും അനിഘയും പഴയ പോലെതന്നേ എന്നോട് പെരുമാറുന്നു... അവരെന്നേ സ്നേഹിച്ച് കൊല്ലുകയാണ്..
#ഓക്ടോബര്‍2
ഹരിയേ ഞാനിന്ന് ദൂരെ നിന്നും നോക്കി കണ്ടു... അവനേറെ സന്തോഷവനാണ്. കണ്ണുകളിറുക്കി പൊട്ടിച്ചിരിക്കുന്ന അവനേകണ്ടപ്പോ മനസ്സിലൊരു കുളിരായി..
എന്റെ പ്രണയം അവനറിയാതെ പോവുമോ... അറിഞാലും അവനതംഗീകരിക്കുമോ..
#ഓക്ടോബര്‍5
വേധന കുറയുന്നു. പഴയ പോലെ തലവേധന വരുന്നില്ല.. ആശ്വാസമുണ്ടിപ്പോ..
#ഓക്ടോബര്‍7
ചെക്കപ്പിന് പോയപ്പോഴും ഡോക്ടര്‍ തന്നത് ആശ്വാസത്തിനുളള വകയായിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടത്രേ.. പുതിയ ട്യൂമര്‍ വളര്‍ച്ചയുമില്ല. എന്നില്‍ പ്രതീക്ഷ ഉണ്ടാവുന്നു... ദിവസങ്ങള്‍ക്ക് ശേഷം അപ്പന്റെയും മമ്മയുടെയും ചിരിച്ച മുഖമിന്ന് കണ്ടു..
#ഒക്ടോബര്‍9
ഇന്ന് ഞായറാഴ്ച ആയത് കോണ്ട് പള്ളിയില്‍ പോയി... മുട്ടിപ്പായില്‍ പ്രാര്‍ത്ഥിച്ചത് രോഗം മാറണമേ എന്നതായിരുന്നില്ല. ഒരു വട്ടമെങ്കിലും ഹരിയോട് സംസാരിക്കാന്‍ പറ്റണെ എന്നായിരുന്നു..
#ഓക്ടോബര്‍14
മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നതൊഴിച്ചാല് മറ്റ് യാതൊരു പ്രശ്നങ്ങളും എന്നേയിപ്പോ അലട്ടുന്നില്ല. പഴയ പോലെ ക്ഷീണമില്ല. തലവേധനയില്ല. .....
ഹരിയേ കാണാന്‍ വേണ്ടി മാത്രമാണ് ഞാനിപ്പോ കോളേജില്‍ പോവുന്നത് എന്ന് തോന്നിപ്പോവുന്നു...
#ഓക്ടോബര്‍19
എന്റെ പിറന്നാള്‍.. 18 വയസ്സായിരിക്കുന്നു, പുലര്‍ച്ചെ ആദ്യം വിഷ് ചെയ്തത് വിഷ്ണുവാണ് , അവന് വിളിച്ച സമയം തന്നേ അനിഘയുടെ കോളും വന്നു. പിന്നേ ശ്യം... രാവിലെ പപ്പയെനിക്ക് ബര്‍ത്ത്ഡേ ഗിഫ്റ്റ് തന്നു. ആപ്പിളിന്റെ പുതിയ മോഡലായ iphone SE.
മമ്മയെനിക്ക് ഗിഫ്റ്റ് തന്ന വെെറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ചായിരുന്നു ഞാനിന്ന് കോളേജില്‍ പോയത്.
എന്റെ കൂട്ടുകാര്‍ വളരെ ഭംഗിയായി തന്നേ എന്റെ ബര്‍ത്ത്ഡേ ആഘോഷിച്ചു. അനിഘ വീട്ടില്‍ നിന്നും പായസമുണ്ടാക്കി കൊണ്ടു വന്നിരുന്നു. എന്റെ ജീവിതത്തിലേ മറക്കാനാവാത്ത ഒരുദിവസം
#ഓക്ടോബര്‍24
ഇന്ന് ഹരിയെനിക്കടുത്ത് വന്നിരുന്നു.. അതെ സത്യമാണ്... ലെെബ്രറിയിലിരിക്കുമ്പോ അടുത്താരോ വന്നിരിക്കുന്നത് അറിഞപ്പോഴാണ് ഞാന്‍ വായിച്ചോണ്ടിരുന്ന ബുക്കില്‍ നിന്ന് കണ്ണെടുത്തത്. നോക്കുമ്പോ ഹരി അവന് ഞാനിരുന്ന ടേബിളിലിരുന്ന മാതൃഭുമി പത്രം നിവര്‍ത്തി വായിക്കുകയാണ് അതും എന്റെ അടുത്തിരുന്ന്. എനിക്ക് ശ്വാസം മുട്ടും പോലെ തോന്നി.. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ഞാന്‍.. ...
സംസാരിക്കാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നു ഞാനത് മിസ്സാക്കി.
#ഒക്ടോബര്‍29
സണ്ണിപാപ്പന് ഇന്ന് വീട്ടില്‍വന്നു. കുറേ മധുരപലഹാരങ്ങളും ഫ്രൂട്ട്സും കൊണ്ടുവന്നു. പഴയ പോലെയല്ല. ഇന്നദ്ധേഹം എന്നേ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചപ്പോ ആ കണ്ണ് നിറഞിരുന്നു, എന്റെ മുടികളില്‍ തലോടിയപ്പോ കാമമല്ലായിരുന്നു അദ്ധേഹത്തില്‍ വാത്സല്ല്യമായിരുന്നു. ആദ്യമായിട്ട് അയാളോടെനിക്ക് ദേശ്യം തോന്നിയില്ല.
#നവംബര്‍2
ഹരിയുടെ ക്ലാസ് കഴിയാറായി, അവനോട് സംസാരിക്കാനെനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അവനടുത്തൂടെ പോവുമ്പോ നെഞ്ചിടിക്കും തൊണ്ട വരളും...
ഒരു പക്ഷെ എന്റെ പ്രണയം എന്നില്‍ തന്നേ എരിഞടങ്ങിയേക്കാം..
#നവംബര്‍6
മരുന്നുകളും ചെക്കപ്പും മുടക്കാറില്ല... അതൊക്കെ ഇപ്പോ ശീലമായിരിക്കുന്നു. അപ്പന്ബിസിനസ്സ് ആവശ്യത്തിനായി ദുബെെയില്‍ പോയേക്കുവാണ് ,മറ്റന്നാളേ വരൂ.. ഈ വെക്കേഷന് ഞങ്ങള്‍ ദുബെെലായിരിക്കും..
#നവംബര്‍13
ഹരിയിന്നേതോ പെണ്‍കുട്ടിയുമായി കാന്റീനില്‍ സംസാരിച്ചിരിക്കുന്നത് കണ്ടു ,മുന്‍പും ഈ പെണ്‍കുട്ടിയേ ഹരിയോടൊപ്പം കണ്ടിട്ടുണ്ട്. എനിക്ക് നെഞ്ച് നീറും പോലെ തോന്നി.. ഹരിക്ക് അവളോട് പ്രണയം ആയിരിക്കുമോ?
#നവംബര്‍17
അപ്പന്റെ സുഹൃത്ത് റെജിയങ്കിള് മരിച്ചു. ഞെട്ടലോടെയാണ് ഞങ്ങളാ വാര്‍ത്ത കേട്ടത് 39 വയസ്സേ ആയുള്ളു. അറ്റാക്കായിരുന്നത്രേ.. മരണം അങ്ങനാണല്ലേ എപ്പോവേണേലും കേറി വരാം...
#നവംബര്‍20
ഹരിയിന്ന് ഞാന്‍ കയറിയ ബസ്സില്‍ തന്നേ ഉണ്ടായിരുന്നു. പക്ഷെ എനിക്കും അവനുമിടയില്‍ അവന്റെ സുഹൃുത്ത് നില്‍പ്പായതിനാല്‍ അവന്റെ തൊട്ടടുത്ത് നില്ക്കാനായില്ല. അവന് പതിവ് പോലെ തമാശ പറഞ് പൊട്ടിച്ചിരിക്കുകയായിരുന്നു... ഞാനതും നോക്കി നിന്നു.
#നവംബര്‍28
ഇന്ന് LDF ന്റെ 12 മണിക്കൂര്‍ ഹര്‍ത്താലാണ്. വീട്ടില്‍ തന്നേയായിരുന്നു. അലമാര വെറുതേ പരതിയപ്പോ, ഏയ്ഞ്ചലിന്റെ ബര്‍ത്ത്ഡേയ്ക്ക് ദേവേട്ടനവള്ക്ക് കൊടുത്ത ബാര്‍ബി ഞാന്‍ കണ്ടു. അന്ന് ഞാനതെടുത്ത് ഒളിപ്പിച് വെച്ചതായിരുന്നു. ഞാനിപ്പോ ദേവേട്ടനേ ഓര്‍ക്കാറേയില്ല. ദേവേട്ടന്റെ ചിരിക്കുന്ന മുഖമെന്റെ മനസ്സില്‍ നിറഞു. ഞാനാ ബാര്‍ബി നെഞ്ചോട് ചേര്‍ത്തപ്പോ കണ്ണീര് കവിളിലൂടൊഴുകി..
#ഡിസംബര്‍1
ക്രിസ്മസ് മാസം തുടങ്ങിയിരിക്കുന്നു. ഡിസംബര്‍ ഞങ്ങള്ക്കാഘോഷമാണ്. ഈ ക്രിസ്മസിന് ശ്യാമും വിഷ്ണുവും അനിഘയും വീട്ടില്‍ വരും. അവര്‍ക്കോപ്പം ഹരിയും ഉണ്ടായിരുന്നെങ്കില്‍...
#ഡിസംബര്‍6
രാവിരേ എണീറ്റപ്പോ മുതല്‍ വല്ലാത്ത ക്ഷീണം.. ഭക്ഷണമൊന്നും കഴിക്കാനേ തോനുന്നില്ല. ഞാനാരോടും ഒന്നും പറഞില്ല.
#ഡിസംബര്‍15
ഹരിയേ ഇന്ന് കോളേജില്‍ കണ്ടില്ല. ലീവായിരിക്കും..
ഇന്ന് അമ്മാമ്മ വീട്ടില്‍വന്നു. അമ്മാമ്മയുണ്ടേല് വീട്ടിലൊരോളമാണ്..
#ഡിസംബര്‍ 20
വീട്ടില്‍ ക്രിസ്മസിന്റെ തിരക്ക് തുടങ്ങി. ഇന്ന് ഞങ്ങള്‍ ഡ്രെസ്സെടുക്കാനായി ലുലുവില്‍ പോയപ്പോ അവിടെ ഹരിയേ കണ്ടു.. അവന് എസ്കലേറ്ററില്‍ നിന്നിറങ്ങിവരുന്നു. നിറയെ ആളുകളായിരുന്നു എന്നിട്ടും ഞാനവനേതിരിച്ചറിഞു. അവനെന്നേ അറിയില്ലായിരിക്കും.
#ഡിസംബര്‍22
കോളേജില്‍ ക്രിസ്തുമസ് പരിപാടികളാണ് മിക്കവരും റെഡ് ആന്‍ഡ് വെെറ്റ് കോംബിനേഷനിലാണ്. ഓണത്തിന്റെ അത്രവലിയ ആഘോഷമില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഹരി റെഡ് ടീഷേര്‍ട്ടും ബ്ലാക്ക് ജീന്‍സുമായിരുന്നു ധരിച്ചത് , ടീഷേര്ട്ടിടുമ്പോ അവന് പ്രത്യേക ഭംഗിയാണ് കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നും..
#ഡിസംബര്‍23
വീട്ടില്‍ പൂല്ക്കൂടുണ്ടാക്കുന്ന തിരക്കിലാണ് എല്ലാം റെഡിമെയ്ഡ് വാങ്ങിയതാണ് ഞാനും ഏയ്ഞ്ചലും അമ്മാമയും കൂടെയത് സെറ്റ് ചെയ്തു. അമ്മാമയ്ക്കും അപ്പനും പുല്‍ക്കൂട് ഉണ്ടാക്കാനായിരുന്നു താല്‍പ്പര്യം.. നക്ഷത്രമൊക്കെ ഡിസംബര്തുടക്കത്തില് തന്നേ വാങ്ങിയിട്ടിരുന്നു.
#ഡിസംബര്‍24
ശ്യാമും വിഷ്ണുവും അനിഘയും അവളുടെ അനിയന് അശ്വനും ഉച്ചയാവുംമ്പോള്ക്കും എത്തി. ഞങ്ങളുടെയെല്ലാം വീട്ടുകാര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടിലപ്പോ ഒരുല്സവത്തിന്റെ പ്രതീതിയായി.. കരോളിന് പോവാന്‍ എനിക്കും വിഷ്ണുവിനും ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്തോ ശരീരത്തിനൊരസ്വസ്ഥത.. പടക്കവും കമ്പിത്തിരിയുമൊക്കേയായി ഞങ്ങളാ രാത്രി അടിച്ചു പൊളിച്ചു, ഇത്തവണ പാതിരാ കുര്‍ബാനയ്ക്ക് ഞാന്‍ പോയില്ല. അതുകൊണ്ട് തന്നേ ഏയ്ഞ്ചലിനേയും ഞങ്ങള്‍ക്കൊപ്പം വീട്ടില്‍ നിര്‍ത്തി അപ്പനും മമ്മയും അമ്മാമയും പോയി..
#ഡിസംബര്‍25
രാവിലെ എണീക്കുമ്പോതന്നേ വല്ലാത്ത ക്ഷീണം തല പെരുക്കും പോലെ.. വീട്ടില്‍ കൂട്ടുകാരുള്ളതിനാല് ഞാനത് പുറത്ത് കാട്ടിയില്ല. എല്ലാ തരം ഭക്ഷണവും വീട്ടിലുണ്ടാക്കിയിരുന്നു അപ്പന്റെ സുഹൃത്തുക്കളും വീട്ടുകാരും അനിഘയുടേയും ശ്യാമിന്റെയും വിഷ്ണുവിന്റെയും വീട്ടുകാരും വന്നിരുന്നു.
#ഡിസംബര്‍27
ഞങ്ങള്‍ വീണ്ടും ചെക്കപ്പിന് പോയി ഡോക്ടറുടെ മുഖത്ത് ഗൗരവമായിരുന്നു. എന്തോ പേടിയെനിക്കപ്പോ തോന്നി. അപ്പനേ തനിയെ വിളിച്ചവരെന്തോ പറഞു. എന്നോടവരൊന്നും പറഞില്ല. തിരിച്ചുള്ള യാത്രയില്‍ സന്തോഷമഭിനയിക്കാന് അപ്പന് ശ്രമിക്കുന്നുണ്ടെങ്കിലും പരാചയപ്പെട്ട് പോവുകയായിരുന്നു..
#ഡിസംബര്‍31
വീണ്ടും ഒരു വല്ഷം കൂടെ കഴിഞിരിക്കുന്നു. എത്രപെട്ടന്നാണ്. എല്ലാം ഇന്നലെ കഴിഞ പോലെ ഞാനെന്റെ മുറിയിലിരുന്നു അപ്പുറത്തെ വീട്ടുകാര്‍ ന്യൂഇയര്‍ രാത്രി പടക്കം പൊട്ടിച്ചാഘോഷിക്കുന്നത് നോക്കിയിരുന്നു.ഇന്നേന്തോ എനിക്കെന്റെ കണ്ണീരടക്കാനാവുന്നില്ല. ...
■■■■■■■■■■■■■■■■■■■■■■■■
ഞാനാ ഡയരി മടക്കി കസരയില്‍ നിവര്‍ന്നിരുന്നു. ഒരു മണി കഴിഞിരിക്കുന്നു. ഉറക്കം വരുന്നില്ല... റിഹാന് ആ പേരെന്റെ തലച്ചോറിലാഴത്തില് പതിഞിരിക്കുന്നു.. ഞാനടുത്ത ഡയരിയെടുത്തു... പതിയെ തുറന്നു...
2017 #ജനുവരി1
ഇന്നലേ വെെകിയാണ് കിടന്നത്. ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ദേവേട്ടനെ സ്വപ്നം കണ്ടിരിക്കുന്നു. ദേവേട്ടന്റെ ബെെക്കിന്റെ പിറകില്‍ ദേവേട്ടനെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന ഞാന്‍ ഞങ്ങളെങ്ങോട്ടോ പോവുകയാണ്.. ഇത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
#ജനുവരി2
നാളെ ഹരിയോട് സംസാരിക്കണം ...... എന്തെങ്കിലും. ഇനിയും വയ്യ
#ജനുവരി6
എല്ലാം അവസാനിച്ചെന്ന് തോനുന്നു...
അന്ന് ഞാന്‍ ഹരിയോട് സംസാരിക്കാനായി കാത്തിരുന്നു, അവന് വാകമരത്തിന് താഴെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാണ് ഞാനവിടേക്ക് നടന്നത്.. നെഞ്ച് വല്ലാതിടീക്കുന്നുണ്ടായിരുന്നു ഗ്രൗണ്ടിലേക്കിറങ്ങിയപ്പോ കാലിന് ഭാരം കൂടുന്ന പോലെ തോന്നി. തലയ്ക്ക് പെരുപ്പ് പോലെ , മൂക്കില്നനവറിഞപ്പോ ഭീതിയോടെയാണ് തൊട്ട് നോക്കിയത് പേടിച്ച പോലെ തന്നേ രക്തമാണ്.. പെരുക്കുന്ന തലയുയര്‍ത്തി നോക്കിയപ്പോ ഹരി എണീറ്റ് ഗേറ്റിന് പുറത്തേക്ക് നടക്കുന്നത് കണ്ടു അതായിരുന്നു അവസാന കാഴ്ച കണ്ണില്‍ പിന്നേ ഇരുട്ടായി..
മൂന്ന് ദിവസം ഹോസ്പിറ്റലില്‍ , അതെ അവന് വീണ്ടും തിരിച്ചു വന്നത്രേ പഴയതിലും കരുത്തനായ്...
ഒന്നും മിണ്ടാതെ
ഭാഗം5
#ജനുവരി20
കോളേജില്‍ പോവാറില്ല. ആകെ മടുപ്പാണ് ,ആരെലും ഉറക്കെ ഒന്ന് തുമ്മുന്നത് കേട്ടാല്‍ പോലും ദേശ്യം വരുന്നു.. തലയ്ക്കെപ്പോഴും മന്ദപ്പ് ആണ്...
#ഫെബ്രുവരി3
മരുന്നുകളുടെ എണ്ണം വീണ്ടും കൂടി , പിന്നേ വേധനയും.. ധെെര്യമൊക്കെ ചോര്‍ന്നു പോവുന്നു...
#ഫെബ്രുവരി5
അനിഘയും ശ്യാമും , വിഷ്ണുവും വീട്ടില്‍ വന്നിരുന്നു. വെെകുന്നേരം വരെ അവരെനിക്കൊപ്പം ഉണ്ടായിരുന്നു , എന്നേ സന്തോഷിപ്പിക്കാനവരോരോന്ന് ചെയ്ത് കൊണ്ടിരുന്നു....മനസ്സ് മരവിച്ചവനെന്ത് സന്തോഷം...
#ഫെബ്രുവരി6
ദേവേട്ടന് മരിച്ചിട്ട് ഒരു വര്‍ഷമായിരിക്കുന്നു. വീട് വരെ പോവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാനതടക്കി..
#ഫെബ്രുവരി14
ഹരിയേ ഇനി കാണാനാവുമോ? കാണണമെന്നുണ്ട് സംസാരിക്കണമെന്നും... നടക്കില്ലായിരിക്കും..
#മാര്‍ച്ച്3
മടുത്തു.. ഒന്നിനും വയ്യ.
#മാര്‍ച്ച്5
പലരും ഫോണില്‍ വിളിക്കുന്നു. ക്യാന്‍സറിനെ അതിജീവിച്ചവര്‍, അതിനെതിരെ പൊരുതുന്നവര്‍,,.... അവരെന്നെ ആക്ടീവാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ഞാന്‍ ആക്ടീവാവൂന്നില്ല. ക്യാന്‍സറിനെതിരെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനായി പല വാട്സാപ്പ് ഗ്രൂപ്പുകളിലും അവരെന്നേ ആഡ് ചെയ്തു ഞാനതിലൊന്നൂം മെസ്സേജയക്കാറേയില്ല....
മാര്‍ച്ച്19
മരുന്നിന്റെ സെെഡ് എഫക്ട് ആണോ എന്നറിയില്ല മുടി നന്നായി കൊഴിയുന്നുണ്ട്. ... പണ്ടായിരുന്നേല്‍ എനിക്കത് സഹിക്കാനാകുമായിരുന്നില്ല...
#മാര്‍ച്ച്25
പ്രത്യേകിച്ചൊന്നും എഴുതാനില്ല.... എന്തെഴുതാനാണ്.. വീട്ടില്‍ തന്നേ...
#ഏപ്രില്‍2
ഹരിയുടെ ബാച്ചിനുള്ള സെന്റോഫ് ആയിരുന്നത്രേ ഇന്ന് , എന്റെപ്രണയം എന്നില്‍ തന്നേ അലിഞില്ലാതായിരിക്കുന്നു...
#ഏപ്രില്‍5
രണ്ട് മൂന്ന് വട്ടം ശര്‍ദ്ധിച്ചു.. ഭയങ്കര ക്ഷീണം.. ഒന്നിനും വയ്യ....
#ഏപ്രില്‍18
ഒരു ദിവസം തള്ളി നീക്കാന്‍ എന്തൊരു പാടാണ്...
മുന്‍പൊക്കെ എനിക്കൊന്നിനും സമയം തികയുമായിരുന്നില്ല,
#ഏപ്രില്‍26
വേധനയാണ് തലപൊളിയുന്ന വേധന, കുളിക്കാന്‍ കയറിയപ്പോ മൂക്കില്‍ നിന്നും ചെറുതായി രക്തം വന്നു. വരട്ടെ .. എല്ലാം അവസാനിക്കട്ടെ..
#മെയ്2
ഇന്ന് ഞങ്ങളുടെ വാട്ട്സ്ആപ്പ്ഗ്രൂപ്പിന്റെ മീറ്റപ്പ് ആയിരുന്നു ഒട്ടും താല്പ്പര്യമില്ലാണ്ടാണ് പോയത്. പക്ഷെ അവിടെ എത്തിയപ്പോ ശെരിക്കും ഞെട്ടി ,കുഞ് കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ, ചിലര്‍ ക്യാന്‍സറിനെ അതിജീവിച്ചവര്‍. ചിലര്‍ അതിനെതിരെ പൊരുതുന്നവര്‍.. ചിലരുടെ മുഖത്ത് നിര്ജീവഭാവമെങ്കില് ചിലര്‍ വളരെ സന്തോഷവാന്മാരാണ്. ശെരിക്കും ഒരു പോസിറ്റീവ് വെെബാണ് അവരോടിരിക്കുമ്പോ..
കുറേ കൂട്ടുകാരെ കിട്ടി...
ബാഗ്ലൂരില്‍ നിന്നുള്ള റിയ ക്യാന്‍സര്‍ കവര്‍ന്നെടുത്ത വലത് കാല് ഇല്ലാതെ ഇടംകാലില്‍ നിവര്‍ന്ന് നിന്ന് എനിക്ക് മോഡലിംഗ് റാംപ് കീഴടക്കണമെന്നെത്ര കോണ്ഫിഡന്സോഡാണ് പറഞത്..
അതെ പോലെ അന്‍വര്‍ , രണ്ടാമത്തെ കണ്ണും ക്യാന്‍സര്‍ തിന്ന് തീരും മുന്‍പ് ലോകത്തെ മുഴുവന്‍ കണ്ട് തീര്‍ക്കണമെന്ന് പറഞപ്പോ , എനിക്ക് ഉള്ളില്‍ കുളിരായി.
അങ്ങനെ എത്രപേര്‍... നല്ലൊരു ദിവസമായിരുന്നു ഇന്ന്..
മെയ്11
സ്നേഹസ്പര്‍ഷം എന്ന ഗ്രൂപ്പില്‍ ഞാനിപ്പോ നല്ല ആക്ടീവാണ്. എല്ലാവരും വിളിച്ച് വിശേഷങ്ങളന്വേശിക്കും, മുന്നോട്ട് പോവാനുള്ള ഉര്‍ജ്ജം പകരും അത് കൊണ്ട് തന്നേയായിരിക്കും ഞാനിപ്പോ വളരേ സന്തോഷവനാണ്. പഴയപോലെ ചിരിയും കളിയും എന്നില്‍ തിരിച്ചു വന്നിരിക്കുന്നു.
#മെയ്21
ഇന്ന് ഞാന്‍ ഹരിയെ സ്വപ്നംകണ്ടു , അവന്റെ നഗ്നമായ മാറില്‍ തലവെച്ച് ഞാന്‍ കിടക്കുന്നു. അവനെന്നേ ചുംബനം കൊണ്ടു മൂടി... ഞങ്ങള്‍ രണ്ട് നാഗങ്ങളേ പോലെ ഇണ ചേരുന്നു... പറഞറിയിക്കാനാവാത്ത സുഖമപ്പോള് ഞാനറിഞിരുന്നു... സ്വപ്നസ്ഘലനം സംഭവിച്ചിരിക്കുന്നു... രാവിലെ വസ്ത്രത്തില്‍ നിന്നും ശുക്ലം കഴുകുമ്പോള്‍ എനിക്കെന്തോ നാണം വന്നു...
#ജൂണ്‍1
നല്ല മഴയാണ്. ഇതേ പോലൊരു മഴയിലാണ് ഞാന്‍ ഹരിയേ ആദ്യമായി കണ്ടത്.. കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും കൂട്ടുകാര്‍ വിളിക്കും കോളേജില്‍ നടക്കുന്ന സകല കാര്യങ്ങളും പറയും...
#ജൂണ്‍5
ഹരിയുടെ ക്ലാസുകള്‍ കഴിഞിരിക്കുന്നു. ഇനിയവനേ കാണില്ലായിരിക്കും ..ഞാന്‍ വെറുതേ ഫേസ്ബുക്കിലവന് ''ഹായ്'' എന്ന് മെസ്സെജയച്ചു..
#ജൂണ്‍8
മെസ്സേജിനിത് വരെ മറുപടി കിട്ടിയിട്ടില്ല...
#ജൂണ്‍18
ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പായ സ്നേഹസ്പര്ഷത്തില് നിന്നു ഫരിചയപ്പെട്ട റിയയും വേറെ ഒന്ന് രണ്ട് പേരും വീട്ടില്‍ വന്നിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ദീപന് ക്യാന്‍സറിനെതിരെ പൊരുതി ജയിച്ചവനാണ്.. അവരെനിക്ക് ഒരുപാട്പുസ്തകങ്ങള് കൊണ്ട് വന്നിരുന്നു.. അവരുടെ സന്ദര്‍ഷനം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തന്നു..
#ജൂലായ്4
തലമുടി മുഴുവന്‍ ഷേവ്,ചെയ്ത് കളഞു. ഞാന്‍ തന്നേയാണ് അങ്ങനേ ചെയ്യാമെന്ന് പറഞത്. അല്ലേല്‍ ഓരോ ദിവസവും കൊഴിയുന്ന മുടി നാരുകളുടെ എണ്ണം എന്റെ സമാധാനം കെടുത്തിയേനേ..
#ജൂലായ്8
വേധന കൂടുന്നു. ഹോസ്പിറ്റലില്‍ ചെക്കപ്പിന് പോയപ്പോഴും ആശ്വാസ വാര്‍ത്ത ഇല്ലായിരുന്നു.. മുഖത്ത് നിറഞ ചിരിയോടെ ഡോക്ടര്‍ '' കുര്യന്.. പേടിക്കണ്ട എല്ലാം ശെരിയാവും എന്ന് പതിവ് പല്ലവി ആവര്‍ത്തിച്ചപ്പോ എനിക്കെന്തോ ചിരി വന്നു..
#ജൂലായ്17
ആദ്യ കീമോ... പറയാനുള്ള സുഖം അതനുഭവിക്കുമ്പോഴില്ല... ക്യാന്‍സര്‍ ഒക്കെ ടിവിയിലും സിനിമയിലും കാണുന്ന സുഖമേയുള്ളു റിയല്‍ ആയിട്ട് വല്ല്യ പാടാണ്. കര്‍ത്താവേ മറ്റാര്‍ക്കും നല്കല്ലേ...
#ജൂലായ്20
അല്‍പ്പം ആശ്വാസം ഉണ്ട് കീമോ കഴിഞത് കൊണ്ടാവാം..
#ആഗസ്റ്റ്5
ഹരിയുടെ എന്‍ഗേജ്മെന്റ് കഴിഞിരിക്കുന്നു.. ഫേസ്ബുക്കില്‍ നിന്നാണ് ആ വാര്‍ത്ത എനിക്ക് കിട്ടിയത്.. തലച്ചോറില്‍ വന്‍സ്ഫോടനമായിരുന്നു അത് കണ്ടപ്പോ.. അന്ന് ക്യാന്റീനില്‍ കണ്ട അതേ പെണ്‍കുട്ടി തന്നേ.. ഞാനൊരുപാട് കരഞു.. കണ്ണ് വേധനിക്കും വരെ ... മടുക്കും വരെ കരഞു.. ഇപ്പോ പ്രശ്നമില്ല. സങ്കടമുണ്ടായ കരഞത് തീര്‍ക്കണം ഇപ്പോ ഞാന്‍ ഹാപ്പിയാണ്... അവര്‍ക്ക് നല്ല ജീവിതമുണ്ടാവട്ടെ ഹരിയും ആ കുട്ടിയും ഒരു പാട് നാള് സന്തോഷത്തോടെ ജീവിക്കട്ടെ...
എന്റെ ഫേസ്ബുക്കിലെ സകല ഫോട്ടോ കളും ഡിലീറ്റ് ചെയ്ത് ഞാന്‍ ഫേസ്ബുക്ക് അണിന്‍സ്റ്റാള്‍ ചെയ്തു..
#ആഗസ്റ്റ്17
ഇടയ്ക്കിടെ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്.. ഞാനത് കാര്യമാക്കുന്നില്ല. ചിലപ്പോള്‍ കെെകാലുകള്‍ക്ക് തളര്‍ച്ചയും...
#സെപ്തംബര്‍12
കഴിഞ ഓണം ഓര്‍മ്മ വന്നു. ഹരിയെ നോക്കി നിന്നതും.. അവന് പിറകേ നടന്നത് മൊക്കെ
#സെപതംബര്‍15
ശ്യാമും വിഷ്ണുവും അനിഘയും വീട്ടില്‍ വന്നു. ഓണ സദ്ധ്യയും പായസവും എനിക്കായുള്ള ഓണക്കോടിയു മൊക്കെയായി..
#സെപ്തംബര്‍18
ആത്മവിശ്വാസം നഷ്ട്ടപ്പെടുന്നു... ഞാനേറെ ക്ഷീണിതനാവുന്നു... ഡിപ്രഷനിലേക്ക് പോവുമോ എന്നെനിക്ക് ഭയമുണ്ട്...
ഒന്നും മിണ്ടാതെ..
ഭാഗം6
സെപ്തംബര്‍16
ഓരോ ദിവസം കഴിയും തോറും എനിക്ക് വല്ലാത്ത ടെന്‍ഷനാണ് എന്തിനെന്നറിയില്ല... വേണ്ടാത്ത പല ചിന്തകളാണ്..
#സെപ്തംബര്‍18
മുറിയില്‍ നിന്നും പുറത്തോട്ടിറങ്ങാന്‍ തോന്നാറില്ല. അപ്പനും മമ്മയ്ക്കും ഏയ്ഞ്ചലിനും എന്റെ പ്രവര്‍ത്തിയില്‍ വേധനനയുണ്ടെന്നേനിക്കറിയാം, പക്ഷെ എനിക്കെന്നേ കണ്ട്രോള് ചെയ്യാനാവുന്നില്ല.
#സെപ്തംബര്‍20
ചെക്കപ്പിനായി ഹോസ്പിറ്റലില്‍ പോയി തിരിച്ചു വരുമ്പോ കളമശ്ശേരി വെച്ച് ഹരി ബെെക്കില്‍ പോവുന്നത് കണ്ടു. താടി ഷേവ് ചെയ്തിട്ടുണ്ട്, എന്നിട്ടും അവനേ എനിക്ക് മനസ്സിലായി.. , ചെറുതായി മെലിഞോ എന്ന് തോന്നി..
#സെപ്തംബര്‍25
കുറേ നാളുകള്‍ക്ക് ശേഷം ഞാനിന്ന് എല്ലാവര്‍ക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. സന്തോഷമഭിനയിക്കാന് ഞാന്‍ പാട് പെടുന്നുണ്ടായിരുന്നു..
#സെപ്തംബര്‍27
ഇടത്തെ കെെയ്ക്ക് ചെറിയ തളര്‍ച്ച ഞാനാഗ്രഹിക്കുന്ന പോലെ കെെ വഴങ്ങുന്നില്ല.
#ഓക്ടോബര്‍4
രണ്ടാമത്തെ കീമോ ആയിരുന്നുമിനിയാന്ന്, നല്ല ക്ഷീണമാണ്..
#ഓക്ടോബര്‍6
റൂമില്‍ തന്നേ അടച്ച് മൂടിയിരിക്കരുതെന്നാണ് ഡോക്ടര്‍ പറഞത്. അപ്പനെന്നേ ലുലുവിലും ഒരു സിനിമയ്ക്കും കൊണ്ടു പോയി..
#ഓക്ടോബര്‍8
വെറുതേയിരുന്ന് മടുത്തപ്പോ കുറച്ച് ചിത്രങ്ങള്‍ വരച്ചു. ഹരിയെ നോക്കി വരക്കാന്‍ ശ്രെമിച്ചെങ്കിലും അത്രക്ക് പെര്‍ഫക്ട് ആയില്ല.
#ഓക്ടോബര്‍16
ഞാനിപ്പോ വെറുതേയിരിക്കാറില്ല. എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് സമയം കളയാറാണ് പതിവ്, .. ,
#ഓക്ടോബര്‍19
വീണ്ടുമൊരു ജന്മദിനം കൂടെ.. വീട്ടിലാഘോഷപൂര്വ്വം തന്നേയാണത് നടത്തിയത്. കൂട്ടുകാരെല്ലാം വന്നിരുന്നു... സ്നേഹസ്പര്ഷത്തിലെ മെംമ്പര്‍മാരും..
#ഓക്ടോബര്‍28
ഇടത് ഭാഗം വല്ലാതെ തളരുന്നു.. തീരെ ബാലന്‍സ് കിട്ടുന്നില്ല...
നവംബര്‍14
കഴിഞ രണ്ടാഴ്ചകള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. എന്റെ ഇടത് വശം പൂര്‍ണ്ണമായും തളര്‍ന്ന് പോയിരിക്കുന്നു. കിടത്തം തന്നേയാണ്. എന്നേയിപ്പോ ഏറെ വേധനിപ്പിക്കുന്നത്. അപ്പന്റെയും മമ്മയുടേയും സങ്കടം നിറഞ മുഖമാണ്..
#നവംബര്‍19
ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു. ഏയ്ഞ്ചലിന്റെ വിവാഹം ,വെള്ള ഗൗണണിഞ് പള്ളിയിലൊരു രാജകുമാരിയേ പോലവള്‍.. തമാശയെന്തെന്ന് വെച്ചാല്‍ കല്ല്യാണമാണെങ്കിലും അവളുടെ രൂപം ഇപ്പോ ഉള്ള മൂന്ന് വയസ്സിലേത്തന്നേയായിരുന്നു..
#നവംബര്‍25
മിനിയാന്ന് രാത്രി പെട്ടന്ന് വയ്യാതയായി ഹോസ്പിറ്റലില്‍ പോയി.. ഇന്നാണ് തിരിച്ച് വീട്ടിലേക്ക് വന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലത്രേ..
#ഡിസംബര്‍3
നന്നായി ക്ഷീണിച്ചിരിക്കുന്നു. കവിളുവരെ ഒട്ടി.. തീരേവിശപ്പില്ലാതായിരിക്കുന്നു... കിടന്ന് മടുത്തു..
#ഡിസംബര്‍8
മരണത്തേയാണ് കൂടുതല്‍ സ്വപ്നം കാണുന്നത്... എന്റെ മരണം...
#ഡിസംബര്‍19
ക്രിസ്മസ് അടുക്കാറായി.. വീട്ടില്‍ പഴയ ബഹളങ്ങളില്ല. ഉമ്മറത്ത് ഒരു നക്ഷത്രം മാത്രം വാങ്ങിയിട്ടു..
#ഡിസംബര്‍21
കണ്ണിന്റെ കാഴ്ചയ്ക്ക് ചെറിയ മങ്ങല്‍.. വേധനയും..
അപ്പനും മമ്മയും വളരെ പ്രതീക്ഷയോടാണോരോ വട്ടവും ആശുപത്രിയിലെന്നേയും കൊണ്ട് പോവുന്നത്. പാവങ്ങള്‍..
#ഡിസംബര്‍27
ഹോസ്പിറ്റലില്‍ തന്നേയായിരുന്നു കഴിഞ ദിവസങ്ങളില്‍ , ഞാനേറെ തളര്‍ന്നിരിക്കുന്നു. മരിക്കും മുന്‍പ് ഹരിയേ ഒരുവട്ടമെങ്കിലും കാണണമെന്നുണ്ട്...
#ഡിസംബര്‍28
വലത് കെെയ്യും തളരുന്നു.. ഒന്നിനും വയ്യ..
■■■■■■■■■■■■■
അവ്യക്തമായ കെെപടയിലെഴുതിയ അവസാന പേജും മറിച്ച് ഞാന്‍ തറഞിരുന്നു.. താനറിയാതെ തന്നെ പ്രണയിച്ചൊരാള്‍.. അതും ഒരാണ്‍കുട്ടി. തനിക്കിന്നേ വരെ ഒരു പുരുഷനോടും ഇങ്ങനെ ഒന്ന് തോന്നിയിട്ടില്ല. ഞാന്‍ മേശമേല്‍ തലചേര്‍ത്തിരുന്നു.. ഉള്ളിലെന്തോ വിറയല്‍.. അവനെന്ത് പറ്റിയിരിക്കും.. ഓരോന്ന് ചിന്തിച്ച് ഞാനാ ഇരുപ്പില്‍ തന്നേ ഉറങ്ങിപ്പോയി..
പിറ്റേന്ന് ഉണരുമ്പോ കസേരയില്‍ ചാരിയിരിക്കുകയായിരുന്നു ഞാന്‍.. അങ്ങനെയിരുന്ന് ഉറങ്ങിയതിനാലാവാം കെെക്കും കാലിനും കഴുത്തിനും വേധന.. മേശമേലിരിക്കുന്ന ഡയരിയിലേക്ക് നോക്കി എന്ത് ചെയ്യണമെന്നറിയൊതെ ഞാനിരുന്നു..
ഫോണെടുത്ത് ഞാന്‍ ഒരു നംബര് ഡയല് ചെയ്തു..
'' ഹലോ '' മറുതലയ്ക്കല്‍ ഫോണെടുത്ത്..
'' പ്രിയാ'' താനിന്നു വരുമോ... ഫോണെടുത്തയുടന്‍ ഞാന്‍ ചോതിച്ചു..
''എന്ത് പറ്റി ഹരീ '' വേവലാതിയോടുള്ള ചോദ്യം മറു തലയ്ക്കല്‍ കേട്ടു..
'' താന്‍ വാ പറയാം'' അത്രയും പറഞ് കോള്‍ കട്ട് ചെയ്ത് ഞാന്‍ കസാരയില്‍ തന്നേ വന്നിരുന്നു.
കോളേജില്‍ വിളിച്ച് ലീവ് പറഞിരുന്നു. കട്ടിലില്‍ വന്നിരുന്നപ്പോ നല്ല ഉറക്ക ക്ഷീണമുണ്ടായിരുന്നു.. അതു കൊണ്ടാവണം പെട്ടന്നുറങ്ങി പോയി..
നെറ്റിയില്‍ തണുത്ത സ്പര്‍ഷം അറിഞപ്പോഴാണ് കണ്ണ്തുറന്നത്.. പേടിച്ചരണ്ട പ്രിയയുടെ മുഖമാണ് കണ്ണ് തുറന്നപ്പോ കണ്ടത്.. 12 മണി കഴിഞിരിക്കുന്നു.
'' എന്ത് പറ്റി'' അവളെന്റെ നെറ്റിയില്‍ കെെ വെച്ച് പേടിയോടെ ചോതിച്ചു. ബെഡ്ഡില്‍ നിന്നെണീറ്റ് ഞാന്‍ മേശയ്ക്കടുത്തെക്ക് നടന്നു. ആ ഡയരികളെടുത്ത് ഞാന്‍ അവള്‍ക്ക് നേരെ നീട്ടി..
സംശയത്തോടെ അവളെന്നേ നോക്കി..
ഇന്നലേ അയാളെ കണ്ട കാര്യവും ഡയരി തന്ന കാര്യവും ഞാനവളോട് പറഞു.
അവളാ ഡയരി വായിക്കാന്‍ തുടങ്ങി. കറങ്ങുന്ന ഫാനിലേക്ക് തന്നേ നോക്കി ഞാനാ കട്ടിലിലിരുന്നു...
കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു ദീര്‍ഘ നിശ്വാസം കേട്ട് ഞാന്‍ അവളെ നോക്കി. നിറഞ മിഴിയോടവളെന്നേയും..
'' എന്താ ഹരി ഇത്..'' അവളുടെ ശബ്ദം വിറച്ചിരുന്നു..
'' ഞാനവള്‍ക്ക് മുഖം കൊടുക്കാതെ നോട്ടം മാറ്റി..
'' അവനെന്ത് പറ്റിയിട്ടുണ്ടാവും..'' അവള് വീണ്ടും ചോതിച്ചു..
'' അറിയില്ല... ഞാന്‍ പറഞു..
'' വായിച്ച് കഴിഞയാളെ വിളിക്കാന്‍ പറഞു..''
''ഹരി വിളിച്ചോ..അവള് ചോതിച്ചു..
''ഇല്ല''
''വിളിക്ക് ഹരി അവനെന്ത് പറ്റിയിട്ടുണ്ടാവും..അവളുടെ ശഭ്ദത്തിലുല്കണ്ഠയുണ്ടായിരുന്നു.. അവളുടെ മനസ്സ് പെട്ടന്നലിയും..
ഞാന്‍ പതിയേ ഫോണെടുത്ത് റിഹാന്റെ നമ്പര്‍ ഡയല് ചെയ്തു ബെല്ലടിഞപ്പോ കോള്‍ സ്പീക്കറിലിട്ടു..
'' ഹലോ ഹരി വായിച്ചോ..'' കോളെടുത്തയുടന് തന്നേ അയാള്‍ ചോതിച്ചു..
''ഉവ്വ്, റിഹാന് അവനെന്ത് പറ്റി? ഞാന്‍ ചോതിച്ചു..
'' അവന് തന്നേ ഒന്ന് കാണണം ഞാനവശ് വാക്ക് കൊടുത്തു.. ഒന്ന് വരാമോ.. അയാളത് പറഞപ്പ എനിക്കുള്ളിലെന്തോ ആശ്വാസമുണ്ടായി...ഞാന്‍ പ്രിയയെ നോക്കി.. അവള് സമ്മതപൂര്‍വ്വം തലകുലൂക്കി...
''വരാം ഇന്ന് തന്നേ'' ഞാന്‍ പറഞു..
■■■■■■■■■■■■■■■■■■
അയാള്‍ പറഞ സ്ഥലത്ത് ഞാന്‍ കാത്ത് നിന്നു. എന്റെ നെഞ്ചിടിക്കുകയായിരുന്നു. അവനെന്നേകാണുമ്പോ എങ്ങനെ പ്രതികരിക്കും? ഞാനവനോടെന്ത് സംസാരിക്കും അങ്ങനെ നൂറായിരം സംശയങ്ങള്‍.. ആദ്യമായിട്ടാണിങ്ങനെ.. ചിന്തിച്ച് നില്ക്കുമ്പോ എനിക്കുമുമ്പിലാ ചുവന്ന BMW വന്നു.. നിന്നു.. അയാളെന്നേ കേറാനായി ക്ഷണിച്ചു.. ഞാന്‍ ഡോര്‍ തുറന്ന് മുന്നില്‍ തന്നേ കയറി..
യാത്രയില്‍ ഞങ്ങള്‍ രണ്ട് പേരും മൗനമായിരുന്നു. എസിയുടെ തണുപ്പിലും ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. വണ്ടി നിന്നു..
'' ഇറങ്ങൂ ഇവടെയാണ്' അയാള്‍ പറഞു..
സംശയത്തോടെ ഞാന്‍ ചുറ്റും നോക്കി , അയാളപ്പോഴെക്കും പുറത്തേക്കിറങ്ങിയിരുന്നു..
ഞാന്‍ ഡോര്തുറന്നിറങ്ങി ചുറ്റും നോക്കി ഒരു പള്ളി മുറ്റം.. ഞാനയാളെ നോകിയപ്പോ അയാള്‍ നോട്ടം മാറ്റി..
'' വരു അവിടെയാണ്'' അയാള്‍ കെെചൂണ്ടിയിടത്തേക്ക് ഞാന്‍ നോക്കി..
എന്റെതലച്ചോറിലൊരു വെള്ളിടി വെട്ടി, ഒരു സെമിത്തേരി...
'' വരൂ'' അയാള്‍ മുന്നേ നടന്നു.. വിറയ്ക്കുന്ന പാദങ്ങളോടെ ഞാനും..
ഒരു ശവക്കല്ലറക്ക് മുന്നില്‍ ഞങ്ങള്‍ നിന്നു
'' റിഹാന് സാറാ വര്‍ഗ്ഗീസ്''
ജനനം 1999 ഓക്ടോബര്‍ 19
മരണം 2018 മാര്‍ച്ച് 04
ഞാനാ കല്ലറയിലേക്ക് ഞെട്ടലോടെ നോക്കി.. എന്റെ നെഞ്ചിടിപ്പെനിക്ക് തന്നേ കേള്ക്കാ മെന്നായി..
'' ഒരു പാടാഗ്രഹമുണ്ടായിരുന്നവന് നിന്നോടൊന്ന് സംസാരിക്കാന്‍ , ഒരുവട്ടമെങ്കിലുഃ ഒന്ന് കാണാന്‍, അയാള്‍ നിറ മിഴികളോടെ എന്നോട് പറഞു..
ഞാനൊന്നും മിണ്ടിയില്ല
അവന് മരിച്ച് ഏകദേശം ഒരു മാസം കഴിഞാണ് ഞാനീ ഡയരി കാണുന്നത് ആദ്യം ഷോക്കായിരുന്നു.. പിന്നേ സങ്കടമായി. എന്റെ മോന് മരണമടുത്തപ്പോ അവന് കാണാനാഗ്രഹിച്ചത് നിങ്ങളേ മാത്രമാണ്.. അപ്പോ തന്നേ നിങ്ങളെ വന്ന് കാണാന്‍ ആഗ്രഹിച്ചതാ..ധെെര്യം കിട്ടിയില്ല..'' വിറയലോടെ അയാളെന്നോട് പറഞു..
എന്റെ കണ്ണ് നിറഞെന്ന് തോനുന്നു..
''അവനോടെന്തെങ്കിലും സംസാരിക്കാമോ'' വേധനയോടയാളത് പറഞപ്പോ എന്റെ നെഞ്ച് നീറി.. പിന്നേ അയാള്‍ പതിയെ തിരിഞു നടന്നു. ആ സെമിത്തേരിയില്‍ ഞാന്‍ തനിച്ചായി..
ഞാനാ കല്ലറയ്ക്ക് സമീപം മുട്ട് കുത്തിയിരുന്നു.. കല്ലറയ്ക്ക് മുകളിലെ മാര്‍ബിളില്‍ പതിയെ കെെകള്‍ വെച്ചു. എന്റെ കണ്ണുകള്‍ നിറഞൊഴുകി.. നനുത്ത ഒരു കാറ്റെന്നേ പതിയേ തഴുകി... ആകാശമുരുണ്ട് കൂടി..
''രിഹാന്‍ '' ഞാനാ കല്ലറയിലേക്ക് നോക്കി പതിയേ വിളിച്ചു...
ഒരു മഴത്തുള്ളിയപ്പോഴെന്റെ കെെമുകളില് വീണു..
മൊബെെല്‍ ബെല്ലടിഞപ്പോ ഞാതെടുത്തു.. പ്രിയയാണ്
''ഹലോ''.. ഞാനത് ചെവിയോട് ചേര്‍ത്തു..
'' അവനേ കണ്ടോ ഹരീ'' അവള് ചോതിച്ചു..
''കണ്ടു'' ഞാന്‍ പറഞു..
'' അവന് കുഴപ്പമില്ലല്ലോ അല്ലേ'' അവളുടെ ശബ്ദത്തിലാകാംക്ഷ.
'' അവനുറങ്ങാണ്.. വേധനയൊന്നും ഇല്ലാതെ ഞാനത് പറഞപ്പോ മറു തലയ്ക്കല്‍ നിശ്ശബ്ദത, അവള്‍ക്ക് മനസ്സിലായിരിക്കാം ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ പോക്കറ്റിലിട്ടു. ഞാന്‍ വീണ്ടും കല്ലറയ്ക്കടുത്തിരുന്നു.. വീണ്ടും മഴത്തുള്ളികളിറ്റി വീണു.. ഞാനവനോട് വീശേഷങ്ങള്‍ പറഞു കൊണ്ടേയിരുന്നു...
■■■■■■ അവസാനിച്ചു■■■■■RJ
I am crying after a long time
മറുപടിഇല്ലാതാക്കൂഇന്നു നിറക്കണ്ണുകളെ നിയന്ത്രിച്ചു നിർത്താൻ ഞാൻ ശ്രമിച്ചതേ ഇല്ല, തുടക്കം മുതൽ...
മറുപടിഇല്ലാതാക്കൂ