രണ്ടാം ഭാവം
മഴത്തുള്ളികള്‍ ചിത്രം വരയ്ക്കുന്ന ജനല്‍ ചില്ലയില്‍ തലചേര്‍ത്ത് ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. ജനല്‍ ചില്ലില്‍ നിന്നും നേര്‍ത്ത ഒരു തണുപ്പെന്‍റെ നെറ്റിയിലേക്ക് പടര്‍ന്നു..
വീടിന് മുന്നിലേ ചെറിയ റോഡില്‍ ചെറിയൊരു കനാല്‍ പോലെ വെള്ളം നിറഞിരിക്കുന്നു ..
പെട്ടന്നെന്‍റെ ഫോണ്‍ബെല്ലടിച്ചു..
ബെഡ്ഡില്‍ കിടക്കുന്ന ഫോണിനടുത്തേക്ക് ഞാന്‍ നടന്നു.
അമ്മയാണ് ,
'' ഹലോ അമ്മാ..'' ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പറഞു.
'' ആദി , കുഴപ്പമൊന്നുമില്ലല്ലോ...'' അമ്മയുടെ പരിഭ്രമം നിറഞ ശബ്ദം..
'' ഒന്നൂല്ല അമ്മാ.. ഇതിപ്പോ എത്രാമത്തെ തവണയാ.. ഒരേ ചോദ്യം. , ദാ ഇനീപ്പം അഛന്‍വിളിക്കും. പിന്നേ ദേവു..'' ഞാന്‍ തെല്ല് ഈര്‍ഷ്യയോടെ പറഞു.
'' മഴ പെയ്യുന്ന കണ്ടപ്പം ,എനിക്കൊരു സമാധാനമില്ല'' അതാ പിന്നേംവിളിച്ചേ..
'' അമ്മ പേടിക്കണ്ട... ഞാന്‍ ബാംഗ്ലുരും ഒറ്റക്കായിരുന്നല്ലോ..'' ഞാന്‍ അമ്മയേ സമാധാനിപ്പിച്ചു.
'' എന്തേലും ഉണ്ടേ, പെട്ടന്ന് വിളിക്കണേ.. പിന്നേ മഴയത്തൊന്നും ഇറങ്ങല്ലേ.. .'' അമ്മ പറഞു.
'' ഇല്ലമ്മാ.. എനി ഞാന്‍ ഇറങ്ങുന്നില്ല പോരെ..' ഞാന്‍ പതിയെ പറഞു.
പിന്നേ ഫോണ്‍ കട്ട് ചെയ്ത് ബെഢിലേക്കിട്ടു. പുറത്തപ്പോഴും മഴതിമിര്‍ത്ത് പെയ്യുകയാണ്.. ബാല്‍ക്കണി ലക്ഷ്യമാക്കി ഞാന്‍ നടന്നു. അവിടത്തെ അരഭിത്തിയില്‍ കയറി വലിയ തൂണില്‍ ചാരി ഞാന്‍ മഴയിലേക്ക് നോക്കി.
എന്നേ കണ്ടാവണം അപ്പുറത്തെ വീട്ടിലേ ദേവി ചേച്ചി വേഗം അകത്തേക്ക് കയറി പോയത്. ഞാന്‍ മാസ്ക് ഒന്നൂടെ ശരിയായിട്ട് മഴയിലേക് നോക്കി. എനി പത്ത് ദിവസം കൂടെ ബാംഗ്ലൂരിലെ വര്‍ക്ക് സ്ഥലത്ത് നിന്നും നാട്ടിലേക്ക് വന്നതാണ് കൊറോണ കാരണം പതിനാല് ദിവസം കോറന്‍റെെന്‍. നാട്ടിലെ പഴയ വലിയ വീട്ടില്‍ ഒറ്റക്ക്, പേടിയൊന്നും തോനിയിരുന്നില്ല എന്നാലും ബാംഗ്ലൂരില്‍ ഒറ്റയ്ക്ക് താമസിച്ചപ്പോഴും തോന്നാത്ത എന്തോ വലിയ ഒറ്റപ്പെടല്‍ തോനുന്നു ..
ഞാന്‍ മഴയിലേക്ക് തന്നേ നോക്കി... റോഡിലെ വെള്ളം തെറിപ്പിച്ചപ്പോ ഒരു ബുള്ളറ്റ് ശബ്ദമുണ്ടാക്കീ കടന്നു പോയ്..
എന്‍റെ ഓര്‍മ്മയിലും ആ ശബ്ദം അലയടിച്ചു. കാന്തം പോലുള്ള ആ കണ്ണുകള്‍ വീണ്ടും മനസ്സില്‍ നിറഞു. മഴവെള്ളപ്പാച്ചില്‍ പോലെ ഓര്‍മ്മകള്‍ മനസ്സിനേ കീഴടക്കി..
'' ഹരി..'' ഞാനെന്‍റെ കണ്ണുകളിറുക്കിയടച്ചു ... പിന്നേ ഞാനകത്തേക്ക്നടന്നു...
ഓര്‍മ്മകളെ വഴിതിരിച്ച് വിടാനായ് ഞാന്‍ ഉറക്കെ പാട്ട് പാടി... പക്ഷേ മനസ്സ് അതിന് തയ്യാറായില്ല.
ഞാന്‍ മുറിയിലേക്ക് നടന്നു. ബെഡ്ഡിന് സമീപത്ത് വെച്ച ലാപ്ടോപ്പിന് നേരെ കെെ അറിയാതെ നീണ്ടു. അത് തുറന്ന് ഞാന്‍ തിരഞ് കൊണ്ടിരുന്നു .. എന്‍റെമനസ്സ് പോലെ ഒരുപാട് ഫോള്‍ഡറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ച ആ ഫയല്‍ ഞാന്‍ തുറന്നു.
ആ കണ്ണുകള്‍...
ലാപിലെ ഫോട്ടോസിലേക്ക് നോക്കി ഞാനിരുന്നു. ആ നോട്ടം ചിരിയും എന്‍റെ നേരെയല്ലേ...
ഹരി... ഞാനോരോ ഫോട്ടോസുംമാറി മാറി നോക്കി. ഞാനവന്‍റെ നേഞ്ചോട് ചാരി നില്‍ക്കുന്ന ഫോട്ടോ..
അവനെ ഇറുക കെട്ടിപ്പിടിച്ചു ഞാന്‍ നില്‍ക്കുന്നു. അവനാണ് ഫോട്ടോ എടുത്തത്.. അവന്‍റെ ഇടത് കെെ എന്നേ ചേര്‍ത്ത് പിടിച്ചിരികുന്നു..
എന്‍റെ കണ്ണുകള്‍ നിറഞു.,
നാല് വര്‍ഷം , ഒരു മനസ്സും രണ്ട് ശരീരവുമായ് ജീവിച്ച നാല് വര്‍ഷം. അവനല്ലേ എന്നേ ചതിച്ചത്? അവനല്ലേ എന്നേ മറന്നത്. കണ്ണ് നിറഞ് കവിളിലൂടോഴുകി...
തനിക്ക് ക്ഷമിക്കായിരുന്നില്ലേ ഒരുവട്ടം... മാപ്പ് അപേക്ഷിച്ച് തന്‍റെ കാലില്‍വീണതല്ലേ.. പറ്റിപ്പോയ് ഇനി നീ മാത്രം മതി , ഒരു വട്ടം ഒരു വട്ടം ക്ഷമിക്കണം എന്ന് പറഞ് കാല് പിടിച്ച് കരഞ അവനേ പട്ടിയേ പോലെ ആട്ടിവിട്ടത് ഞാനല്ലേ....
നേരിട്ട് കണ്ടാലും മിണ്ടാതെ മാറി നടന്നത് ഞാനല്ലേ.. അവനോടുള്ള ദേശ്യത്തിനല്ലേ ഞാന്‍ രാഹൂലിനോട് കൂട്ട് കൂടിയത്. ഒടുവില്‍ തകര്‍ന്ന മനസ്സോടെ ജോലി റിസെെന്‍ ചെയ്തവന്‍ നാട്ടിലേക്ക് മടങ്ങാന്‍ പോവാണ് എന്ന് പറഞ് യാത്ര ചോതിക്കാന്‍ എന്‍റെ മുന്നില്‍ വന്നപ്പോ പോലും അവനേ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ തിരിഞ് നടന്നത് ഞാനല്ലേ..
മറന്നതൊക്കെ ഓര്‍ക്കുന്നതെന്തിനാണ്..
ഞാന്‍ കട്ടിലിലേക്ക് കിടന്നു... കണ്ണിപ്പോഴും നിറഞൊഴുകുകയാണ്.
ഹരി.. ഞാനവനേയെ പ്രേമിച്ചിരുന്നുള്ളൂ... ഒരു പക്ഷേ അന്ന് യാത്ര പറയുമ്പോ നിറ കണ്ണുകളോടെ അവനും ഇത് തന്നേ ആയിരിക്കില്ലേ പറഞിരിക്കുക...
ഞാനെന്‍റെ ഫോണെടുത്തു.. ഞാനവന്‍റെ നമ്പര്‍ തിരഞു. ഫോണില്‍ നമ്പറുണ്ട്.. ഒരുപക്ഷേ ഞാന്‍ നമ്പര്‍ മാറ്റിയ പോലെ ഹരിയും മാറ്റിയിരിക്കുമോ?
ഞാനാ നമ്പറില്‍ ക്ലിക്ക് ചെയ്ത് സിം സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍ വന്നപ്പോഴേക്കും.. വേറൊരു കോളെന്‍റെ ഫോണില്‍ വന്നിരുന്നു..
പരിചയമില്ലാത്ത ആ നമ്പറില്‍ നിന്ന് വന്ന കോളെടുത്ത് ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു..
'' ഹലോ ആദിത്യന്‍ അല്ലേ '' മറു തലയ്ക്കല്‍നിന്നും ഒരു സ്ത്രീ ശബ്ദം..
'' അതേ'' ഞാന്‍ പറഞു.
''സര്‍ കോവിഡ് ടെസ്റ്റ് ചെയ്തിരുന്നില്ലേ , റിസള്‍ട്ട് വന്നിട്ടുണ്ട്, പോസിറ്റീവാണ്. പേടിക്കാനൊന്നുമില്ല. ജസ്റ്റ് ഒരുപനിപോലാണ്... ഒരു അരമണിക്കൂറിനുള്ളില്‍ സാറിനേ ഹോസ്പിറ്റലിലേകക് കൊണ്ടുപോവാനുള്ള വണ്ടിവരൂം... '' ആ സ്ത്രീ പിന്നേയും എന്തൊക്കെയോ പറഞു കൊണ്ടിരുന്നു. എന്‍റെ തലരിലൊരു പെരുപ്പായിരുന്നു.... കെെയ്യിലിരുന്ന ഫോണറിയാതൂര്‍ന്നപ്പോ തറയിലേക് വീണുപോയ്... ഞാനൊരു പ്രതിമയെ പോലെ കട്ടിലിലേക്കിരുന്നു. വിറയ്ക്കുന്ന കെെകളോടെ ഞാന്‍ എന്‍റെ ഭാഗ് കട്ടിലിനടിയില്‍ നിന്നുംവലിച്ചെടുത്തു. അതിനുള്ളില്‍ നിന്നേടുത്ത ഫയലിലേക്ക് ഭീതിയോടെ നോക്കി..
അസുഖത്തെ കുറിച്ചെഴുതി കോളത്തില്‍ ഞാന്‍പതിയെ വിരലോടിച്ചു.. '' cancer in lungs''
ഞാന്‍ പതിയെ ചിരിക്കാന്‍ ശ്രമിച്ചു..
പിന്നേ ആ ഫയല്‍ബാഗിലേക്കിട്ടു. ബാഗ് പിടിച്ച് ഞാനാ ബെഡ്ഡിലിരുന്നു.
ദൂരെ നിന്നും ഒരാംബുലന്‍സ് ശബ്ദം കേട്‌ട് ഞാന്‍ കണ്ണുകളിറുക്കിയടച്ചു ..
■■■■■■■■■■■■■■
ഹരി തന്‍റെ ഫോണിലേ ഫോട്ടോസ് നോക്കിയിരുന്നു .. അവന്‍റെ കണ്ണുകള്‍ നിറഞിരിക്കുന്നു ..
ആദി എന്നേഴുതിയ നമ്പറവന്‍ ഡയല്‍ ചെയ്തു പതിവു പോലെ സ്വിച്ച്ട് ഓഫ് എന്ന മറുപടി .
അവന്‍ വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്തു. ഒരു കോംടാക്ട് എടുത്തു
സെന്‍റാവാതെ കിടക്കുന്ന നൂറ് കണക്കിന് മെസ്സേജുകള്‍ അവന്‍ വേധനയോടെ നോക്കി.
പിന്നേ അവന്‍ വീണ്ടും ടെെപ്പ് ചെയ്തു...
'' സോറീ ആദി... എെ മിസ്സ് യൂ..
എെ റിയലി ലവ്യൂ...''
...
■■■■■■■■ RJ ■■■■■■■
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ